ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച കൂട്ട്കെട്ടായിരുന്നു കോററോമിനാസും ലാൻസറോട്ടയും . ഗോവൻ ആരാധകർക്ക് സന്തോഷിക്കാനും അതോടൊപ്പം ദുഃഖിക്കാനുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് . ഗോൾഡൻ ബൂട്ട് ജേതാവായി കോറോ ഒരു വർഷം കൂടി ഗോവയിൽ തുടരും , പക്ഷെ തന്റെ പങ്കാളിയായ ലാൻസറൊട്ടേ ഇല്ലാതെയായിരിക്കും അടുത്ത സീസണിൽ കോറോ ഇറങ്ങുക . നാലാം സീസണിൽ 1.2 കോടി രൂപ നൽകി സ്വന്തമാക്കിയ കോറോ ഗോവക്ക് വേണ്ടി 18 ഗോൾ നേടിയിട്ടുണ്ട് . ഈ സൂപ്പർ താരത്തെ സ്വന്തമാക്കാൻ മറ്റ് ഐ എസ് എൽ ക്ലബ്ബ്കൾ വന്നിരുന്നുവെങ്കിലും ഗോവ നിലർത്തുകയായിരുന്നു . 1.91 കോടി രൂപ നൽകി ഗോവക്ക് വേണ്ടി കളിച്ച ലാൻസറൊട്ടേ 13 ഗോളുകളും 6 അസിസ്റ്റും നേടി . മികച്ച ഓഫർ നൽകുന്ന ക്ലബ്ബിലേക്ക് പോകാനാണ് ലാൻസറൊട്ടേ ശ്രമിക്കുന്നത് . റിപ്പോർട്ടുകൾ അനുസരിച്ച് ഇതേ കുറിച്ച് ഇന്ത്യൻ ക്ലബ്ബ്കളോട് സംസാരിക്കാൻ ഏജന്റിനെ ഏല്പിച്ചിരിക്കുകയാണ് ലാൻസറൊട്ടേ . ഈ താരത്തെ സ്വന്തമാക്കാൻ എ ടി കെ യാണ് മുന്പിലുള്ളത് .
Sunday, April 29, 2018
Saturday, April 28, 2018
“An open letter by a fan of Andres Iniesta after hearing his departure”
I am heart broken, I am extremely sad after hearing this. I cannot see the man, who helped me to uncover my face in dole, untie his boots with Barcelona. You are classy, simple, gentle, sharp and intelligent, a DON on football pitch. There are only few players whom were never hate by any fans, and only one whom got standing ovations rival home at and you are one. There are only few players who proved lifestyle doesn’t make a great football player but crafting the game with the feet will make any the greatest player.
Iniesta is not a name on the “8” tshirt wore by you, it was more than a name of the leader and the greatest artist on football pitch. I put my hands on my head hundred times after watching your game. I thought I will knock the habit of doing so, but the surprises and crazy moves you always made never let me. And every move, every interception, every tricks and every through ball you made left my mouth open. And this news made my head bow down because I wanted no one to see me weep.
I am thankful and grateful to live in this decade, to watch the show before the curtain draws. I am thankful to watch your game before my eyes. I am thankful to sit in the gallery and watch you do those crazy passes. I am thankful that you uncovered my face in dole. Once that 40 yard goal against Chelsea and an extra time goal to lift the world cup. This is not a letter from just a football fan. This is a letter from a fan who believed in Iniesta.
Naseef Abdul Kader
®SouthSoccers Media wing
For more football updates follow us on Facebook
https://www.facebook.com/SouthSoccers/
Monday, April 23, 2018
ഇറ്റാലിയൻ ലീഗ് ആവേശകരമായ ഫോട്ടോ ഫിനിഷിലേക്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Sunday, April 22, 2018
AFC U-16 ചാമ്പ്യൻഷിപ്പ് 2018 ഡ്രാ ഏപ്രിൽ 25ന്
2018 AFC (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ) U-16 ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ ഒഫീഷ്യൽ ഡ്രാ ( ടീം തിരിക്കൽ ) മലേഷ്യയിൽ ഏപ്രിൽ 25ന് (ബുധൻ) നടത്തും.
