Showing posts with label I-league. Show all posts
Showing posts with label I-league. Show all posts

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Sunday, March 10, 2019

ഇന്ത്യയുടെ യുവതുർക്കികൾ - ഇന്ത്യൻ ആരോസ്..

2010ൽ ജനിച്ചു വീണ ശേഷം മൂന്നു വർഷങ്ങൾക്കപ്പുറം പൂട്ടിക്കെട്ടി 2017ൽ വീണ്ടും തുറന്നു വിട്ട കടുവക്കുട്ടികൾ തങ്ങളുടെ പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ട കാഴ്ചകളാണ് ഇന്ത്യൻ ആരോസ് എന്ന ക്ലബിന് പറയാൻ ഉള്ളത്. 
2010ൽ ഇന്ത്യൻ ദേശീയ പരിശീലകനായ ബോബ് ഹൗട്ടന് ഒരു കാര്യം പെട്ടെന്ന് കത്തി.. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല എന്ന്. അന്നത്തെ ദേശീയ ലീഗിൽ കളിക്കുന്ന മുന്തിയ താരങ്ങളെ എടുത്ത് പരിശീലനം കൊടുത്തു ചെന്നാലൊന്നും ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല..സാധിച്ചാൽ തന്നെ അത് ശാശ്വതവുമല്ല.ഇന്ത്യക്ക് മികച്ച ഒരു ജൂനിയർ നിര ഇല്ല. ഇന്ത്യൻ കൗമാര പ്രതിഭകളെ ഐ ലീഗ് ടീമുകളുടെ ബെഞ്ചുകളിൽ തളച്ചിട്ടതിരിക്കുകയാണ്.ഇന്ത്യൻ ജൂനിയർ ടീമുകൾ ആണെങ്കിൽ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഭൂരിഭാഗം പേരെ വെച്ച് അവിടുന്നുമിവിടുന്നും തട്ടിക്കൂട്ടിയ ടീമും. ഗെയിം ടൈം കിട്ടാതെ എങ്ങിനെ അവരിലെ പ്രതിഭകളെ തിരിച്ചറിയും. പിന്നീട് അദ്ദേഹം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുത്തു. ഇന്ത്യൻ കൗമാര താരങ്ങളെ ഉൾപെടുത്തി ഒരു ടീം ദേശീയ ലീഗിൽ ഇറക്കുക.സെക്കന്റ്‌ ഡിവിഷനിൽ AIFF ന്റെ ഒരു ഇലവനെ അങ്ങോട്ട്‌ ഇറക്കി. 2010 സെപ്റ്റംബർ 21ന് ഫെഡറേഷൻ കപ്പിൽ പഞ്ചാബിലെ ജെ സി ടി മിൽസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ വിജയത്തോടെ തുടങ്ങി. പിന്നീട് മഹീന്ദ്ര യുണൈറ്റഡിന്റെ പിൻവാങ്ങലിൽ ഐ ലീഗിലേക്ക് എത്തി. 2011 തുടക്കത്തിൽ തന്നെ AIFF ഇലവന് ഒരു പുതിയ പേരും നൽകി. അങ്ങിനെ ഇന്ത്യൻ ആരോസ് എന്നൊരു ടീം അങ്കത്തട്ടിലേക്ക് ഇറങ്ങി.
2011-12 സീസണിൽ പൈലൻ ഗ്രൂപ്പിന്റെ സ്പോൺസർ ഷിപ്പിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കി പൈലൻ ആരോസ് കളത്തിൽ ഇറങ്ങിത്തുടങ്ങി. മുൻ വർഷത്തെ കളിക്കാർ അയാൾ ജെജെ, ഗുൽപ്രീത് സന്ധു, മൻദീപ് എന്നിവരെ ഒക്കെ നഷ്ടപ്പെട്ട ടീമിന്റെ കോച്ചുമാരെയും പലകുറി മാറ്റി പരീക്ഷിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ മാത്രമായി ഒരു ടീം എന്ന ചീത്തപ്പേര് വാങ്ങിയ ആരോസ്  ഡെവെലപ്‌മെന്റൽ ടീമായ കാരണം കൊണ്ട് മാത്രം റെലഗേറ്റ് ആയില്ല. ഒടുവിൽ 2013ൽ സ്പോൺസർ ആയ പൈലൻ ഗ്രൂപ്പിനും മടുത്തു. അവർ പിൻവാങ്ങി. അങ്ങിനെ ആ യാത്രക്ക് തിരശീലവീണു. ആരോസ് എന്നൊരു പ്രസ്ഥാനം ഓർമയിൽ മാത്രം ആവുമെന്ന് കരുതപ്പെട്ടു. 
നാലു വർഷങ്ങൾക്കിപ്പുറം 2017ൽ u17 ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പും ഐ എസ് എല്ലിന് ഉണ്ടായ ജനപിന്തുണയും ഇന്ത്യയിലെ ഫുട്ബോൾ വിപ്ലവവുമെല്ലാം മനസ്സിലാക്കിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അവരെ തട്ടിയുണർത്തി. അങ്ങിനെ ഇന്ത്യൻ ആരോസ് വീണ്ടും പുനരുജ്ജീവിപ്പിച്ചു. U17- 19 താരങ്ങളെ അണിനിരത്തി ജൂനിയർ ടീം  കോച്ച് ഡി മറ്റോസ് അവരെ ഐ ലീഗിന് സജ്ജരാക്കി. പതിനെട്ടു കളികളിൽ നിന്ന് നാലു വിജയങ്ങൾ മാത്രമായി പത്താം സ്ഥാനത്ത് അവർ ഫിനിഷ് ചെയ്തു. പക്ഷേ നമ്മുടെ ഭാവി ഇവരുടെ കൈകളിൽ ഭദ്രമാണെന്ന് അവരുടെ കളികളിൽ അവർ തെളിയിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇരുപത് കളികളിൽ ആറു വിജയങ്ങളുമായ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മിനർവക്കും കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിനും മുകളിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 
രാഹുലും രോഹിതും ബോറീസും ഗുർക്രീതും വിക്രം പ്രതാപമൊക്കെ അടങ്ങുന്ന ഈ കൗമാര നിരയിൽ നിന്നും ഇനിയും പലതും നമുക്ക് ലഭിക്കാൻ ഉണ്ട്.സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കത്തിനിറങ്ങുന്ന ഇന്ത്യൻ ആരോസ് റിസൾട്ട്‌ എന്തായാലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് ഉറപ്പുള്ളവരാണ് ഫുട്ബോൾ പ്രേമികൾ.

