Showing posts with label AFC. Show all posts
Showing posts with label AFC. Show all posts

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Tuesday, April 30, 2019

ചെന്നൈയിന് വിജയം.


ഇന്ത്യൻ സൂപ്പർ ലീഗിൽ അമ്പേ നിറം മങ്ങിയെങ്കിലും എ എഫ് സി കപ്പിന്റെ വേദിയിൽ ചെന്നൈയിൻ എഫ് സി ക്ക് വിജയം. അഹമ്മദാബാദിൽ ട്രാൻസ്‌റ്റേഡിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  ബംഗ്ലാദേശിൽ നിന്നുള്ള അബഹാമി ലിമിറ്റഡിനെ 78ആം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ നേടിയ ഏക ഗോളിനാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്.ഈ വിജയത്തോടെ ഗ്രൂപ്പ്‌ ഇ യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചെന്നൈയിൻ എഫ് സി

Friday, February 1, 2019

ഖത്തർ ഏഷ്യൻ രാജാക്കന്മാർ


  ഖത്തർ ഇനി ഏഷ്യ ഭരിക്കും.അറേബ്യൻ മണ്ണിലെ കലാശകളിയിൽ ജപ്പാനെ തകർത്ത് ഖത്തർ ഏഷ്യയിലെ രാജാക്കന്മാർ.ഖത്തറിനു ഇത് കന്നികിരീടം ആണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ വിജയഭേരി. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന് ഖത്തർ മുന്നിട്ടുനിന്നിരുന്നു. അൽമൂസ് അലിയാണ് തകർപ്പൻ ബൈസൈക്കിൾ കിക്കിലൂടെ സ്കോറിങ് തുടങ്ങിയത്.ഇതോടെ താരം ടോപ്‌സ്‌കോറർ ആയി.രണ്ടാം പകുതിയിൽ ജപ്പാൻ ഒരു ഗോൾ തിരിച്ചടിച്ചു കളിയിൽ വരാൻ ശ്രമിച്ചെങ്കിലും പെനാൽറ്റിയിലൂടെ ഖത്തർ വിജയമുറപ്പിച്ചു്.വെറും ഒരു ഗോൾ വഴങ്ങിയാണ് ഖത്തർ ജേതാക്കളാവുന്നത്.

     Southsoccers - Together for Indian Football

Thursday, January 24, 2019

'വാറി'ന് അരങ്ങേറ്റത്തിൽ ഗോൾ


 ജപ്പാൻ -വിയറ്റ്‌നാം ക്വാർട്ടർ ഫൈനലോടുകൂടി  ഏഷ്യ കപ്പിൽ നടപ്പാക്കിയ 'വാർ' സംവിധാനത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ. ദുബായിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57ആം മിനിറ്റിൽ ജപ്പാന്റെ റിറ്റ്സു ഡോൺ ആണ് വാർ തീരുമാനത്തിലൂടെ പെനാൽറ്റി ലക്ഷ്യത്തിലെച്ചത്. യു. എ. ഇ റഫറി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ആണ് 'വാർ' തീരുമാനത്തിലൂടെ ചരിത്രഗോളിന് വിധിയെഴുതിയത്.

© Southsoccers - Together for Indian Football

വിയറ്റ്നാമിനു വിട; സാമുറായികൾ സെമിയിൽ


 ധീരമായ ഫുട്ബാൾ കളിച്ച വിയറ്റ്‌നാമിനു വിട.ജപ്പാന്റെ ഓരോ മുന്നേറ്റങ്ങളെയും കരുത്തോടെ നേരിട്ട വിയറ്റ്നാമിനു ഒരൊറ്റ ഗോളിൽ സ്വപ്നങ്ങൾ പൊലിഞ്ഞു.ജപ്പാൻ തുടർച്ചയായ 6ആം തവണയും ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ.
            ഇന്നത്തെ മത്സരം മുതൽ നടപ്പാക്കിയ 'വാർ' ലൂടെ ആയിരുന്നു ജപ്പാന്റെ ഗോൾ.57ആം മിനിറ്റിൽ ഇരുപത് വയസ്സുകാരൻ റിറ്റ്സു ഡോൺ ആണ് ചരിത്ര ഗോൾ നേടിയത്. ഇറാൻ - ചൈന മത്സര വിജയികളെ സാമുറായികൾ സെമിയിൽ ഏറ്റുമുട്ടും.

© Southsoccers - Together for Indian Football

Monday, January 21, 2019

പെനാൽറ്റിയിലൂടെ ഓസ്ട്രേലിയൻ വിജയം


ഉസ്‍ബെക്കിസ്ഥാനെ 4-2 നു പെനാൽറ്റിയിൽ മറികടന്ന് ഓസ്‌ട്രേലിയ ക്വാർട്ടറിൽ. അൽഐനിൽ നടന്ന മത്സരം നിശ്‌ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനാൽറ്റിയിലൂടെയാണ് വിധിനിർണയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ ഹോവ് ആൽബിയൺ ഗോൾകീപ്പർ മാത്യു റയാൻ രണ്ട് കിക്കുകൾ സേവ് ചെയ്‌തു.ക്വാർട്ടറിൽ യു. എ. ഇ - കിർഗിസ്ഥാൻ മത്സരവിജയികളെ നേരിടും.