16 ടീമുകൾ നാല് ഗ്രൂപ്പുകളിലേക്ക് ഡ്രായിലൂടെ തിരിക്കും , ആതിഥേയരായ മലേഷ്യയും മുൻ ചാമ്പ്യൻമാരായ ഇറാഖും പോട് ഒന്നിലായിരിക്കും ഇറാനും നോർത്ത് കൊറിയയും പോട്ട് ഒന്നിലായി തന്നെ ഡ്രാ ആരംഭിക്കും .
യമൻ, തായ്ലാൻഡ്, ഓസ്ട്രേലിയ എന്നിവരുമൊത്ത് ഇന്ത്യ മൂന്നാമത്തെ പോട്ടിലാണ്.
2016 ലെ ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇറാഖ് ഫൈനലിൽ ഇറാനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത് .
ഈ ചാമ്പ്യൻഷിപ്പിലെ ആദ്യ നാല് സ്ഥാനക്കാർക്ക് 2019 ലെ ഫിഫ U 17 ലോകകപ്പ് ഫുട്ബോൾ ടൂര്ണമെൻറ്റിൽ പങ്കെടുക്കാം . അത് കൊണ്ട് തന്നെ ഇന്ത്യ U17 ലോകകപ്പ് യോഗ്യത ലഭിക്കാനായി സെമിഫൈനൽ വരെ എത്തണം . 2018 AFC U-16 ചാമ്പ്യൻഷിപ്പ് സെപ്തംബർ 20 ന് മലേഷ്യയിൽ ആരംഭിക്കും.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ :
കേരള പ്രീമിയർ ലീഗിലും സൂപ്പറാകാൻ ഗോകുലം എഫ് സി..
എന്നാൽ ഗോകുലം കളിക്കാരെല്ലാം ഫിറ്റ്നസ് വീണ്ടെടുത്തതും സുഹൈർ അടക്കമുള്ള മുന്നേറ്റ നിര മികച്ച ഫോമിൽ തുടരുന്നതും തുടരുന്നതും ബാറിന് കീഴിൽ അജ്മലിന്റെ അത്യുജ്ജല പ്രകടനവും വലെറയുടെ ആത്മവിശ്വാസം ഉയർത്തുന്നു.. മാത്രമല്ല തന്ത്രങ്ങളുടെ ആശാൻ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജിന്റെ മേൽനോട്ടം കൂടിയാകുമ്പോൾ ഗോകുലം പതിന്മടങ്ങ് ശക്തിയാർജ്ജിക്കും..
എന്തായാലും ഗോകുലം എഫ് സി കേരള മത്സരത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഗോകുലത്തിന്റെ ആരാധകരായ ബറ്റാലിയ..
കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്...
കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്. ഫൈനലില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സേവില്ലയെ ആധികാരികമായി തകർത്താണ് കറ്റാലൻപട ചാമ്പ്യൻമാരായത്. കോപ്പ ഡെൽ റേയിൽ ബാഴ്സയുടെ മുപതാമത്തെതും തുടർച്ചയായി നാലാമത്തെ കീരീട നേട്ടവുമാണിത്. ബാഴ്സക്കവേണ്ടി ലൂയിസ് സുവാരസ് രണ്ടും മെസ്സി, ഇനിയേസ്റ്റാ, കുട്ടീഞൊ എന്നിവർ ഓരോ ഗോളുവീതവും നേടി.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
Saturday, April 21, 2018
കേരള പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടം നാളെ..
