Showing posts with label Women’s League. Show all posts
Showing posts with label Women’s League. Show all posts

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Saturday, March 31, 2018

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം വനിതകൾക്ക്‌ തകർപ്പൻ ജയം🔥




6-1 എന്ന തകർപ്പൻ  സ്കോറിനാണു കേരളം ഇന്ദിര ഗാന്ധി അക്കാദമി യെ പരാജയപ്പെടുത്തിയത്‌. ഗോകുലത്തിന് വേണ്ടി ഉഗാണ്ടൻ ദേശീയ താരം ഫാസില ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക്‌ നേടികൊണ്ട്‌ സ്കോർ 3-1ൽ എത്തിച്ചു. മികച്ച ഫോം തുടർന്ന ഫാസില രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടികൊണ്ട്‌ ഗോൾ നേട്ടം 5 ആക്കി. അനിതാ റായി 81"മിനുട്ടിൽ നേടിയ ഗോളിലൂടെ  6-1 എന്ന സ്കോർലൈൻ പൂർത്തിയാക്കി ഗോകുലം കേരള ആധികാരികമായ ജയം നേടി.

Monday, March 26, 2018

ആർക്ക് വേണ്ടിയാണീ വനിതാ ലീഗ്




AIFF ദേശീയ വനിത ഫുട്ബോൾ ലീഗ് തുടങ്ങുന്നതറിഞ്ഞപ്പോൾ സന്തോഷിച്ചു.. ഇന്ത്യയിൽ മറ്റൊരു ഫുട്ബോൾ വിപ്ലവം തുടങ്ങുന്നെന്ന്  മനസ്സു പറഞ്ഞു.
. പക്ഷെ വിപ്ലവം തുടങ്ങേണ്ടത് AIFF എന്ന വെള്ളാനകളെ ശുദ്ധീകരിച്ചു കൊണ്ടു തന്നെ തുടങ്ങണം. ആർക്ക് വേണ്ടിയാണീ മത്സരങ്ങൾ സങ്കടിപ്പിക്കുന്നത്. എന്ത്‌ മാനദണ്ഡമാണ് റഫറിമാരെ നിശ്ചയിക്കാൻ സ്വീകരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഗോകുലം ആദ്യം ലീഡ് നേടിയിരുന്നു. റഫറി ഗോൾ അനുവദിച്ചു കിക്ക് ഓഫ് പോയന്റിലേക്ക് വിരൽ ചൂണ്ടി വിസിൽ ചെയ്തു കഴിഞ്ഞ ശേഷം ഏതാനും മിനിറ്റുകൾ കഴിഞ്ഞു എങ്ങനെയാണ് അത് ഓഫ് സൈഡ് ആകുന്നത്. ഗോകുലം താരം ഷൂട്ട്‌ ചെയ്ത ബോൾ റൈസിങ് ഗോൾ കീപ്പറുടെ കയ്യിൽ നിന്നും ചോർന്നു ഗോകുലം താരത്തിന് കിട്ടുന്നു. ആ റീബൗണ്ട് ഹെഡ് ചെയ്തു റൈസിങ് പ്രതിരോധ താരത്തിന്റെ തലയിൽ തട്ടിയ ശേഷം ഗോൾ ആകുന്നു. അത് അംഗീകരിച്ച മെയിൻ റഫറി ഗോൾ അനുവദിക്കുന്നു. ഓഫ് സൈഡ് ആണെങ്കിൽ പിച്ചിൽ ഉള്ള മൂന്നു റഫറിമാരും  വിളിക്കാതെ എങ്ങനെ അല്പസമയത്തിനു ശേഷം ഫോർത്ത് ഒഫിഷ്യൽ അത് ഓഫ്‌ സൈഡ് വിളിക്കും.. 
സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും ഫെഡറേഷന്റെ കൂടപ്പിറപ്പാണെന്നറിയാം. കളി കണ്ടിരിക്കുന്നവരെയും കളിക്കുന്നവരെയും എന്തിനു പൊട്ടന്മാരാക്കുന്നു. നിങ്ങൾക്ക് താൽപര്യമുള്ളവരെ ജേതാക്കളാക്കാൻ ആണെങ്കിൽ നേരിട്ട് കപ്പ്‌ കൊടുത്താൽ പോരേ. ബാക്കിയുള്ള ടീമുകളെയും കളിക്കാരെയും ബുദ്ധിമുട്ടിക്കാൻ എന്തിനിങ്ങനെ ചെയ്യുന്നു. ആ ഒരു നടപടിയോടെ മാനസികമായി തളർന്ന ഗോകുലത്തിന്റെ വനിതാ താരങ്ങളെ ഏകപക്ഷീയമായ റഫറിയിങ്ങിലൂടെ നിങ്ങൾ തകർത്തു. നിങ്ങൾ തകർത്തത് ഗോകുലം കേരള എഫ് സിയെയല്ല. മറിച്ചു കളിയിൽ സത്യമുണ്ടെന്ന് വിശ്വസിക്കുന്ന ഫുട്ബോൾ പ്രേമികളെയാണ്.. ഫുട്ബോൾ എന്ന കായിക സംസ്കാരത്തെ തന്നെയാണ്.. 

Labels

Followers