ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് എഫ് സി ടീമിൽ നിന്ന് 17 കാരനയാ ഇന്ത്യൻ ആരോസ് ഡിഫൻഡർ അൻവർ അലിയെ മുംബൈ സിറ്റി സ്വന്തമാക്കിയത് റെക്കോർഡ് തുകക്ക് .
ഫിഫ U-17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഡിഫൻഡർ ഐ.എസ് എൽ. ക്ലബ്ബായ മുബൈയിലേക്ക് സൈൻ ചെയ്യുന്നത് 30 ലക്ഷം രൂപയുടെ ട്രാൻസ്ഫർ തുക നൽകിയാണ് . U-18 താരത്തിന് നല്കാവുന്ന റെക്കോർഡ് ബ്രേക്കിംഗ് തുകയാണ് ഇത് .
എഐഎഫ്എഫിന്റെ (അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ) നിയമപ്രകാരം, അൻവർ അലി ഇന്ത്യൻ ആരോസിന് വേണ്ടി മറ്റൊരു സീസണിൽ കൂടി കളിക്കാൻ ബാധ്യസ്ഥനാണ്. അതായത് വരാനിരിക്കുന്ന സീസണിൽ അൻവർ ഐ ലീഗിൽ കളിക്കും , 2019/20 സീസണിന് മുന്നോടിയായി ഐ എസ് എൽ ക്ലബിൽ ചേരും.നിലവിൽ മിനർവയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് അൻവർ ഇന്ത്യൻ ആരോസിന് വേണ്ടി കളിക്കുന്നത് .
0 comments:
Post a Comment