ഈ വർഷത്തെ കേരള പ്രീമിയർ ലീഗിന്റെ ആവേശം ഉയർത്തുന്ന പോരാട്ടമാണ് നാളെ നടക്കുന്നത്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഐ ലീഗിന്റെ തിളക്കവുമായി സാക്ഷാൽ 'ജയന്റ് കില്ലേഴ്സ്' ഗോകുലം കേരള എഫ് സി അണി നിറക്കുമ്പോൾ മറുപുറത്ത് സെക്കന്റ് ഡിവിഷൻ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എഫ് സി കേരളയാണ് കച്ചമുറുക്കുന്നത്.. കഴിഞ്ഞ സീസണിൽ കോട്ടപ്പടിയിൽ നടന്ന ഹോം മത്സരത്തിൽ ഗോകുലം എഫ് സി കേരളയെ പരാജയപ്പെടുത്തിയപ്പോൾ തൃശ്ശൂരിലെ സ്വന്തം തട്ടകത്തിൽ ഗോകുലത്തെ തകർത്തെറിഞ്ഞാണ് എഫ് സി കേരള മധുര പ്രതികാരം ചെയ്തത്..ഈ സീസണിൽ ഇരു ടീമുകളും കരുത്തരാണ്.ഐ ലീഗിൽ വമ്പന്മാരെ പരാജയപ്പെടുത്തിയ ഗോകുലം പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിനെ തറ പറ്റിച്ച കരുത്തിലാണ്.എഫ് സി കേരളയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിനെ പിറകിൽ നിന്നും കയറി വന്നു തോല്പ്പിച്ചു കൊണ്ട് ആരാധക പ്രശംസയും നേടിയിട്ടുണ്ട്. സെക്കന്റ് ഡിവിഷനിൽ ആകെ ഓസോണിനു മുന്നിൽ മാത്രം പതറിയെങ്കിലും ഇപ്പോളും എഫ് സി കേരള സെക്കന്റ് ഡിവിഷൻ ഐ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലാണ് നാളെ ചെമ്പട ഗോകുലത്തെ നേരിടുന്നത്. ഇമ്മാനുവൽ,ഡെൻകോവിസ്കി, മൂസ, സുശാന്ത്, സുഹൈർ എന്നിവർ ഗോകുലത്തിന് വേണ്ടി ബൂട്ടണിയുമ്പോൾ സില, ബാല,മൈക്, എം എസ് ജിതിൻ, ശുബാങ്കർ എന്നിവർ ചെമ്പടക്ക് വേണ്ടി അണി നിരക്കുന്നു. അജ്മലും അസ്ഫറും ഇരു ഗോകുലത്തിനും എഫ് സി കേരളക്കും വേണ്ടി ഗോൾ വല കാക്കുന്നു.ബിനോ ജോർജും ടിജി പുരുഷോത്തമനും നേർക്ക് നേർ വരുന്ന പോരാട്ടത്തിൽ രണ്ടു പ്രതിഭാശാലികളായ പരിശീലകരുടെ തന്ത്രങ്ങൾ കളിയെ എങ്ങിനെ മാറ്റി മറിക്കുമെന്നത് പ്രവചനാതീതം ആണ്..
നാളെ വൈകീട്ട് നാലു മണിക്ക് നടക്കുന്ന ഈ ഗ്ലാമർ പോരാട്ടത്തിനെ ആവേശത്തോടെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇരു ടീമുകളുടെയും ആരാധകരായ ബറ്റാലിയയും റെഡ് വാരിയേഴ്സും..
അബ്ദുൾ റസാക്ക്
®SouthSoccers Media wing
For more football updates follow us on Facebook
https://www.facebook.com/SouthSoccers/
Friday, April 20, 2018
Is it good to play for sevens tournaments when players already have contract with ISL and I – league clubs..?
We are not very aware about the contracts and other terms included between the players and the clubs, but we are aware that these matches might lead the players to serious injuries and might lead to some unprofessional acts. Few of those players has to play for Indian team in the coming days and we are just worried that how will they make sure of their fitness in such matches.
Hope that these players are fit and we are waiting to see these lads shining in Indian jerseys.
Naseef Abdul Kader
®SouthSoccers Media wing
For more football updates follow us on Facebook
https://www.facebook.com/SouthSoccers/
ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ വമ്പൻ ടീമുകളടങ്ങുന്ന ഹീറോ ഇന്റർകോണ്ടിനെൻറ്റൽ കപ്പ് ജൂൺ ഒന്നിന്
ഇന്ത്യ ഉൾപ്പടെ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്ന് മുതൽ പത്ത് വരെ മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും .
ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ കളിച്ച ടീമുകളാണ് . ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് കഴിഞ്ഞ വർഷം നടന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിന്റ അതെ മാത്രകയിലാകും നടക്കുക .ഓരോ ടീമുകൾ തമ്മിൽ ഒരു പ്രാവശ്യം മത്സരിക്കും , രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും
2017 ൽ ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റ് സെന്റ് കിറ്റ്സ് ആന്റ് നെവിസ്, മൗറീഷ്യസ് അടങ്ങുന്ന ത്രിരാഷ്ട്ര ടൂർണമെന്റായി മുംബൈയിൽ നടന്നു. മൗറീഷ്യസിനെ 2-1നു തോൽപ്പിച്ചും സെന്റ് കിറ്റ്സും നെവിസിനെ 1-1ന് സമനിലയിൽ പിടിച്ചും ഇന്ത്യ ചാമ്പ്യന്മാരായി .
ഏഷ്യൻ കപ്പിന് മുൻപായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറെടുപ്പുകൾ നടത്താൻ വലിയൊരു അവസരമാണ് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്, കൂടാതെ ഇത് കോൺസ്റ്റന്റൈന്റെ കോച്ചിങ്ങിന് വലിയൊരു പരീക്ഷണം കൂടിയായിരിക്കും .
2019 ജനുവരിയിൽ ഏഷ്യൻ കപ്പ് യു.എ.ഇയിൽ നടക്കും.
Thursday, April 19, 2018
കാരുണ്യ ദീപം ചാരിറ്റി ഫുട്‌ബോൾ മേളയിൽ ഫിഫ എമിറേറ്റ്‌സ് ജേതാക്കൾ.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഇരു വൃക്കകളും തകരാറിലായ അനീഷ് അഗസ്റ്റിൻ എന്ന നിർധന യുവാവിന് കാരുണ്യ ദീപം ട്രസ്റ്റ് ഭാരവാഹികൾ കൈമാറുകയും ചെയ്തു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Wednesday, April 18, 2018
കെപിഎൽ; ക്വാർട്സിന് തുടർച്ചയായ രണ്ടാം ജയം
സൂപ്പർ കപ്പിൽ മുത്തമിടാൻ ഉബൈദ്...
അവധി അവസാനിപ്പിച്ച് തിരിച്ചു വരാൻ
കെ എസ് ഇബി യിൽ നിന്നും ജോബിക്ക് വന്ന നോട്ടീസിനെ കുറിച്ചുള്ള ഉബൈദിന്റെ പോസ്റ്റ് ഏറെ ചർച്ച വിഷയം ആയിരുന്നു.. ജോബിക്ക് പിന്തുണയർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളാണ് പ്രതികരിച്ചത്.തന്റെ സുഹൃത്തുക്കളെ അത്രമാത്രം സപ്പോർട്ട് ചെയ്യുന്ന ഉബൈദ് സഹകളിക്കാരുടെ പ്രിയ തോഴനാണ്. ഐ ലീഗിലെ പകുതി സീസൺ മുതൽ ഉബൈദിന് അവസരം നൽകിയ പരിശീലകൻ ഖാലിദ് ജമീലിന്റെ വിശ്വാസം കാക്കുന്ന പ്രകടനം തന്നെയാണ് ബാറിന് കീഴിൽ ഉബൈദ് കാഴ്ച വെക്കുന്നത്. ഐ ലീഗിൽ നഷ്ടപ്പെട്ട കിരീടത്തിന് പകരം സൂപ്പർ കപ്പ് തന്നെ പകരം നൽകി കോച്ചിന്റെ വിശ്വാസത്തിനു മറുപടി നൽകാൻ ഒരുങ്ങിയാണ് ഉബൈദ് ഫൈനലിന് തയ്യാറെടുക്കുന്നത്..
എന്നും സൗത്ത് സോക്കേഴ്സിന് പിന്തുണ നൽകുന്ന ഉബൈദിന് എല്ലാ വിജയാശംസകളും നേരുന്നു...
