Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Friday, January 11, 2019

ഇന്ത്യ ഞങ്ങളെ വിറപ്പിച്ചു , യൂ എ ഇ കോച്ച് ആൽബർട്ടോ സക്കറോണി




ഇന്ത്യൻ ഫുട്ബാൾ മാറ്റത്തിന്റ വരവ് അറിയിച്ചുള്ള പ്രകടനങ്ങളാണ് ലോകഫുട്ബാൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് . ശക്തരായ എതിരാളികളോട്  ഏഷ്യ കപ്പ് പോലുള്ള വമ്പൻ ടൂർണമെന്റിൽ ബ്ലൂ ടൈഗേഴ്‌സിന്റെ മികച്ച പ്രകടനം കണ്ടപ്പോൾ ഫുടബോൾ ലോകം ഞെട്ടി , ഇന്ത്യ ഇത്ര നന്നായി കളിക്കുമോ എന്ന് ഫുടബോൾ വിദഗ്ദർ ചോദിച്ചു . 



അതെ ഏറ്റവും പരിചയ സമ്പത്തുള്ള യൂ എ ഇ കോച്ച് ആൽബർട്ടോ സക്കറോണി തന്നെ പറഞ്ഞു ഇന്ത്യ യുടെ വേഗതയുടെ മുന്നിൽ ഞങ്ങൾ ശെരിക്കും വിയർത്തു . ആദ്യ മത്സരം ബഹ്‌റൈൻ എതിരെ സമനില നേടിയ യൂ എയിക്ക്  വിജയം ആവശ്യമായിരുന്നു  . ഇന്ത്യക്കെത്തിരെ ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും ഇന്ത്യയുടെ സമനില നേടാനുള്ള ആക്രമണം ശെരിക്കും ഞങ്ങളെ തളർത്തി . ഭാഗ്യം ഞങ്ങളുടെ ഭാഗത്തായിരുന്നു , ഇന്ത്യയുടെ ഗോളുകൾ പല തവണ ക്രോസ്സ് ബാറിൽ തട്ടി .ഇന്ത്യക്ക് നല്ല ഭാവി ഉണ്ട് , ആൽബർട്ടോ സക്കറോണി കൂട്ടി ചേർത്തു .

ഏഷ്യ കപ്പ്; ഇനി ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ?





ഏഷ്യ കപ്പിൽ യുഎഇ ഇന്ത്യയെ കീഴടക്കി ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തിയിരിക്കുന്നു. ഇന്ത്യയാവട്ടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബഹ്റൈനെ കീഴടക്കി തായ്‌ലൻഡ് മൂന്നാമത് എത്തുകയും ചെയ്തു. ഇതോടെ ഏഷ്യ കപ്പിൽ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് ആയി മാറിയിരിക്കുകയാണ് ഗ്രൂപ്പ് എ. ഗ്രൂപ്പിൽ നിന്നും ആർക്ക് വേണമെങ്കിലും റൗണ്ട് ഓഫ് 16 നിലേക്ക് മുന്നേറാം എന്ന അവസ്ഥ. ഗ്രൂപ്പ് ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും കൂടാതെ മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കുമാണ് റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് യോഗ്യത ലഭിക്കുക. 
ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ എന്ന് നോക്കാം

സാധ്യത 1: ബഹ്റൈനെ കീഴടക്കുക

ബഹ്റൈനെ കീഴടക്കിയാൽ ആറ് പോയിന്റുമായി ഇന്ത്യ റൗണ്ട് ഓഫ് 16 ഉറപ്പിക്കാം.എന്നാൽ ഗ്രൂപ്പിലെ ആദ്യ റൗണ്ട് സ്ഥാനക്കാരെ തീരുമാനിക്കാൻ യുഎഇ-തായ്ലാണ്ട് മത്സരം ഫലത്തെ ആശ്രയിച്ചിരിക്കും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും മത്സരം സമനിലയിൽ ആയാൽ ഇന്ത്യയാകും ഗ്രൂപ്പ് ചാമ്പ്യന്മാർ. തായ്‌ലൻഡ് യുഎഇയെ തോൽപ്പിച്ചാൽ ഗോൾ വ്യത്യാസം കണക്കാക്കിയാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണായിക്കുക.




