Showing posts with label NEWS. Show all posts
Showing posts with label NEWS. Show all posts

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Thursday, February 21, 2019

യുവയുടെ മാതൃകക്ക് കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരം...


മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരതിന് ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യുവ’ എന്ന എൻ.ജി.ഒ.യെ തിരഞ്ഞെടുത്തു.


ജാർഖണ്ഡിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘യുവ’. ബാലവിവാഹവും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും ജാർഖണ്ഡിലെ ഉൾഗ്രാമങ്ങളിൽ പതിവാണ്. ഈ കുട്ടികളെ ദാരിദ്ര്യത്തിൽനിന്നും ചൂഷണങ്ങളിൽനിന്നും രക്ഷിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് യുവയുടെ ലക്ഷ്യം. ഇവിടെ പെൺകുട്ടികൾക്കായി ഒരു ഫുട്‌ബോൾ ടീമുണ്ട്.

Thursday, December 6, 2018

ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷി..ക്രിസ്റ്റ്യാനോ ജൂനിയർ


" അയാൾകെന്താണിത്ര പ്രത്യേകത ?? വെറുമൊരു സാധാരണ കളിക്കാരൻ മാത്രമല്ലേ അയാളൂം ?? " ഒരു സീനിയർ കോച്ച് ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ച് അന്നത്തെ ഈസ്റ്റ് ബംഗാൾ കോച്ച് സുഭാഷ് ഭൗമികിനോട് ചോദിച്ച ചോദ്യമാണിത്.ഭൗമികിന്റെ ഉത്തരം " 89 മിനിറ്റും 30 സെകണ്ടും അയാൾ ഗ്രൗണ്ടിൽ വെറും സാധാരണക്കാരൻ മാത്രമായിരിക്കും, പക്ഷേ ബാക്കിയുള്ള 30 സെകന്റിൽ അയാളിലെ അസാധാരണത്വം നിങൾക്ക് കാണാം. ആ 30 സെകണ്ട് മാത്രം മതി അയാൾക് വിജയഗോൾ നേടാൻ ". ഈ ഉത്തരം മാത്രം മതി ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ എന്ന  സാധരണക്കാരനായ ഫുട്ബോൾ താരത്തിന്റെ പ്രതിഭയും മഹത്വവും മനസിലാക്കാൻ.

വെറും ഒരു വർഷം മാത്രമാണ് അയാൾ ഇന്ത്യയിൽ ഫുട്ബോൾ കളിച്ചത്.  എന്നിട്ടും അയാൾ ഇന്ത്യൻ ഫുട്ബോളിന് എങനെ മറക്കാൻ പറ്റത്തവനായി ?? ഒരുത്തരമേയുള്ളൂ, അയാൾ ഇന്ത്യക് നൽകിയത് മഹത്തായ ബ്രസീലിയൻ ഫുട്ബോളിന്റെ മനോഹാരിത മാത്രമായിരുന്നില്ല. സ്വന്തം ജീവൻ കൂടിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ രക്തസാക്ഷിയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ.

2003 ഡിസംബറിലാണ് അയാൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്.  ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ പ്രതിരോധനിര താരം ഡഗ്ലസ് ഡാ സില്വയാണ് ജൂനിയറിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത്. മുൻപ് കളിച്ചുകൊണ്ടിരുന്ന ബ്രസീലിയൻ ക്ലബായ അമെരിക ഫുട്ബോൾ ക്ലബിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ ഈസ്റ്റ് ബംഗാൾ ഓഫർ നൽകിയ 15 ലക്ഷം എന്ന തുക തന്നെ ധാരാളമായിരുന്നു ജൂനിയറിന്. മറിച്ചൊന്നു ചിന്തിക്കുക കൂടി വേണ്ടിയിരുന്നില്ല. അതങനെയാണല്ലോ. 4000ത്തിലധികം രജിസ്റ്റ്രേർഡ് പ്രഫഷണൽ താരങൾ ഉള്ള സാവോ പോളോയിൽ നിന്ന് അന്നന്നത്തേക്കൂള്ളത് കിട്ടാൻ തന്നെ കഷ്ടപെടുന്ന കാലമായിരുന്നു അത്. അമ്മയും ഭാര്യ ജൂലിയാനയും ഉൾപെടുന്ന കുടുംബം, വീട്ടു വാടക എല്ലാം കൂടി നടത്തികൊണ്ടു പോകാൻ ഈ ഓഫർ കണ്ണുമടച്ച് സ്വീകരിക്കാൻ തന്നെ ജൂനിയർ തീരുമാനിച്ചു. അങനെ 2003ഇൽ ലോകത്തിലെ ഫുട്ബോൾ വിപണിയിലേക്ക് മറ്റൊരു ബ്രസീലിയൻ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയർ ഇന്ത്യയിലെത്തി.

ക്രിസ്റ്റ്യാനോ വരുന്നതിന് മുൻപ് ആ വർഷത്തെ ദേശീയ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ തുടക്കം പരിതാപകരമായിരുന്നു. ആകെ കളിച്ച 3 കളികളിൽ 1 തോൽവി, രണ്ട് സമനില. ഈ നിലയിൽ നിൽകുന്ന ഒരു ടീമിലേക്ക് 26 ആം നമ്പർ ജേഴ്സിയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് നടന്ന് വരുന്നത് തങളുടെ രക്ഷകനാണെന്ന് ഈസ്റ്റ് ബംഗാൾ ഫാൻസ് അറിഞ്ഞിരുന്നില്ല. ആരും അങനെയൊരു താരോദയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് ദേശീയ ലീഗ് കണ്ടത് പുതിയൊരു സൂപ്പർ താരത്തെയാണ്. 18 മൽസരങളിൽ 15 ഗോളുകൾ, സഹതാരം ബൈച്ചുങ് ബൂട്ടിയയുമൊത്ത് ദേശീയ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം. ( ബൂട്ടിയ 12 ഗോളുകൾ നേടീ ), ആ വർഷത്തെ ദേശീയ ലീഗ് ഈസ്റ്റ് ബംഗാളിന്റെ ഷെൽഫിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലിയൻ മാന്ത്രികന്റെ കാലുകളായിരുന്നു. വെറും 18 മൽസരങൾ കൊണ്ട് ഇന്ത്യയിലേ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയർ. തൊട്ടടുത്ത വർഷം ഗോവൻ വമ്പന്മാരായ ഡെമ്പോയിലേക്ക് കൂടുമാറിയത് ആ വർഷത്തേ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസിൽ. 22 ലക്ഷം രൂപയ്ക്. ബ്രസീലിൽ ജനിച്ചു വളർന്ന ക്രിസ്റ്റ്യാനോയ്ക് കൊൽകത്തയേക്കാൾ ചേരുന്നത് ഗോവയായിരിക്കും എന്നതും കൂടി കണക്കിലെടുത്തായിരുന്നു ബംഗാൾ വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്.

2004ലെ ഫെഡറേഷൻ ഫൈനൽ. ഡെമ്പോയ്ക് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മേജർ ടൂർണമെന്റ് ഫൈനൽ. ബംഗലുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങിയപ്പോൾ ആരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് തങൾ സാക്ഷിയാകാൻ പോകുന്നതെന്ന്. മോഹൻ ബഗാനും ഡെമ്പോയും തമ്മിലുള്ള വാശിയേറിയ പോരട്ടം, ഇന്ത്യയിലേ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം ഡെംമ്പോ ഗോവയുടെ വെളുത്ത 10ആം നമ്പർ കുപ്പായത്തിൽ നിറചിരിയോടെ. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെമ്പോ മൽസരത്തിൽ ലീഡെടുത്തു. താൻ എന്ത് കൊണ്ട് ഏറ്റവും മൂല്യമുള്ള താരമായി എന്ന് വിളിച്ചറിയിക്കുന്ന ക്ലിനികൽ ഫിനിഷിംഗോടു കൂടിയ ഒന്നാംതരം ഗോൾ ബഗാൻ വലയിൽ തറഞ്ഞിറങുന്നത് നോക്കി നിൽകാനെ ബഗാൻ ഗോളി സുബ്രതോ പാലിന് സാധിച്ചുള്ളൂ. രണ്ടാം പകുതിയുടെ 78 ആം മിനുറ്റ്, ബഗാൻ ബോക്സിലേക്ക് കുതിച്ചു കയറുന്ന ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ഇടതു വിംഗിൽ നിന്ന് ഡെമ്പോ താരം ലാസറുസ് ഫെർനാണ്ടസിന്റെ ഉഗ്രൻ ലോഫ്റ്റഡ് ലോംഗ് ക്രോസ്. അപകടം മണത്ത സുബ്രതോ, ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ടെക് കുതിച്ചു, പക്ഷേ ബോക്സിനു തൊട്ടു പുറത്ത് വെച്ച് ക്രിസ്റ്റ്യാനൊ പന്ത് തന്റെ വലം കാലു കൊണ്ട്  ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു തന്റെ രണ്ടാം ഗോളും ഡെമ്പോയുടെ വിജയവും പോകറ്റിലാക്കിയെങ്കിലും അനിവാര്യമായിരുന്ന തന്റെ വിധിയെ തടയാൻ അയാൾക്ക് സാധിച്ചില്ല.  തന്നെ തടയാൻ വന്ന സുബ്രതോയുമായി കൂട്ടിയിടച്ച ക്രിസ്റ്റ്യാനോ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. ഒരു ഗോളും ആഘോഷിച്ചില്ല. ഗോളുകൾ മാത്രം നേടിയ ആ താരത്തിന് വിധി പക്ഷേ നൽകിയത് ചുവപ്പ് കാർഡായിരുന്നു. ജീവന്റെ വിലയുള്ള ചുവപ്പ് കാർഡ്.


ഡെമ്പോ താരങൾ വിജയമാഘോഷികുമ്പോൾ കൂട്ടിയിടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട് സൈഡ് ലൈനിൽ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സ്വാഭാവികമായ ഗോൾ ആഘോഷമായിരിക്കും എന്ന് കരുതി, പക്ഷേ അസ്വാഭാവികത മണത്ത സഹതാരങളായ റാന്റി മാർട്ടിൻസും കെ.സി പ്രകാശും ഓടി വന്ന് കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവൻ പിടിച്ചു നിർത്താനും ബോധം തിരിച്ചെടുക്കാനും പരിശ്രമിക്കുന്നുണ്ടായിരുന്നു. കെ.സി മെഡികൽ സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ഇച്ഛാശക്തിയുടെയും സംഘടനാപാടവത്തിന്റെയും ഫലമായി ആവശ്യത്തിന് മെഡികൽ സ്റ്റാഫുകളോ ആംബുലൻസോ സജ്ജീകരിച്ചിട്ടില്ലായിരുന്നു. ഏറേ വൈകി ബാംഗ്ലൂർ ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും വിലപ്പെട്ട  ആ ജീവൻ നമുക്ക് നഷ്ടപെട്ടു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് വെറും ചടങുകൾ. മൽസരം 2-0 ത്തിന് ഡെമ്പോ സ്വന്തമാക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിലും സ്റ്റേഡിയത്തിലും ഉയർന്നത് ഒരു ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർഥനയായിരുന്നു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി കൊണ്ട് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക അറിയിപ്പ് അവരെ തേടിയെത്തി. " CRISTIANO JUNIOR IS NO MORE ". ഡ്രസ്സിംഗ് റൂമിലിരുന്ന് പൊട്ടി കരയാനല്ലാതെ കോച്ച് അർമാണ്ടോ കൊളോസൊയ്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ഫുട്ബോളിനെ പ്രണയിച്ചവൻ, ഗോളുകളിൽ സന്തോഷം തിരഞ്ഞവൻ ഒടുവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങി. ഒരുപക്ഷേ അല്പം നേരത്തെ അവശ്യ ചികിത്സ കിട്ടിയിരുന്നെങ്കിൽ നിലനിർത്താമായിരുന്ന ഒരു ജീവൻ, അധികൃതരുടെ അനാസ്ഥയുടെ അടയാളമായി ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷിയായി ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു.

"ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ : ഇന്ത്യൻ ഫുട്ബോളിലെ ജ്വലിക്കുന്ന താരകം നീ... ഓർമകളിൽ നിനക്ക് മരണമില്ല.... "

( ക്രിസ്റ്റ്യാനോ ജൂനിയറിനോടൂള്ള ആദര സൂചകമായി ഡെമ്പോ ഗോവ തങളൂടെ 10ആം നമ്പർ ജേഴ്സി എന്നന്നേക്കുമായി പിൻവലിച്ചു )

മിഥുൻ വാവ ( റോയൽ സ്പോർട്സ് അരീന )

Saturday, September 8, 2018

ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഏഷ്യൻ നേഷൻ ലീഗിന് ഒരുങ്ങുന്നു


അന്താരാഷ്ട്ര മത്സരങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് യുവേഫയുടെ നേഷൻസ് ലീഗിന്റെ മാതൃകയിൽ ഏഷ്യൻ പതിപ്പ് ഉടൻ തുടങ്ങാൻ ഏഷ്യൻ ഫുട്‍ബോൾ അസോസിയേഷൻ ആലോചിക്കുന്നു .

എന്നാൽ, യുഇഎഫയുടെ കാൽപ്പാടുകൾ പിന്തുടരുന്നതിന് മുൻപ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) സമഗ്ര പഠനത്തിന് തയാറെടുക്കുകയാണ് .

യുഇഎഫയുടെ ഫോർമാറ്റ് ഉപയോഗിച്ച് ഏഷ്യൻ നേഷൻസ് ലീഗ് അവതരിപ്പിക്കുമെന്ന ആശയം AFC സെക്രട്ടറി ജനറൽ ഡൗട്ട് വിൻസോർ പോൾ ജോൺ ആണ് മുന്നോട്ടുവെച്ചത് .

"ഏഷ്യൻ നേഷൻസ് ലീഗ് എന്ന ആശയം വളരെ നല്ലതാണ്, എന്നാൽ ഏഷ്യൻ ബോഡിയുടെ ആശയം വീക്ഷണവും  നടപ്പിൽ ആകുന്നതിനു മുൻപ്   എ എഫ് സി മത്സരങ്ങൾ പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യം ആണ്

"അത്തരമൊരു മത്സരം കൊണ്ട് വരാൻ ഉള്ള  AFC യുടെ സാധ്യത സാധ്യമാണ്, എന്നാൽ അതിന് നടപ്പിലാക്കുന്നതിന് മുമ്പ് അതിന് നല്ല വിലയിരുത്തൽ ആവശ്യമാണ്," വിൻസർ പറഞ്ഞു.
യൂറോപ്യൻ ഫുട്‍ബോൾ അസോസിയേൻ ഈ വർഷം മുതൽ ആണ് പുതിയ ലീഗ് തുടങ്ങിയത്. സൗഹൃദ മത്സരങ്ങൾക്കു പകരം ആയി ആണ് പുതിയ ലീഗ് തുങ്ങിയത്. തുല്യമായ റാങ്ക് ഉള്ള ടീമുകൾ തമ്മിൽ ആണ് ഏറ്റുമുട്ടുന്നത്.

55 ടീമുകളെ നാല് ലീഗുകൾ ആയിഅവരുടെ റാങ്കിങ് അനുസരിച്ചു   (A, B, C, D) എന്ന രീതിയിൽ യു ഇ എഫ് എ  തരം തിരിച്ചു .

അന്തർദ്ദേശീയ ഫുട്ബാളിന്റെ നിലവാരം മെച്ചപ്പെടുത്താനും അർത്ഥമില്ലാത്ത സൗഹൃദങ്ങളുടെ എണ്ണം കുറയ്ക്കാനുമുള്ള നീക്കമാണിത്. 2011 ൽ യുഇഎഫ അവതരിപ്പിച്ച ആശയം ആണ് ഇപ്പോൾ പ്രവർത്തികമാക്കിയത്

ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ടൂർണമെന്റിൽ നിന്നും  നാല് ടീമുകൾ പ്രമോട്ട് ചെയ്യപ്പെടും ലീഗിന്റെ അവസാനത്തിൽ. നാല് ടീമുകളെ തരം താഴ്ത്തുകയും ചെയ്യും . 2020 ൽ ആരംഭിക്കുന്ന അടുത്ത തലത്തിൽ പ്രമോട്ട് ചെയ്ത ടീമുകൾ  മത്സരിക്കും .

എല്ലാ ലീഗിൽ നിന്നും ഒന്നാമതായി വരുന്ന ടീമുകൾ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടും. ഇതാണ് യുറോപ്യൻ ഫുട്‍ബോൾ അസോസിയേൻ രൂപം കൊടുത്ത പുതിയ ലീഗിന്റെ ആശയം

Tuesday, September 4, 2018

പ്രധാന പങ്കാളി പിന്മാറി വിശദീകരണം നൽകാതെ ഐ എസ് എൽ


ഇന്ത്യൻ സൂപ്പർ ലീഗിന്റെ സഹ ഉടമസ്ഥ അവകാശത്തിൽ നിന്നും ഇന്റർനാഷണൽ മാനേജ്‌മെന്റ് ഗ്രൂപ്പ് (ഐ.എം.ജി) പിന്മാറിയതായി സൂചന. ഔദ്യോഗികമായ യാതൊരുവിധ വിശദീകരണവും ഈ വിഷയത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലോഗോയിൽനിന്നും ഐ.എം.ജിയുടെ പേര് അപ്രത്യക്ഷമായത് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.

