Showing posts with label YOUNG TALENTS. Show all posts
Showing posts with label YOUNG TALENTS. Show all posts

Monday, September 24, 2018

വിറച്ചും വിറപ്പിച്ചും സമനില നേടി നീലക്കടുവകൾ..



                            ഇറാനെതിരെ ഉള്ള U16 AFC മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ഗോൾ രഹിത സമനില. മത്സരത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ത്യൻ പോസ്റ്റിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇറാൻ. പതിവിനു വിപരീതമായി ഇന്ത്യൻ പ്രതിരോധത്തിൽ വിള്ളലുകൾ വീണു. പക്ഷെ അവിടെയെല്ലാം നീരജ് കുമാർ എന്ന കൗമാരക്കാരന്റെ മനസ്സാന്നിധ്യവും റിഫ്ലെക്സുകളും നമ്മുടെ ടീമിന് തുണയായി. രണ്ടു തവണ പോസ്റ്റും നമ്മുടെ രക്ഷക്കെത്തി. 
ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഷാബാസിനെ പൂട്ടുകയാണ് ഇറാൻ ആദ്യം ചെയ്തത്. ശബാസിന് വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം തടയാനായി ഇറാൻ താരങ്ങൾ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു. വലതു വിങ്ങിലൂടെ ഉള്ള മുന്നേറ്റം ആശ്രയിച്ചിരുന്ന ഇന്ത്യൻ ടീം അതോടെ പരിഭ്രമത്തിൽ ആയി. മിസ്സ്‌ പാസ്സുകളും സെക്കന്റ്‌ ബോൾ അറ്റൻഡ് ചെയ്യുന്നതിലെ അപാകതയും മുതലെടുക്കുന്നതിൽ ഇറാൻ വിജയിച്ചെങ്കിലും നീരജിന്റെ അവസരോചിത ഇടപെടൽ അവിടെയെല്ലാം രക്ഷക്കെത്തി. തോയ്‌ബ സിങ് വരുത്തിയ ചില പിഴവുകൾ അപകടം സൂചിപ്പിച്ചെങ്കിലും നീലക്കടുവകൾ രക്ഷപ്പെടുകയായിരുന്നു..പ്രതിരോധത്തിനും മുന്നേറ്റത്തിനും ഓടിയെത്തി മധ്യനിര തളർന്നിട്ടുണ്ടാകണം.  മുന്നേറ്റത്തിൽ വീണ്ടും അമ്പേ പരാജയപ്പെടുകയാണ് നായകൻ വിക്രമും മെൽവിനും. ഇതൊരു ടീം ഗെയിം ആണെന്നും സ്വാർത്ഥതക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇരുവരെയും ബിബിയാനോ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. കിട്ടിയ ചില അവസരങ്ങൾ ഒറ്റക്ക് കളിച്ചു നശിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നതെന്ന് തോന്നിപ്പോയി. 
കളിയുടെ ചില നിമിഷങ്ങളിൽ ഇറാനികളുടെ കരുത്തുറ്റ ശരീരത്തെ നേരിടാൻ പരുക്കൻ അടവുകൾ ഇന്ത്യൻ ടീം എടുത്തു തുടങ്ങി. തോയ്‌ബയും വിക്രമും മഞ്ഞകാർഡും വാങ്ങിച്ചു.. ഭാഗ്യം കൊണ്ടാണ് രണ്ടാം മഞ്ഞയിൽ നിന്ന് വിക്രം രക്ഷപെട്ടത്.അതിനിടയിൽ ഇറാൻ ആക്രമണത്തിൽ നിന്നും ബോൾ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിൽ നീരജുമായി കൂട്ടിയിടിച്ച് പരിക്കേറ്റ  ഷാബാസിനെ ബിബിയാനോ തിരിച്ചു വിളിച്ചു. പകരം ഹാപ്പിയെ ആണ് ഇറക്കിയത്. ഇന്തോനേഷ്യയുമായുള്ളഅടുത്ത മത്സരത്തിൽ ഷാബസിനെ വേണ്ടത് കൊണ്ട് പരിക്ക് നിസാരമാണെങ്കിലും  അവന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ബിബിയാനോ തയ്യാറായില്ല.  
                                    രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റി മുതലാക്കാൻ ഇറാനെ നീരജ് അനുവദിച്ചില്ല.. ആ ഒരു രക്ഷപ്പെടുത്തൽ ഇന്ത്യൻ ടീമിന് ഊർജവും ഇറാന് തളർച്ചയും സമ്മാനിച്ചു. വിക്രം മധ്യ നിരയിലേക്ക് ഇറങ്ങിയപ്പോൾ മെൽവിന് പകരം ഇറങ്ങിയ ഹർപ്രീതും രവിയും സൈലോയും ആക്രമണം ഏറ്റെടുത്തു.. തുടരെ തുടരെ കൗണ്ടർ അറ്റാക്കുകൾ ഇറാൻ ഗോളിയെ പരീക്ഷിക്കാൻ തുടങ്ങി. തളികയിലെന്ന വണ്ണം വെച്ചു നീട്ടിയ അവസരങ്ങൾ തുലച്ചു കളഞ്ഞത് കണ്ടു ബിബിയാനോ ഞെട്ടിയിരിക്കണം.ഗോളി പോലും ഇല്ലാത്ത പോസ്റ്റിനു മുകളിലൂടെ സൈലോയുടെ ഷോട്ട് പറന്നപ്പോൾ ഇറാൻ ക്യാമ്പ് ദീർഘനിശ്വാസം വിട്ടു. വീണ്ടും അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൈലോക്കും ഹർപ്രീതിനും കഴിഞ്ഞില്ല.  
ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരെ സമനിലയിൽ കുരുക്കിയതിൽ നീലക്കടുവകൾക്ക് അഭിമാനിക്കാം.
എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു. ഫിനിഷിങ്ങിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള നമ്മുടെ പ്രയാണം അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനുവിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ. 
NB: ഇന്നത്തെ ഇന്ത്യൻ ടീമിന്റെ രക്ഷകൻ നീരജിന്റെ നീരാളിക്കൈകൾക്ക് പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു..
southsoccers media wing (abdul rasaq)