സാധ്യത 2 : ഇന്ത്യ- ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ

ഇന്ത്യ - ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ യുഎഇ-തായ്ലാൻഡ് മത്സരത്തെ ആശ്രയിച്ചാകും. യുഎഇ തായ്‌ലൻഡിനെ തോൽപ്പിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. രണ്ടാം സ്ഥാനക്കാരായി ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറും. തായ്‌ലൻഡാണ് ജയിക്കുന്നതെങ്കിൽ തായ്‌ലൻഡ് ഗ്രൂപ്പ് ജേതാക്കളാകും. യുഎഇകും ഇന്ത്യക്കും നാല് പോയിന്റ് വീതം ആയിരിക്കും.ഇന്ത്യ - യുഎഇ മത്സരത്തിൽ യുഎഇ വിജയത്തിനാൽ യുഎഇ രണ്ടാംസ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇന്ത്യക്ക് വീണ്ടും  പ്രതീക്ഷക്ക് വകയുണ്ട്. ആറ് ഗ്രൂപ്പിൽ നിന്നും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് റൗണ്ട് ഓഫ് 16 നിലേക്ക് യോഗ്യത ലഭിക്കും. അതിനാൽ മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിച്ചാകും ഇന്ത്യയുടെ സാധ്യതകൾ. തായ്‌ലൻഡ് - യുഎഇ മത്സരം സമനിലയിൽ അവസാനിച്ചാൽ യുഎഇ ഗ്രൂപ്പ് ചാമ്പ്യന്മാരായും ഇന്ത്യ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡിനെ കീഴടക്കിയത് ഇന്ത്യക്ക് ഗുണകരമാകും




സാധ്യത 3: ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാൽ

ഇന്ത്യ ബഹ്റൈനോട് തോൽവി വഴങ്ങിയാലും ഇന്ത്യക്ക് നേരിയ പ്രതീക്ഷകൾ ബാക്കി നൽകുന്നുണ്ട്. യുഎഇ തായ്‌ലൻഡിനെ തോൽപ്പിക്കുകയും  മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങളെയും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ റൗണ്ട് ഓഫ് 16 പ്രതീക്ഷകൾ

ഇന്ത്യ ഇങ്ങനെ നന്നായി കളിക്കുമോ ; ഞെട്ടലോടെ കണ്ട് യൂ എ ഇ അടക്കം ഫുട്ബാൾ ലോകം...




ഇന്ന് ബ്ലൂ ടൈഗേഴ്സിന്റെ  ദിവസമല്ല , അത് തന്നെ ആയിരിക്കും ഇന്നലെ മത്സരം കണ്ട ഭൂരിഭാഗം പേരും പറയും  , 3-5 ഗോളുകൾക്ക് സാധ്യതയുള് അവസരങ്ങൾ , ഒപ്പം രണ്ട് ഷോട്ടും ക്രോസ്സ് ബാറിൽ തട്ടിയത് യു.എ.ഇ ടീമിന് വളരെ ആശ്വാസമായി ....

ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യ നന്നായി ആക്രമിച്ചു കളിച്ചു എന്ന് വേണം പറയാൻ 
90 മിനിറ്റും  ബ്ലൂ ടൈഗേഴ്സ് ശക്തമായ യു.എ.ഇ. യെ വിറപ്പിക്കുമെന്ന്  ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ....

കൂടുതൽ ഫുട്ബോൾ നിരീക്ഷകരും പ്രതീക്ഷിച്ചത് ഇന്ത്യ ഡിഫൻസീവ് ആയി കളിക്കും എന്നാണ് .. എന്നാൽ ബ്ലൂ ടൈഗേഴ്‌സ് എല്ലാവരുടെയും വായ അടപ്പിച്ച് കൊണ്ട് ഇന്ത്യ ഒരു ഉറങ്ങുന്ന ഭീമൻ അല്ല എന്ന് തെളിയിച്ചു .
കഴിഞ്ഞ രണ്ട് മത്സരങ്ങളോടെ ഇന്ത്യയോട് ഒരു സൗഹൃത മത്സരത്തിന് പോലും തയ്യാർ ആവാത്ത തായ്‌ലന്റും ഇന്ത്യയെ ഫുട്ബാൾ അറിയാത്തവർ എന്ന് കരുതിയ യൂ എ യും ശെരിക്കും ഞെട്ടി . എന്തിന് ഇന്നലെ വന്ന ഇന്ത്യൻ കാണികളിൽ മിക്കവരും ഫുട്ബോൾ ആരാധകർ ആയിരുന്നില്ല .. ചിലർക്ക് ഇന്ത്യൻ താരങ്ങൾ ആരൊക്കെ എന്ന് പോലും അറിയില്ല ..ഭാരത് ആർമി പോലുള്ള  ക്രിക്കറ്റ് ആരാധകരും ഇന്ത്യയെ പിന്തുണക്കാൻ ഉണ്ടായിരുന്നു .. അവർ പറഞ്ഞു അല്ലെങ്കി നമ്മുടെ നീല കടുവകൾ പറയിപ്പിച്ചു ഇന്ത്യ ഇത്ര നന്നായി ഫുട്ബാൾ കളിക്കുമോ എന്ന് ..
ഇപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം പറയുന്നു ഇന്ത്യ ഫുട്ബോൾ ഏഷ്യയിലെ വൻ ശക്തിയാണെന്ന് ... ഇതാണ് ബ്ലൂ ടൈഗേഴ്‌സ് .. ഇവർ തുടങ്ങിയിട്ടേയുള്ളൂ ...പിച്ചർ അഭി ഭി ബാക്കി ഹെ ഭായ് ...

Wednesday, January 9, 2019

യു എ ഇ എതിരെ ഛേത്രി തന്നെ ക്യാപ്റ്റൻ






നാളെ നടക്കുന്ന യുഎഇ ക്കെതിരായ മത്സരത്തിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യൻ ടീമിനെ നയിക്കും. തായ്‌ലൻഡിനെതിരായ  മത്സരത്തിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. 
എന്നാൽ കളിക്കളത്തിൽ യഥാർത്ഥ നായകൻ സുനിൽ ഛേത്രി തന്നെ ആയിരുന്നു. ഇരട്ടഗോളുമായുമായി ഛേത്രി യായിരുന്ന ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീൽ പിന്തുടർന്ന തന്ത്രമാണ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൻ ഉപയോഗിക്കുന്നത്.ഓരോ മത്സരങ്ങളിലും ഒരോ താരങ്ങള ക്യാപ്റ്റനാക്കി എല്ലാവരും ടീമിന്റെ ഐക്യവും കരുത്ത് വർധിപ്പിക്കുകയാണ് കോച്ച് ലക്ഷ്യമിടുന്നത്. ബഹ്റൈനെതിരായ മത്സരത്തിൽ മുന്നാമതൊരു താരമായിരിക്കും ഇന്ത്യയെ നയിക്കുക.

Tuesday, January 8, 2019

Chaos never ends for this Young man who has travelled from India to UAE to watch Indian team play and meet his idol Sunil chetri



As the euphoria and joy continue to ebb following a brilliant win for the Indian national team we have noticed a charismatic young man Mr. Atish Kumar who is from Odisha at the stands cheering for India. When he took the tickets for India’s AFC cup matches in UAE, he completely forgot that he doesn’t have a passport to fly, after tackling much he could get the hands on the passport to fly to UAE and watch India play in Asian Cup. 




This adamant football fanatic was really moved by Sunil Chetri’s plea during the Intercontinental cup in Mumbai and ever after he is following Indian team close to his heart. He has travelled to UAE by his own to watch the AFC Asian cup matches. Working in postal department it was not easy to get approval to travel, but with must struggles he could and came closer to his dreams.




 The dream to meet the man himself - the legend, the leader, the captain -Sunil Chetri. 
He seeded this dream quite a while ago and he is assuming to be closer to him in this tournament. Atish has joined in the Asian cup volunteer team hoping to meet Sunil Chetri closer and if possible to have a short talk. Hoping all the dream comes true before he go back to India after second match against UAE.

ഇന്ത്യൻ ആരാധക പിന്തുണ ഭയന്ന് 5000 ടിക്കറ്റ് വാങ്ങി കൂട്ടി യു എ ഇ ഫുട്ബാൾ അസോസിയേഷൻ




ആദ്യ മത്സരത്തിൽ തായ്‌ലണ്ടിനെതിരെ ഇന്ത്യയുടെ വൻ വിജയത്തിന് ശേഷം നീല കടുവകൾക്ക് ആരാധക പിന്തുണ ഇരട്ടി ആവുമെന്നതിൽ സംശയം ഇല്ല . അത് കൊണ്ട് യു എ ഇ ആരാധകരെക്കാൾ കൂടുതൽ   പ്രവാസികൾ ഉണ്ടാകും . ഇത് മുന്നോടിയായി കണ്ടുകൊണ്ട് 5000 ടിക്കറ്റുകൾ വാങ്ങിയിരിക്കുകയാണ് യു എ ഇ ഫുട്ബാൾ അസോസിയേഷൻ . ഈ ടിക്കറ്റുകൾ യു എ ഇ ആരാധകർക്ക് സൗജന്യമായി നൽകി യൂ എ ഇ ഫുട്ബോൾ ടീമിന് കൂടുതൽ പിന്തുണ നൽകാനാണ് നീക്കം . എന്തായാലും ഏഷ്യൻ കപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരം ആയിരിക്കുമെന്ന് തീർച്ച .

ഛേത്രിക്ക് അഭിനന്ദനങ്ങളുമായി പോർച്ചുഗീസ് ക്ലബ്ബും





അന്താരാഷ്ട്ര ഫുട്ബോളിൽ മെസ്സിയെ പിന്തള്ളി ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായ ഇന്ത്യൻ താരം സുനിൽ ഛേത്രിക്ക് അഭിനന്ദനങ്ങളുമായി  പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗും. 2012-13 സീസണിൽ സ്പോർട്ടിംഗ് ലിസ്ബൺ ബി താരമായിരുന്നു സുനിൽ ഛേത്രി. ഏഷ്യ കപ്പിൽ തായ്‌ലൻഡിനെതിരെ ഇരട്ടഗോളുകൾ നേടിയാണ് സുനിൽ ഛേത്രി മെസ്സി പിന്തള്ളിയത്. നിലവിൽ മുൻ സ്പോർട്ടിംഗ് താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സുനിൽ ഛേത്രിക്ക് മുന്നിള്ള താരം

പെറ്റമ്മയോ.. പോറ്റമ്മയോ ; യു എ ഇ യെ ഇളക്കി മറിക്കാൻ പ്രവാസി ആരാധകർ




ചരിത്ര വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ഫുട്ബോളിൽ തുടക്കം കുറിച്ചപ്പോൾ ഏറ്റവും ആവേത്തിലായത് ഒരു കൂട്ടം  ഫുട്ബോൾ ആരാധകര് കൂടിയാണ്.ഏറ്റവും കൂടുതൽ ഇന്ത്യക്കാരും അതിൽ തന്നെ മലയാളികളും പ്രവാസികൾ ആയി ഉള്ള രാജ്യമായ UAE  വെച്ചാണ് ഇത്തവണത്തെ ഏഷ്യ കപ്പ് നടക്കുന്നത്.അത് കൊണ്ട് തന്നെ നീല കടുവകൾക്ക്‌ ഒരു ഏഷ്യ കപ്പിൽ കിട്ടുന്ന ഏറ്റവും വലിയ ആരാധക പിന്തുണയും ഇത്തവണ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നുണ്ട്.




ഇന്ത്യാക്കാരുടെ വിശേഷിച്ച് മലയാളികളുടെ ഫുട്ബോൾ ഭ്രമം കടൽ കടന്നാലും ഇരട്ടി കൂടുമെന്നുള്ളത് അർജൻറീന ബ്രസീൽ പോരാട്ടം ജിദ്ദയിൽ വെച്ച് നടന്നപ്പോൾ നമ്മൾ കണ്ടതാണ്.സൗദികൾക്ക്‌ ടിക്കറ്റ് ലഭിക്കാതെ വരുന്ന അവസ്ഥ വരെ അ മത്സരത്തിന് ഉണ്ടായി.ഇവിടെ ഇന്ത്യയും യു എ ഇ യും നേർക്കുനേർ പോരടിക്കുമ്പോൾ അത് ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുമെന്നുറപ്പ്. ജനുവരി 10 നു ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി 8 ന്‌ ആണ് ഇന്ത്യ യുഎഇ പോരാട്ടം. ഗാലറിയിൽ ഹോം എവേ അടിസ്ഥാനത്തിൽ ആരാധകർക്ക് ഏരിയ  തിരിച്ചിട്ടുണ്ടെങ്കിലും  ഇന്ത്യൻ  ആരാധകരെല്ലാം  തന്നെ  ടിക്കറ്റ് വങ്ങികൂട്ടാനുള്ള നെട്ടോട്ടത്തിലാണ്.ജനുവരി 10 വ്യാഴം ആയതിനാൽ പിറ്റേന്ന് ലീവ് ആയതും പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.