അബ്ദുൾ റസാക്ക്
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
ഗോകുലത്തിന്റെ പാലക്കാടൻ കൊടുങ്കാറ്റ്..
സുഹൈർ എടത്തനാട്ടുകര ഓറിയന്റൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചലഞ്ചേഴ്‌സ് എടത്തനാട്ടുകര ക്ലബ്ബിൽ കളിച്ചു കൊണ്ട് തന്നിലെ പ്രതിഭയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു തുടങ്ങി. നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്ക് വേണ്ടി ബൂട്ടണിയുമ്പോളാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെത്തുന്നത്. അതു സുഹൈറിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ് നേടിയപ്പോൾ തന്നെ സന്തോഷ് ട്രോഫി ടീമിലും ഇടം നേടി. രണ്ടു തവണ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എസ്ബിടി, യുണൈറ്റഡ് എഫ് സി കൊൽക്കത്ത ടീമുകളുടെ ജേഴ്സിയണിഞ്ഞ സുഹൈർ ഗോകുലം എഫ് സി താരമായി.
അവിടെ നിന്നും ഈസ്റ്റ് ബംഗാൾ സുഹൈറിനെ റാഞ്ചി. രണ്ടു വർഷത്തിന് ശേഷം വീണ്ടും 'ലെജൻഡ് കില്ലേഴ്സിന്റെ' മുന്നണി പോരാളിയാകുവാൻ സുഹൈർ കേരളത്തിലേക്ക് തിരിച്ചു വന്നത്.ഇതോടെ ഗോകുലത്തിന്റെ ആക്രമണനിര കൂടുതൽ കരുത്തുറ്റതാക്കുകയാണ് പരിശീലകൻ ബിനോ ജോർജ്.ആരാധകരായ ബറ്റാലിയയും വൻ ആവേശത്തോടെയാണ് സുഹൈറിന്റെ തിരിച്ചു വരവിനെ സമീപിക്കുന്നത്.
കേരള പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിനെതിരെ ഗോൾ നേടിക്കൊണ്ട് നേടിക്കൊണ്ട് തന്നെ തന്റെ തിരിച്ചു വരവ് ആരാധകർക്ക് ആഘോഷിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് സുഹൈർ.
കടപ്പാട് : അരവിന്ദ് സൗത്ത് സോക്കേഴ്സ്
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
പഴയ പേജ് ചില സാങ്കേതിക കാരണങ്ങളാൽ നഷ്ടപ്പെട്ട വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ ഇതുവരെ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ പുതിയ പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Tuesday, April 17, 2018
മലയാളികളുടെ പ്രിയതാരം ജോസു എഫ്.സി.സിയുമായുള്ള കരാർ അവസാനിപ്പിച്ചു.
സിൻസിനാറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജോസു 15 കളികളിൽനിന്ന് 3 അസിസ്റ്റുകളും യു.എസ് ഓപ്പൺ കപ്പിൽ ചിക്കാഗോ ഫയർ എസ്.സിക്കെതിരെ സുപ്രധാനമായ ഒരു പെനൽറ്റി ഗോളും നേടി.
സഹകളിക്കാർക്കും ടെക്‌നിക്കൽ സ്റ്റാഫിനും ആരാധർക്കും നന്ദി പറഞ്ഞ ജോസു ക്ലബ്ബിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ സന്ദോഷവും ഒപ്പം അഭിമാനവും ഉണ്ടെന്നും തുടർന്നു വരുന്ന സീസണിൽ ടീമിന് എല്ലാവിധ വിജയാശംസകളും നേരുന്നതായും അറിയിച്ചു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Monday, April 16, 2018
യുണൈറ്റഡ് വീണു പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്.
ഏഴ് സീസണുകളിൽ നിന്നായി ഇത് സിറ്റിയുടെ മൂന്നാമത്തെ ടൈറ്റിൽ വിജയമാണ് ഒപ്പം സ്പാനിഷ് പരിശീലകന്റെ കീഴിലുള്ള ആദ്യ കിരീടവും.