ഏഷ്യൻ വമ്പന്മാരായ ഇറാനെ വിറപ്പിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ. അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ



എ. എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ ഫുട്‌ബോൾ പവർ ഹൗസ് ആയ ഇറാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു ഇന്ത്യൻ അണ്ടർ 16 ഫുട്‌ബോൾ ടീം.

ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയിൽനിന്നും രണ്ടു ഗോളിന് തോൽവിയേറ്റ ഇറാന് ഏറെ നിർണായകമായ മത്സരം ആയിരുന്നു ഇന്ത്യയും ആയുള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരു ജയം അവർക്ക് ആവിശ്യവുമായതിനാൽ ആദ്യം മുതൽക്കേ തന്നെ ആക്രമണ ഫുട്‌ബോൾ ആണ് ഇറാൻ കളിച്ചത്.  പൊരുതി കളിച്ച അവരുടെ എല്ലാ ആക്രമണവും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ വർദ്ധിച്ച പോരാട്ട വീര്യവുമായി വന്ന ഇറാൻ കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയും നേടി.
എന്നാൽ കളിയിലുടനീളം അവിശ്വസനീയ രക്ഷപ്പെടുത്തലുകളും ആയി താരമായ ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ  ഇറാനിയൻ ക്യാപ്റ്റന്റെ പെനാൽറ്റി കിക്ക് അനായാസം തടുത്തു. ഇതോടെ ആവേശത്തിൽ ആയ ഇന്ത്യൻ കുട്ടികൾ ഇറാനിയൻ ബോക്‌സിൽ പലപ്പോഴും കയറിയിറങ്ങി ഏതു നിമിഷവും ഗോൾ നേടുമെന്നു തോന്നിപ്പിച്ചു. എന്നാൽ ഫിനിഷിങിലെ മികവില്ലായ്മ ഇന്നും ഇന്ത്യയെ വലച്ചു. മൂന്നു തുറന്ന അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തിയത് നിരാശയായി. ടൂർണമെന്റിലെ ആദ്യ മത്സരം ആയിരുന്ന വിയറ്റ്‌നാമിനു എതിരെ ഗോൾ നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് അനാവശ്യ ട്രിബ്ലിങ്ങിന് ശ്രമിച്ചു പലപ്പോഴും ബോളുകൾ നഷ്ടപ്പെടുത്തിയത് മുന്നേറ്റ നിരയെ ഒന്നാകെ തളർത്തി. പ്രായം കവിഞ്ഞത് മൂലം അണ്ടർ16 ടീമിൽ നിന്നും ഔട്ടായ രോഹിത് ധനുവിനെ പോലുള്ള ഒരു മികച്ച ഫിനിഷർറുടെ അഭാവമാണ് ഇന്ത്യൻ നിരയിലെ ആശങ്ക. വിക്രം പ്രതാപ് സിങ് ഫോമിലേക്ക് ഉയർന്നില്ലങ്കിൽ ടൂർണമെന്റിലെ ഇന്ത്യൻ മുന്നേറ്റം ത്രിശങ്കുവിൽ ആകുമെന്ന് പറയാതെ വയ്യ.

വിയറ്റ്‌നാമിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം ശബാസിനു ഇന്നത്തെ കളിയിൽ പതിവ് പോലെ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല എന്നത് മലയാളി ഫുട്‌ബോൾ ആരാധകർക്കും ചെറിയ നിരാശ നൽകി.

എന്നാൽ ആശങ്കകൾ ഏറെയുണ്ടങ്കിലും ഇറാൻ പോലെയുള്ള ടീമിനെതിരെ സമനില നേടിയത് നിസാര കാര്യമല്ല. ഇറാനേക്കാൾ തുറന്ന അവസരങ്ങൾ ലഭിച്ചതും ഇന്ത്യക്കാണ്. മികച്ച ബോളടക്കവും സാങ്കേതികമായ കളി മികവും  പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ ഭാവിയുടെ താരങ്ങളാണ് എന്നതിൽ സംശയം വേണ്ട. മനോഹരമായ പാസിംഗ് ഫുട്‌ബോൾ കളിക്കുന്ന ഇന്ത്യയുടെ പരിശീലകൻ ബിബിയാണോ ഫെർണാണ്ടസ് എന്ന ചെറുപ്പക്കാരനും അഭിനന്ദനമർഹിക്കുന്നു.  ഇന്ത്യയുടെ അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ ഇൻഡോനേഷ്യയുമായാണ്. ഒരു സമനില എങ്കിലും നേടാൻ ആയെങ്കിൽ അടുത്ത റൗണ്ടിലേക്ക് രണ്ടാം സ്ഥാനക്കാർ ആയി കടക്കാൻ ഇന്ത്യക്ക് സാധിക്കും. ഇൻഡോനേഷ്യയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാപ്യന്മാരും ആകാം.  അടുത്ത റൗണ്ടിലേക്ക് ഇന്ത്യ കടന്നാൽ അതൊരു ചരിത്ര സംഭവം ആകുമെന്നുറപ്പ്. വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഊർജ്ജം നൽകാൻ ഇത്തരം വിജയങ്ങൾ മതിയാകും.

southsoccers media wing (alvi)

Tuesday, February 20, 2018

ASPIRING FEMINITY

Rise of another football star, in the land the sand dunes and dreams there arise a new angel, a football star, Meenakshi  Anand. South soccer’s very own Anand Bhai’s 12 year old Meenakshi played a vital role in Sheffield pvt school dubai football team in UAE academy women’s tournament. She scored 4 goals and 3 assists so far against teams like VISS, Ajman School and RAK Academy. Super girl Meenakshi has became “women of the match” during this tournament. 