ജപ്പാൻ - വിറ്റ്നാം ക്വാർട്ടർ


തുല്യശക്തികൾ ഏറ്റുമുട്ടിയ പതിനേഴാം  ഏഷ്യ കപ്പിന്റെ പ്രീക്വാർട്ടറിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു ജപ്പാൻ ക്വാട്ടറിൽ കടന്നു. കളിയുടെ 20ആം മിനിറ്റിൽ ടോമിയാസിന്റെ ഹെഡറാണ് കളിയുടെ വിധി നിർണയിച്ചത്.
    ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മൈതാനത്തു നിറഞ്ഞുകളിച്ച  സൗദിക്ക് പുറത്താകാനായിരുന്നു വിധി.ജപ്പാൻ വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ വിയറ്റ്നാമിനെ നേരിടും.ഇന്നലെ നടന്ന ആദ്യ പ്രീക്വാർട്ടറിൽ ജോര്ദാനെ പെനാൽറ്റിയിലൂടെ മറികടന്നാണ് വിയറ്റ്നാം ക്വാർട്ടർ പ്രവേശനം നേടിയത്.

Thursday, January 17, 2019

സൗത്ത് കൊറിയ ഒന്നാമത്


  • ടോട്ടൻഹാമിന്റെ മിന്നും താരം ഹോൻ മിൻ സൺ തിരിച്ചെത്തിയ മത്സരത്തിൽ ദക്ഷിണ കൊറിയക്ക് ജയം. ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ ഗ്രൂപ്പ് C ചാംമ്പ്യന്മാരായി.

       ദക്ഷിണ കൊറിയക്ക് വേണ്ടി ഹവാങ് യി ജോ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. സൂപ്പർ താരം ഹോൻ മിൻ സണ്ണിന്റെ കിടിലൻ അസിസ്റ്റിലൂടെ ആയിരുന്നു കൊറിയയുടെ  വിജയമുറപ്പിച്ച രണ്ടാം ഗോൾ.
    ഏഷ്യ കപ്പിലെ രണ്ടാം ഹാട്രിക്ക് കണ്ട ഗ്രൂപിലെ മറ്റൊരു മൽസരത്തിൽ  കിർഗിസ്ഥാൻ ഫിലിപിൻസിനെ 3 -1 ന് തോൽപിച്ചു. വിതാലിജ് ലക്സ് ആണ് ഹാട്രിക് നേടിയത്. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ യു. എ. ഈ ആണ് കിർഗിസ്ഥാന്റെ എതിരാളികൾ.

Wednesday, January 16, 2019

ഇറാൻ ഗ്രൂപ്പ് ജേതാക്കൾ

 

ഏഷ്യാ കപ്പിലെ ആവേശകരമായ ഇറാൻ - ഇറാഖ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ദുബായിലെ അൽ മഖ്ത്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങളേറെ തുറന്നെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഇതോടെ 7 പോയന്റുള്ള ഇറാൻ മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ ഗ്രൂപ്പ് ജേതാക്കളായി. ഇറാഖും 7 പോയിന്റ് നേടി രണ്ടാം സ്ഥാനകാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
    ഗ്രൂപ്പ് 'ഡി' യിലെ മറ്റൊരു മത്സരത്തിൽ വിയറ്റ്നാം യെമനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജയത്തോടെ വിയറ്റ്നാം പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Sunday, January 6, 2019

ഈ രാത്രീ ബാഴ്സയേയും റയലിനെയും നമുക്ക് മറക്കാം,അർജൻറീനയേയും ബ്രസീലിനെയും മറക്കാം,ഇത് ഇൻഡൃൻ ഫുട്ബോളിന് ആഘോഷത്തിൻ്റെ രാത്രിയാണ്