സൗത്ത്സോക്കേഴ്സ് പോലുള്ള ഫുട്ബോൾ ആരാധക കൂട്ടായ്മ  ആദ്യ മത്സരം മുതൽക്ക് തന്നെ നീല കടുവകൾക്ക് പിന്തുണയേകി ഗാലറിയിൽ ഉണ്ടായിരുന്നു.എന്നാൽ തായ്‌ലാൻഡിനോട് നേടിയ ഇന്ത്യയുടെ തിളക്കമാർന്ന ചരിത്ര വിജയം കൂടുതൽ ആരാധകരെ യുഎഇ യുമായുള്ള മത്സരത്തിന് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ.മറ്റു പല ഫുട്ബോൾ ആരാധക കൂട്ടായ്മയുടെയും കീഴിൽ ഒരു  വൻ ആരധക് പട തന്നെ യുഎഇ മത്സരത്തിന് ഉണ്ടാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.കര്യങ്ങൾ ഇത്തരത്തിൽ പോയാൽ ഗാലറിയിലെ ആധിപത്യം ഇന്ത്യൻ ടീമിന് കളി കളത്തിലും മുൻതൂക്കം നൽകും. ബ്ലൂ ടൈഗേഴ്‌സ് ആരാധകരുടെ ഇൗ ആവേശം എവേ ഫാൻസ്‌ സെക്ഷൻ കഴിഞ് ഹോം ഫാൻസ്‌ സെക്ഷൻ കീഴടക്കുമോ എന്നാണ് ഇനി കണ്ടറിയെണ്ടത്,അങ്ങിനെയായാൽ  ജിദ്ദയിൽ സംഭവിച്ച പോലെ ഇന്ത്യൻ ആരാധകർ അറേബ്യൻ ആരാധകരെ കണ്ടം വഴി ഓടിക്കുന്നതിന് നമുക്ക് സാക്ഷികളാവാം.

ഫാഹിസ് തിരൂരങ്ങാടി

Monday, January 7, 2019

എ എഫ് സി ഏഷ്യൻ കപ്പിൽ ഇന്ത്യ തകർത്തെറിഞ്ഞത് നാല് റെക്കോർഡുകൾ




1. എ.എഫ്.സി. ഏഷ്യൻ കപ്പിൽ ഏറ്റവും വലിയ  വിജയം

എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഈ മത്സരത്തിന്  മുമ്പ്, ഹോങ്കോംഗിനെതിരെ 
55 വർഷങ്ങൾ മുന്പായിരുന്നു ഏറ്റവും വലിയ 3-1 വിജയം, 1964ഇലെ ഈ ടൂർണമെന്റിൽ ഇന്ത്യ റണ്ണേഴ്സ് അപ്പ് ആയിരുന്നു . 

2. മെസ്സിയെ പിന്തള്ളി സുനിൽ ഛേത്രി 

സുനിൽ ഛേത്രി എന്ന നമ്മുടെ നായകൻ പിന്തള്ളിയത് സാക്ഷാൽ ലയണൽ മെസിയെ തന്നെയാണ്.
അന്താരാഷ്ട്ര ഫുട്ബോളിൽ അയാളുടെ ഗോളുകളുടെ എണ്ണം 67 ആയി. 
മുന്നിലുള്ളത് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. 

3. ഛേത്രിയുടെ തന്നെ മറ്റൊരു റെക്കോർഡ് 

എന്താണെന്നല്ലേ .. ഛേത്രി ഒന്നിൽ കൂടുതൽ ഗോളുകൾ നേടിയ മത്സരം ഇന്ത്യ തൊട്ടിട്ടില്ല എന്ന് തന്നെ .

4. ഒരു മത്സരത്തിൽ തന്നെ കൂടുതൽ ഗോൾ സ്‌കോറർ എന്ന റെക്കോർഡിന് ഒപ്പം 

സുനിൽ ഛേത്രി, അനിരുദ്ധ് താപ്പ, ജെജെ ലാൽപെഖുല എന്നിവരാണ് തായ്ലൻഡിനെതിരായ  മത്സരത്തിൽ ഗോൾ നേടിയത്  . ഒരു AFC ഏഷ്യൻ കപ്പ് മത്സരത്തിൽ മൂന്നു വ്യത്യസ്ത ഗോൾ സ്‌കോറർ എന്ന  റെക്കോഡിനൊപ്പമാണ് ഇപ്പോൾ എത്തിയത് .