Saturday, January 19, 2019

കോയമ്പത്തൂരിൽ ഗോൾമഴ; ജയം കൈപ്പിടിയിലാക്കി ചെന്നൈ സിറ്റി..


ഏഴുഗോളുകൾ പിറന്ന ആവേശ പോരാട്ടത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്ക് ഐസ്വാളിനെ കീഴടക്കി ചെന്നൈ സിറ്റി എഫ്സി കുതിപ്പ് തുടരുന്നു.

ചെന്നൈയുടെ മുന്നേറ്റത്തോടെയാണ് കോയമ്പത്തൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. അതിന്റെ ഫലമായി 28ആം മിനുട്ടിൽ സാന്റ്രോ ചെന്നൈയെ മുന്നിലെത്തിച്ചു. അധികം വൈകാതെ തന്നെ ഐസ്വാൾ തിരിച്ചടിച്ചു.37ആം മിനുട്ടിൽ ആൽബർട്ടാണ് ഐസ്വാളിന് സമനില സമ്മാനിച്ചു.
 രണ്ടാം പകുതിയിൽ ചെന്നൈ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലമായി 60ആം മിനുട്ടിൽ സൂപ്പർ താരം പെഡ്രോ മൻസി ചെന്നൈയെ മുന്നിലെത്തിച്ചു. 69ആം മിനുട്ടിൽ സാന്റ്രോ തന്റെ രണ്ടാം ഗോൾ നേടി.80ആം മിനുട്ടിൽ പെഡ്രോ മൻസിയും ഇരട്ടഗോൾ നേട്ടം സ്വന്തമാക്കി. ചെന്നൈ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ഐസ്വാൾ ഐസകിലൂടെ തിരിച്ചടിച്ചു. 93ആം മിനുട്ടിൽ ലാൽക്ഹോപ്യൂയിവിയ ഐസ്വാളിന്റെ മൂന്നാം ഗോൾ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. സമനിലയിയ്ക്കായി ഐസ്വാൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോൽവി വഴങ്ങി കഴിഞ്ഞില്ല

ജയത്തോടെ 8 പോയിന്റ് ലീഡായി ചെന്നൈ സിറ്റി എഫ്സിക്ക്

Friday, January 18, 2019

ആരോസിനെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ; പോയിന്റ് ടേബിളിൽ രണ്ടാമത്..


ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 48ആം മിനുട്ടിൽ സ്പാനിഷ് താരം ജാമി സാന്റോസ് കോളാഡോയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ 22 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റുമായി എട്ടാമതാണ് ഇന്ത്യൻ ആരോസ്

12 കളികളിൽ നിന്നും 27 പോയിന്റുമായി ചെന്നൈ സിറ്റി എഫ്സിയാണ് ലീഗിൽ ഒന്നാമത്

Saturday, September 1, 2018

അങ്കത്തിനൊരുങ്ങുന്ന വംഗനാടൻ പ്രജാപതികൾ


കൊൽക്കത്തൻ ഡെർബി.. ഇന്ത്യൻ ഫുട്ബോൾ ലോകത്തിലെ  പഴക്കമുള്ളതും ശക്തമായ ആരാധക പിന്തുണയുള്ളതുമായ ക്ലബുകളാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.. അതു കൊണ്ടു തന്നെ ഇവർ തമ്മിൽ മാറ്റുരക്കുമ്പോൾ ശക്തമായ പോരാട്ടം കളത്തിലും ഗാലറിയിലും പ്രതീക്ഷിക്കാം. ഐ ലീഗിന് മുന്നോടിയായുള്ള കൊൽക്കത്തൻ ലീഗിൽ വംഗനാടിന്റെ പ്രജാപതികൾ ഏറ്റുമുട്ടുമ്പോൾ മൈതാനത്തിലെ പുൽനാമ്പുകൾക്ക് മാത്രമല്ല.. ഗാലറിയിലെ മനുഷ്യ സമുദ്രത്തിന് വരെ തീപിടിക്കും..
ലീഗിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് . ആറു ജയവും ഒരു സമനിലയുമായി പത്തൊൻപത് പോയിന്റ് കരസ്ഥമാക്കിയതിനാൽ ഇരു കൂട്ടർക്കും മത്സരം നിർണ്ണായകമാണ്. ഇത്തവണ സ്വദേശ വിദേശ കളിക്കാരുടെ ശക്തമായ നിരയുമായി അണിനിരക്കുന്ന ഇരു ടീമുകളിലും മലയാളി താരങ്ങളും ബൂട്ടണിയുന്നുണ്ട്. ഉബൈദും ജോബിയും മിർഷാദും ഈസ്റ്റ്‌ ബംഗാളിലും ബ്രിട്ടോ മോഹൻ ബഗാനിലുമാണ് ഉള്ളത്.. ഏറെ ആവേശമുണർത്തുന്ന കൊൽക്കത്തൻ ഡെർബിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെത്തന്നെ വിറ്റു തീർന്നു കഴിഞ്ഞിരിക്കുന്നു. ഇനി കളത്തിലെ പ്രകടനകൾക്കായി കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4:30 നാണു മത്സരം

തോൽവിയോടെ തുടങ്ങി ഗോകുലം.


