മറ്റൊരു ലോക കപ്പ് കാലത്ത്, കൃത്യമായി പറഞ്ഞാൽ 2014 ജൂൺ 6 ന് മലപ്പുറം കോട്ടപ്പടിയിൽ ജന്മം കൊണ്ട എഫ് സി കേരള എന്ന ജനകീയ പ്രൊഫഷണൽ ഫുട്ബോൾ പ്രസ്ഥാനം നാലാം വർഷം പൂർത്തിയാക്കുന്നു. ലോകകപ്പ് എന്നാൽ
ജന്മദിനാഘോഷം കൂടിയാണ് എഫ് സി കേരളക്ക്.അതിനാൽ തന്നെ
എല്ലാ ഫുട്ബോൾ പ്രേമികളും എഫ് സി കേരളയുടെ നാലാം പിറന്നാൾ ആഘോഷപരിപാടികളിൽ പങ്കെടുക്കണമെന്നും , ലോകകപ്പിനെ വരവേൽക്കാൻ നടത്തുന്ന പരിപാടികളിൽ പങ്കെടുത്ത് എഫ് സി കേരളയെ കൈപിടിച്ച് മുന്നോട്ട് നടത്താനും നെഞ്ചോട് ചേർത്ത് പിടിച്ച് നിങ്ങളുടെ ഹൃദയതാളമാക്കാനും ഒപ്പം ഉണ്ടാകണം എന്നാണ് എഫ് സി കേരളയുടെ അണിയറയിൽ പ്രവർത്തിക്കുന്നവർ അഭ്യർത്ഥിക്കുന്നത്.
വൈവിദ്ധ്മേറിയതും ആകർഷകവുമായ പരിപാടികളാണ് പിറന്നാൾ -ലോകകപ്പ് ആഘോഷങ്ങൾക്കായ് എഫ് സി കേരള അണിയിച്ചൊരുക്കുന്നത്.
എഫ് സി കേരളയും, തൃശ്ശൂർ പ്രസ്സ് ക്ലബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്
ജൂൺ പത്തിന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആണ് സ്റ്റേഡിയത്തിൽ നിന്നും ലോകകപ്പ് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ നമ്മുടെ എല്ലാ കുടുംബാംഗങ്ങൾക്കുമൊപ്പം ഘോഷയാത്ര ആരംഭിക്കുക.
ജൂൺ 9 ന് രാവിലെയുള്ള 2008 മുതൽ 2014 വരെയുളള എഫ് സി കേരള സോക്കർ സ്കൂളിലെ കുട്ടികളെ വെച്ചാണ് ശിങ്കാരിമേളം - ഫുട്ബോൾ ഫ്യൂഷൻ വീഡിയോ ഷൂട്ട് എല്ലാം തയ്യാറാക്കുന്നത്.കൂടാതെ സൗഹൃദ മത്സരങ്ങൾ, ഫുട്ബോൾ ടാലന്റ് ഷോ എന്നിവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്.
ഇത്തവണത്തെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ, കേരള പ്രീമിയർ ലീഗ്, മറ്റു അന്തർദേശീയ ഫുട്ബോൾ ടൂർണമെന്റുകൾ എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാൻ എഫ് സി കേരളക്ക് സാധിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമികളിലൊന്നായ എഫ് സി കേരള സോക്കർ സ്‌കൂളിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടു സ്റ്റാർ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യമാണ് എഫ് സി കേരളക്ക് ഉള്ളത്.പൊതുജനങ്ങളിൽ നിന്നും ഓഹരി ഉടമകളെയും മെമ്പർമാരെയുമെല്ലാം കണ്ടെത്തി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ഫുട്ബോൾ പ്രേമികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാനാണ് എഫ് സി കേരള ലക്ഷ്യമിടുന്നത്..
എന്നും സൗത്ത് സോക്കേഴ്സിനോട് സഹോദരതുല്യമായ സ്നേഹം പങ്കുവെക്കുന്ന എഫ് സി കേരളക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു..
0 comments:
Post a Comment