ഐ.എം.ജി, റിലൈൻസ്, സ്റ്റാർ എന്നീ മൂന്ന് കമ്പനികളുടെ കൂട്ടായ പങ്കാളിത്തത്തിൽ 2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ്‌ ആരംഭിക്കുന്നത്. മൂന്ന് കമ്പനികൾക്കും സുപ്രധാനമായ പങ്കാളിത്തം ഉണ്ടെങ്കിലും ഐ.എസ്.എൽ ന്റെ മേൽനോട്ടത്തിലും നടത്തിപ്പിലും മുന്നിൽ നിൽക്കുന്നത് റിലൈൻസാണ്. ഇന്ത്യൻ സുപ്പർ ലീഗിന്റെ സംപ്രേഷണവും വിപണനവും നടത്തി കൂടുതൽ ജനകീയമാകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് സ്റ്റാർ ആണ്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഐ.എം.ജി ആയിരുന്നു. അന്താരാഷ്ട്ര ബ്രാന്റുകളെയും സ്പോണ്സർമാരെയും കളിക്കാരെയും ഐ എസ് എലിലേക്ക് ആകർഷിക്കുന്നത്തിൽ ഐ എം ജിയുടെ പങ്ക് വിസ്മരിക്കാൻ ആവില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംരക്ഷണതിന്റെ മേൽനോട്ടം വഹിക്കുന്നതും ഐ എം ജിയാണ്.

ഐ.എം.ജിയുടെ പിന്മാറ്റം റിലയൻസിനും സ്റ്ററിനും സാമ്പത്തികമായി അധിക ഭാരം ആവും എന്നതിലുപരി ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ്‌ ആവാനൊരുങ്ങുന്ന ഐ എസ് എലിന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ വളരെ പ്രധാനപ്പെട്ട പങ്കാളി പ്രോജക്ട് ഉപേക്ഷിച്ച് പിന്മാറുന്നത് ഏത് രീതിയിൽ തിരിച്ചടിയാവുമെന്ന് കാത്തിരുന്നു കാണാം..

Friday, August 31, 2018

പ്രദീപ് മോഹൻരാജ് ഡൽഹി ഡൈനാമോസിൽ...


മുൻ ചെന്നൈ സിറ്റി എഫ്.സി മധ്യനിര താരം പ്രദീപ് മോഹൻരാജ് 2018/19 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് വേണ്ടി ബൂട്ട്കെട്ടും.

തമിഴ് നാട്ടിൽ ജനിച്ച പ്രദീപ് ചിരാഗ് യുണൈറ്റഡ് കേരളയിലൂടെയാണ് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിക്കുന്നത്. 2012-13 സീസണിൽ ഐ ലീഗിൽ മുബൈ ആസ്ഥാനമാക്കിയുള്ള എയർ ഇന്ത്യ ടീമിലെ നിറസാനിധ്യമായിരുന്നു പ്രദീപ്.

27 കാരനായ പ്രദീപ് മുംബൈ ടൈഗേഴ്‌സ്, മുംബൈ എഫ് സി ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ ഓസോൺ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Monday, August 13, 2018

ജർമൻ സൂപ്പർ കപ്പിൽ വീണ്ടും ബയൺ ചുംബനം.


ജർമൻ സൂപ്പർ കപ്പ് തുടർച്ചയായ മൂന്നാം തവണയും ബയൺ മ്യൂണിക്കിന്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ഫ്രാങ്കഫർടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് കീഴടക്കിയത്.


പോളീഷ് സൂപ്പർ താരം ലെവൻഡോവ്സ്കി ബയേണിനെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ബയേൺ കീരീടം നേടിയത്. 21,26,54 മിനുട്ടുകൾക്കുള്ളിൽ ആയിരുന്നു സൂപ്പർ താരം ബയേണിനായി ഗോളുകൾ നേടിയത്. കോമാനും തിയഗോയുമാണ് മറ്റ് സ്കോർമാർ. ഫ്രാങ്ക്ഫർട്ടിനെതിരായ ജയം DFL-POKAL ഫൈനലിലെ തോൽവിക്കുള്ള പ്രതികാരവുമായി.

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്; മെസ്സിക്ക് ബാഴ്സ കുപ്പായത്തിൽ 33ാം കിരീടം


സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്. കോപ ഡെൽ റേ റണ്ണേഴ്സായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്സ 13 തവണയും സ്പാനിഷ് സൂപ്പർ കപ്പ്  സ്വന്തമാക്കിയത്. പുതിയ നായകൻ മെസ്സിക്ക് കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. പ്രതിരോധ നിര താരം ജെറാഡ് പിക്വെ മുന്നേറ്റ നിര താരം ഓസ്മൻ ഡെംബലെയും ബാഴ്സക്കായി ഗോൾ നേടി. പാബ്ലോ സറാബിയയാണ് സെവിയ്യക്കായി വലകുലുക്കിയത്.

സൂപ്പർ താരങ്ങളെല്ലാം അണിനിരത്തിയാണ് ബാഴ്സ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ സ്പാനിഷ് ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഒമ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയിലൂടെ സെവ്വിയ്യ മുന്നിലെത്തി. 42 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സക്ക് മറുപടി നൽകാൻ. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും പ്രതിരോധ നിര താരം ജെറാഡ് പിക്വെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 78 ആം മിനുട്ടിൽ ഓസ്മൻ ഡെംബലെയും ഉഗ്രൻ ഷോട്ട് സെവിയ്യയുടെ വലയിലാക്കി ബാഴ്സ ലീഡ് നേടി. 91 ആം മിനുട്ടിൽ സമനില പിടിക്കാൻ ലഭിച്ച അവസരം സെവിയ്യയുടെ ഫ്രഞ്ച്  ബെൻ യെഡർ  താരം കളഞ്ഞു കുളിച്ചു. യെഡററുടെ പെനാൽറ്റി കിക്ക് കൈപിടിയിലാക്കി ഗോൾ കീപ്പർ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷകനായി.

