Saturday, October 13, 2018

ഗോകുലത്തിന്റെ ട്വീറ്റ് ബ്ലാസ്റ്റേഴ്സിനുള്ള "കൊട്ടോ"


ഐ ലീഗ് സീസൺ തുടങ്ങുന്നതിനു മുന്നോടിയായി ഗോകുലം കേരള എഫ് സി തങ്ങളുടെ ആരാധകരുടെ ആവശ്യങ്ങൾ നിറവേറ്റിയതായി ട്വീറ്റ് ചെയ്തിരുന്നു.


അതിലെ ഹാഷ് ടാഗുകളാണ് സോഷ്യൽ മീഡിയയിലെ പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്. സ്റ്റേഡിയം പെയിന്റ് ചെയ്തതും മത്സരസമയം മാറ്റിയതും ജേഴ്സി കളർ മാറ്റിയതും ലൈവ് ടെലികാസ്റ്റിംഗ് മലയാളത്തിൽ ഉറപ്പ് വരുത്തിയതിന്റെയും കാര്യങ്ങളാണ് ട്വീറ്ററിൽ കുറിച്ചതെങ്കിലും അതിലെ ഹാഷ് ടാഗുകൾ 'ചിലയിടത്തൊക്കെ' കൊള്ളുന്നില്ലെ എന്നൊരു സംശയം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.. 'ബ്രാൻഡ് അംബാസിഡർ ഗിമ്മിക്കുകൾ ഇല്ല', 'കേരളത്തിലെ യഥാർത്ഥ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ' എന്നെല്ലാം ഹാഷ് ടാഗുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ മോഹൻലാലിനെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഒന്ന് കൊച്ചാക്കാൻ വേണ്ടിയല്ലേ ഇത് എന്നാണ് പല ട്രോൾ - ഫാൻസ്‌  ഗ്രൂപ്പുകളിലും   നടക്കുന്ന ചർച്ചകളിലെ ചോദ്യം. എന്തായാലും ഇതിനെ കുറിച്ച് ഇരു ടീമുകളുടെയും അധികൃതർ ഒന്നും പറഞ്ഞിട്ടില്ല.

2 comments:

  1. നമ്മുടെ ട്വിറ്റെർ ഹാൻഡിലിൽ നമ്മുടെ ടീം ഇപ്രാവശ്യം ആരാധകർക്ക് വേണ്ടിയുള്ള സന്തോഷവർത്തകൾക്കൊപ്പം പബ്ലിഷ് ചെയ്ത ഒരു ഹാഷ്ടാഗിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ചർച്ചകൾ.

    പലരും എന്തെന്നറിയാതെ ഗോകുലത്തിനെയും , മാനേജ്മെന്റിനെയും , അതിന്റെ ആരാധകരെയും തെറി വിളിച്ചു. വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് വിധിയെഴുതി . അവസരം കാത്തിരുന്നവർ അതിനെ നന്നായി ഉപയോഗിക്കാൻ ശ്രമിച്ചു.

    #ForTheRealFootballFansofKerala
    #NoAmbassadorGimmick

    ഇതായിരുന്നു ആ പോസ്റ്റിലുണ്ടായിരുന്ന ഹാഷ്റ്റാഗുകൾ.
    ഇതിൽ ഏതെങ്കിലും ക്ലബ്ബിനെയോ , ആരാധകരെയുമാണ് ടാർജറ്റ് ചെയ്തതെന്ന് അവർ സ്വയം വിധിയെഴുതി.

    എന്നാൽ അത് ഐ ലീഗ് ക്ലബ്ബ്കൾക്ക് വേണ്ട രീതിയിലുള്ള പരിഗണന നൽകാത്ത ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും , ഫുട്ബോൾ പ്രൊമോഷന് വേണ്ടി ഒരു ബന്ധവുമില്ലാത്ത അംബാസിഡറുമാരെ ഇറക്കുന്ന ക്ലബ്ബ്കൾക്ക് എതിരെയുമായിരുന്നു.പിന്നെ ഗോകുലത്തിന്റെ ആരാധകർ യഥാർത്ഥ ഫുട്ബോൾ ആരാധകരെന്നു വിശേഷിപ്പിക്കുന്നത് മറ്റു ക്ലബ്ബ്കളുടെ ആരാധകർ അല്ല എന്ന അർത്ഥത്തിൽ അല്ലല്ലോ..

    എല്ലാ ക്ലബ്ബ്കളും തങ്ങളുടെ ആരാധകരാണ് ബെസ്റ്റ് എന്ന രീതിയിൽ പോസ്റ്റിടുമ്പോൾ അവിടെ എവിടെയാണ് മറ്റുള്ളവർ മോശമാണെന്ന അർത്ഥം കാണാനാവുക.എഴുതാപ്പുറം വായിക്കാതിരിക്കുക

    ബെംഗളൂരു എഫ് സി ആരാധകനായ ആളാണ് നമ്മുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.

    ട്വിറ്റർ ഉപയോഗിക്കുന്നവർക്ക് മനസിലാവും , മറ്റു സോഷ്യൽ മീഡിയ വ്യത്യസ്തമായി കൂടുതൽ തമാശരൂപേണയാവും അതിന്റെ മറുപടികൾ .
    ജി കെ എഫ് സിയും അത്തരമൊരു സമീപനമാണ് പല ട്വീറ്റുകളിലും കൊണ്ട് വരാറുള്ളത്.
    അതിനെ ദയവായി വളച്ചു കെട്ടാതിരിക്കുക.

    ഐ എസ് എൽ - ഐ ലീഗ് കിരീടങ്ങൾ ഇപ്രാവശ്യം കേരളത്തിലെത്തട്ടെ ..

    *Gkfc Battalia*

    ReplyDelete
  2. Only Hate creaters doing this both teams from Kerala and Kerala ties
    Love both kbfc,gkfc alike

    ReplyDelete

Blog Archive

Labels

Followers