മുൻ കേരള ബ്ലാസ്റ്റേഴ്‌സ്, ജെംഷദ്പൂര് എഫ് സി കോച്ച് സ്‌റ്റീവ് കോപ്പെൽ ഐ എസ് ലിൽ ഇത്തവണ കൊൽക്കത്ത ടീമിന്റെ ഒപ്പം ആണ്. കഴിഞ്ഞ വർഷം ജെംഷദ്പൂര് എഫ് സി യെ അഞ്ചാം സ്ഥാനത്തു എത്തിച്ചു അതിനു മുൻപുള്ള സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ റണ്ണേഴ്‌സ്അപ്പും ആക്കി. തന്റെ ഇന്ത്യയിലേക്ക് ഉള്ള മൂന്നാം വരവിനെ കുറിച്ച് ആശാൻ പ്രതികരിക്കുന്നു.
കഴിഞ്ഞ രണ്ട് തവണയും ബ്ലാസ്റ്റേഴ്സും, ടാറ്റാ ടീമും ആയി ഓരോ വർഷത്തെ കരാറിൽ ആയിരുന്നു ആശാൻ ഒപ്പിട്ടിട്ടുണ്ടായിരുന്നത്. എന്നാൽ ഇത്തവണ മൂന്ന് വർഷത്തെ കരാറിൽ ആണ് ആശാൻ ഒപ്പിട്ടിരിക്കുന്നത്. എന്താണ് പുതിയ ക്ലബ് തിരഞ്ഞെടുക്കാൻ ഉള്ള കാരണം എന്ന ചോദ്യത്തിന് ആശാൻ മറുപടി പറഞ്ഞു.
" ഞാൻ ആയിട്ട് ഒന്നും തിരഞ്ഞെടുത്തത് അല്ല. ആദ്യം വർഷം ബ്ലാസ്റ്റേഴ്‌സിൽ ഞാൻ സംതൃപ്ത്തൻ ആയിരുന്നു. എന്നാൽ അടുത്ത സീസണിന്റെ തുടക്കത്തിൽ ടീമും ആയി ചില കാര്യങ്ങളിൽ യോജിപ്പിൽ എത്താൻ സാധിക്കാതെ വന്നതിനാൽ പിന്മാറി. അപ്പോൾ ജെംഷദ്പൂര് എഫ് സി ഓഫർ തന്നു അങ്ങനെ അവരുമായി ചേർന്നു പ്രവർത്തിച്ചു.ഒരു വർഷത്തെ കരാർ ആയിരുന്നു അവരുമായി ഉണ്ടായിരുന്നത്. നല്ല രീതിയിൽ തന്നെ കഴിഞ്ഞ സീസണിൽ അവരുമായി ചേർന്നു പ്രവർത്തിക്കാൻ പറ്റി. അതിനു ശേഷം ഞാൻ വിചാരിച്ചു ഇനി ഇന്ത്യയിലെക്ക് മടങ്ങി വരില്ല എന്ന്. അപ്പോൾ ആണ് എ ടി കെ മാനേജ്മെന്റ് തന്നെ സമീപിക്കുന്നത്. അവരുമായി ചർച്ചകൾ നടത്തിയപ്പോൾ എനിക്ക് തോന്നി ചേർന്നു പ്രവർത്തിക്കാം എന്ന്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം ആണ് എ ടി കെ നടത്തിയത്. മൂന്ന് കോച്ചുമാരുടെ കീഴിൽ ആണ് സീസൺ പൂർത്തി ആക്കിയത്. 9ആം സ്ഥാനത്താണ് അവർ ലീഗിൽ എത്തിയത്.
ഒട്ടേറെ അനുകൂല സാഹചര്യങ്ങൾ ഉള്ള ക്ലബാണ് എ ടി കെ എന്ന് കോപ്പൽ വിശ്വസിക്കുന്നു. കഴിഞ്ഞ സീസണുകളിൽ അവരുമായി എനിക്ക് മത്സരിക്കേണ്ടി വന്നപ്പോൾ എനിക്കതു മനസിലായതാണ്.. ജെംഷദ്പൂര്മായി പുതിയ കരാർ ഉണ്ടാക്കാതിനെകുറിച്ചും കോപ്പെൽ പ്രതികരിച്ചു. അവര് പുതിയ ക്ലബായിരുന്നു. എല്ലാം പുതിയതായി ഉണ്ടാകേണ്ടിയിരുന്നു. അവരുമായി ചേർന്നു പ്രവർത്തിക്കാൻ പറ്റിയത് പുതിയ അനുഭവം ആയിരുന്നു. ഞാൻ ആവശ്യപെട്ട രീതിയിൽ ഉള്ള മാറ്റങ്ങൾ വരുത്താൻ അവർ തയാറായി. എന്നാൽ ഒരു വർഷത്തെ കരാർ കഴിഞ്ഞപ്പോൾ ഇനി ഇന്ത്യയിലേക്ക് വരണ്ട എന്ന് വിചാരിച്ചു. പുതിയ ഒരു ക്ലബ് തേടാം എന്ന് തോന്നി.
ഈ വർഷം എ ടി കെ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ ഒരു നീക്കം ആണ് നടത്താൻ ഉദ്ദേശിക്കുന്നത്.കഴിഞ്ഞ തവണ ഉണ്ടായ പാളിച്ചകൾ മനസിലാക്കി ഉള്ള ടീം തിരെഞ്ഞെടുപ്പ് ആയിരിക്കും ഈ സീസണിൽ ഉണ്ടാകുക. കുറച്ച് താരങ്ങളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല എല്ലാ ക്ലബുകളും സീസൺ കഴിയുമ്പോൾ തന്നെ കുറച്ച് പ്ലയേഴ്‌സിനെ എടുക്കും. അങ്ങിനെ എ ടി കെ യും ചെയ്തു എന്ന് മാത്രം. മാനേജ്മെന്റ് എന്നിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു. സ്റ്റാർ പ്ലയേഴ്‌സിനെ എനിക്ക് തരുന്നുണ്ട്. ഇനി പന്ത് എന്റെ കോർട്ടിൽ ആണ്.
ആത്മവിശ്വാസത്തോടെ കോപ്പെൽ സംസാരിച്ചു. അടുത്ത രണ്ടാഴ്ക്കുള്ളിൽ മികച്ച താരങ്ങളെ സൈൻ ചെയ്യും എന്ന് ആശാൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണത്തെ പോലെ തന്നെ പ്രീ സീസൺ തായ്‌ലാൻന്റിൽ ആയിരിക്കും എന്ന് കോപ്പെൽ പറഞ്ഞു.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment