കഴിഞ്ഞ കുറച്ച് നാളുകൾ ആയി ഇന്ത്യൻ ദേശിയ ടീമിന്റെ കളി നടക്കുന്ന സ്റ്റെഡിയങ്ങളിൽ നമ്മൾ കാണുന്ന ആരാധക കൂട്ടായ്മ ആണ് ബ്ലൂ പിൽഗ്രീമ്സ്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിൽ വെച്ച് നടന്ന u17 വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി രൂപീകരിച്ച ആരാധകകൂട്ടായമ ആണ് ബ്ലൂ പിൽഗ്രീമ്സ്. ഇന്ത്യയിലെ വിവിധ ഫുട്‍ബോൾ ക്ലബ്കൾക്ക് അനവധി ആരാധകകൂട്ടം ഉണ്ടെങ്കിലും ദേശിയ ടീമിന് വേണ്ടി യോജിച്ചു പ്രവർത്തിക്കുന്ന ഒരു ആരാധകകൂട്ടായ്മ ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം. ഈ ഒരു കുറവ് നികത്തികൊണ്ടാണ് ബ്ലൂ പിൽഗ്രീമ്സിന്റെ കടന്നു വരവ്. ബാംഗ്ലൂർ, പൂനെ, മുംബൈ, ഡൽഹി,ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആരാധകർ ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. ചുരുക്കം മലയാളികളും ഈ ഗ്രൂപ്പിൽ ഉണ്ട്. ഓരോ കളിയുടെ മുഴുവൻ സമയവും ആട്ടവും പാട്ടുമായി ടീമിനെ ആവേശത്തിൽ ആക്കി സ്റ്റേഡിയത്തിനെ തന്നെ ഇളക്കി മറിക്കുകയാണ് ഇവർ .
അത് പോലെ ഇന്ത്യൻ ഫുട്ബോളിന്റെ ഫാൻ കൾച്ചർ മാറ്റി മറിക്കാൻ വൻ തയ്യാറെടുപ്പുകളാണ് ഇന്ന് മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് നടന്ന് കൊണ്ടിരിക്കുന്നത് . ഇന്ന് രാവിലെ മുതൽ തന്നെ നാളത്തെ ഇന്ത്യ കെനിയ ഫൈൻൽ ഗംഭീരമാക്കാൻ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നടത്തുന്നതിന്റെ വീഡിയോ യും ഫോട്ടോയും ഇന്ത്യൻ ഫുട്ബോൾ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടിരുന്നു.
എന്തായാലും നാളെ ഇന്നേ വരെ ഇന്ത്യൻ ഫുട്ബോളിൽ നമ്മൾ കണ്ടിട്ടില്ലാത്ത വിസ്മയം തീർക്കാൻ തന്നെയാണ് ഈ ഒരുക്കങ്ങൾ എന്ന് തീർച്ച .
0 comments:
Post a Comment