സീസണിൽ ആദ്യമത്സരത്തിൽ തന്നെ ഗോകുലത്തിന് കയ്പ്പേറിയ തുടക്കം.AWES കപ്പിൽ മുംബൈ ഒ എൻ ജി സിക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾ വാങ്ങിയാണ് ഗോകുലം പരാജയപ്പെട്ടത്.ശക്തരായ ഒ എൻ ജി സി ആദ്യപകുതിയിൽ തന്നെ മൂന്നുഗോളുകൾ നേടി മുന്നേറിയിരുന്നു. രണ്ടാമത്തെ പകുതിയിൽ ഒരു ഗോൾ നേടി തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി മുംബൈക്കാർ ഗോകുലത്തിന്റെ ആക്രമണങ്ങളെ തടഞ്ഞു.. ഒപ്പം അവസാന ഗോൾ കൂടി നേടി മത്സരം കൈപ്പിടിയിലാക്കുകയും ചെയ്തു.  ഐ ലീഗിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിന്റെ അടുത്ത മത്സരത്തിൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് 'ജയന്റ് കില്ലേഴ്സും' ആരാധകരായ ബറ്റാലിയയും.

Wednesday, April 18, 2018

സൂപ്പർ കപ്പിൽ മുത്തമിടാൻ ഉബൈദ്...

ഈസ്റ്റ്‌ ബംഗാളിന് ഇത്തവണ വലകാക്കുന്നത് മലയാളികളുടെ അഭിമാനമായ ഉബൈദ്ആണ്. കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് ഒരു ഫുട്ബോൾ കുടുംബത്തിൽ നിന്ന് തന്നെയാണ് വരുന്നത്. നാട്ടിൽ അറിയപ്പെടുന്ന താരം ആയിരുന്ന പിതാവിന്റെ വഴിയേ സഞ്ചരിച്ച ഉബൈദ് നിരവധി മികച്ച ക്ലബുകളിൽ നിന്നും കിട്ടിയ അനുഭവസമ്പത്ത് ഈസ്റ്റ്‌ ബംഗാളിൽ പ്രയോജനപ്പെടുത്തുന്നത്. വിവ കേരള, ഡെംപോ ഗോവ, എയർ ഇന്ത്യ, ഒഎൻജിസി,എഫ് സി കേരള എന്നീ ക്ലബ്ബുകളിൽ നിന്നാണ് ഈസ്റ്റ്‌ ബംഗാളിൽ ചേക്കേറിയത്. എഫ് സി  കേരളയിൽ സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് കളിക്കാൻ ഇരിക്കുമ്പോൾ ആണ് ലോണിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തുന്നത്. എഫ് സി കേരള ടെക്‌നിക്കൽ ഡയറക്ടറായ മുൻ ഇന്ത്യൻ പരിശീലകൻ ആയിരുന്ന നാരായണ മേനോൻ സാറും ചീഫ് കോച്ചും കേരളത്തിലെ മികച്ച ഗോൾ കീപ്പർമാരിലൊരാളായിരുന്ന പുരുഷോത്തമനും തന്റെ കരിയറിലെ വളർച്ചക്ക് ഏറെ സഹായിച്ചെന്ന് ഉബൈദ് ഓർമിപ്പിക്കുന്നു. എഫ് സി കേരളയിലെ പരിശീലകരുടെയും മാനേജ്മെന്റിന്റെയും  സഹായം കൊണ്ട് തന്നെയാണ് എഫ് സി കേരളയിൽ നിന്നും ലോണിൽ ഈസ്റ്റ്‌ ബംഗാളിൽ എത്താൻ സാധിച്ചതെന്നും ഉബൈദ് സ്മരിക്കുന്നു. മാത്രമല്ല മഹാരാഷ്ട്ര സംസ്ഥാന ടീമിന് വേണ്ടി 2015ലെ സന്തോഷ് ട്രോഫിയിലും  പിന്നീട് നാഷണൽ ഗെയിംസിലും ഗ്ലൗസ് അണിഞ്ഞിട്ടുണ്ട് ഈ ആറടിക്കാരൻ. മലയാളികളായ ജോബി ജെസ്റ്റിൻ, മിർഷാദ് എന്നിവരും ഈസ്റ്റ്‌ ബംഗാൾ പാളയത്തിൽ ഉബൈദിനോടൊപ്പമുണ്ട്.
അവധി അവസാനിപ്പിച്ച് തിരിച്ചു വരാൻ 
കെ എസ് ഇബി യിൽ നിന്നും ജോബിക്ക് വന്ന നോട്ടീസിനെ കുറിച്ചുള്ള ഉബൈദിന്റെ പോസ്റ്റ്‌ ഏറെ ചർച്ച വിഷയം ആയിരുന്നു.. ജോബിക്ക് പിന്തുണയർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളാണ് പ്രതികരിച്ചത്.തന്റെ സുഹൃത്തുക്കളെ അത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഉബൈദ് സഹകളിക്കാരുടെ പ്രിയ തോഴനാണ്. ഐ ലീഗിലെ പകുതി സീസൺ മുതൽ ഉബൈദിന് അവസരം നൽകിയ പരിശീലകൻ ഖാലിദ് ജമീലിന്റെ വിശ്വാസം കാക്കുന്ന പ്രകടനം തന്നെയാണ് ബാറിന് കീഴിൽ ഉബൈദ് കാഴ്ച വെക്കുന്നത്. ഐ ലീഗിൽ നഷ്ടപ്പെട്ട കിരീടത്തിന് പകരം സൂപ്പർ കപ്പ്‌ തന്നെ പകരം നൽകി കോച്ചിന്റെ വിശ്വാസത്തിനു മറുപടി നൽകാൻ ഒരുങ്ങിയാണ് ഉബൈദ് ഫൈനലിന് തയ്യാറെടുക്കുന്നത്..
എന്നും സൗത്ത് സോക്കേഴ്സിന് പിന്തുണ നൽകുന്ന ഉബൈദിന് എല്ലാ വിജയാശംസകളും നേരുന്നു...

