Tuesday, February 13, 2018

കഴിവുള്ള പ്രതിഭകളെ തേടി പൊതു വിദ്യാഭ്യാസ വകുപ്പ്




2018-2019 അധ്യയന വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ അത്‌ലറ്റിക് - ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കാൻ സാധ്യത ഉള്ള മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും -
2018 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ അവരെ ഉൾപെടുത്തികൊണ്ട് മികച്ച പരിശീലനം നൽകുന്നതിനും വേണ്ടിയുള്ള സംസ്ഥാന സെലക്ഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നു
അത്‍ലറ്റിക്‌സ്, തായ്കോൺഡോ, ഫുട്ബോൾ, വോളിബോൾ, കബഡി, ഖൊ -ഖൊ,  ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, ഹോക്കി  എന്നീ ഇനങ്ങളിൽ ആണ് സമ്മർ കോച്ചിംഗ് ക്യാമ്പ് പരിശീലനം നൽകുന്നത്
കോച്ചിംഗ് ക്യാമ്പിലേക്കു ഉള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് 2018 ഫെബ്രുവരി 15 ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം.. എന്നീ ജില്ലകൾക്ക് വേണ്ടി നടത്തുന്നതാണ്

വിശദവിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക 

Southsoccers media team

1 comment:

  1. Given Websitil poyiit vishadhavibarangal kittiyilla .... Athumkoode parayaamo ?

    ReplyDelete

Blog Archive

Labels

Followers