അറേബ്യൻ മണ്ണിലെ നാലു നഗരികളിൽ ഒരു മാസക്കാലം നീണ്ടു നിന്ന ഏഷ്യ കപ്പ് മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം. നാല് തവണ ചാമ്പ്യന്മാരായ ജപ്പാനോ അതോ കന്നി കിരീടം ലക്ഷ്യമിടുന്ന ഖത്തറോ. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത രണ്ടു നിരകൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറും. തലസ്ഥാനനഗരിയായ അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം. ടൂർണമെന്റ് ടോപ്‌സ്‌കോറർ അൽമൂസ് അലിയാണ് ഖത്തറിന്റെ തുറുപ്പുചീട്ട്. സസ്‌പെൻഷനിലായ താരങ്ങൾ തിരിച്ചുവരുന്നതോടെ ഖത്തർ പ്രതിരോധം കൂടുതൽ ശക്തമാകും.6 കളികളിൽ 16 ഗോളുകളാണ് ഖത്തർ അടിച്ചുകൂടിയത്. ഒറ്റഗോള് പോലും വഴങ്ങിയില്ല. നാല് ഗോൾ നേടിയ യുയ ഒസാക്കോ ജപ്പാനെ നയിക്കും. അഞ്ചാം കിരീടം ലക്ഷ്യം വെക്കുന്ന ജപ്പാൻ അതിശക്തരാണ്. ടൂർണമെന്റിൽ 11 ഗോളുകൾ നേടി 3 ഗോളുകൾ വഴങ്ങി. പരിചയസമ്പന്നതയിലും കളികരുത്തിലും മുന്നിൽ നിൽക്കുന്ന ജപ്പാനെ കന്നിഫൈനൽ കളിക്കുന്ന ഖത്തർ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും അന്തിമവിധി.
*Southsoccers - Together for Indian Football*
0 comments:
Post a Comment