1964 ൽ  ഇന്ദർ സിങ്, സമജാപതി, ചുനി ഗോസ്വാമി ഹോങ്കോംഗിനെതിരെ നേടിയ ഗോളുകളാണ് മുമ്പ് ഉണ്ടായിരുന്ന റെക്കോർഡ് . എ.എഫ്.സി. ഏഷ്യൻ കപ്പ് മത്സരത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു അന്ന് .

സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ മാസ്റ്റർ സ്ട്രോക്ക് ; ആശിഖ് കുരുണിയൻ




ജെജെ ക്ക് പകരം ആശിഖ് കുരുണിയനനെ കോൺസ്റ്റന്റൈൻ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ എല്ലവരും ഞെട്ടി . അത് ശെരിക്കും കോച്ചിന്റെ ഒരു മാസ്റ്റർ സ്ട്രോക്ക് എന്ന് തന്നെ പറയാം .ഫോം ഔട്ടായിരുന്ന ജെജെക്കു പകരം ആഷിഖിനെ കൊണ്ടുവന്ന കോച്ചിന്റെ  ടാക്ടിക്കൽ ഇൻസൈറ്റും , ഹിറ്റ് & റൺ ശൈലിയിൽ നിന്നും ബോൾ കാലിൽ വച്ച് കളിക്കാൻ ശ്രമിക്കുന്നതും ടീമായി കളിക്കുന്ന യുവനിരയും ചെത്രിയേ പോലുള്ള പ്രൊഫഷണലായ നായകനും ചേർന്നപ്പോൾ അസാധ്യം എന്ന് വിശ്വസിച്ചത് സാധ്യമായി . 

ആശിഖിന് ആദ്യ ഇലവനിൽ അവസരം നൽകിയതിനെ കുറിച്ച് കോൺസ്റ്റന്റൈൻ ഇങ്ങനെയാണ് മത്സരത്തിന് ശേഷം പറഞ്ഞത് . 

" ആശിഖ് ചെറുപ്പവും വേഗതയുള്ള താരവുമാണ് . അവന് ശാരീരിക ക്ഷ്മതയുണ്ട് , നമുക്ക് ശാരീരികതയും വേഗതയുള്ള താരം  ആവശ്യമായിരുന്നു . ജെജെ (ലാൽപെഖ്ലുവ), ബൽവന്ത് (സിംഗ്) എന്നിവരെക്കാളും വേഗതയുണ്ട് ആഷിഖിന് . അത് ശെരിക്കും ആഷിഖ് ഉപയോഗിച്ചു , അദ്ദേഹം  ഓടി കളിക്കുന്നുണ്ടായിരുന്നു , ആഷിഖ് നന്നായി കളിച്ചു , " കോൺസ്റ്റന്റൈൻ കൂട്ടിച്ചേർത്തു.

Sunday, January 6, 2019

ഈ രാത്രീ ബാഴ്സയേയും റയലിനെയും നമുക്ക് മറക്കാം,അർജൻറീനയേയും ബ്രസീലിനെയും മറക്കാം,ഇത് ഇൻഡൃൻ ഫുട്ബോളിന് ആഘോഷത്തിൻ്റെ രാത്രിയാണ്