Being a part of the leading team in the tournament and helping the team to lead ahead, she expressed her happiness and dreams to South Soccer’s members. Anand bhai has supported his child throughout for achieving such a success in football. Mr. Anand Balakrishnan who resides with his family in Dubai is from Kannur, is a prominent member of south soccers family. Meenakshi’s mother Mrs. Sreena Anand also plays a vital role in her success. 

And we take this moment to extend our well wishes to Meenakshi to attain greater heights. And wish her to be another Marta silva, Carli Loyd or Mia Hamm. Let her name fly high in the elite. We wish her all the best.
®SouthSoccers media wing
For more football updates follow us on:-

Saturday, July 8, 2017

സെവൻസ് ഗാലറികളുടെ ആവേശമായ ഇർഷാദും കുട്ടനും വീണ്ടും ഒന്നിക്കുന്നു

സെവൻസ് ഗാലറികളുടെ ആവേശമായ ഇർഷാദും കുട്ടനും വീണ്ടും ഒന്നിക്കുന്നു റോയൽസ് ട്രാവൽസ് എഫ് സി കോഴിക്കോടിലൂടെ



         സെവൻസ് ഫുടബോളിലെ ആരധകരുടെ ആവേശവും കളിക്കളത്തിലെ ഇടിമുഴക്കവും ആയ കൂട്ടുകെട്ടാണ്  ഇർഷാതും  കുട്ടനും. ഇവർ ഒരുമിച്ചു കളിച്ചപ്പോൾ ഒക്കെ ഗോൾ മഴകൾ തീർത്തുകൊണ്ടു ഗ്യാലറിയെ ആവേശ കടലിൽ ആറാടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടായി പോയ ഇവർ പുതിയ സീസണിൽ റോയൽ ട്രാവെൽസ് കോഴിക്കോടിലൂടെ വീണ്ടും ഒന്നിക്കുന്നു. 
             ഫുട്‍ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ആണ് ഇരുവരുടെയും സ്വദേശം. മങ്കടയിൽ നിന്നാണ് കുട്ടൻ വരുന്നത്  കൂട്ടിലങ്ങാടിയാണ് ഇർഷാദിന്റെ നാട്. കുട്ടൻ ഔട്ടർ ഫോർവേർഡായും  ഇർഷാദ് സെന്റർ ഫോർവേർഡ് ആയും   ആണ് കളിക്കുന്നത്. സെബാൻ കോട്ടക്കലിന് വേണ്ടിയാണു ഇവർ ആദ്യമായി ഒന്നിച്ചത്. ഇവരുടെ കൂട്ടുകെട്ടിൽ ഗോൾ മഴ തീർത്ത സീസൺ ആയിരുന്നു അത്. അതിനു ശേഷം ശേഷം എഫ് സി പെരിന്തൽമണ്ണക്ക് വേണ്ടിയും ഇവർ ഒത്തുചേർന്നു. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞു, കുട്ടൻ ഫിഫ മഞ്ചേരിക്ക് വേണ്ടിയും ഇർഷാദ് അൽ മിന വളാഞ്ചേരിക്ക് വേണ്ടിയും കളിച്ചു. ഫിഫ മഞ്ചേരിക്ക് വേണ്ടിയും കുട്ടൻ തിളങ്ങി. ജയ തൃശൂരിന് എതിരെ 4-2 നു പുറകിൽ നിന്ന മത്സരത്തിൽ കുട്ടന്റെ ഹാട്രിക്കിലൂടെ ആണ് ഫിഫ മഞ്ചേരി വിജയം പിടിച്ചെടുത്തത്. 2017/18 സീസണിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. റോയൽ ട്രാവെൽസ് കോഴിക്കോടിന് വേണ്ടി ഒന്നിക്കുമ്പോൾ ആരാധകർക്ക് ഒരു വിരുന്നാകും എന്നതിൽ സംശയം വേണ്ട. ഗോൾ മഴകൾ തീർത്ത് ആരാധകരുടെ ആവേശത്തിന്റെ അലകൾ തീർക്കാൻ കുട്ടന്റേയും ഇർഷാദിന്റെയും  കൂട്ടുകെട്ടിന് സാധിക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം
സൗത്ത് സോക്കേഴ്‌സ്
News sours :Royal Soccer

