ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യയുടെ ഫുട്ബോൾ പൂരത്തിന് കൊടിയേറ്റ് നടത്താൻ കൊച്ചിയും ബ്ലാസ്റ്റേഴ്സും റെഡിയാണ്.
ഇരു ടീമുകളും ആത്മവിശ്വാസത്തിലാണ്. മികച്ച ലൈൻ അപ്പുകളും ടാക്റ്റിക്സുമായി എൽകോയും ഹബാസും തന്ത്രങ്ങൾ മെനയുമ്പോൾ ശ്രദ്ധകൾ തിരിയുന്നത് മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്കാണ്. എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകർ എന്ന് പേരെടുത്തിട്ടുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശം നീലാകാശത്തിനും നീലക്കടലിനുമപ്പും കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ചിരിക്കുന്നു.
ടിക്കറ്റ് കിട്ടിയവരും കിട്ടാത്തവരുമായി നിരവധിപേർ ഇപ്പോൾ തന്നെ സ്റ്റേഡിയത്തിനു പുറത്തു തമ്പടിച്ചിട്ടുണ്ട്..
0 comments:
Post a Comment