ബാഴ്സ കുപ്പായത്തിൽ മെസ്സി പുതിയ റെക്കോർഡും സ്വന്തമാക്കി.ബാഴ്സക്ക് വേണ്ടി ഏറ്റവും കിരീടങ്ങൾ നേടിയ താരമായി സൂപ്പർ താരം മാറി. ബാഴ്സ യിൽ മെസ്സിയുടെ 33ആം കിരീടമായിരുന്നു ഇത്

Sunday, August 12, 2018

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടൻഹാമും ജയത്തോടെ തുടങ്ങി, എവർട്ടന് സമനില കുരുക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിയും ടോട്ടൻഹാം ഹോട്ട്സ്പരും ജയത്തോടെ സീസണിന് തുടക്കമിട്ടു. അതേ സമയം എവർട്ടനെ വോൾവ്സ് സമനിലയിൽ കുരുക്കി


പുതിയ പരിശീലകൻ മൗറീസിയോ സരിക്ക് കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ചെൽസി ഹഡേൾസ്ഫീൽഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. 34ആം മിനുട്ടിൽ ഫ്രഞ്ച് താരം എൻഗോലോ കാന്റയിലൂടെ ചെൽസി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 80ആം മിനുട്ടിൽ സ്പാനിഷ് താരം പെഡ്രോ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോൾ കീപ്പർ കെപ്പ അരിസബലാഗയും ചെൽസിക്കായി ആദ്യ മത്സരത്തിന് ഇറങ്ങി.


ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാം ഹോട്ട്സ്പരും തുടക്കം ഗംഭീരമാക്കി.  കളിയുടെ തുടക്കത്തിൽ തന്നെ ജാൻ വെർട്ടോൻഗനിലൂടെ ടോട്ടൻഹാം ലീഡ് നേടി. അധികം വൈകാതെ തന്നെ ജോസേലുവിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എന്നാൽ 18ആം മിനുട്ടിൽ സൂപ്പർ താരം ഡെലെ അലിയിലൂടെ ഗോളിൽ ടോട്ടൻഹാം രണ്ടാം ഗോളും നേടി ജയം സ്വന്തമാക്കി.


എവർട്ടനെ സമനിലയിൽ കുരുക്കി പ്രീമിയർ ലീഗിലേക്കുള്ള വരവ് വോൾവ്സും ഗംഭീരമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വോൾവ്സ് സമനില പിടിച്ചത്. 11ആം മിനുട്ടിൽ ബ്രസീലിയൻ താരം റിച്ചാർലിസൺ എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 44 ആം മിനുട്ടിൽ പോർച്ചുഗീസ് താരം റൂബൻ നവാസ് മികച്ച ഒരു ഫ്രീ കിക്ക് ഗോളിലൂടെ വോൾല്സിനെ ഒപ്പമത്തിച്ചു. അതിനിടെ 40ആം മിനുട്ടിൽ ജാഗിലെക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തിരിച്ചടിയായി. 67ആം മിനുട്ടിൽ റിച്ചാർലിസൺ രണ്ടാം ഗോൾ നേടി എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്ന വോൾവ്സ് റൗൾ ജിമിനെൻസിലൂടെ സമനില പിടിച്ച് ലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.


മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് കാർഡിഫ് സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും വാട്ട്ഫോർഡ് ബ്രയ്ട്ടനെയും തോൽപ്പിച്ചു.

ജപ്പാനിൽ ഇതിഹാസം ഇനിയെസ്റ്റക്ക് ആദ്യ ഗോൾ.


ജെ- ലീഗ് ടീമായ വിസ്സൽ കൊബേയിലേക്ക് ചേക്കേറിയ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റക്ക് ജപ്പാനിൽ ആദ്യ ഗോൾ. ജൂബിലോ ലവാറ്റക്കെതിരെ നടന്ന മത്സരത്തിൽ മുൻ ആർസേനൽ, ജർമനി മുനേറ്റതാരം ലൂക്കാസ് പെഡോൾസ്ക്കിയിൽ നിന്ന് നേടിയ ബോൾ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇതിഹാസം ജപ്പാനിലും തന്റെ മുദ്ര പതിപ്പിച്ചു.

കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ആയിരുന്നു ഇനിയെസ്റ്റ യുടെ മാസ്മര ഗോൾ. ഇന്നത്തെ വിജയത്തിൽ ഏറെ സന്തോഷവാൻ ആണെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഇനിയേസ്റ്റ മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജെറാഡ് പികെ വിരമിച്ചു.


ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധ താരം ജറാഡ് പികെ ആഭ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2016 ൽ അൽബേനിയക്കെതിരെ നടന്ന ലോകകപ്പ്‌ യോഗ്യത മത്സരത്തിന് ശേഷം 2018 ലോകകപ്പിന് ശേഷം താൻ വരമിക്കും എന്നുളള സൂചന പികെ നൽകിയിരുന്നു.

സ്പെയിനിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ബാഴ്സ പരിശീലകൻ ലൂയിസ് എൻറിക്കെയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് 31 വയസുകാരനായ പികെ തൻറെ വിരമിക്കൽ പ്രഘ്യാപിച്ചത്.

സ്പാനിഷ് നാഷണൽ ടീമിന് വേണ്ടി 102 തവണ ബൂട്ട്കെട്ടിയ പികെ രണ്ട് യൂറോപ്യൻ ചാപ്യൻഷിപ്പുകളിലും മൂന്ന് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിച്ചു. 2010 ൽ സ്പെയിനുവേണ്ടി ആദ്യമായി ലോകകപ്പ് നേടിയ ടീമിലും രണ്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ യൂറോകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു പികെ.

Monday, July 30, 2018

അത്ലെട്ടിക്കോ മാഡ്രിഡ്‌ B താരമായിരുന്ന നെസ്റ്റര്‍ ഗോഡിലോ ചെന്നൈ സിറ്റി എഫ് സിയില്‍....