കിരീടത്തിലേക്കുള്ള യാത്രയിൽ വെറും 2 മത്സരങ്ങൾ മാത്രം പരാജയപ്പെട്ട സിറ്റി 93 തവണ എതിരാളികളുടെ ഗോൾവല ചലിപ്പിച്ചു.
ടീം മാനേജർ എന്ന നിലയിൽ മുൻ ബാഴ്‌സലോണ ബയേൻ മ്യൂണിച്ച് പരിശീലകനായ പെപ് ഗോര്‍ഡിയോളയുടെ കരിയറിലെ രണ്ട് ചാമ്പ്യാൻസ് ലീഗ് കിരീടങ്ങൾ അടക്കം 24 മത്തെ ട്രോഫിയാണ് സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം.
2008ൽ ഷെയ്ഖ് മൻസൂർ ബിൻ അൽ നഹ്യാൻ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം ഒരു എഫ് എ കപ്പ് , രണ്ട് ലീഗ് കപ്പുകൾ, ഒരു കമ്മ്യൂണിറ്റി ഷിൽഡ് എന്നിവ അടക്കം 7 ട്രോഫികൾ സിറ്റി സ്വന്തമാക്കി.
സീസണിൽ തുടർച്ചയായി 18 മത്സരങ്ങളിൽ വിജയിച്ച് പ്രീമിയർ ലീഗിൽ സിറ്റി റെക്കോർഡിട്ടതും ഈ സീസണിൽ ആയിരുന്നു. ജനുവരിയിൽ ആൻഫീഡിൽ വെച്ച് 4-3 ന് സിറ്റിയെ പരാജയപ്പെടുത്തിയ ലിവർപൂളാണ് സിറ്റിയുടെ കുതിപ്പിന് തടയിട്ടത്.
സീസണിൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായതും ഫെബ്രുവരിയിൽ എഫ്.എ കപ്പിൽ ഒന്നാം ഡിവിഷൻ ടീമായ വിഗാനോട് അഞ്ചാം റൗഡിൽ പരാജയപ്പെട്ടതും കളങ്കമായി എന്നിരുന്നാലും ഗോര്‍ഡിയോളയും സംഘവും വെംബ്ലിയിൽ ആർസണലിനെ പരാജയപെടുത്തി കരബാവോ കപ്പ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. ഏപ്രിൽ 22 ന് സ്വെൻസകെതിരെ സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ അടുത്ത മത്സരം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Saturday, April 14, 2018
സ്‌പോർട് ചൈൻ കപ്പ് ; ഇന്ത്യക്കെതിരെ ശക്തരായ സ്‌ക്വാഡ് ഒരുക്കി അമേരിക്ക
ഇന്ത്യ , യൂ എസ് എ , നോർവേ ഉൾപ്പടെ സ്പെയിനിൽ നടക്കുന്ന സ്‌പോർട് ചൈൻ കപ്പിന് ശക്തരായ സ്‌ക്വാഡ് ഒരുക്കി യൂ എസ് എ . ഏപ്രിൽ 16 നും 19നുമാണ് ഇന്ത്യൻ അണ്ടർ 16 ചുണക്കുട്ടികളോട് അമേരിക്ക ഏറ്റുമുട്ടുക .ബിനെസാസിമിലെ ഫാസ്ക്ക സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ അരങ്ങേറുക . യൂ എസ് ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ട 24 അംഗ സ്‌ക്വാഡിൽ 11 പേർ 2017 CONCACAF U-15 ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരാണ് , ഈ ടീം അന്ന് റണ്ണേഴ്‌സ് അപ്പ് കൂടിയായിരുന്നു .ബാക്കി ഉള്ള യൂ എസ് താരങ്ങൾ ഡിസംബറിൽ നടന്ന ബ്രസീൽ , ഇംഗ്ലണ്ട് ,നെതെര്ലാന്ഡ് എന്നീ ടീമുകളോട് സൗഹൃത മത്സരത്തിൽ നേരിട്ടവർ കൂടിയാണ് . അമേരിക്കൻ സ്‌ക്വാഡിൽ ഇന്ത്യൻ ഒറിജിൻ (കേരളം ) അമേരിക്കൻ പൗരത്വമുള്ള ജോഷുവ പയ്നാടത്തും ടീമിൽ ഇടം നേടിയിട്ടുണ്ട് . എന്തായാലും ഇന്ത്യൻ അണ്ടർ 16 ചുണക്കുട്ടികൾ ശക്തമായ പ്രകടനം തന്നെ കാഴ്ച്ച വെക്കേണ്ടി വരും ഈ ടീമിനോട് ഏറ്റുമുട്ടാൻ .