നഷ്ടങ്ങളുടെ ചാരക്കൂനയിൽ നിന്ന് ചിറകടിച്ചു പറക്കുന്ന ഒരു ഫിനിക്സ് പക്ഷിയെ പോലെ ഒന്നിനെതിരെ എണ്ണം പറഞ്ഞ നാലു ഗോളുകൾ ,മോശം പോരാളികൾ എന്ന് പുശ്ചിച്ച തായ്ലൻ്റിൻ്റെ വലയിൽ അടിച്ചു കയറ്റിയാണ്,ടീം ഇൻഡൃ ഒരു സ്വപ്നങ്ങളുടെ രാത്രി ഇൻഡൃൻ ഫൂട്ബോളിന് സമ്മാനിച്ചത്ദഇത് ഓരോ ഇൻഡൃക്കാരനും ഓരോ മലയാളിക്കും ഓരോ പ്രവാസിക്കും അഭിമാനത്തിൻ്റെ രാവ്.
തായ്ലൻ്റ് ഇൻഡൃയെ സമസ്ത മേഖലയിലും തച്ചുടച്ച ഒന്നാം പകുതി,യൂറോപ്പിലെ ലീഗുകളോട് കടപിടിക്കുന്ന പന്തടക്കവുമായി തായ്ലൻ്റ് ഇൻഡൃയെ വരിഞ്ഞു മുറുക്കി,ഭാഗൃത്തിൻ്റെ അകംമ്പടിയോടെ കിട്ടിയ പെനാൽട്ടി ഗോളൊഴിച്ചാൽ ഒന്നും അവകാശപ്പെടാനില്ലാതെ തീർന്ന ഫസ്റ്റ് ഹാഫ് ,തായ്ലൻ്റ് ക്യാപ്റ്റൻ സ്കോർ ചെയ്തു.സെറ്റ് പീസുകളിൽ ഇൻഡൃൻ ഡിഫൻസ് ഫിന്നമായി,ചേത്രിക്ക് പകരം ക്യാപ്റ്റൻ ബാൻ്റണിഞ്ഞ ഗുൽപ്രീതൻ്റെ കണ്ണിൽ പഴയ കോൺഫിഡൻസ് ഇല്ല.മാൻ ടു മാൻ  മാർക്കിംങ് ഇല്ല,ലക്ഷൃത്തിലെത്താത്ത ലോംങ് ബോളുകൾ,കാൽപന്തിനെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് ഒട്ടും ഓർമ്മിക്കാൻ വകകൾ നല്കാതെ ഫസ്റ്റ് ഹാഫ്.ഞാൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും വിമർശനങ്ങളും സങ്കടങ്ങളും അണപൊട്ടി......

''വന്തിട്ടേന്ന് സൊല്ല് തിരുംമ്പി വന്തിട്ടേന്ന്.....55 കൊല്ലം മുന്നാടി എപ്പടി പോയോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്. ''🔥
പുച്ചക്കുട്ടികളിൽ നിന്നും പുലിക്കുട്ടികളിലേക്കുളള ട്രാൻഫർ മേഷൻ വേതാളത്തിലെ അജിത്തിനെ ഓർമ്മിച്ചു.അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഡിഫൻസ്,അതാണ് സെക്കൻ്റ് ഹാഫിൽ ഇൻഡൃൻ പുലിക്കുട്ടികൾ നടപ്പിലാക്കിയത്.തായ്ലൻ്റിനെ ഒരു മേഖലയിലും മുന്നേറാനനുവധിക്കാതെ കടിഞ്ഞാൺ ഫുൾ ഇൻഡൃയുടെ കയ്യിൽ,ചേത്രിയുടെ ക്ളാസ് ഫിനിഷ്,നോർത്തീസ്റ്റ് കൂട്ടു കെട്ടും ഥാപ്പയുടെ സൂപ്പർ ചിപ്പും,രണ്ടാമത്തെ ടച്ചിൽ തന്നെ ബോൾ വലയിലാക്കിയ ജെജെ ,കൊടുത്തു 4 എണ്ണം.
ഈ നാലു ഗോളുകൾ,ഗോൾ ശരാശരിയിൽ ടീമിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങാകും,ഈ വിജയം നൽകുന്ന ഊർജം അതാണ് UAE ക്കുംബഹറൈനും എതിരെ ഇൻഡൃയുടെ കരുത്ത് കൂടെ 130 കോടി ജനങ്ങളുടെ പ്രാർഥനയും...
ടീം ഇൻഡൃ നിങ്ങൾ ചരിത്രം തിരുത്താൻ പോകുന്നു...😍😍
ചേത്രിയുടെ ഹാട്രിക്കും ഒരു മലയാളിയുടെ ഗോളും കാണാൻ ആഗ്രഹിച്ചു...
ചേത്രീ നിങ്ങളാണ് ഞങ്ങളുടെ ക്യാപ്റ്റൻ,മെസ്സിയും റൊണാൾഡോയും എല്ലാം നിങ്ങളാണ്.😍😍
ഇടിക്കട്ട വെയ്റ്റിംഗ് ഫോർ ജനുവരി 10🇮🇳🇮🇳
ആദർശ്
ഫുട്‍ബോളിനോടാണ് പ്രണയം

ഗുർപ്രീത് ക്യപ്റ്റൻ ആകാൻ സാധ്യത


ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഗുർപ്രീത് സന്ധുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങാൻ സാധ്യത. ജിങ്കൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ സുനിൽ ഛേത്രിക്ക് ഇതിൽ വിയോജിപ്പ് ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഛേത്രിയും കോൺസ്റ്റൻറ്റൈനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അറിയുന്നു  ഇങ്ങനെ ഒരു അവസരത്തിൽ ആണ് ജിങ്കനെയും ഛേത്രിയെയും ഒഴിവാക്കി സന്ധുവിനെ ക്യാപ്റ്റൻ ആക്കിയത് എന്നറിയുന്നു.

