ഇന്ത്യൻ സൂപ്പർ ലീഗ് 2016/2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുകയും 2017/2018 സീസണിൽ അരങ്ങേറ്റകാരായ ടാറ്റാ ജംഷെത്പുർ എഫ് സിയെ അഞ്ചാം സ്ഥാനത് എത്തിക്കുകയും ചെയ്ത മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം സ്റ്റീവ് കോപ്പൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എ റ്റി കെയുടെ മുഖ്യപരിശീലകനാകുമെന്ന് റിപോർട്ട്. എ റ്റി കെ മാനേജ്‌മെന്റും കോപ്പലുമായി അവസാനഘട്ട ചർച്ചകൾ പുരോഗമിച്ചു വരുന്നതായി ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തത്.
രണ്ടുതവണ ഐ എസ് എൽ കിരീടം ചൂടിയ കൊൽക്കത്ത വമ്പൻ താരനിരയും വൻ പ്രതീക്ഷകളുമായാണ് നാലാം സീസണിൽ ടെഡ്ഡി ഷെറിങ്ഹാമിന്റെ കീഴിൽ അണിനിരന്നതെങ്കിലും നിരാശയായിരുന്നു ഫലം ഇതേത്തുടർന്ന് ടെഡ്ഡി ഷെറിങ്ഹാമിനെ പുറത്താക്കിയ മാനേജ്മെന്റ് മുൻ ബാംഗ്ലൂരു എഫ്.സി പരിശീലകൻ ആഷ്ലി വെസ്റ്റ് വൂഡിനെ മാറ്റി പരീക്ഷിച്ചു എങ്കിലും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ആവാത്തതിനെ തുടർന്ന് അദ്ദേഹവും പിന്മാറി. സീസൺ അവസാനിക്കുമ്പോൾ മാർക്യു പ്ലെയർ റോബി കീൻ പരിശീലകന്റെ അധിക ചുമതലകൂടെ ഏറ്റെടുത് 18 മത്സരങ്ങളിൽ നിന്നായി 16 പോയിന്റുമായി ഒൻപതാം സ്ഥാനതായിരുന്നു കൊൽക്കത്ത. എഫ് സി ഗോവയിൽനിന്നേറ്റ പരാജയം സൂപ്പർ കപ്പിലും തിരിച്ചടിയായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഏറെ വിജയങ്ങൾ കൊയ്ത ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് 322 കളികളിലായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 42 തവണ ഇംഗ്ലണ്ടിന്റെ ജേർസിയണിഞ്ഞ കോപ്പൽ 1977 മുതൽ 1983 വരെ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. പരിക്കിനെത്തുടർന്ന് പിനീട് അദ്ദേഹത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. 1984 മുതൽ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ബ്രിസ്റ്റോൾ സിറ്റി, ബ്രൈറ്റൺ, ഹോവ് ആൽബിയൺ, മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫോർഡ്, ക്രാളി ടൗൺ എന്നീ ടീമുകളുടെ ലീഗ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ തന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലിനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക തന്നെയാവും കൊൽക്കത്തയുടെ ലക്ഷ്യം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

0 comments:
Post a Comment