Tuesday, April 10, 2018
കെ പി ൽ ; എസ് ബി ഐ കേരള ജയത്തോടെ തുടങ്ങി
സൗത്ത് സോക്കേഴ്സിന്റെ കോബ്ര ബ്രോത്തേഴ്‌സിന് ആദ്യ വിജയം.
● ഷാഹുൽ (ഗോൾ കീപ്പർ)
● ജുനൈദ്
● മുല്ലുക്ക്
● ഹാഫിസ്
● റിഗാസ്
● ജോബിഷ്
Monday, April 9, 2018
ഐ എസ് എൽ - ഐ ലീഗ് ലയനത്തിന്റെ റിപ്പോർട്ട് എ ഐ എഫ് എഫിന് നൽകിയിട്ടില്ല - എ എഫ് സി ജനറൽ സെക്രട്ടറി ടാറ്റോ
ഫിഫ എ എഫ് സി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019/20 സീസണിൽ ഐ എസ് എൽ - ഐ ലീഗ് ലയനം നടന്നില്ലെങ്കിൽ ഇന്ത്യൻ ക്ലബ്ബ്കൾക്ക് ബാൻ ചുമത്തുമെന്നും 2019/20 സീസണിൽ ടോപ്പ് ടയർ ലീഗ് 12 ടീമുകളെ ഉൾപ്പെടുത്തി ,ഇതിൽ 10 ഐ എസ് എൽ ടീമുകളും ഒരു ടീം ഐ ലീഗ് 2018/19 സീസണിലെ ചാമ്പ്യന്മാരും , മറ്റൊരു ടീം ഐ ലീഗ് രണ്ടാം സ്ഥാനക്കാരോ അല്ലെങ്കിൽ ഓപ്പൺ ടെണ്ടർ വഴിയും നിശ്ചയിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നതായാണ് ഹിന്ദുസ്ഥാൻ ടൈംസ് പുറത്ത് വിട്ടത് .
എന്നാൽ ഫിഫ / എ എഫ് സിയിൽ നിന്ന് ഇതുവരെ യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ല എന്നും എ ഐ എഫ് എഫ് ഇതേ തുടർന്ന് വ്യക്തമാക്കിയിരുന്നു .ഇതിനെ ശെരി വെച്ച് കൊണ്ടാണ് ഇപ്പോൾ എ എഫ് സി ജനറൽ സെക്രട്ടറി ടാറ്റൊ വിൻഡ്സർ ജോൺ അത്തരത്തിലൊരു ഇന്ത്യൻ ഫുട്ബോൾ ഘടനയെ കുറിച്ചുള്ള റിപ്പോർട്ട് എ ഐ എഫ് എഫിന് ഇത് വരെ നൽകിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി .ഇന്ത്യൻ ഫുട്ബോൾ ഘടനയെ കുറിച്ചുള്ള ഫൈനൽ റിപ്പോർട്ട് തയ്യാറാക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നും , അത് തയ്യാറായി കഴിഞ്ഞാൽ എ ഐ എഫ് എഫിന് നൽകുന്നതിന് മുമ്പ് ഫിഫ ഉന്നതതല ഉദ്യോഗസ്ഥരുമായി റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ടാറ്റൊ പറഞ്ഞു .
Blog Archive
-
▼
2018
(529)
-
▼
April
(36)
- കപ്പടിച്ചു ,കലിപ്പടക്കി കേരളത്തിന്റെ ചുണക്കുട്ടികൾ...