Saturday, January 5, 2019

ഇന്ത്യ നാളെ ഇറങ്ങുന്നു ടിക്കറ്റിനായി ആരാധകരുടെ പരക്കം പാച്ചിൽ


ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ആണ്. തായ്ലൻഡിനു എതിരെ ആണ് ഇന്ത്യൻ കടുവകൾ നാളെ പോരിനിറങ്ങുന്നത്. ഈ പോരാട്ടം നേരിൽ കാണാനുള്ള ടിക്കറ്റിനായി ആരധകർ നെട്ടോട്ടം ഓടുകയാണ്. തുടക്കത്തിൽ മന്ദഗതിയിൽ ആയിരുന്നു ടികെറ്റ് വിൽപ്പന മത്സര തീയതി അടുത്തപ്പോൾ   വേഗത്തിൽ ആയി. യു എ യും ആയി ജനുവരി 10 നു നടക്കുന്ന കളിയുടെ ടികെറ്റ് ദിവസങ്ങൾക്കു മുൻപേ തീർന്നു. ഇപ്പോൾ നാളെ നടക്കുന്ന കളിയുടെ ടിക്കറ്റും ഏകദേശം തീർന്ന അവസ്ഥയിൽ ആണ്. പല ഫാൻസ്‌ ഗ്രൂപ്പുകളും നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി. ഒരു പക്ഷെ ഇൻഡ്യൻ ടീം നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ സ്റ്റേഡിയത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പിന്തുണ പ്രവാസലോകത്തു ലഭിക്കും. മത്സരങ്ങൾ നേരിൽ കണ്ടു ടീമിനെ പ്രോത്സാഹിപ്പിക്കാൻ  സൗത്ത്സോക്കേഴ്സും തയ്യാറായി കഴിഞ്ഞു.

Thursday, September 27, 2018

ഇന്തോനേഷ്യൻ സുനാമിയും അതിജീവിച്ച് ഇന്ത്യൻ കൗമാരനിര..



ളരെ നിർണായക മത്സരം. എതിരാളികൾ ശക്തരായ ഇന്തോനേഷ്യയും കൂടെ ആയിരക്കണക്കിന് ആരാധകരും. ജയമോ സമനിലയോ വേണം നമുക്ക് ക്വർട്ടറിൽ എത്താൻ. ഇല്ലെങ്കിൽ അപ്പുറത്ത് നടക്കുന്ന വിയറ്റ്നാം ഇറാൻ മത്സരത്തെ ആശ്രയിക്കേണ്ടി വരും. കളി തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു അവസ്ഥ. വിചാരിച്ച പോലെ തന്നെ ആക്രമിച്ചു കളിച്ച ഇന്തോനേഷ്യൻ പട നമ്മുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. മികച്ച സ്പീഡും പാസിംഗ് ഗെയിമും കളിച്ച ഇന്തോനേഷ്യൻ കുട്ടികളെ തളക്കാൻ നമ്മുടെ നീലക്കടുവകൾ ഏറെ പണിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ അപകടകാരികളായ സുപ്രിയാദി, സുൽത്താൻ എന്നിവർ. അവസരോചിതമായുള്ള ഇടപെടലുകളിലൂടെ നമ്മുടെ നീലക്കടുവകൾ പ്രതിരോധിച്ചു വന്നു. ബോക്സിനുള്ളിൽ അപകടം വിതക്കുന്ന ക്രോസ്സുകളും പാസ്സുകളും നൽകുന്ന സുപ്രിയാദിയെ ശബാസ് ഇടം വലം തിരിയാൻ വിടാതെ പൂട്ടി. പലപ്പോഴും നമ്മുടെ പ്രതിരോധങ്ങൾ പരുക്കനുമായി.ആദ്യ പകുതി ഇന്തോനേഷ്യൻ അക്രമണളെ വിജയകരമായി പ്രതിരോധിച്ച ഇന്ത്യൻ ടീം രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രത്യാക്രമണം തുടങ്ങി.മധ്യനിരയും മുന്നേറ്റനിരയും കൂടുതൽ ഉണർവ് കാണിച്ചു. വിക്രം, ബികെ ഓറം, രവി,ഗിവ്‌സൺ, മെൽവിൻ എന്നിവരൊക്കെ ആക്രമണത്തിന് മൂർച്ച കൂട്ടി  പലപ്പോഴും ഇന്തോനേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു. പക്ഷെ ഫിനിഷിങ്ങിലെ ഭൂതം വീണ്ടും നമുക്ക് വില്ലനായി.ചില സമയങ്ങളിൽ നിർഭാഗ്യവും. പക്ഷെ വേഗതഏറിയ അവരുടെ കൗണ്ടറുകൾ നമ്മുടെ പ്രതിരോധനിര മികച്ച രീതിയിൽ തന്നെ തടുത്തിട്ടു. അതിനിടയിൽ പരുക്കൻ അടവുകൾ പുറത്തെടുത്തതിന് ഷബാസും സൈലോയും മഞ്ഞക്കാർഡും വാങ്ങിച്ചു. അപ്പുറത്ത് വിയറ്റ്നാമിനെതിരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഇറാനു മുൻപിൽ നമുക്ക്  കയറണമെങ്കിൽ സമനിലയിൽ കുറഞ്ഞൊന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.അവസാന പത്തു മിനിറ്റുകളിൽ സുനാമി കണക്കെ ഇന്തോനേഷ്യൻടീം നമ്മുടെ  പോസ്റ്റിനു മുന്നിൽ ആക്രമണങ്ങളുടെ  തിരമാലകൾ തീർത്തു. കൂട്ടപൊരിച്ചലുകൾക്കിടയിൽ നമ്മുടെ പ്രതിരോധ താരങ്ങളുടെ മികവിൽ അതെല്ലാം ഭേദിച്ചു കൊണ്ട് നമ്മൾ ക്വർട്ടറിലേക്ക് ചുവടു വെച്ചു.അറുപത്തിനാല് ശതമാനം ബോൾ പൊസിഷനും ആയിരക്കണക്കിന് ആരാധകരുടെ മികച്ച പിന്തുണയും ഉണ്ടായിട്ടുപോലും നമ്മുടെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇൻഡോനേഷ്യൻ കൗമാരനിര തളർന്നു പോയി.സമനിലയിൽ കുരുങ്ങിയെങ്കിലും മനോഹരമായ ഗെയിം പുറത്തെടുത്ത ഇന്തോനേഷ്യൻ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
 ഇനി നേരിടാനുള്ളത് കരുത്തരായ ദക്ഷിണ കൊറിയൻ പടയെയാണ്.അവരെ കൂടി കീഴടക്കാനായാൽ ചരിത്രപരമായ സെമി പ്രവേശനവും അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യതയും.
കാത്തിരിക്കാം.. നീലക്കടുവകളുടെ വിജയഭേരിക്കായി..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

