Thursday, July 18, 2019

അനശ്വരനായ വന്മതിൽ ക്യാപ്റ്റൻ സത്യന്റെ ഓർമകളിലൂടെ


രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്റെ വികാരഭരിതമായ ജീവിതം നമ്മൾക്ക് മറക്കാൻ ആവില്ല . 2006 ജൂലൈ 18ന് സത്യൻ എന്ന ഇതിഹാസം വിട പറഞ്ഞപ്പോൾ , അന്ന് ഇന്ത്യൻ ഫുട്ബോൾ ഒന്നടങ്കം വിങ്ങുകയായിരുന്നു .


ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1983 കാലഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് മുതലാണ് സത്യൻന്റെ ഫുട്ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. സ്പിരിറ്റെഡ് യൂത്ത് ക്ലബ്ബിൽ നിന്ന് ലക്കി സ്റ്റാറിലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസിനു വേണ്ടിയും  കളിച്ചു. കേരള പോലീസ്  ജഴ്സിയിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ സഹായകരമായി.


1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീമിലേക്ക് സത്യനെ തിരഞ്ഞെടുത്തു. അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർമാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ് മാത്രം പ്രായമായ സത്യനെ  സാഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ  ഉൾപ്പെടുത്തി. ധാക്കയിൽ വെച്ചു നടന്ന ആ ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം,  ഇന്ത്യൻ ഫുട്ബോളിന് ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായി മാറി വി പി സത്യൻ.


ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ അതിൽ സുപ്രധാനമായ ഒരു ഗോൾ പിറന്നത് സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു.

സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറുകയായിരുന്നു. സത്യന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.


സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും  ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.

ബൂട്ടഴിച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി  പിന്നീട് എ ഐ എഫ് എഫ് സെലെക്ഷൻ  കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.


പതിനൊന്നു വർഷങ്ങൾക്കു മുൻപ് 2006 ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന്
ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ ആ വാർത്ത ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരുപാട് എതിരാളികളെ തന്റെ മുന്നിൽ മുട്ടുകുതിച്ച വി.പി സത്യൻ പല്ലവരം  സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന വി പി സത്യൻ മണ്മറഞ് 13 വര്‍ഷം പൂർത്തിയാവാൻ പോകുമ്പോളും കായിക ലോകത്നിന്നും‍  അദ്ദേഹം അർഹിച്ച രീതിയിൽലുള്ളഅംഗീകാരം ലഭിച്ചിട്ടില്ല എന്ന് തനെ പറയാം.

ടാറെൻ നിക്കോളാസ് റോഡ്രിഗസ് , കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് വീണ്ടുമൊരു താരോദയം കൂടി




കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് മറ്റൊരു താരോദയം കൂടി പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തുകയാണ് . ടാറെൻ നിക്കോളാസ് റോഡ്രിഗസ് എന്ന 14 കാരനാണ് കണ്ണൂർ ഡിസ്ട്രിക്ട് ടീമിലേക്ക് അവസരം ലഭിച്ചത് . എലെക്ട്രിഷ്യൻ ആയ ഡെറിക് ആന്റണി യുടേയു അദ്ധ്യാപികയായ അന്നത് ഏൻജെസിന്റെയും മകനാണ് നിക്കോളാസ് .കണ്ണൂർ  അണ്ടർ 14 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് നിക്കോളാസിന്റെ  വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബോളിൽ  ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Wednesday, July 17, 2019

കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ്




കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ് എന്ന കണ്ണൂർ സ്വദേശി .ചൊവ ഹൈർ സെക്കന്ററി പത്താം ക്ലാസ്സ് വിദ്യാർത്ഥി കൂടിയായ അമൽരാജ് കഴിഞ്ഞ ഒരു വർഷത്തോളമായി കണ്ണൂർ കെ വി സോക്കർ അക്കാദമിയിലാണ് തന്റെ പരിശീലനം നടത്തി വന്നിരുന്നത് .ഓട്ടോ ജീവനക്കാരനായ രാജീവൻ കെ യുടെ മകനാണ് അമൽരാജ് . കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് അമൽരാജിന്റെ കോച്ച് ദനേശ് കെ വി ഉൾപ്പടെ വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബളിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Sunday, July 7, 2019

ഇന്റർ കോണ്ടിനെന്റൽ കപ്പ്: ജയത്തോടെ തുടങ്ങാൻ ഇന്ത്യ തജകിസ്ഥാനെതിരെ





ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന്  ഗുജറാത്തിലെ  അഹമ്മദാബാദിൽ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.രാത്രി എട്ടിനാണ് മത്സരം.

പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യക്ക് മുന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളുടെ മുന്നൊരുക്കമായിട്ടാണ് ടീം ഇന്ത്യ ടൂർണമെന്റിനെ കാണുന്നത്

പരിചയസമ്പത്തും
സമ്പത്തും യുവത്വവും ഒന്നിക്കുന്ന ടീമിനെയാണ് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനായി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടികയെ തിരികെ വിളിച്ചിരുന്നു. മൂന്ന് മലയാളി താരങ്ങളാണ് 25 അംഗ ടീമിൽ ഇടം നേടിയത്. മലയാളി താരം ജോബി ജസ്റ്റിന്റെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ്സ് കപ്പിൽ മധ്യനിര മികച്ച പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൽ സമദും ആദ്യ നിരയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും.