- പുത്തനുണർവിൽ കേരള ഫുട്ബോൾ
- കപ്പിന് പിന്നിലെ ചാണക്യൻ സതീവ് ബാലൻ
- കെ പി എൽ അഞ്ചാം സീസണിന് ഏപ്രിൽ ഏഴിന് തുടക്കം ; ഉദ്...
- സന്തോഷ് ട്രോഫി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച...
- 2019/20 സീസണിൽ ഐ എസ് എൽ - ഐ ലീഗ് ലയനം നടന്നില്ലെങ...
- നെറോക്ക എഫ്സിക്കെതിരെ ശക്തമായ മത്സരം പ്രതീക്ഷിക്കു...
- എ എഫ് സി കപ്പിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഐസ്വ...
- ഐ ലീഗ് ക്ലബ്ബ്കളുടെ ആധിപത്യം തുടരുന്നു ; മുബൈ സിറ്...
- സൂപ്പർ കപ്പിലെങ്കിലും കലിപ്പടക്കുമോ ബ്ലാസ്റ്റേർസ്?
- ബികാസ് ജെയ്റു ജെംഷഡ്പൂർ എഫ് സിയിൽ തുടരും
- കെ പി എല്ലിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം കേരള ബ്...
- കെ പി എൽ; കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി എഫ് സി തൃ...
- ഈസ്റ്റ് ബംഗാൾ ഹീറോ സൂപ്പർ കപ്പ് സെമി ഫൈനലിൽ
- കെ പി എൽ; ഡിപ്പാർട്ട്മെന്റ് ടീമുകളുടെ പോരാട്ടത്തിൽ...
- ജിങ്കനെ റാഞ്ചാൻ എ ടി കെ കൊൽക്കത്ത രംഗത്ത്
- എഫ് സി തൃശ്ശൂരിന്റെ സ്പൈഡർ മാൻ - ഷിഹാസ് കെ എസ്
- ഐ എസ് എൽ - ഐ ലീഗ് ലയനത്തിന്റെ റിപ്പോർട്ട് എ ഐ എഫ്...
- സൗത്ത് സോക്കേഴ്സിന്റെ കോബ്ര ബ്രോത്തേഴ്‌സിന് ആദ്യ വ...
- കെ പി ൽ ; എസ് ബി ഐ കേരള ജയത്തോടെ തുടങ്ങി
- സ്‌പോർട് ചൈൻ കപ്പ് ; ഇന്ത്യക്കെതിരെ ശക്തരായ സ്ക്വ...
- യുണൈറ്റഡ് വീണു പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സി...
- മലയാളികളുടെ പ്രിയതാരം ജോസു എഫ്.സി.സിയുമായുള്ള കരാർ...
- ഗോകുലത്തിന്റെ പാലക്കാടൻ കൊടുങ്കാറ്റ്..
- സൂപ്പർ കപ്പിൽ മുത്തമിടാൻ ഉബൈദ്...
- കെപിഎൽ; ക്വാർട്സിന് തുടർച്ചയായ രണ്ടാം ജയം
- കാരുണ്യ ദീപം ചാരിറ്റി ഫുട്‌ബോൾ മേളയിൽ ഫിഫ എമിറേറ്റ...
- ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ വമ്പൻ ടീമുകളടങ്ങു...
- Is it good to play for sevens tournaments when pla...
- കേരള പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടം നാളെ..
- കോപ്പ ഡെല്‍ റെ കിരീടം ബാര്‍സിലോനയ്ക്ക്...
- കേരള പ്രീമിയർ ലീഗിലും സൂപ്പറാകാൻ ഗോകുലം എഫ് സി..
- AFC U-16 ചാമ്പ്യൻഷിപ്പ് 2018 ഡ്രാ ഏപ്രിൽ 25ന്
- ഇറ്റാലിയൻ ലീഗ് ആവേശകരമായ ഫോട്ടോ ഫിനിഷിലേക്.
- “An open letter by a fan of Andres Iniesta after h...
- ഗോൾഡൻ ബൂട്ട് ജേതാവ് കോറോമിനാസ് ഗോവയിൽ തുടരും ,ലാൻസ...
-
▼
April
(36)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)