Monday, September 24, 2018

വിറച്ചും വിറപ്പിച്ചും സമനില നേടി നീലക്കടുവകൾ..



                            ഇറാനെതിരെ ഉള്ള U16 AFC മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ഗോൾ രഹിത സമനില. മത്സരത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ത്യൻ പോസ്റ്റിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇറാൻ. പതിവിനു വിപരീതമായി ഇന്ത്യൻ പ്രതിരോധത്തിൽ വിള്ളലുകൾ വീണു. പക്ഷെ അവിടെയെല്ലാം നീരജ് കുമാർ എന്ന കൗമാരക്കാരന്റെ മനസ്സാന്നിധ്യവും റിഫ്ലെക്സുകളും നമ്മുടെ ടീമിന് തുണയായി. രണ്ടു തവണ പോസ്റ്റും നമ്മുടെ രക്ഷക്കെത്തി. 
ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഷാബാസിനെ പൂട്ടുകയാണ് ഇറാൻ ആദ്യം ചെയ്തത്. ശബാസിന് വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം തടയാനായി ഇറാൻ താരങ്ങൾ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു. വലതു വിങ്ങിലൂടെ ഉള്ള മുന്നേറ്റം ആശ്രയിച്ചിരുന്ന ഇന്ത്യൻ ടീം അതോടെ പരിഭ്രമത്തിൽ ആയി. മിസ്സ്‌ പാസ്സുകളും സെക്കന്റ്‌ ബോൾ അറ്റൻഡ് ചെയ്യുന്നതിലെ അപാകതയും മുതലെടുക്കുന്നതിൽ ഇറാൻ വിജയിച്ചെങ്കിലും നീരജിന്റെ അവസരോചിത ഇടപെടൽ അവിടെയെല്ലാം രക്ഷക്കെത്തി. തോയ്‌ബ സിങ് വരുത്തിയ ചില പിഴവുകൾ അപകടം സൂചിപ്പിച്ചെങ്കിലും നീലക്കടുവകൾ രക്ഷപ്പെടുകയായിരുന്നു..പ്രതിരോധത്തിനും മുന്നേറ്റത്തിനും ഓടിയെത്തി മധ്യനിര തളർന്നിട്ടുണ്ടാകണം.  മുന്നേറ്റത്തിൽ വീണ്ടും അമ്പേ പരാജയപ്പെടുകയാണ് നായകൻ വിക്രമും മെൽവിനും. ഇതൊരു ടീം ഗെയിം ആണെന്നും സ്വാർത്ഥതക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇരുവരെയും ബിബിയാനോ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. കിട്ടിയ ചില അവസരങ്ങൾ ഒറ്റക്ക് കളിച്ചു നശിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നതെന്ന് തോന്നിപ്പോയി. 
കളിയുടെ ചില നിമിഷങ്ങളിൽ ഇറാനികളുടെ കരുത്തുറ്റ ശരീരത്തെ നേരിടാൻ പരുക്കൻ അടവുകൾ ഇന്ത്യൻ ടീം എടുത്തു തുടങ്ങി. തോയ്‌ബയും വിക്രമും മഞ്ഞകാർഡും വാങ്ങിച്ചു.. ഭാഗ്യം കൊണ്ടാണ് രണ്ടാം മഞ്ഞയിൽ നിന്ന് വിക്രം രക്ഷപെട്ടത്.അതിനിടയിൽ ഇറാൻ ആക്രമണത്തിൽ നിന്നും ബോൾ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിൽ നീരജുമായി കൂട്ടിയിടിച്ച് പരിക്കേറ്റ  ഷാബാസിനെ ബിബിയാനോ തിരിച്ചു വിളിച്ചു. പകരം ഹാപ്പിയെ ആണ് ഇറക്കിയത്. ഇന്തോനേഷ്യയുമായുള്ളഅടുത്ത മത്സരത്തിൽ ഷാബസിനെ വേണ്ടത് കൊണ്ട് പരിക്ക് നിസാരമാണെങ്കിലും  അവന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ബിബിയാനോ തയ്യാറായില്ല.  
                                    രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റി മുതലാക്കാൻ ഇറാനെ നീരജ് അനുവദിച്ചില്ല.. ആ ഒരു രക്ഷപ്പെടുത്തൽ ഇന്ത്യൻ ടീമിന് ഊർജവും ഇറാന് തളർച്ചയും സമ്മാനിച്ചു. വിക്രം മധ്യ നിരയിലേക്ക് ഇറങ്ങിയപ്പോൾ മെൽവിന് പകരം ഇറങ്ങിയ ഹർപ്രീതും രവിയും സൈലോയും ആക്രമണം ഏറ്റെടുത്തു.. തുടരെ തുടരെ കൗണ്ടർ അറ്റാക്കുകൾ ഇറാൻ ഗോളിയെ പരീക്ഷിക്കാൻ തുടങ്ങി. തളികയിലെന്ന വണ്ണം വെച്ചു നീട്ടിയ അവസരങ്ങൾ തുലച്ചു കളഞ്ഞത് കണ്ടു ബിബിയാനോ ഞെട്ടിയിരിക്കണം.ഗോളി പോലും ഇല്ലാത്ത പോസ്റ്റിനു മുകളിലൂടെ സൈലോയുടെ ഷോട്ട് പറന്നപ്പോൾ ഇറാൻ ക്യാമ്പ് ദീർഘനിശ്വാസം വിട്ടു. വീണ്ടും അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൈലോക്കും ഹർപ്രീതിനും കഴിഞ്ഞില്ല.  
ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരെ സമനിലയിൽ കുരുക്കിയതിൽ നീലക്കടുവകൾക്ക് അഭിമാനിക്കാം.
എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു. ഫിനിഷിങ്ങിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള നമ്മുടെ പ്രയാണം അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനുവിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ. 
NB: ഇന്നത്തെ ഇന്ത്യൻ ടീമിന്റെ രക്ഷകൻ നീരജിന്റെ നീരാളിക്കൈകൾക്ക് പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു..
southsoccers media wing (abdul rasaq)

