Showing posts with label Tournament. Show all posts
Showing posts with label Tournament. Show all posts

Thursday, April 19, 2018

കാരുണ്യ ദീപം ചാരിറ്റി ഫുട്‌ബോൾ മേളയിൽ ഫിഫ എമിറേറ്റ്‌സ് ജേതാക്കൾ.


കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാനിപ്ര ബ്ലോസം ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ മേള സമാപിച്ചു. അവേകരമായ ഫൈനലിൽ എഫ്.സി കാഞ്ഞിരപ്പള്ളിയെ പരാജയപ്പെടുത്തി ഫിഫ എമിറേറ്റ്‌സ് ഓടക്കാലി വിജയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഇരു വൃക്കകളും തകരാറിലായ അനീഷ് അഗസ്റ്റിൻ എന്ന നിർധന യുവാവിന് കാരുണ്യ ദീപം ട്രസ്റ്റ് ഭാരവാഹികൾ കൈമാറുകയും ചെയ്തു.

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

https://www.facebook.com/SouthSoccers/

Tuesday, April 10, 2018

സൗത്ത് സോക്കേഴ്സിന്റെ കോബ്ര ബ്രോത്തേഴ്‌സിന് ആദ്യ വിജയം.

മോറയൂർ സ്കൂൾപടി കോസ്മോ പൊള്ളിറ്റൻസ് ആർട്‌സ് ആൻഡ്  സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള  ഓപ്പൺ ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റിൽ സൗത്ത് സോക്കേഴ്സ് സ്പോണ്സർ ചെയ്യുന്ന കോബ്ര ബ്രദേഴ്‌സിന് ആദ്യ വിജയം മോറയൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സോക്കർ എഫ് സി കൊണ്ടോട്ടിയെയാണ് കോബ്ര ബ്രദേഴ്‌സ് പരാജയപ്പെടുത്തിയത് കോബ്ര ബ്രദേഴ്‌സിനായി ഹാഫീസ് (2) മുല്ലുക് (1) ജുനൈദ് (1) റിഗാസ് (1) എന്നിവർ ഗോൾ നേടി..
ടീമംഗങ്ങൾ
● ഷാഹുൽ (ഗോൾ കീപ്പർ)
● ജുനൈദ്
● മുല്ലുക്ക്‌
● ഹാഫിസ്
● റിഗാസ്
● ജോബിഷ്


കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

Labels

Followers