അബ്ദുൾ റസാക്ക് 
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Sunday, February 18, 2018

ആവേശപോരിൽ നെരോക്കയെ തകർത്തു മോഹൻ ബഗാൻ

ഐ ലീഗിലെ ആവേശം നിറഞ്ഞ നിന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനകാരെ വീഴ്ത്തി മോഹൻബഗാൻ. അഞ്ചു ഗോളുകൾ കണ്ട മത്സരത്തിൽ രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് മോഹൻ ബഗാൻ 3-2 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തത്. മോഹൻ ബഗാനുവേണ്ടി ഡിപാണ്ഡ ഇരട്ട ഗോൾ നേടി.
കളിയുടെ തുടക്കം മുതൽ തന്നെ മോഹൻബഗാൻ ആക്രമണ ഫുട്ബോൾ കാഴ്ച വെച്ചു. എന്നാൽ തുടക്കത്തിൽ തന്നെ നെരോക്ക സിൻഗാം സിംഗിലൂടെ ലീഡ് നേടി. എന്നാൽ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായില്ല. നെരോക്ക ഗോൾകീപ്പർ ഡിപാണ്ഡയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കൊൽക്കത്തൻ ടീമിനെ ഒപ്പമെത്തിച്ചു. നാല് മിനുട്ടിനുള്ളിൽ നെരോക്ക ചിഡിയുടെ ഗോളിലൂടെ വീണ്ടും ലീഡ് നേടി. തുടർച്ചയായ രണ്ടാം തോൽവി മുന്നിൽ കണ്ട മോഹൻ ബഗാനെ രക്ഷകനായി ഡിപാണ്ഡ വീണ്ടും അവതരിച്ചു. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ മോഗ്രബിയൂടെ മൂന്നാം ഗോൾ നേടി മോഹൻ ബഗാൻ മുന്നിലെത്തി. രണ്ടാം പകുതിയിലും ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
തോറ്റെങ്കിലും 17 കളിയിൽ നിന്നും 31 പോയിന്റുമായി നെരോക്ക തന്നെയാണ് ഒന്നാമത്. 15 കളിയിൽ നിന്നും 24 പോയിന്റുമായി മോഹൻ ബഗാൻ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

Tuesday, January 23, 2018

U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി




U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
_________________________________________________________

അണ്ടർ 15 ഐ ലീഗിന്റെ പ്ലേ ഓഫ് റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. റയൽ കാശ്മീരാണ് ബ്ലാസ്റ്റേഴ്സിന് കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിന് റയൽ കാശ്മീർ ബ്ലാസ്റ്റേഴ്സിന് മേൽ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് അർസ്ലാനാണ് റയൽ കാശ്മീരിന്റെ വിജയ ഗോൾ നേടിയത്. 
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.79 ആം മിനുട്ടിൽ മുഹമ്മദ് അർസ്ലാൻ 
റയൽ കാശ്മീലിനായി ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ബ്ലാസ്റ്റേഴ്സ് താരം മനിൽ കുമാരിന് രണ്ടാം യെല്ലോ കാർഡ് കിട്ടി പുറത്ത് പോവേണ്ടി വന്നത് വിനയായി.

വ്യാഴാഴ്ച വൈകിട്ട് 3.45ന് ഡി എസ് കെ ശിവാജിയൻസുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

Friday, July 28, 2017

പോൾ കോലിയോ മെനേസസ് ഐസ്വാൾ എഫ്സിയുടെ പുതിയ പരിശീലകൻ



നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സി തങ്ങളുടെ പുതിയ ഹെഡ് കോച്ചിനെ ഒപ്പ് വെച്ചു . 39 വയസ്സുകാരനായ പോർച്ചുഗീസ് പോൾ ജോർജ് കോലിയോ മെനേസസ് മികച്ച  അനുഭവം നേടിയിട്ടുണ്ട്.

പനാമ, ലാവോസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളിലും അദ്ദേഹത്തിന് പരിശീലനാനുഭവം ലഭിച്ചിട്ടുണ്ട് . ഐസ്വാളിന്  ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ  പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും. ഐസിഎൽ കണ്ടു കൊണ്ട്  ശെരിയായ നിയമനമാണ്  അവർ ചെയ്തത്.