ഏഷ്യൻ വമ്പന്മാരായ ഇറാനെ വിറപ്പിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ. അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ



എ. എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ ഫുട്‌ബോൾ പവർ ഹൗസ് ആയ ഇറാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു ഇന്ത്യൻ അണ്ടർ 16 ഫുട്‌ബോൾ ടീം.

ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയിൽനിന്നും രണ്ടു ഗോളിന് തോൽവിയേറ്റ ഇറാന് ഏറെ നിർണായകമായ മത്സരം ആയിരുന്നു ഇന്ത്യയും ആയുള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരു ജയം അവർക്ക് ആവിശ്യവുമായതിനാൽ ആദ്യം മുതൽക്കേ തന്നെ ആക്രമണ ഫുട്‌ബോൾ ആണ് ഇറാൻ കളിച്ചത്.  പൊരുതി കളിച്ച അവരുടെ എല്ലാ ആക്രമണവും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ വർദ്ധിച്ച പോരാട്ട വീര്യവുമായി വന്ന ഇറാൻ കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയും നേടി.
എന്നാൽ കളിയിലുടനീളം അവിശ്വസനീയ രക്ഷപ്പെടുത്തലുകളും ആയി താരമായ ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ  ഇറാനിയൻ ക്യാപ്റ്റന്റെ പെനാൽറ്റി കിക്ക് അനായാസം തടുത്തു. ഇതോടെ ആവേശത്തിൽ ആയ ഇന്ത്യൻ കുട്ടികൾ ഇറാനിയൻ ബോക്‌സിൽ പലപ്പോഴും കയറിയിറങ്ങി ഏതു നിമിഷവും ഗോൾ നേടുമെന്നു തോന്നിപ്പിച്ചു. എന്നാൽ ഫിനിഷിങിലെ മികവില്ലായ്മ ഇന്നും ഇന്ത്യയെ വലച്ചു. മൂന്നു തുറന്ന അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തിയത് നിരാശയായി. ടൂർണമെന്റിലെ ആദ്യ മത്സരം ആയിരുന്ന വിയറ്റ്‌നാമിനു എതിരെ ഗോൾ നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് അനാവശ്യ ട്രിബ്ലിങ്ങിന് ശ്രമിച്ചു പലപ്പോഴും ബോളുകൾ നഷ്ടപ്പെടുത്തിയത് മുന്നേറ്റ നിരയെ ഒന്നാകെ തളർത്തി. പ്രായം കവിഞ്ഞത് മൂലം അണ്ടർ16 ടീമിൽ നിന്നും ഔട്ടായ രോഹിത് ധനുവിനെ പോലുള്ള ഒരു മികച്ച ഫിനിഷർറുടെ അഭാവമാണ് ഇന്ത്യൻ നിരയിലെ ആശങ്ക. വിക്രം പ്രതാപ് സിങ് ഫോമിലേക്ക് ഉയർന്നില്ലങ്കിൽ ടൂർണമെന്റിലെ ഇന്ത്യൻ മുന്നേറ്റം ത്രിശങ്കുവിൽ ആകുമെന്ന് പറയാതെ വയ്യ.

