ചൈനകപ്പ് കീരീടം ഉറുഗ്വേക്ക്
ചൈനകപ്പ് കീരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്വായ്. ഫൈനലിൽ തായ്‌ലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഉറുഗ്വായ് തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ സ്റ്റുവാനി, മാക്സിമിലിയാനോ ഗോമെസ്, പെറെരോ, വെസീനോ എന്നിവർ ഉറുഗ്വായ്ക്കു വേണ്ടി ഗോളുകൾ നേടി. ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് ടൂർണമെന്റിലെ താരം.
ഉറുഗ്വായ്,ചൈന, ഉസ്ബെക്കിസ്ഥാൻ, തായ്‌ലൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്
0 comments:
Post a Comment