പ്രഖ്യാപനം  -ലീഗ് ചാമ്പ്യൻമാർ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ്  അറിയിച്ചത് .

Friday, July 21, 2017

ഐ ലീഗ് 2017-18 സീസണിൽ പുതിയ ടീമുകൾക്കായി എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചു



രാജ്യത്തിന്റെ പ്രമുഖ ദിനപത്രങ്ങളിൽ ലീഗിനായുള്ള പുതിയ ക്ലബ്ബുകൾക്കായി ഓൾ  ഇൻഡ്യ ഫുട്ബോൾ ഫേഡെറേഷൻ (എഐഎഫ്എഫ്) നോട്ടീസ് നൽകിയിട്ടുണ്ട്.


ബാംഗ്ലൂർ, മുംബൈ, ന്യൂഡൽഹി, റാഞ്ചി, ജയ്പൂർ, ജോധ്പൂർ, ഭോപ്പാൽ, ലക്നൗ, അഹ്മദാബാദ്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബിഡ് ക്ഷണിച്ചിട്ടുള്ളത് .


ക്ഷണം പ്രകാരം, ബിഡ് ലഭിക്കുന്ന ടീമുകൾക്ക്  2017 മുതൽ ഓരോ വർഷവും -ലീഗിൽ മത്സരിക്കാനും ഒരു പുതിയ ക്ലബിന് ഉടമസ്ഥാവകാശം വഹിക്കുവാനും അവകാശം നൽകും. അതിലൂടെ  (ബാധകമായതും യോഗ്യതാ വിഷയവും) AFC (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻസ്) ക്ലബ്ബ് മത്സരങ്ങൾ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചേക്കും .

ടെൻഡർ നോട്ടീസ് താഴെ കൊടുത്തിട്ടുണ്ട് :



Friday, July 14, 2017

നൈജീരിയൻ താരം കരീം നുറൈൻ ഐസ്വാൾ എഫ് സി യുടെ പുതിയ വിദേശ സൈനിങ്




നൈജീരിയൻ സെന്റർ  ബാക്ക് കരീം  നുറൈനുമായുള്ള  കരാർ ഒപ്പിടൽ ഐസ്വാൾ  എഫ്സി പൂർത്തിയാക്കി. റോയൽ വാഹിൻദോ, സതേൺ സാമറ്റി, ലോനസ്റ്റാർ കാശ്മീർ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട് കരീം .


മിനർവ പഞ്ചാബിൽ കഴിഞ്ഞ സീസണിൽ  കാളിച്ചാണ് ഇദ്ദേഹം ഐസ്വാളിൽ എത്തുന്നത് . കരീം 26 മത്സരങ്ങളിൽ നിന്നായി 8 ഗോളുകൾ നേടി.


മികച്ച കളിക്കാരെ നഷ്ടപ്പെടുമ്പോൾ ഐസ്വാൾ  നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാൻ മികച്ച താരങ്ങളെ വീണ്ടും ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു.


Tuesday, July 11, 2017

അസിർ ദീപന്ദയും കാൻഷുക്ക് ഡെബ്നാത്തും മോഹൻ ബഗാനിലേക്ക്



2017-18 സീസണിൽ കമോ സ്റ്റീഫൻ ബായിയോടൊപ്പം  കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനുമായി അസിർ ദീപന്ദ ഡിക്ക കരാർ ഒപ്പ് വെച്ചു .


സീസണിൽ ഇസെ കിംഗ്സ്ലീ ,ഒബ്നെമെ  അൻസുമാന ക്രോമയെ നേരത്തെ തന്നെ മോഹൻ ബഗാൻ നിലനിർത്തിയിട്ടുണ്ട് .


ഷില്ലോങ് ലജോങ്ങിനു വേണ്ടി  17 മത്സരങ്ങളിൽ 11 ഗോളുകൾ നേടി കഴിഞ്ഞ സീസണിൽ  ലീഗിലെ ടോപ്പ് സ്കോറർ ആണ് ഡിക്ക  .2015-16 സീസണിൽ ഡി എസ് കെ ശിവാജിയന്സിന്  വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട് , 13 കളികളിൽ നിന്ന് ഏഴു ഗോൾ നേടി.


കാണുക :ഇന്ത്യൻ ഇതിഹാസതാരം ഐ എം വിജയനെ കുറിച്ച് എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറായ നാരായണ മേനോൻ സർ


2008 മുതൽ 2014 വരെ തന്റെ കരിയറിലെ ഭൂരിഭാഗം സമയവും സ്പെയിനിൽ വലെൻസിയ ബി, ലാ റോഡ, ഒളിംബിക് ഡി സകതിയ, യുഡി അൽസിറ എന്നിവരോടൊപ്പം ചെലവഴിച്ചു.


ഇതിനിടയിൽ, ബഗാൻ സെന്റർ ബാക്ക് കാൻഷുക്ക് ഡെബ്നാത്തിന്റെ സേവനം നിലനിർത്താനും കഴിഞ്ഞു.


