മലപ്പുറം... കേരള ഫുട്‍ബോളിന്റെ ഈറ്റില്ലം..അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പടെ അനവധി നിരവധി യോദ്ധാക്കളെ വാർത്തെടുത്ത പോരാട്ടഭൂമി.. കേരള ഫുടബോളിനെ കുറിച്ച് എന്തിന് ഇന്ത്യൻ ഫുടബോളിനെ കുറിച്ച് പറയുമ്പോൾ പോലും മലപ്പുറം എന്ന വാക്ക് സ്പർശിക്കാതെ പോകുന്നത് ഉചിതമല്ല. അങ്ങിനെ കാൽപ്പന്ത് പ്രേമത്തിന് പ്രസിദ്ധിയാർജ്ജിച്ച ഒരു ജില്ലയുടെ എ ഡിവിഷൻ ലീഗ് നടക്കുന്ന കോലമാണിത്. കോട്ടപ്പടിയും പയ്യനാടും തിരൂരുമടക്കം നിരവധി പുൽമൈതാനങ്ങൾ വെറുതെ കിടക്കുമ്പോൾ ഒരു മൊട്ടക്കുന്നിലെ ചരൽ പരപ്പിൽ ജില്ലയുടെ ഉന്നത ഫുട്ബോൾ ലീഗ് നടത്താൻ തീരുമാനിച്ച ജില്ലാ ഫുട്ബോൾ അസോസിയേഷന് ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇങ്ങനെത്തന്നെയാണ് ജില്ലാ ഫുട്ബോൾ ലീഗുകൾ സംഘടിപ്പിക്കേണ്ടത്. മറ്റു ജില്ലാ അസോസിയേഷനുകൾ ഇതൊരു മാതൃകയായി സ്വീകരിക്കണം.. ഇവിടങ്ങളിൽ കളിച്ച് പരുക്ക് പറ്റിയും മറ്റും നാളെയുടെ വാഗ്ദാനങ്ങളെ മുളയിലേ നുള്ളണം. എന്നാലല്ലേ മലപ്പുറത്തിന്റെ 'പന്തിനോടുള്ള മൊഹബത്തിന്റെ' ഖ്യാതി ഇനിയും ലോകമെങ്ങും പാടിപ്പുകഴ്ത്താനാകു..
സെവൻസ് ഗ്രൗണ്ടുകൾ വരെ പുൽമൈതാനങ്ങൾ ആക്കുന്ന നാട്ടിൽ ആർക്കു വേണ്ടിയാണ് നിങ്ങൾ ഈ പ്രഹസനം നടത്തുന്നത്..ഫുട്ബോൾ പ്രണയത്തിന്റെ മകുടോദാഹരണമായി മറ്റുള്ളവരോട് പുകഴ്ത്തിപ്പറയുന്ന മലപ്പുറത്തിന്റെ പേരും പെരുമയും നശിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണോ..പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകണം ഹേ..
✍️അബ്ദുൽ റസാഖ് സൗത് സോക്കേഴ്‌സ്
0 comments:
Post a Comment