ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി
ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി. എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ ഹീറോ ആയി.
ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി
0 comments:
Post a Comment