നിലവിൽ നാല് താരങ്ങളെയാണ് ചെന്നൈ സിറ്റി എഫ്.സി സ്പെയിനില്‍ നിന്നും കരാര്‍ ചെയ്തിരിക്കുന്നത്. മുന്നേറ്റ നിരയില്‍ കളിക്കുന്ന പെഡ്രോ മാന്‍സി ജാവിയര്‍,മദ്ധ്യനിര താരമായ സാണ്ട്രോ റോഡ്രിഗസ് ഫിലിപ്പെ,പ്രതിരോധ നിര താരമായ റോബര്‍ട്ടോ എസ്ലാവ സുവാരെസ് എന്നിവരാണ് ആ നാല് പേര്‍. ഇരുപ്പത്തി ഒന്‍പതു വയസാണ് ഇവരുടെ പരമാവധി പ്രായം. പ്രഗല്‍ഭ ഗോള്‍ കീപ്പിംഗ് പരിശീലകനായ ഹിച് കോക്കിനെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. മുന്‍ സിറ്റി, QPR,ബ്ലാക്ക് ബേണ്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു ഇദേഹം. കഴിഞ്ഞ സീസണില്‍ ബിര്‍മിംഗ് ഹാമിന്‍റെ ഗോള്‍കീപ്പിംഗ് പരിശീലകനായിരുന്നു ഹിച്കോക്ക്.
എന്തായാലും നല്ല വാര്‍ത്തകളാണ് ഐ ലീഗ് ടീമുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച വിദേശ താരങ്ങളെ തന്നെ ഇറക്കി വിജയം കൊയ്യാനായി ഇവര്‍ തയ്യാറായി കഴിഞ്ഞു.
ചിത്രത്തിൽ ...മദ്ധ്യത്തില്‍ നില്‍ക്കുന്നത് ചെന്നൈ സിറ്റി എഫ് സിയുടെ പരിശീലകനായ മുഹമ്മദ്‌ അക്ക്ബര്‍ ബിന്‍ അബ്ദുല്‍ നവാസ്. സിംഗപ്പൂരില്‍ നിന്നുള്ള പരിശീലകനാണ് ഇദേഹം.
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ

Saturday, July 28, 2018

ഇന്ത്യന്‍ പരിശീലന രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉറച്ചു AIFF....


ഇന്ത്യന്‍ പരിശീലന രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉറച്ചു AIFF....
D ലൈസന്‍സ് : ആറു ദിവസത്തെ കോഴ്സ്
C ലൈസന്‍സ് : രണ്ടു മാസം നീണ്ടു നില്‍ക്കുന്ന രണ്ടു മോഡ്യൂള്‍ . നേരത്തെ ഇത് ഒരു മോഡ്യൂളും പതിനഞ്ചു ദിവസവുമായിരുന്നു.
B ലൈസന്‍സ് : അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍ . മുന്‍പ് ഇത് ഒരു മോഡ്യൂള്‍ ആയിരുന്നു.
A ലൈസന്‍സ് : ആറു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍. നേരത്തെ ഇത് രണ്ടു മോഡ്യൂള്‍ ആയിരുന്നു.
ഗോള്‍കീപ്പര്‍ ഇന്ട്രോ സര്‍ട്ടിഫിക്കറ്റ് : മൂന്നു ദിവസം.
ഗോള്‍കീപ്പര്‍ G സര്‍ട്ടിഫിക്കറ്റ് : അഞ്ചു ദിവസം.
AFC B ഗോള്‍കീപ്പര്‍ ഡിപ്ലോമ : ഏഴു ദിവസം .
AFC A ഗോള്‍കീപ്പര്‍ ഡിപ്ലോമ : പത്തു ദിവസം.
പ്രഥമ ശ്രുശൂഷ(First Aid ) കോഴ്സ് പാസായിരിക്കണം ...
എല്ലാ പരിശീലകരും അതാത് സമയങ്ങളില്‍ റിഫ്രഷര്‍സ് പോയിന്‍റ് സമ്പാദിക്കണം. അല്ലാത്ത പക്ഷം അവരുടെ ലൈസന്‍സിന്‍റെ സാധുത നഷ്ട്ടപെടും.അങ്ങിനെ കാന്‍സലായി പോയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.(Eg.B licence holder must acquire 100 points in 3 years. It's implemented mandotary by AFC. So all licence holders must attend seminars, training, online courses, Coaching etc.)
അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പില്‍ വരും....
ഗ്രൂപ്പില്‍ ഒരു പാട് പരിശീലകരുണ്ട്. എഴുതിയതില്‍ എന്തെങ്കിലും തെറ്റുകളോ,അത് പോലെ കൂട്ടി ചേര്‍ക്കാനോ ഉണ്ടെങ്കില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു....
പിന്‍കുത്ത് : പഴയ തഴമ്പില്‍ ഇനി മുതല്‍ വണ്ടി ഓടില്ല എന്നര്‍ത്ഥം. ഒരു ലൈസന്‍സ് എടുത്ത് ഒതുങ്ങി കൂടാം എന്ന് കരുതുന്നവരും ഇനി സൂക്ഷിക്കേണ്ടി വരും....
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ

Friday, July 27, 2018

റൊണാൾഡോയ്ക്ക് പകരക്കാരനായി എഡിസൺ കവാനി റയലിലേക്ക്.. 


റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി സാന്റിയാഗോ ബെർണബുവിലേക്ക് വരാനിരിക്കുന്ന സൂപ്പർ താരം ആരാവും എന്നറിയാനാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്. റൊണാൾഡോക്ക് പകരം നെയ്മറും, ഹസാർഡും,..... അടക്കം പലരുടെയും പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലേക്ക് ഇതാദ്യമായാണ് കവാനിയുടെ പേര് പറഞ്ഞു കേൾക്കുന്നത്. പ്രമുഖ മാധ്യമം ഡെയിലി മെയിൽ ആണ് കവാനി റയലിലേക് വരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.
2013 ൽ നെപ്പോളിയിൽ നിന്ന് പി.എസ്.ജി യിൽ എത്തിയ കാലം മുതൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണ് കവാനി. അവസാനവട്ടം പി.എസ്.ജി ചാമ്പ്യൻസ് ആയപ്പോൾ നേടിയ 40 ഗോൾ അടക്കം എല്ലാ സീസണിലും ക്ലബിനായി ശരാശരി 34 ഗോളുകൾ താരം നേടിയിട്ടുണ്ട്.
നിലവിൽ കവാനിക്ക് പി.എസ്.ജി യുമായി 2020 വരെ കോണ്ട്രാക്ട ഉണ്ട് എങ്കിലും €89 മില്യനിൽ കുറയാത്ത ഒരു ഡീലിന് ക്ലബ് തയ്യാറാവും എന്നാണ് റിപ്പോർട്ട്. എന്നാൽ കോണ്ട്രാക്ട് ഡിമാന്റുകൾ അംഗീകരിക്കാൻ മാഡ്രിഡ് തയാറാവുമോയെന്ന് ഇനിയും വ്യക്തമല്ല..നല്ലൊരു ഗോൾവേട്ടക്കാരനായിട്ടുള്ള പെരെസിന്റെ അന്വേഷണം ഏറെക്കുറെ കവാനിയെ സൈൻ ചെയ്യുന്നതിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലാ ലിഗ സീസണും ചാമ്പ്യൻസ് ലീഗും മാത്രമല്ല ശക്തരായ ചിരവൈരികളായ ബാഴ്സയും അത്ലറ്റികോയുമായെല്ലാം കളിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയുന്ന മികച്ച ഒരു സ്‌ട്രൈക്കർ റയലിന് അത്യന്താപേക്ഷിതം തന്നെയാണ്. പി എസ് ജിയിൽ നെയ്മറിന് ലഭിക്കുന്ന സ്വീകാര്യത തനിക്കു ലഭിക്കുന്നില്ല എന്ന തോന്നലും കവാനിയെ റയൽ ക്യാമ്പിൽ എത്തിക്കാൻ കാരണമായേക്കാം എന്നും ഡെയിലി മെയിൽ പറയുന്നു.