Thursday, July 6, 2017

ബൽവന്ത് സിങ്ങിനും ആശുതോഷ്‌ മേഹ്തക്കും വന്പൻ ഓഫറുമായി മോഹൻ ബഗാൻ


ഐലീഗും ഫെഡറേഷൻ കപ്പ് റണ്ണേഴ്‌സ് ആയ മോഹൻ ബഗാൻ ബൽവന്ത് സിങിനെ നോട്ടമിടുന്നു .കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടി 4 ഗോൾ അടിച്ചട്ടുണ്ട് ബൽവന്ത് . ലീഗ് ചാമ്പ്യൻമാരായ ഐസ്വാൾ ഫ്  സിയുടെ മികച്ച താരമാണ് ആശുതോഷ് മെഹ്ത .വമ്പൻ ഓഫറുമായാണ് മോഹൻ ബഗാൻ മേഹ്തയെ സമീപിച്ചിരിക്കുന്നത് .ഇന്ത്യൻ സൂപ്പർ ലീഗ് ടീം ആയ മുംബൈ സിറ്റി ഐഫ് സി ക്കും കളിച്ചിട്ടുണ്ട് മെഹ്ത .

Wednesday, July 5, 2017

ഗ്യുനിയൻ താരം അബ്ദുൽ കരീം സില്ലഹ് എഫ് സി കേരളയിലേക്ക്





2017/18 സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കാൻ ഇരിക്കെ എഫ് സി കേരളയുടെ കരുത്തു കൂട്ടുന്നതിനായി ഗ്യുനിയൻ താരം സില്ലയെ സൈൻ ചെയ്തു.

ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡറായ സില്ല ഇതിന് മുമ്പ് തായ്‌ലൻഡിലെ ഉത്തരടിട്ടെ എഫ് സി ക്ക് വേണ്ടി കളിച്ചിരുന്നു.

ഗ്യുനിയൻ നാഷണൽ ടീമിന് വേണ്ടി അണ്ടർ 14,17, 20 എന്നീ വിഭാഗങ്ങളിൽ  കളിച്ച താരം കൂടിയാണ് സില്ലഹ്.  കഴിഞ്ഞ വർഷം എഫ് സി കേരളയുടെ കൂടെ ഉണ്ടായിരുന്നെങ്കിലും ഇന്റർനാഷണൽ ട്രാൻസ്ഫർ നടക്കാത്തത് മൂലം കളിക്കാൻ സാധിച്ചില്ല.

സില്ലയുടെ സാന്നിദ്ധ്യം എഫ് സി കേരളക്ക് ഒരു മുതൽ കൂട്ട് തന്നെ ആയിരിക്കും.

#SouthSoccers_Exclusive


ആൽഫിൻ വാൾട്ടർ അണ്ടർ 17 മോഹൻ ബഗാൻ ടീമിലേക്ക്




കഴിഞ്ഞ ദിവസമാണ് ഫാക്ട് അക്കാദമിയിൽ നിന്നും അതുൽ ഉണ്ണികൃഷ്ണന് മോഹൻ ബഗാനിലേക്ക് അവസരം ലഭിക്കുന്നത് .ഇതാ വീണ്ടും ഫാക്ട് ഫുട്ബാൾ അക്കാദമി ആലുവക്ക് ഒരു പൊൻ തൂവൽ കൂടി.ഫാക്ട് അക്കാദമിയുടെ പരിശീലകൻ വാൾട്ടർ ആന്റണിയുടെ മകനായ ആൽഫിൻ വാൾട്ടറിനാണ്  മോഹൻ ബഗാനിലേക്ക് സെലക്ഷൻ ലഭിച്ചത് .


അച്ഛന്റെ പരിശീലനത്തിൽ തന്നെ ഫാക്ട് അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു ആൽഫിൻ .ഇന്ത്യയിലെ ബജാജ് ഏലിയൻസ് സംഘടിപ്പിച്ച ബയേൺ മ്യൂണിക് പര്യടനത്തിലും ആൽഫിൻ പങ്കെടുത്തിട്ടുണ്ട്.

 കേരളത്തിന്റെ ഭാവി വാഗ്ദാനം അൽഫിൻ വാൾട്ടറിന് സൗത്ത് സോക്കേർസിന്റെ എല്ലാവിധ ആശംസകളും നേരുന്നു .
#SouthSoccers

ഐ ലീഗ് ക്ലബ്കളുടെ ആവശ്യങ്ങൾ അംഗീകരിച്ച് AIFF





ഇന്ന് ഡൽഹിയിൽ നടന്ന  ചർച്ചയിൽ ഐ ലീഗ് ക്ലബ്കളുടെ ആവശ്യങ്ങൾ AIFF അംഗീകരിച്ചു.

2017-18 സീസണിൽ ഐ ലീഗിൽ  ഇന്ത്യൻ സൂപ്പർ ലീഗും ഒരേ സമയം നടക്കും. ഫിഫ U  17 ലോകകപ്പിന് ശേഷം ആയിരിക്കും സീസൺ ആരംഭിക്കുക.

എന്നാൽ ഐ ലീഗ് ക്ലബുകൾ മുന്നോട്ട് വെച്ച വിദേശ താരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.
ഈ തീരുമാനം AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്  വിട്ടു.

ഐ ലീഗിന്റെ പ്രവർത്തനം,വിപണനം,പ്രൊമോഷൻ എന്നിവ നിയന്ത്രിക്കാൻ ഒരു ടാസ്ക് ഫോഴ്സ് രൂപികരിച്ചു.ലീഗ് കമ്മിറ്റി ചെയർമാൻ,FSDL അംഗം,AIFF ജനറൽ സെക്രട്ടറി,ഐ ലീഗ് സിഇഒ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിരിക്കും.ടാസ്ക് ഫോർസിൽ  ഉൾപ്പെടുന്നത്.

അതേസമയം,ഐ ലീഗിന്റെ സ്പ്രേഷണം സ്റ്റാർ സ്പോർട്സ് തന്നെ ചെയ്യാൻ തീരുമാനം ആയി. 

ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് മൽസരങ്ങളുടെ ക്രമം സ്റ്റാർ സ്പോർട്സ്, FSDL,ഐ ലീഗ് ഡിപ്പാർട്ട്മെന്റുകൾ ചർച്ച ചെയ്ത തീരുമാനിക്കും.


ട്രാവൽ അലവൻസ് ഒരു ക്ലബിന് 50 ലക്ഷം രുപയും പ്രത്യേക അലവൻസ് 20 ലക്ഷം നൽകാനും തീരുമാനിച്ചു.

Tuesday, July 4, 2017

ഐ ലീഗ്, ഐഎസ്എൽ എന്നിവയെ സംബന്ധിച്ച സാങ്കേതിക വിഷയങ്ങളെക്കുറിച്ച് AFC, AIFF എന്നീ സംഘടനകൾ ഇന്ന് കൂടിക്കാഴ്ച നടത്തി




ഐ എസ്‌ എൽ, ഐ ലീഗ് എന്നിവിടങ്ങളിൽ നടപ്പിലാക്കപ്പെടുന്ന ഏകീകൃത "പ്ലയെർ കോമ്പൻസേഷൻ മോഡൽ"  നടപ്പിലാക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. 
ഈ  രണ്ട് ലീഗുകളിലെയും ഏതെങ്കിലും സ്ക്വാഡ് കളിക്കാരന് നൽകാനുള്ള  പ്രതിഫലത്തിൽ  കുറഞ്ഞ  വേതനം " നിശ്ചയിക്കും. ഇത് രണ്ട് ലീഗിലെയും എല്ലാ താരങ്ങൾക്കും ഒരു  നിശ്ചിത തുക ലഭിക്കാൻ സഹായികമാകും.

ഐ ലീഗ് ക്ലബുകളിലെ വിദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഈസ്റ്റ് ബംഗാൾ, മോഹൻബഗാൻ എന്നിവർ ആവശ്യപ്പെട്ടത്തിന്റെ   അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചർച്ച. ഐ ലീഗ്  ചാമ്പ്യൻമാരായ ഐസ്വാൾ എഫ്.സി ഉൾപ്പെടെയുള്ള പല മുൻനിര ക്ലബ്ബുകളും ഈ നിർദേശം തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഐ ലീഗ് കമ്മിറ്റി മീറ്റിങ്ങിൽ എടുക്കും. എന്നാൽ, ഈ വിഷയത്തിന്റെ സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളും മാർഗനിർദേശങ്ങളും AFC നൽകിയിട്ടുണ്ടെന്ന്
ഹോം ഗ്രോൻ ടാലെന്റ്റ് നിയമത്തെ സംബന്ധിച്ച് അലക്സ് ഫിലിപ്സ് ഡാരെൻ ബെയ്ലി  പറഞ്ഞു. "വളർന്നുകൊണ്ടിരിക്കുന്ന പ്രതിഭകൾ  വളരെ കുറവാണ്, ഇത് പുതിയ താരങ്ങളെ കണ്ടെത്താൻ  പ്രോത്സാഹിപ്പിക്കുന്നതിന് 80 ശതമാനമായിരിക്കണം. ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങൾ
"80 ശദമാനം  ഹോം ഗ്രോൻ  ടാലന്റ്" എന്ന ആശയം ആണ് നിലവലിൽ ഉള്ളത്  , അലക്സ് ഫിലിപ്സ് കൂട്ടി ചേർത്തു .ഈ ആശയ പ്രകാരം...ഉദാഹരണത്തിന് കേരളത്തിൽ നിന്ന് ഒരു ക്ലബ്ബ് കേരളത്തിലെ തന്നെ കുട്ടികളെ തന്നെ ആയിരിക്കണം അവരുടെ അണ്ടർ 13, അണ്ടർ 15,അണ്ടർ 17. എന്നീ വിഭാഗത്തിൽ ഉൾപെടുത്തേണ്ടത് .അതായത് 80 ശതമാനം കേരളത്തിലെ കുട്ടികളും ബാക്കി 20 ശദമാനം കുട്ടികൾ മാറ്റു സംസ്ഥാനങ്ങളിൽ നിന്ന് എടുക്കാൻ പാടുള്ളു .

ഐ എസ്‌ എല്ലിന്റെയും ഐ ലീഗിന്റെയും  സമാന്തരമായുള്ളത്  ഈ സീസണിൽ മാത്രമേ നിലനിൽക്കുമെന്നും  ,എ എഫ് സി  ഒരു ഏകീകൃത ലീഗ് ഘടനയ്ക്കായുള്ള അവരുടെ നിലപാട് ആവർത്തിച്ചിട്ടുണ്ട്.
#Southsoccers

Friday, June 30, 2017

I - LEAUGE NEWS - ഗോകുലം എഫ് സിക്ക് ഐ ലീഗിൽ കളിക്കാൻ 3 കോടി രൂപ നൽകണം




ഗോകുലം എഫ് സിക്ക് ഐ ലീഗിൽ കളിക്കാൻ 3 കോടി രൂപ നൽകണം 
2.75 കോടി രൂപ സമ്മാന തുകയും 2.5 കോടി രൂപ മാർക്കറ്റ് ഫണ്ടിനും നൽകണമെന്ന ആവശ്യവുമായി ഐ ലീഗ് ക്ലബുകൾ



