ടീം : ഇന്ത്യ - കെന്യ
തിയതി : തിങ്കളാഴ്ച്ച , ജൂൺ 4
സമയം. : ഇന്ത്യൻ സമയം രാത്രി 8
മണിക്ക്
സ്റ്റേഡിയം : മുംബൈ ഫുട്ബാൾ അരേന
സംപ്രേക്ഷണം : സ്റ്റാർ സ്പോർട്സ് 2/2 എച്
ഡി
ഓൺലൈൻ : ഹോട്സ്റ്റാർ
ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായ്‌പേയെ 5 ഗോളിന് തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ തിങ്കളാഴ്ച്ച കെന്യ യെ നേരിടുക . കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് ഗോൾ നേടി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ലോക ഗോൾ സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി . നാളെ മറ്റൊരു ചരിത്രം കൂടി കുറിക്കാൻ ഒരുങ്ങുകയാണ്, അതെ ദേശീയ ഫുട്ബോളിലെ നായകൻ സുനിൽ ഛേത്രിയുടെ നൂറാം മത്സരം. അത്തരമൊരു നാഴികക്കല്ലിലെത്തിയ ബെയ്ച്ചുങ് ബൂട്ടിയയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കും ഈ ബെംഗളൂരു എഫ് സി സ്ട്രൈക്കർ.
സാധ്യത ലൈൻ അപ്പ് ഇന്ത്യ (XI) :
ജെജെ ,നഴ്സറി , സുനിൽ ഛേത്രി , ഉദാന്ത
സിങ് , ഹാൽഡർ , അനിരുധ് താപ്പ , സുഭാശിഷ് ബോസ് , കോട്ടൽ , ജിങ്കാൻ , അനസ് , ഗുർപീത്
ജെജെ ലാൽപെഖ്ലുവ, സുനിൽ ഛേത്രി എന്നിവരെയാകും കോൺസ്റ്റന്റൈൻ കഴിഞ്ഞ മത്സരങ്ങളിലെ പോലെ അറ്റാക്കിങ്ങിൽ ഒരുക്കുക . ചൈനീസ് തായ്‌പേക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ച താപ്പയും സുബാഷിഷ് ബോസും ഇടം നേടും . മിഡ്ഫീൽഡിൽ റൗളിന് ബോർഗ്സും , പ്രതിരോധത്തിൽ സന്ധീഷ് ജിങ്കാനും , അനസ് എടത്തൊടികയും അണിനിരക്കും .സ്ഥിരം ഫോർമേഷൻ ആയ 4-4-2 തന്നെയായിരിക്കും ഇന്ത്യ ഇറക്കുക .
സാധ്യത ലൈൻ അപ്പ് കെന്യ (XI) :
പാട്രിക് മാടാസി, ജോക്കിൻസ് അറ്റുഡോ, എറിക്ക് ഓറ്റിയാനോ, മൈക്കൽ കിബ്വാര, മുസ മേക്കിോ , പാറ്റിലാ ഫയർ, പിസ്റ്റൺ മുത്താംബ, ജോൺ മക്വത, മിഷോ ക്ലിഫ്ടൺ, ഡങ്കൻ ഓറ്റിയാനോ, ഒവെല്ല ഒയ്ജീൻ.
യുവ ടീമിനെ ഒരുക്കി ന്യൂസീലന്ഡിനെതിരെ 2-1 ന് വിജയിച്ച ആവേശത്തിലാണ് കെന്യ . മിഡ്ഫീൾഡിലും ഡിഫൻസീവിലും കളിക്കാൻ പ്രാപ്തരുള്ള മിടുക്കരായ മിഡ്‌ഫീൽഡർമാരാണ് കേന്യക്ക് ഉള്ളത് . അത് കൊണ്ട് ഏത് സമയത്തും കെനിയ ആറു കളിക്കാരെ വെച്ച് പ്രതിരോധത്തിൽ വൻ മതിൽ തീർക്കും , ഇത് ഇന്ത്യക്ക് സ്കോർ ചെയ്യാൻ ഇവരെ മറികടക്കേണ്ടി വരും .സ്ട്രൈക്കർമാർ പരസ്പരം കളിക്കുന്നതോടെ 4-4-2 എന്ന ഫോർമാഷനുമായി തന്നെ ടീമിനെ ഇറക്കും .
0 comments:
Post a Comment