Friday, July 6, 2018

യുവജനകൂട്ടായ്മകൾക്ക് മാതൃകയായി സെവൻസ്റ്റാർ..


ഷൊർണ്ണൂർ ടൗണിൽ ഇരുപത്തഞ്ച് വർഷം മുൻപ് ഒരു ക്ലബ്‌ രൂപീകരിക്കുമ്പോൾ കായികപ്രേമികളുടെ ഒരു ശരാശരി യുവജനകൂട്ടായ്മ എന്നതിനപ്പുറം ആരും സെവൻസ്റ്റാർ എന്ന ക്ലബ്ബിനെ കണ്ടിരുന്നില്ല. എന്നാൽ കാൽ നൂറ്റാണ്ടിനിപ്പുറം അസൂയാവഹമായ പ്രവർത്തനത്തിലൂടെ നാടിന്റെ തന്നെ അഭിമാനമായും സമീപ പ്രദേശങ്ങളിലെ കൂട്ടായ്മകൾക്ക് മാതൃകയായും ഉയർന്നു നിൽക്കുകയാണ് സെവൻ സ്റ്റാർ ക്ലബ്‌.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ചുണക്കുട്ടികൾ  ഒരുമനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കലാകായിക രംഗത്തിലെ സ്ഥിര സാന്നിധ്യമായ സെവൻ സ്റ്റാറിലെ യുവകേസരികൾ ജീവകാരുണ്യത്തിലും സാമൂഹിക ബോധവത്കരണ പരിപാടികളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.

സംസ്ഥാന എക്സൈസ് വകുപ്പിനോട് സഹകരിച്ച് സെവൻ സ്റ്റാർ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനായ  "ലഹരിയില്ലാത്ത ജീവിതമാണ് യഥാർത്ഥ ലഹരി " ഒരുപാട് സ്കൂൾ - കോളജ് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശമായി..ഏറെ ജനശ്രദ്ധ നേടുകയും ഒരുപാട് വേദികളിൽ അവതരിപ്പിക്കുകയും ചെയ്യപ്പെട്ട ഈ ക്യാമ്പയിൻ ഏറെ മാതൃകാപരമായി അംഗീകരിക്കപ്പെട്ട പ്രവർത്തനമായിരുന്നു.  അപകടങ്ങളുടെ വേലിയേറ്റങ്ങളിൽ നിന്നും യുവാക്കളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ കേരള പോലീസിനോട് സഹകരിച്ച് ഹെൽമെറ്റ്‌ ബോധവത്കരണ യാത്രകളും സംഘടിപ്പിച്ചിരുന്നു..ഈദ്, ഓണം പോലെയുള്ള ആഘോഷവേളകളിൽ ഈ കൂട്ടുകാർ സന്തോഷം പങ്കുവെച്ചിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമായിരുന്നു. നാട്ടിലെ ഒരു  ബേക്കറി അവരുടെ പ്രിയപ്പെട്ട ഒരു ജ്യുസിന് സെവൻസ്റ്റാറിന്റെ പേരു നൽകി ആദരിക്കുക വരെ ഉണ്ടായി.. ഇത്തവണ ലോകകപ്പ് ആഘോഷിക്കാൻ ഈ കൂട്ടുകാർ ലോകകപ്പിന്റെ ഭീമൻ മാതൃക നിർമിക്കുകയും ബിഗ് സ്‌ക്രീനിൽ കളി കാണിക്കുകയുമാണ് ചെയ്യുന്നത്.

കളിയെയും ജീവിതത്തെയും ഒരുപോലെ സ്നേഹിക്കുകയും സഹജീവികളുടെ ജീവിതത്തോട് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യുന്ന ഈ ചുണക്കുട്ടികൾക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം അഭിവാദ്യങ്ങൾ..
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Monday, April 23, 2018

ഇറ്റാലിയൻ ലീഗ് ആവേശകരമായ ഫോട്ടോ ഫിനിഷിലേക്.

