തിരിച്ചുവരവിന്റെ രാവിൽ ആഴ്‌സനലും
തിരിച്ചുവരവുകളുടെ രാവുകൾക്ക് ഏറെ സാക്ഷ്യംവഹിക്കുന്ന യൂറോപ്യൻ പോരാട്ടങ്ങളിൽ മറ്റൊരു ഏട് കൂടി.യൂറോപ്പ ലീഗിൽ ആദ്യപാദം തോറ്റ ആഴ്സനലിന് എമിറേറ്റ്‌സിലെ രണ്ടാംപാദത്തിൽ തിരിച്ചുവരവ്. എതിരില്ലാത്ത മൂന്നു ഗോളിന് റീൻസിനെ ആണ് പരാജയപ്പെടുത്തിയത്.ഒബ്ബാമേയങ് ഇരട്ട ഗോൾ നേടി. മൊത്തസ്കോർ 4-3 നാണ് ക്വാർട്ടർ പ്രേവശം നേടിയത്. മറ്റൊരു മല്സരത്തിൽ ജിറൂഡിന്റെ ഹാട്രിക്ക് മികവിൽ ചെൽസി ഡൈനാമോ കീവിനെ മറികടന്ന് ക്വാർട്ടറിലെത്തി.
0 comments:
Post a Comment