നഷ്ടങ്ങളുടെ ചാരക്കൂനയിൽ നിന്ന് ചിറകടിച്ചു പറക്കുന്ന ഒരു ഫിനിക്സ് പക്ഷിയെ പോലെ ഒന്നിനെതിരെ എണ്ണം പറഞ്ഞ നാലു ഗോളുകൾ ,മോശം പോരാളികൾ എന്ന് പുശ്ചിച്ച തായ്ലൻ്റിൻ്റെ വലയിൽ അടിച്ചു കയറ്റിയാണ്,ടീം ഇൻഡൃ ഒരു സ്വപ്നങ്ങളുടെ രാത്രി ഇൻഡൃൻ ഫൂട്ബോളിന് സമ്മാനിച്ചത്ദഇത് ഓരോ ഇൻഡൃക്കാരനും ഓരോ മലയാളിക്കും ഓരോ പ്രവാസിക്കും അഭിമാനത്തിൻ്റെ രാവ്.
തായ്ലൻ്റ് ഇൻഡൃയെ സമസ്ത മേഖലയിലും തച്ചുടച്ച ഒന്നാം പകുതി,യൂറോപ്പിലെ ലീഗുകളോട് കടപിടിക്കുന്ന പന്തടക്കവുമായി തായ്ലൻ്റ് ഇൻഡൃയെ വരിഞ്ഞു മുറുക്കി,ഭാഗൃത്തിൻ്റെ അകംമ്പടിയോടെ കിട്ടിയ പെനാൽട്ടി ഗോളൊഴിച്ചാൽ ഒന്നും അവകാശപ്പെടാനില്ലാതെ തീർന്ന ഫസ്റ്റ് ഹാഫ് ,തായ്ലൻ്റ് ക്യാപ്റ്റൻ സ്കോർ ചെയ്തു.സെറ്റ് പീസുകളിൽ ഇൻഡൃൻ ഡിഫൻസ് ഫിന്നമായി,ചേത്രിക്ക് പകരം ക്യാപ്റ്റൻ ബാൻ്റണിഞ്ഞ ഗുൽപ്രീതൻ്റെ കണ്ണിൽ പഴയ കോൺഫിഡൻസ് ഇല്ല.മാൻ ടു മാൻ  മാർക്കിംങ് ഇല്ല,ലക്ഷൃത്തിലെത്താത്ത ലോംങ് ബോളുകൾ,കാൽപന്തിനെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് ഒട്ടും ഓർമ്മിക്കാൻ വകകൾ നല്കാതെ ഫസ്റ്റ് ഹാഫ്.ഞാൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും വിമർശനങ്ങളും സങ്കടങ്ങളും അണപൊട്ടി......

''വന്തിട്ടേന്ന് സൊല്ല് തിരുംമ്പി വന്തിട്ടേന്ന്.....55 കൊല്ലം മുന്നാടി എപ്പടി പോയോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്. ''🔥
പുച്ചക്കുട്ടികളിൽ നിന്നും പുലിക്കുട്ടികളിലേക്കുളള ട്രാൻഫർ മേഷൻ വേതാളത്തിലെ അജിത്തിനെ ഓർമ്മിച്ചു.അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഡിഫൻസ്,അതാണ് സെക്കൻ്റ് ഹാഫിൽ ഇൻഡൃൻ പുലിക്കുട്ടികൾ നടപ്പിലാക്കിയത്.തായ്ലൻ്റിനെ ഒരു മേഖലയിലും മുന്നേറാനനുവധിക്കാതെ കടിഞ്ഞാൺ ഫുൾ ഇൻഡൃയുടെ കയ്യിൽ,ചേത്രിയുടെ ക്ളാസ് ഫിനിഷ്,നോർത്തീസ്റ്റ് കൂട്ടു കെട്ടും ഥാപ്പയുടെ സൂപ്പർ ചിപ്പും,രണ്ടാമത്തെ ടച്ചിൽ തന്നെ ബോൾ വലയിലാക്കിയ ജെജെ ,കൊടുത്തു 4 എണ്ണം.
ഈ നാലു ഗോളുകൾ,ഗോൾ ശരാശരിയിൽ ടീമിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങാകും,ഈ വിജയം നൽകുന്ന ഊർജം അതാണ് UAE ക്കുംബഹറൈനും എതിരെ ഇൻഡൃയുടെ കരുത്ത് കൂടെ 130 കോടി ജനങ്ങളുടെ പ്രാർഥനയും...
ടീം ഇൻഡൃ നിങ്ങൾ ചരിത്രം തിരുത്താൻ പോകുന്നു...😍😍
ചേത്രിയുടെ ഹാട്രിക്കും ഒരു മലയാളിയുടെ ഗോളും കാണാൻ ആഗ്രഹിച്ചു...
ചേത്രീ നിങ്ങളാണ് ഞങ്ങളുടെ ക്യാപ്റ്റൻ,മെസ്സിയും റൊണാൾഡോയും എല്ലാം നിങ്ങളാണ്.😍😍
ഇടിക്കട്ട വെയ്റ്റിംഗ് ഫോർ ജനുവരി 10🇮🇳🇮🇳
ആദർശ്
ഫുട്‍ബോളിനോടാണ് പ്രണയം

ഗുർപ്രീത് ക്യപ്റ്റൻ ആകാൻ സാധ്യത


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഗുർപ്രീത് സന്ധുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങാൻ സാധ്യത. ജിങ്കൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ സുനിൽ ഛേത്രിക്ക് ഇതിൽ വിയോജിപ്പ് ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഛേത്രിയും കോൺസ്റ്റൻറ്റൈനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അറിയുന്നു  ഇങ്ങനെ ഒരു അവസരത്തിൽ ആണ് ജിങ്കനെയും ഛേത്രിയെയും ഒഴിവാക്കി സന്ധുവിനെ ക്യാപ്റ്റൻ ആക്കിയത് എന്നറിയുന്നു.

