സെർബിയയിലെ നാല് രാജ്യ ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യ U-16 ചൈനയിലെ വെയ്‌നൻ സിറ്റിയിൽ ടൂർണമെന്റിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന ടൂര്ണമെന്റിലേക്ക് ചൈന ഫുട്ബോൾ അസോസിയേഷന്റെ (സിഎഫ്എ) ഓഫർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്) സ്വീകരിക്കുകയായിരുന്നു .
ഇന്ത്യയും ഹോസ്റ്റ് രാജ്യമായ ചൈന കൂടാതെ തായ്ലൻഡും ഡി പി ആറ് കൊറിയ യുമാണ് ബാക്കി ടീമുകൾ. ഇതിൽ തായ്‌ലൻഡും ഡി പി ആർ കൊറിയയും AFC U-16 ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ടീമുകളാണ് . 01-01-2001ന് ശെഷം ജനിച്ച കുട്ടികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കക . പക്ഷെ ഇന്ത്യൻ ടീമിലെ എല്ലാവരും 2002 ഇൽ ജനിച്ച കുട്ടികളാണ് , അത് കൊണ്ട് ഇന്ത്യ U-16 നേരിടുന്നത് മറ്റ് രാജ്യങ്ങളുടെ U-17 ടീമുകളെ ആയിരിക്കും .
ഇതൊരു വെല്ലുവിളി ആയിരിക്കും അതോടൊപ്പം മലേഷ്യയിൽ നടക്കാനിരിക്കുന്ന AFC U-16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിന് കൂടുതൽ സഹായകരമാകും . എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ ഇറാൻ, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ മത്സരിക്കുക . ഗ്രൂപ്പിലെ രണ്ട് ടീമുകൾ ക്വാർട്ടർഫൈനലിനായി യോഗ്യത നേടും. ഇന്ത്യ ആദ്യമായി സെമിഫൈനൽ വരെ കടന്നാൽ 2019 ഇൽ പെറുവിൽ നടക്കാനിരിക്കുന്ന ഫിഫ U-17 ലോകകപ്പിന് യോഗ്യതയും നേടാം .
0 comments:
Post a Comment