Sunday, June 3, 2018

ബ്ലൂ പിൽഗ്രീമ്സ് നിങ്ങൾക്കൊരു സല്യൂട്ട്

                   



കഴിഞ്ഞ കുറച്ച്‌ നാളുകൾ ആയി ഇന്ത്യൻ ദേശിയ ടീമിന്റെ കളി നടക്കുന്ന സ്റ്റെഡിയങ്ങളിൽ നമ്മൾ കാണുന്ന ആരാധക കൂട്ടായ്മ ആണ്   ബ്ലൂ പിൽഗ്രീമ്സ്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിൽ വെച്ച് നടന്ന u17 വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി രൂപീകരിച്ച ആരാധകകൂട്ടായമ ആണ് ബ്ലൂ പിൽഗ്രീമ്സ്. ഇന്ത്യയിലെ വിവിധ ഫുട്‍ബോൾ ക്ലബ്കൾക്ക് അനവധി ആരാധകകൂട്ടം ഉണ്ടെങ്കിലും ദേശിയ ടീമിന് വേണ്ടി യോജിച്ചു പ്രവർത്തിക്കുന്ന ഒരു ആരാധകകൂട്ടായ്മ ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം. ഈ ഒരു കുറവ് നികത്തികൊണ്ടാണ് ബ്ലൂ പിൽഗ്രീമ്സിന്റെ കടന്നു വരവ്. ബാംഗ്ലൂർ, പൂനെ, മുംബൈ, ഡൽഹി,ഗോവ  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആരാധകർ ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. ചുരുക്കം മലയാളികളും ഈ ഗ്രൂപ്പിൽ ഉണ്ട്. എന്തായാലും വലിയ പിന്തുണ ആണ് ദേശിയ ടീമിന് ഈ കൂട്ടർ നൽകുന്നത്. ഇപ്പോൾ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കഴിഞ്ഞ ദിവസം ചൈനീസ് തയ്പേയിക്കെതിരെ ഇന്ത്യ കളിച്ചപ്പോൾ കളിയുടെ മുഴുവൻ സമയവും ആട്ടവും പാട്ടുമായി ടീമിനെ ആവേശത്തിൽ ആക്കി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു ഈ കൂട്ടർ.  സ്റ്റേഡിയത്തിന്റെ മുക്കാൽ ഭാഗവും ഒഴിഞ്ഞുകിടന്നപ്പോൾ ഈ ആരധകർ ആണ് നമ്മുടെ ടീമിന് വേണ്ടി ആർത്തുവിളിച്ചത്. സ്വന്തം രാജ്യത്തിന്റെ കളി കാണാൻ താല്പര്യം കാണിക്കാതെ  ലാറ്റിൻ അമേരിക്കൻ ഫുട്‍ബോളിനെയും യൂറോപ്യൻ ഫുട്‍ബോളിനെയും മാത്രം സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഫുട്‍ബോൾ ആരാധകർ കണ്ടു പഠിക്കണം ഈ ആരാധകർ ദേശിയ ടീമിന് കൊടുക്കുന്ന പിന്തുണ. 




സ്റ്റേഡിയത്തിൽ കളികാണാൻ ആരാധകർ വരാത്തതിൽ ഉള്ള സങ്കടം മറച്ചുവെക്കാതെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്നലെ വിഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയി ആ വിഡിയോ.. ഇങ്ങനെ ഉള്ള അവസരത്തിൽ ആണ് ബ്ലൂ പിൽഗ്രീമ്സിന്റെ സ്റ്റേഡിയത്തിലെ സ്വാധീനം നമ്മൾ മനസിലാക്കുന്നത്. ഇനി ഉള്ള കളികളിൽ ആരാധകർ ഈ ആരാധക കൂട്ടായ്മക്ക് കീഴിൽ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ സ്റ്റേഡിയത്തിൽ എത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers