Thursday, March 7, 2019

മരണ മാസ്സ് തിരിച്ചു വരവുമായി ചുവന്ന ചെകുത്താൻമാർ



ചാമ്പ്യൻസ് ലീഗ് എവേയ് മത്സരത്തിൽ പി എസ് ജി യെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ നേരിട്ട രണ്ടു ഗോൾ പരാജയത്തിന് മധുരപ്രതികാരമായി യുണൈറ്റഡിന് ഈ വിജയം. സസ്പെൻഷനിലായ പോഗ്ബയില്ലാതെ ഇറങ്ങിയ മാഞ്ചെസ്റ്ററിനായി ആദ്യ പകുതിയിൽ ലുകാകു രണ്ടുഗോളും  ഇഞ്ചുറി ടൈമിൽ നിർണായകമായ പെനാൽറ്റിയിലെ  വിജയ ഗോൾ റാഷ്‌ഫോർഡും നേടിയപ്പോൾ ആതിഥേയരുടെ ആശ്വാസഗോൾ ബെർനെറ്റ് നേടി.ഇരു പാദത്തിലും 3:3 ഗോൾ നിലയായപ്പോൾ എവേയ് ഗോൾ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് വിജയികളായത്.

0 comments:

Post a Comment

Blog Archive

Labels

Followers