ഐ.ലീഗ് കളിക്കുന്ന ക്ലബ്ബുകൾ പുതിയ നിർദ്ദേശങ്ങളുമായി രംഗത്ത്. ഈ ഐ ലീഗിന്റെ മൊത്തം സമ്മാനത്തുക 2.75 കോടി രൂപയായി ഉയർത്തണമെന്നും അതുപോലെ 8 വിദേശ താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള ആവശ്യവുമായി​ട്ടാണ് ക്ലബുകൾ എ.ഐ.എഫ്.എഫിനെ സമീപിച്ചിരിക്കുന്നത്.
സമ്മാന തുക ഉയർത്താനുള്ള മാർഗമായി പുതിയ ഐ ലീഗ് ക്ലബ്ബുകളിൽ നിന്ന് 3 കോടി രൂപ ഫ്രാഞ്ചൈസി ഫീ ഈടാക്കും. ഗോകുലം എ ഫ് സി ക്ക് ഐ ലീഗിൽ കളിക്കാൻ ഈ തുക നൽകേണ്ടി വരും .
ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) കഴിഞ്ഞ തവണ സമ്മാന തുക 15 കോടി രൂപ ആയിരുന്നു .ഐ ലീഗ് ക്ലബ്ബുകളുടെ സമ്മാന തുക ഇതിന്റെ അഞ്ചിലൊന്ന് മാത്രമേ വരു. എന്നാൽ, ഐ എസ് എൽ സമ്മാന തുക നിശ്ചയിച്ച പോലെ ഓരോ സീസണിൽ 50 ലക്ഷം രൂപ വരെ ഉയരും.

സുപ്രധാന പോയിന്റുകൾ

 മൊത്തം സമ്മാനത്തുക 50 ലക്ഷം രൂപയിൽ നിന്ന് 2.75 കോടി രൂപയായി ഉയർത്തുക
 വിദേശ താരങ്ങളെ ടീമിൽ അഞ്ചായി ഉയർത്തുക ,മൊത്തത്തിൽ എട്ടും ഇതിൽ ഒരു ഏഷ്യൻ വംശജനും
 10 ക്ലബ്ബുകൾക്കും ഓരോന്നിനും ഒറ്റത്തവണ സ്പെഷ്യൽ അലവൻസ് 25 ലക്ഷം നൽകുക
 മാർക്കറ്റിങ് ബഡ്ജറ്റ് 2.5 കോടി രൂപ ആക്കി ഉയർത്തുക ,ഇതിൽ 50 ലക്ഷം എ ഐ എഫ് എഫ് വഹിക്കണം , ബാക്കി തുക പുതിയ ഐ ലീഗ് ക്ലബ്ബ്കളുടെ ഫ്രാഞ്ചൈസി തുകയിൽ നിന്നും ഇടാകണം
സൗത്ത് സോക്കേർസ്

Thursday, June 22, 2017

പുതിയ നിർദേശവുമായി ഐ ലീഗ് ക്ലബ്ബുകൾ


No automatic alt text available.





ഇന്ത്യൻ ഫുട്ബാളിന്റെ റോഡ് മാപ്പിന്റെ തീരുമാനത്തിൽ എത്താതെ നിൽക്കുന്ന എ ഐ എഫ് എഫിനോട് പുതിയ നിർദേശം വെച്ച് 

ഐ ലീഗ് ക്ലബ്ബുകൾ .
1.നാല് വിദേശ താരങ്ങൾ എന്നുള്ളത് 5 ആക്കി ഉയർത്തുക .
2.നല്ല ടെലികാസ്റ്റും ടീവി കവറേജും. ഈ കാര്യത്തിൽ ടെലികാസ്റ്റിംഗ് ഐ എസ്‌ എലിന് തുല്യമായി ഉണ്ടാകുമെന്ന് പ്രഫുൽ പട്ടേൽ ഉറപ്പ് നൽകിയിട്ടുണ്ട് .
3.ഐ ലീഗ് വിജയികൾക്കുള്ള പ്രൈസ് മണി കൂട്ടുക ,പക്ഷെ ഇത് മാർക്കറ്റിംഗ് പാർട്ണേഴ്സ് ആയ ഐ എം ജി ആർ സമ്മതിക്കുന്ന കാര്യം സംശയം .
4.ഐ എ സ്‌ ൽ -ഐ ലീഗ് സമാന്തരമായി നടക്കുന്നതിനാൽ പ്രമുഖ താരങ്ങൾ ഐ എ സ്‌ എല്ലിൽ പോകാൻ സാദ്ധ്യത ഉണ്ട് .അത് കൊണ്ട് ഐ ലീഗ് ക്ലബ്ബ്കളുടെ ആവശ്യം അവരെ പ്ലയെർ ഡ്രാഫ്റ്റിങ്ങിൽ ഉൾപ്പെടുത്തണം എന്നാണ് .ഈ കാര്യവും അംഗീകരിക്കാൻ സാദ്ധ്യത കാണുന്നില്ല .
ഈ നിർദേശങ്ങൾ ഒക്കെ സൂപ്പർ കപ്പ് പ്രാബല്യത്തിൽ വന്നാൽ രണ്ട് ലീഗിന്റെയും ക്ലബ്ബുകളെ തുല്യ ശക്തിയാക്കാൻ വേണ്ടി ആണ് .നിലവിൽ എ ഫ് സി കപ്പ് സ്ലോട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇത് വരെ ഉണ്ടായിട്ടില്ല .വരും ദിവസങ്ങളിൽ ഇതിന് തീരുമാനം ഉണ്ടാകും .


സൗത്ത് സോക്കേർസ്



Labels

Followers