Wednesday, July 5, 2017

ആൽഫിൻ വാൾട്ടർ അണ്ടർ 17 മോഹൻ ബഗാൻ ടീമിലേക്ക്




കഴിഞ്ഞ ദിവസമാണ് ഫാക്ട് അക്കാദമിയിൽ നിന്നും അതുൽ ഉണ്ണികൃഷ്ണന് മോഹൻ ബഗാനിലേക്ക് അവസരം ലഭിക്കുന്നത് .ഇതാ വീണ്ടും ഫാക്ട് ഫുട്ബാൾ അക്കാദമി ആലുവക്ക് ഒരു പൊൻ തൂവൽ കൂടി.ഫാക്ട് അക്കാദമിയുടെ പരിശീലകൻ വാൾട്ടർ ആന്റണിയുടെ മകനായ ആൽഫിൻ വാൾട്ടറിനാണ്  മോഹൻ ബഗാനിലേക്ക് സെലക്ഷൻ ലഭിച്ചത് .


അച്ഛന്റെ പരിശീലനത്തിൽ തന്നെ ഫാക്ട് അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു ആൽഫിൻ .ഇന്ത്യയിലെ ബജാജ് ഏലിയൻസ് സംഘടിപ്പിച്ച ബയേൺ മ്യൂണിക് പര്യടനത്തിലും ആൽഫിൻ പങ്കെടുത്തിട്ടുണ്ട്.

 കേരളത്തിന്റെ ഭാവി വാഗ്ദാനം അൽഫിൻ വാൾട്ടറിന് സൗത്ത് സോക്കേർസിന്റെ എല്ലാവിധ ആശംസകളും നേരുന്നു .
#SouthSoccers

Monday, July 3, 2017

അണ്ടർ -16 താരം രോഹിത് ധനുവിന് യൂ എസ്‌ എ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ -17 ടീമിലേക്ക് ക്ഷണം



2017 ഒക്റ്റോബർ 6 നാണ് U-17 ലോകകപ്പ് തുടക്കം കുറിക്കുന്നത്. ഇന്ത്യൻ  മണ്ണിൽ നടക്കുന്ന വേൾഡ് കപ്പിന്  നൂറിൽ കുറഞ്ഞ  ദിവസങ്ങൾ ബാക്കി നിൽക്കെ  കോച്ച് ലൂയിസ് നോർട്ടൺ ഡി മാട്ടോസ് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആതിഥേയരുടെ  ടീമിനെ തരംതിരിച്ച് വീണ്ടും വിലയിരുത്തുന്നത്.


യൂറോപ്യൻ പര്യടനം പൂർത്തിയാക്കിയ ശേഷം യംഗ് ടൈഗേഴ്സ്  നാലു വിജയവും ആറ് സമനിലകളും 6 തോൽവിയുമായാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത് . 

ഇതിനു മുൻപ് ഗോവയിൽ ഇന്ത്യ U-17 ടീമും ഇന്ത്യU16 തമ്മിൽ നടന്ന മത്സരത്തിൽ  രോഹിത് ദാനു മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു .ഇതേ തുടർന്നാണ് ഇപ്പോൾ  ഇന്ത്യ U- 17 ടീമിൽ അമേരിക്കൻ പര്യടനത്തിനായി രോഹിത് ധനു വിന് ക്ഷണം കിട്ടിയത് .