വിയറ്റ്‌നാമിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം ശബാസിനു ഇന്നത്തെ കളിയിൽ പതിവ് പോലെ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല എന്നത് മലയാളി ഫുട്‌ബോൾ ആരാധകർക്കും ചെറിയ നിരാശ നൽകി.

എന്നാൽ ആശങ്കകൾ ഏറെയുണ്ടങ്കിലും ഇറാൻ പോലെയുള്ള ടീമിനെതിരെ സമനില നേടിയത് നിസാര കാര്യമല്ല. ഇറാനേക്കാൾ തുറന്ന അവസരങ്ങൾ ലഭിച്ചതും ഇന്ത്യക്കാണ്. മികച്ച ബോളടക്കവും സാങ്കേതികമായ കളി മികവും  പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ ഭാവിയുടെ താരങ്ങളാണ് എന്നതിൽ സംശയം വേണ്ട. മനോഹരമായ പാസിംഗ് ഫുട്‌ബോൾ കളിക്കുന്ന ഇന്ത്യയുടെ പരിശീലകൻ ബിബിയാണോ ഫെർണാണ്ടസ് എന്ന ചെറുപ്പക്കാരനും അഭിനന്ദനമർഹിക്കുന്നു.  ഇന്ത്യയുടെ അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ ഇൻഡോനേഷ്യയുമായാണ്. ഒരു സമനില എങ്കിലും നേടാൻ ആയെങ്കിൽ അടുത്ത റൗണ്ടിലേക്ക് രണ്ടാം സ്ഥാനക്കാർ ആയി കടക്കാൻ ഇന്ത്യക്ക് സാധിക്കും. ഇൻഡോനേഷ്യയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാപ്യന്മാരും ആകാം.  അടുത്ത റൗണ്ടിലേക്ക് ഇന്ത്യ കടന്നാൽ അതൊരു ചരിത്ര സംഭവം ആകുമെന്നുറപ്പ്. വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഊർജ്ജം നൽകാൻ ഇത്തരം വിജയങ്ങൾ മതിയാകും.

southsoccers media wing (alvi)

Saturday, September 8, 2018

ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഏഷ്യൻ നേഷൻ ലീഗിന് ഒരുങ്ങുന്നു


അന്താരാഷ്ട്ര മത്സരങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് യുവേഫയുടെ നേഷൻസ് ലീഗിന്റെ മാതൃകയിൽ ഏഷ്യൻ പതിപ്പ് ഉടൻ തുടങ്ങാൻ ഏഷ്യൻ ഫുട്‍ബോൾ അസോസിയേഷൻ ആലോചിക്കുന്നു .

എന്നാൽ, യുഇഎഫയുടെ കാൽപ്പാടുകൾ പിന്തുടരുന്നതിന് മുൻപ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) സമഗ്ര പഠനത്തിന് തയാറെടുക്കുകയാണ് .

യുഇഎഫയുടെ ഫോർമാറ്റ് ഉപയോഗിച്ച് ഏഷ്യൻ നേഷൻസ് ലീഗ് അവതരിപ്പിക്കുമെന്ന ആശയം AFC സെക്രട്ടറി ജനറൽ ഡൗട്ട് വിൻസോർ പോൾ ജോൺ ആണ് മുന്നോട്ടുവെച്ചത് .

"ഏഷ്യൻ നേഷൻസ് ലീഗ് എന്ന ആശയം വളരെ നല്ലതാണ്, എന്നാൽ ഏഷ്യൻ ബോഡിയുടെ ആശയം വീക്ഷണവും  നടപ്പിൽ ആകുന്നതിനു മുൻപ്   എ എഫ് സി മത്സരങ്ങൾ പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യം ആണ്

"അത്തരമൊരു മത്സരം കൊണ്ട് വരാൻ ഉള്ള  AFC യുടെ സാധ്യത സാധ്യമാണ്, എന്നാൽ അതിന് നടപ്പിലാക്കുന്നതിന് മുമ്പ് അതിന് നല്ല വിലയിരുത്തൽ ആവശ്യമാണ്," വിൻസർ പറഞ്ഞു.
യൂറോപ്യൻ ഫുട്‍ബോൾ അസോസിയേൻ ഈ വർഷം മുതൽ ആണ് പുതിയ ലീഗ് തുടങ്ങിയത്. സൗഹൃദ മത്സരങ്ങൾക്കു പകരം ആയി ആണ് പുതിയ ലീഗ് തുങ്ങിയത്. തുല്യമായ റാങ്ക് ഉള്ള ടീമുകൾ തമ്മിൽ ആണ് ഏറ്റുമുട്ടുന്നത്.

