മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോൻ ടെക്‌നിക്കൽ ഡയറക്ടറായും മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമൻ മുഖ്യ പരിശീലകനുമായാണ് എഫ് സി കേരളയെ സജ്ജമാക്കുന്നതെന്ന് ടീം മാനേജർ നവാസ് പറഞ്ഞു. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സോക്കർ സ്കൂളും വിവിധ പ്രായത്തിലുള്ളവരുടെ ജൂനിയർ ടീമുകളുമടക്കം AIFF നിഷ്കര്ഷിച്ച എല്ലാ മാനദണ്ഡങ്ങളും എഫ് സി കേരള പൂർത്തിയാക്കിയിട്ടുണ്ട്.എഫ് സി ഗോവയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും റിസർവ് ടീമുകളും ശക്തരായ ഓസോൺ എഫ് സിയും മധ്യഭാരത് എഫ്‌സിയും ഫത്തേഹ് ഹൈദെരാബാദും ഉൾപ്പെട്ട ഗ്രൂപ്പിൽ അവിസ്മരണീയമായ പ്രകടനം തന്നെ കേരളത്തിന്റെ സ്വന്തം ചെമ്പട കാഴ്ച വെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എഫ് സി കേരളയും ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുന്ന കേരള ഡെർബിയും ഇത്തവണത്തെ സെക്കന്റ് ഡിവിഷൻ ഐ ലീഗിന്റെ പ്രത്യേകതയാണ്.പ്രീ സീസൺ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള എഫ് സി കേരളയുടെ തേരോട്ടം അക്ഷരാർത്ഥത്തിൽ പൂരനഗരിയെ ഫുട്ബോളിന്റെ വസന്തകാലത്തിലേക്ക് തിരിച്ചു കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
0 comments:
Post a Comment