ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന്; ആവേശം പോരാട്ടങ്ങൾക്കായി ഫുട്ബോൾ ലോകം
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന് വൈകിട്ട് 4.30 ന് സ്വിറ്റ്സർലൻഡിൽ വെച്ച് നടക്കും. പോർട്ടോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അയാക്സ്, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, യുവന്റസ്, ബാഴ്സലോണയ എന്നീ ടീമുകളാണ് അവസാന എട്ടിൽ ഇടം നേടിയത്. 2008-09 സീസണിന് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും നാല് ടീമുകൾ ക്വാർട്ടറിൽ ഇടം കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ക്വാർട്ടർ ഫൈനലിനുണ്ട്. ഏത് ടീമുകൾക്കും ഏത് ടീമിനെയും ക്വാർട്ടറിൽ ലഭിക്കാം. അതുകൊണ്ട് ക്വാർട്ടറിൽ വാശിയേറിയ പോരാട്ടങ്ങളാകും ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്.
0 comments:
Post a Comment