ഏപ്രിലിൽ യൂറോപ്പിലേക്കുള്ള വിദേശ പര്യടനത്തിന്  മുന്പ് U -17 ടീം  ഗോവയിൽ പരിശീലന മത്സരങ്ങളിൽ പങ്കെടുത്തിരുന്നു  . ഇതിൽ ഇന്ത്യ U -16 ടീമിനെതിരായ പോരാട്ടത്തിലാണ് രോഹിത് ധനു നോർട്ടന്റെ കണ്ണിൽ പെടുന്നത് .

യുഎസ്, മെക്സിക്കോ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ  ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമിനൊപ്പം ചേരാൻ ധനുവിനോട് നിർദ്ദേശിക്കുകയായിരുന്നു.

ഈ വർഷം ഏപ്രിലിൽ നടന്ന ഇന്ത്യ-ഈജിപ്റ്റ് ഫ്രണ്ട്ഷിപ്പ് കപ്പ് 2017ൽ സമോഹ ക്ലബ്ബിനെതിരെ ഹാട്രിക്ക് നേടിയ  3-1 വിജയത്തിൽ ധനുവിന്റെ  പ്രകടനം എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതെ പര്യടനത്തിൽ തന്നെ അൽ അഹ്ലിയുടെ ടീമിനെതിരെയും ധനു ഗോൾ നേടിയിരുന്നു.

അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിൽ രോഹിത് ദാനു ടീമിലെ ഒരു മുഖ്യ ഘടകമാണെന്ന് മറ്റോസ് പറഞ്ഞു.
#SouthSoccers

കേരളത്തിന്റെ ഭാവി വാഗ്ദാനം അതുൽ ഉണ്ണികൃഷ്ണൻ മോഹൻ ബഗാനിലേക്ക്




മോഹൻ ബഗാൻ  അണ്ടർ 17 ടീമിലേക്ക്  തിരഞ്ഞെടുത്ത അതുൽ ഉണ്ണികൃഷ്ണന് സൗത്ത് സോക്‌സർസിന്റെ അഭിനന്ദനങ്ങൾ

ഫാക്ട് അക്കാദമിയിലെ പരിശീലകൻ വാൾട്ടർ അന്തോണിയുടെ   പരശീലനത്തിൽ വളർന്നു വന്ന അതുൽ കോവളം എഫ്.സി അണ്ടർ 15 ടീമിലും കളിച്ചിട്ടുണ്ട് .

 മോഹൻ ബഗാനിൽ മികച്ച പ്രകടനം നടത്താൻ അതുലിന്  സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സൗത്ത് സോക്കേർസ് 

Sunday, June 11, 2017

Nishant Shah എന്ന കൊച്ചു മിടുക്കൻ



ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയ്ക്കായി ഫിഫയുടെ സഹായത്തോടു നടത്തിവരുന്ന മിഷൻ ഇലവൻ മില്യൺ പ്രോജെക്ടിൽ നിന്നും അനേകം യുവ ഫുട്‍ബോളർമാരാണ് വളർന്നു വന്നുകൊണ്ടിരിക്കുന്നത്. അങ്ങിനെ കിട്ടിയ ഒരു യുവ താരം ആണ്‌ നിഷാന്ത് ഷാ. ഡൽഹി ഹാൻസ് രാജ് സ്കൂളിൽ ആണ്‌ ഈ മിടുക്കൻ പഠിക്കുന്നത്. വിങ്ങർ പൊസിഷനിൽ ആണ്‌ നിഷാന്ത് കളിക്കുന്നത്. ബോൾ കൺട്രോളിലും ഏരിയൽ ഗെയിം സെൻസിലും അപാരമായ കഴിവാണ് നിഷാന്ത് പ്രകടിപ്പിക്കുന്നത്. ഈ സീസണിൽ 3 ജില്ലാ കിരീടങ്ങൾ നേടുകയും 57 ഗോളോടെ ടോപ് സ്‌കോറർ പദവി നേടുകയും ചെയ്തു.

സൗത്ത് സോക്കേഴ്സ് മീഡിയ ടീം

Labels

Followers