അവസാനമായി ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തജകിസ്ഥാൻ തോൽപ്പിച്ചിരുന്നു.

മത്സരം  സ്റ്റാർ സ്പോർട്സ് 2 ലും സ്റ്റാർ സ്പോർട്സ് 3 ലും ഏഷ്യാനെറ്റ് പ്ലസിലും രാത്രി എട്ട് മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യും

Saturday, July 6, 2019

ലിത്വാനിയൻ സ്ട്രൈക്കരെ സ്വന്തമാക്കി സൂപ്പർ മച്ചാൻസ്


ലിത്വാനിയൻ സ്ട്രൈക്കർ നെരിജുസ് നേർകയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. ഇസ്രായേൽ ക്ലബ് ഹാപോൽ ടെൽ അവീവിൽ നിന്നാണ് നെരിജുസ്  വാൽസ്കിസ് ചെന്നൈയിൻ നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുന്നേറ്റ നിരയിലെ മോശം പ്രകടനമാണ് ചെന്നൈയെ അവസാന സ്ഥാനക്കാരാക്കിയത്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ നെരിജുസ്  ടീമിൽ എത്തിക്കുന്നത്. ലിത്വാനിയ ദേശീയ കുപ്പായത്തിൽ 20 തവണ കളിച്ച നെരുജിസ്  ഒരു ഗോളും നേടിയിട്ടുണ്ട്.  യൂറോ കപ്പ് 2020 നുള്ള യോഗ്യത  മത്സരത്തിൽ സെർബിയ ക്കെതിരെ ലിത്വാനിയക്ക് വേണ്ടി നെരുജിസ് വാൽസ്കിസ് കളിക്കാൻ ഇറങ്ങിയിരിക്കുന്നു

ബെംഗളൂരു സൂപ്പർ സ്ട്രൈക്കർ ടീം വിട്ടു


ബെംഗളൂരു എഫ്സി സൂപ്പർ സ്ട്രൈക്കർ മികു ടീം വിട്ടു. ബെംഗളൂരു എഫ്സി തന്നെയാണ് വെനസ്വേല താരം ക്ലബ് വിടുന്നതായി വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച മികു 20 ഗോളുകളും നേടിയിരുന്നു.  സ്പാനിഷ് ക്ലബ്ബ് റയോ വല്ലക്കോനായിൽ നിന്നായിരുന്നു 2017ൽ മികു ബെംഗളൂരു എഫ്സിയിൽ എത്തിയത്. മികു ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ തന്നെ ചൈനീസ് ക്ലബുകളും തായ്‌ലന്റ് ക്ലബുകളും താരത്തെ സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

ഇന്റർ കോണ്ടിനെന്റൽ കപ്പ്; നിങ്ങൾ അറിയേണ്ടത് എല്ലാം


ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് ജൂലൈ ഏഴിന് അഹമ്മദാബാദിൽ തുടക്കം കുറിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ മറ്റു മൂന്ന് രാജ്യങ്ങൾ കൂടെ കിരീടം പോരാട്ടത്തിന് ഉണ്ട്. ഒന്നാം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യൻ ടീമുകളാണ് എന്നതാണ് പ്രത്യേകത.  ഉത്തരകൊറിയ, സിറിയ, തജകിസ്ഥാൻ എന്നീ ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.


പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ രണ്ടാം പരീക്ഷണത്തിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. തായ്‌ലന്റിൽ നടന്ന കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനക്കാരാവാർ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ കുറുസാവോയോട് 1-3 ന് പരാജയപ്പെട്ടെങ്കിലും റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ തായ്‌ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടീം ഇന്ത്യ. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലെ ആദ്യ ദൗത്യം വിജയകരമായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.

അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയ അരീനയിലാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന  ഇന്ത്യ, സിറിയ തജകിസ്ഥാൻ, ഉത്തരകൊറിയ ടീമുകൾ പരസ്പരം ഒരോ മത്സരങ്ങൾ കളിക്കുകയും. കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ ജുലൈ 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം സിറിയയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഉയർന്ന റാങ്കിംഗ് ഉള്ള ടീം. സിറിയ നിലവിൽ 85ആംമതും ഇന്ത്യ 101ഉം തജകിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ യഥാക്രമം 120,122സ്ഥാനങ്ങളിലാണ്.
ടൂർണമെന്റിലെ റിസൾട്ടുകൾ ഒന്നും തന്നെ ഫിഫ റാങ്കിംഗിൽ പ്രതിഫലികുകയില്ല.

ഇന്റർ കോണ്ടിനെന്റൽ കപ്പ് 2018:

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പ് നടന്നത് മുംബൈയിൽ വെച്ചായിരുന്നു. ഇന്ത്യയെ കൂടാതെ കെനിയ, ന്യൂസിലൻഡ്,ചൈനീസ് തായ്പേയ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് ജേതാക്കളായത്.




ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം  രാത്രി എട്ട് മണിമുതൽ സംപ്രേഷണം ചെയ്യും.

FIXTURES

July 7 : India v Tajikistan 20:00 IST
July 8 : Syria v DPR Korea 20:00 IST
July 10 : Tajikistan v Syria 20:00 IST
July 13 : India vs DPR Korea 20:00 IST
July 15 : DPR Korea v Tajikistan 20:00 IST
July 16 : India v Syria 20:00 IST
July 19 : Final 20:00 IST


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Blog Archive

Labels

Followers