ഇറ്റാലിയന്‍ സീരി എ ലീഗിലെ മുന്‍നിരക്കാരുടെ വാശിയേറിയ പോരില്‍ 90ആം മിനിറ്റിൽ ടൂറിനിലെ അലിയൻസ് സ്റ്റേഡിയതെ സ്തംബ്ദരാക്കി ജോസ് കാലോജോന്റെ ഉയർന്നുവന്ന കോർണർ കിക്കിൽ നാപോളി പ്രതിരോധ താരം കാലിഡൗ കൗലിബലിയുടെ ബുള്ളറ്റ് ഹെഡ്ഡർ ഗോള്‍കീപ്പിങ് ഇതിഹാസം ബഫണ്‍നെ കാഴ്ചകാരനാക്കി യുവന്റസിന്റെ ഗോൾ വലയെ ചുംബിച്ചപ്പോൾ മാസ്സിമിലാനോ അല്ലെഗ്രിയുടെ തന്ത്രങ്ങൾക്ക് മേൽ മൗറീസിയോ സാറിയുടെ  സംഘത്തിന് 1-0 ത്തിന്റെ നാടകീയ വിജയം.
സീരി എ യിൽ ഇനി ഓരോ ടീമിനും നാല് മത്സരങ്ങൾ അവശേഷിക്കെ പോയിന്റ്‌ടേബിളിൽ ഇനി നപോളിയും യുവന്റസും തമ്മിൽ ഒരേയൊരു പോയിന്റിന്റെ വെത്യാസം മാത്രം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയലിനോട് പൊരുതി മടങ്ങിയ യുവന്റസിന് സ്വന്തം ലീഗിൽ നാപോളിയിൽനിന്നേറ്റ തോൽവി വമ്പൻ തിരിച്ചടിതന്നെയാണ്. 
യുവന്റസ് നാപോളി മത്സരം വെറുമോരു മത്സരം എന്നതിലുപരി ഇരു ടീമുകളുടെയും ആരാധകർക്ക് രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണ് തെക്കൻ ഇറ്റലിയും വടക്കൻ ഇറ്റലിയും തമ്മിലുള്ള ഏറ്റുമുട്ടൽ. ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സംഘർഷമുണ്ടാവുന്നത് പതിവായതിനാൽ യുവന്റസ് നാപോളി മത്സരത്തില്‍ എവേ ഫാന്‍സിനെ അനുവദിക്കാറില്ല.
2009 ന് ശേഷം ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ യുവന്റസിനുമേൽ നപോളിയുടെ ആദ്യ വിജയം. നാപോളി ആരാധകർക്ക് ഇന്ന് ഉത്സവരാവാണ്. കാലിഡൗ കൗലിബലി എന്ന സെനഗലുകാരന്റെ പേര് നാപോളിയുടെ ചരിത്രതിലും ആരാധകമനസ്സിലും സുവർണ ലിപ്പിക്കളാൽ എഴുതപ്പെടും എന്നതിൽ സംശയമില്ല.
ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ 1987, 1990 വര്‍ഷങ്ങളില്‍ നാപോളിയെ സീരി എ ലീഗ് ചാമ്പ്യന്‍മാരാക്കിയതിന്റെ ഓര്‍മകള്‍ അവരുടെ മനസിലേക്ക് തികട്ടി വരുന്നുണ്ടാവും എന്തായാലും കാത്തിരിക്കാം ഇറ്റാലിയന്‍ സീരി എ കീരീടം ആരുചൂടുമെന്നറിയാൻ
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Sunday, February 18, 2018

ആവേശപോരിൽ നെരോക്കയെ തകർത്തു മോഹൻ ബഗാൻ

ഐ ലീഗിലെ ആവേശം നിറഞ്ഞ നിന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനകാരെ വീഴ്ത്തി മോഹൻബഗാൻ. അഞ്ചു ഗോളുകൾ കണ്ട മത്സരത്തിൽ രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് മോഹൻ ബഗാൻ 3-2 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തത്. മോഹൻ ബഗാനുവേണ്ടി ഡിപാണ്ഡ ഇരട്ട ഗോൾ നേടി.
കളിയുടെ തുടക്കം മുതൽ തന്നെ മോഹൻബഗാൻ ആക്രമണ ഫുട്ബോൾ കാഴ്ച വെച്ചു. എന്നാൽ തുടക്കത്തിൽ തന്നെ നെരോക്ക സിൻഗാം സിംഗിലൂടെ ലീഡ് നേടി. എന്നാൽ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായില്ല. നെരോക്ക ഗോൾകീപ്പർ ഡിപാണ്ഡയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കൊൽക്കത്തൻ ടീമിനെ ഒപ്പമെത്തിച്ചു. നാല് മിനുട്ടിനുള്ളിൽ നെരോക്ക ചിഡിയുടെ ഗോളിലൂടെ വീണ്ടും ലീഡ് നേടി. തുടർച്ചയായ രണ്ടാം തോൽവി മുന്നിൽ കണ്ട മോഹൻ ബഗാനെ രക്ഷകനായി ഡിപാണ്ഡ വീണ്ടും അവതരിച്ചു. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ മോഗ്രബിയൂടെ മൂന്നാം ഗോൾ നേടി മോഹൻ ബഗാൻ മുന്നിലെത്തി. രണ്ടാം പകുതിയിലും ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
തോറ്റെങ്കിലും 17 കളിയിൽ നിന്നും 31 പോയിന്റുമായി നെരോക്ക തന്നെയാണ് ഒന്നാമത്. 15 കളിയിൽ നിന്നും 24 പോയിന്റുമായി മോഹൻ ബഗാൻ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

Wednesday, January 10, 2018

ബാഴ്സിലോണയുടെ വിജയങ്ങൾക്ക് ശക്തി ശബരിമല ശ്രീ ധർമ ശാസ്താവോ..!!




കുട്ടീഞ്ഞോ ബാഴ്സിലോണയിൽ ചേരുന്നതിന് ശേഷം ആദ്യമായി ടീം അംഗങ്ങളെ കണ്ട വാർത്തയുമായി ബന്ധപ്പെട്ട് ബാഴ്സയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൊണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വിഡിയോയിൽ ആണ് സ്വാമിയെ അയ്യപ്പോ...അയ്യപ്പോ സ്വാമിയെ എന്ന ശരണം വിളി പോലുള്ള ശബ്ദം കേൾക്കുന്നത് ... ബാഴ്സയുടെ ട്വിറ്ററിൽ ഇപ്പോൾ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് ...എന്തായാലും വീഡിയോ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.. ഒപ്പം ട്രോളന്മാർ രസകരമായ ട്രോളുകളും കൊണ്ട് രംഗത്തെത്തിയതോടെ കുട്ടീഞ്ഞോയുടെ ബാർസ എൻട്രി മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ മലയാളികൾക്കായിട്ടുണ്ട്

Labels

Followers