ഈ വർഷം ബഹ്‌റൈനിൽ വെച്ചു നടക്കുന്ന U16 AFC ചാമ്പ്യൻഷിപ്പിന് ഗ്രൂപ്പ് നിർണ്ണയം കഴിഞ്ഞു. ഇന്ത്യ ഗ്രൂപ്പ് സിയിലാണ് ഉൾപെട്ടിട്ടുള്ളത്. ഉസ്‌ബൈകിസ്താൻ, ഓസ്ട്രേലിയ, ദ: കൊറിയ എന്നിവയാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ.
ഗ്രൂപ്പ് എ യിൽ ആതിഥേയരായ ബഹ്‌റൈനിനോടൊപ്പം ഖത്തർ, ഇറാൻ, ഉത്തര കൊറിയ എന്നിവരും ഗ്രൂപ്പ് ബിയിൽ യു എ ഇ, യെമൻ, ഒമാൻ താജകിസ്താൻ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ചൈന, സൗദി, ജപ്പാൻ, ഇൻഡോനേഷ്യ എന്നിവരുമാണ് മത്സരിക്കുന്നത്. ഈ ടൂർണമെന്റിന്റെ സെമി ഫൈനലിസ്റ്റുകൾക്ക് 2021ൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യത നേടാനാകും. കഴിഞ്ഞ തവണ ക്വാർട്ടറിൽ ദ: കൊറിയയോട് നമ്മുടെ ഇന്ത്യൻ ടീം പൊരുതിത്തോൽക്കുകയായിരുന്നു. ഇത്തവണയും ബിബിയാനോ ഫെർണാണ്ടസ് തന്നെയാണ് കൗമാരപ്പടയുടെ പരിശീലകൻ. ഇന്ത്യൻ ടീം യോഗ്യത മത്സരങ്ങളിൽ ബഹ്റൈനിനെയും തുർക്ക്‌മെനിസ്ഥാനെയും അഞ്ചു വീതം ഗോളുകൾക്ക് തോൽപ്പിക്കുകയും ഉസ്‌ബൈക്കിസ്ഥാനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. കാത്തിരിക്കാം കുട്ടിക്കടുവകളുടെ പ്രകടങ്ങൾക്കായി.
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്.
0 comments:
Post a Comment