താഹിർ റഷീദ് റയൽ കശ്മീർ താരമോ?
ഇന്ത്യൻ ഇന്ന് ഫുട്ബോൾ ലോകം ചർച്ച ചെയ്ത പ്രധാന വിഷയം ഇതായിരുന്നു. ഇന്നലെ കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ നിരവധി ജവാൻ ധീര രക്തസാക്ഷിത്വം വഹിച്ചിരുന്നു. എന്നാൽ ആ ക്രൂരകൃത്യത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയായി. പോസ്റ്റ് ഇട്ട താഹിർ റഷീദ് എന്ന എഫ്ബി അക്കൗണ്ടിൽ റയൽ കാശ്മീരിൽ ഗോൾകീപ്പർ എന്ന് സൂചിപ്പിച്ചതാണ് വിവാദമായത്. പിന്നീട് ഇയാൾ റയൽ കശ്മീർ ക്യാപ്റ്റൻ ആണെന്ന രീതിയിൽ വരെ പ്രചരണം നടന്നു. മിനർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് ഇത് ട്വിറ്ററിൽ ഏറ്റു പിടിച്ചതോടെ സംഭവം ചൂട് പിടിച്ചു. റയൽ കശ്മീർ എന്ന ടീമിനെ ബാൻ ചെയ്യണം എന്ന രീതിയിൽ വരെയായി ചർച്ചകൾ.ഇങ്ങനെ ഒരു വ്യക്തി തങ്ങളുടെ ടീമിന്റെയോ സ്റ്റാഫിന്റേയോ ഭാഗമല്ല എന്നാണ് റയൽ കശ്മീർ അധികൃതർ പ്രതികരിച്ചത്.
സെക്കന്റ് ഡിവിഷൻ ഐ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഐ ലീഗിൽ എത്തിയ റയൽ കശ്മീർ വമ്പൻ ടീമുകളുടെ എല്ലാ പ്രതീക്ഷളെയും തകിടം മറിച്ചുകൊണ്ട് ഇന്ന് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ്. കൂടാതെ അഡിഡാസ് സ്പോൺസർഷിപ്പും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുൻഡുമായുള്ള സൗഹൃദവും ഇന്ത്യൻ ഫുട്ബോൾ ലോകത്തെ 'പല' പ്രമുഖർക്കും ദഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതിനിടയിൽ ഇങ്ങനെ ഒരു പ്രചരണം നടത്തുന്നത് കഷ്ട്ടപ്പാടിന്റെ വഴിയിലൂടെ പൊരുതിക്കയറിയ, കോർപ്പറേറ്റ് പിന്തുണ ഇല്ലാത്ത ഒരു ടീമിനെ ചവിട്ടിതാഴ്ത്താനാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.
0 comments:
Post a Comment