അടുത്ത മാസം മുതൽ മാർച്ച്/ഏപ്രിൽ വരെ നീണ്ട് നിൽക്കുന്ന ഫുട്ബോൾ വസന്തത്തിന് ആണ് ഇന്ത്യ സാക്ഷിയാവാൻ പോകുന്നത്.u17 ലോകകപ്പ്,ഐ എസ് എൽ,ഐ ലീഗ് തുടങ്ങി ഇടക്ക് വരുന്ന ഏ എഫ് സി യോഗ്യതാ മത്സരങ്ങൾ വരെ ഇതിൽ പെടും,ചെറുതും വലുതുമായി മലയാളി സാനിധ്യം ഇവ പലതിലും നമ്മുക്ക് പ്രകടമാവാം.
ഗോകുലം എഫ് സി ഐ ലീഗിലേക്ക് പ്രവേശിച്ചതോടെ കൊച്ചു കേരളത്തിന്റെ വലിയ ഫുട്ബോൾ ആവേശം ഉച്ചസ്ഥായിൽ എത്തിയിരിക്കുകയാണ് .അതുകൊണ്ട് നമ്മൾ ഒരുപാട് മുൻകരുതലുകളോടെ വേണം ഇവയെല്ലാം സ്വീകരിക്കാൻ.പല ടീമുകളായി തരം തിരിച്ച് അവരുടെ ആരാധകന്മാർ ആയി നമ്മൾ പല വെല്ലുവിളികളും വാക്ക് തർക്കങ്ങളിലും ഏർപ്പെട്ടിട്ടുണ്ട് ,പക്ഷെ അന്നത്തെ സാഹചര്യയാമോ അല്ലെങ്കിൽ അന്നത്തെ ടീമുകളോ അല്ല ഇപ്പോൾ നിലവിൽ ഉള്ളത്.
ബ്ലാസ്റ്റേഴ്‌സ് 3 വര്ഷം കൊണ്ട് എത്രത്തോളം ജനമനസ്സുകൾ കീഴടക്കി എന്ന് നമ്മൾ കണ്ട് കഴിഞ്ഞു,അതെ പിന്തുണ തന്നെയാവും ഗോകുലം എഫ് സിക്കും ലഭിക്കാൻ പോകുന്നത്.പിന്തുണയുടെ ശക്തി കൂടിയത് കൊണ്ട് മാത്രം ടീമിന്റെ ആരാധകരേ ശക്തരായി ആരും കണക്കാകില്ല അതിന് വേണ്ടത് ഐക്യമാണ്,ഒരു ടീമിന്റെ ആരാധകർ ആണ് തങ്ങൾ എന്ന് പറഞ്ഞ് 30 കൂട്ടായിമകൾ ഉണ്ടാവുന്നതിലും എത്രയോ നല്ലതാണ് അതെ പേരിൽ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നത്.ഒരുമയുള്ള കൂട്ടായിമകൾ വിജയിച്ച ചരിത്രമേ നമ്മൾ കണ്ടിട്ടുള്ളു അത് കൊണ്ട് എല്ലാ ടീമും ഒറ്റകെട്ടായി നിൽക്കുകയാണെങ്കിൽ അത് ടീമിന്റെ പ്രകടനത്തെ അദൃശ്യമായി ഗുണം ചെയ്യും.ഒരു ടീമിന്റെ ആരാധക കൂട്ടായ്മ്മ ഉണ്ടാക്കുക,അതിന്റെ തലപ്പത്ത് ഒരുപാട് പേരെ വേറെ പ്രതിഷ്ഠിക്കുക ,ഇതിന്റെയൊക്കെ ആവിശ്യം നമ്മുക്ക് ഉണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു.ബ്ലാസ്റ്റേഴ്സിന് ഇത് എത്രത്തോളം സാധിക്കും എന്നറിയില്ല ,പക്ഷെ ഗോകുലം എഫ് സിയുടെ ആരാധകർ എങ്കിലും ഈ രീതിയിൽ മുന്നോട്ട് പോകുന്നത് വളരേ നന്നായിരിക്കും
പരസ്പരം തമ്മിലടിക്കുന്ന അർരാധാകർ മറ്റ് ടീമുകളുടെ സപ്പോർട്ടേഴ്സിന് മുന്നിൽ കോമാളികൾ ആണെന്ന് ചിലപ്പോൾ അവർ മനസ്സിലാക്കി എന്ന് വരില്ല,ആരാധകരുടെ ചില പ്രവർത്തികൾ മൂലം തല കുനിക്കേണ്ടി വന്ന പല വമ്പൻ ലോകോത്തര ക്ലബുകളെ നമ്മുക്ക് അറിയാം,ക്ലബ്ബിന്റെ ഔദ്യോഗിക ഫാൻ ക്ലബ് ആവാനുള്ള രണ്ട് കൂട്ടരുടെ കടിപിടിക്ക് ഒടുവിൽ ക്ലബ് തന്നെ പിരിച്ചു വീടേണ്ട സ്ഥിതി വിശേഷം വന്നൊരു ക്ലബ് ജർമൻ ചരിത്രത്തിൽ തന്നെയുണ്ട് .ആ ഗണത്തിലേക്ക് കേരളത്തിന്റെ വക ഒന്ന് വേണ്ടാ നമ്മുക്ക്.
മറ്റൊന്ന് കൂടി സന്ദർഭോചിതമായി ഓര്മപെടുത്താൻ ഉള്ളത് സ്വപ്നം പോലെ ആണെങ്കിലും നമ്മുടെ ടീം ഇന്ത്യ ആദ്യമായി ഒരു ലോകകപ്പിന് പന്ത് തട്ടാൻ പോവുകയാണ്,അവരെ പിന്തുണക്കുമ്പോൾ ഒരിക്കലും മനസ്സ് കൊണ്ട് പോലും രണ്ട് രീതിയിൽ ചിന്തിക്കരുത് ,അവിടെയും നമ്മൾ എല്ലാവരും ഒരുമയോടെ ഐക്യത്തോടെ വേണം അവർക്ക് വേണ്ടി കയ്യടിക്കാൻ .ഒരേ സ്വരത്തിൽ വേണം ജന ഗണ മന ആലപിക്കാൻ അവർ അടിക്കുന്ന ഓരോ ഗോളും ഒരു ചേരിതിരിവും ഇല്ലാതെ ജാതി മത രാഷ്ട്രീയ ഭേദമന്യേ നമ്മൾ ആഘോഷിക്കണം