ഇന്ന് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ഗുർപ്രീത് സിംഗ് സന്ധു


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ കോൺസ്റ്റൻറ്റൈന്റെ കൂടെ ഇന്ത്യൻ ഗോൾ കീപ്പർ സന്ധുവാണ് പങ്കെടുത്തത്. സന്ധുവിന്റെ വാക്കുകളിലൂടെ. "നാളത്തെ മത്സരം ഞങ്ങൾക്കു വെല്ലുവിളി ആണ്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ജയം തന്നെ ആണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷം ആയി ഞങ്ങൾ അതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. മികച്ച പ്രകടനം നടത്താൻ താരങ്ങൾ എല്ലാം മികച്ച പരിശ്രമം നടത്തും എന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കഴിവിൽ ഞങ്ങൾ സ്വയം അഭിമാനം കൊള്ളുന്നു. ടീം എന്ന നിലയിൽ ഞങ്ങൾ തെളിയിച്ചിട്ടുണ്ട് ജയിക്കാൻ കഴിയും എന്ന്. ഇനി മത്സരത്തിൽ ആണ് ഞങ്ങളുടെ ശ്രദ്ധ മുഴുവനും. 2011 ൽ ഇന്ത്യ അവസമായി ഏഷ്യാകപ്പിൽ പങ്കെടുത്തപോളും സന്ധു ടീമിൽ അംഗം ആയിരുന്നു.. അന്നത്തെ ടീമിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി എന്ന് സന്ധു അഭിപ്രായപ്പെട്ടു. .അന്നത്തെ ടീമും ഇന്നത്തെ ടീമും തമ്മിൽ വലിയ വിത്യാസങ്ങൾ ഉണ്ട്. 2011  ലെ ടീമിൽ താരങ്ങൾ എല്ലാം അവരുടെ കരിയറിന്റെ അവസാന സമയത്താണ് കളിക്കാൻ എത്തിയത്. എന്നാൽ ഇന്നത്തെ ടീമിൽ കൂടുതലും ചെറുപ്പക്കാർ ആണ്.കുറെ വർഷം അവർക്ക് മുന്നിൽ ഉണ്ട്. അത് തന്നെയാണ് ഈ ടീമിന്റെ കരുത്തും.സന്ധു അഭിപ്രായപ്പെട്ടു.

Saturday, January 5, 2019

ഇന്ത്യ നാളെ ഇറങ്ങുന്നു ടിക്കറ്റിനായി ആരാധകരുടെ പരക്കം പാച്ചിൽ


ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ആണ്. തായ്ലൻഡിനു എതിരെ ആണ് ഇന്ത്യൻ കടുവകൾ നാളെ പോരിനിറങ്ങുന്നത്. ഈ പോരാട്ടം നേരിൽ കാണാനുള്ള ടിക്കറ്റിനായി ആരധകർ നെട്ടോട്ടം ഓടുകയാണ്. തുടക്കത്തിൽ മന്ദഗതിയിൽ ആയിരുന്നു ടികെറ്റ് വിൽപ്പന മത്സര തീയതി അടുത്തപ്പോൾ   വേഗത്തിൽ ആയി. യു എ യും ആയി ജനുവരി 10 നു നടക്കുന്ന കളിയുടെ ടികെറ്റ് ദിവസങ്ങൾക്കു മുൻപേ തീർന്നു. ഇപ്പോൾ നാളെ നടക്കുന്ന കളിയുടെ ടിക്കറ്റും ഏകദേശം തീർന്ന അവസ്ഥയിൽ ആണ്. പല ഫാൻസ്‌ ഗ്രൂപ്പുകളും നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി. ഒരു പക്ഷെ ഇൻഡ്യൻ ടീം നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ സ്റ്റേഡിയത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പിന്തുണ പ്രവാസലോകത്തു ലഭിക്കും. മത്സരങ്ങൾ നേരിൽ കണ്ടു ടീമിനെ പ്രോത്സാഹിപ്പിക്കാൻ  സൗത്ത്സോക്കേഴ്സും തയ്യാറായി കഴിഞ്ഞു.

Labels

Followers