55 ടീമുകളെ നാല് ലീഗുകൾ ആയിഅവരുടെ റാങ്കിങ് അനുസരിച്ചു   (A, B, C, D) എന്ന രീതിയിൽ യു ഇ എഫ് എ  തരം തിരിച്ചു .

അന്തർദ്ദേശീയ ഫുട്ബാളിന്റെ നിലവാരം മെച്ചപ്പെടുത്താനും അർത്ഥമില്ലാത്ത സൗഹൃദങ്ങളുടെ എണ്ണം കുറയ്ക്കാനുമുള്ള നീക്കമാണിത്. 2011 ൽ യുഇഎഫ അവതരിപ്പിച്ച ആശയം ആണ് ഇപ്പോൾ പ്രവർത്തികമാക്കിയത്

ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ടൂർണമെന്റിൽ നിന്നും  നാല് ടീമുകൾ പ്രമോട്ട് ചെയ്യപ്പെടും ലീഗിന്റെ അവസാനത്തിൽ. നാല് ടീമുകളെ തരം താഴ്ത്തുകയും ചെയ്യും . 2020 ൽ ആരംഭിക്കുന്ന അടുത്ത തലത്തിൽ പ്രമോട്ട് ചെയ്ത ടീമുകൾ  മത്സരിക്കും .

എല്ലാ ലീഗിൽ നിന്നും ഒന്നാമതായി വരുന്ന ടീമുകൾ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടും. ഇതാണ് യുറോപ്യൻ ഫുട്‍ബോൾ അസോസിയേൻ രൂപം കൊടുത്ത പുതിയ ലീഗിന്റെ ആശയം

Tuesday, June 13, 2017

വീണ്ടും പ്രശ്നമുണ്ടാക്കാനായി ഈസ്റ്റ് ബംഗാളും , മോഹ്ന് ബഗാനും



വീണ്ടും പ്രശ്നമുണ്ടാക്കാനായി ഈസ്റ്റ് ബംഗാളും , മോഹ്ന് ബഗാനും ,ഐ എഫ് എ യും (ബംഗാൾ ഫുട്ബാൾ അസോസിയേഷൻ )..
കൊൽക്കത്ത :  ശെനിയാഴ്ച പ്രഫുൽ പട്ടേലുമായി നടത്തിയ ചർച്ചയിൽ പട്ടേൽ ഒരു പുതിയ  ചാമ്പ്യൻസ് ലീഗ് എന്ന ആശയം  ചർച്ച ചെയ്‌തിരുന്നു .ഇത് പ്രകാരം രണ്ട് ലീഗിൽ നിന്നും 5 ടീം വീതം കളിച്ചു അതിൽ 
വരുന്ന ജേതാക്കൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ടും  റണ്ണേഴ്‌സിന് എ എഫ് സി കപ്പ് സ്ലോട്ടും നൽകും.ഇതിനെ കുറിച്ച് തീരുമാനം എടുക്കാൻ കൊൽക്കത്ത ക്ലബ്ബുകൾ തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു .ഈ ചർച്ചയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാൻ ആണ് സാദ്യത ഇവർ ചർച്ചയിൽ തീരുമാനിച്ചത്   എ ഫ് സി കപ്പ് സ്ലോട്ട് ഐ ലീഗ് ജേതാക്കൾക്കും , എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ട്  5 ടീം വീതം വെച്ച് ചാമ്പ്യൻസ് ലീഗ്  വിജയികൾക്ക് നൽകണം എന്നാണ് .ഈ തീരുമാനം അവർ എ ഐ എഫ് എഫ് ന് കത്ത് അയച്ചിട്ടുണ്ട് .

എന്നാൽ ഇത് ഐ എം ജി സമ്മതിക്കാൻ സത്യത ഇല്ല , ബെംഗളൂരു എ ഫ് സി പറഞ്ഞത് ഐ എസ്‌ എല്ലിൽ വരാനുള്ള  പ്രദാന കാരണം എ ഫ് സി കപ്പ് കളിക്കാൻ പറ്റും എന്നത് കൊണ്ട് തന്നെ .അവർ നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു ഐ എസ്‌ എൽ വിജയികൾക്ക് എ ഫ് സി കപ്പ് സ്ലോട്ട് കിട്ടിയില്ലെങ്കിൽ  ഐ എസ്‌ ൽ ബിഡ് സ്വീകരിക്കില്ല .ഇനി ഇതിനെ ചൊല്ലി ഇന്ത്യൻ ഫുടബോളിൽ നാടകീയ രംഗങ്ങൾ നടക്കുമെന്ന് തീർച്ച .
സൗത്ത് സോക്കേർസ്

Labels

Followers