Monday, June 4, 2018

ഫുട്ബോൾ ആരാധകരോട് സുനിൽ ഛെത്രിയുടെ അഭ്യർത്ഥനക്ക് ശേഷം ഇന്ത്യ- കെനിയ ടിക്കറ്റുകൾ വിറ്റഴിഞ്ഞു



ഇന്ന് (ജൂൺ 4)  മുംബൈ ഫുട്ബോൾ അറീനയിൽ  നടക്കുന്ന ഇന്ത്യയും കെനിയയും തമ്മിലുള്ള ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ  ടിക്കറ്റുകൾ ഔദ്യോഗികമായി വിറ്റഴിച്ചു.

മത്സരങ്ങൾ നേരീട്ട് സ്റ്റേഡിയത്തിൽ കാണാൻ  ആരാധകരുടെ  പിന്തുണ തേടി ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇത് വിറ്റഴിഞ്ഞത് . വിരാട് ഖൊലി , സച്ചിൻ ടെണ്ടുൽക്കർ , അർജുൻ കപൂർ , വരുൺ ധവാൻ , സാനിയ മിർസ ... എന്നിങ്ങനെ ക്രിക്കറ്റ്റും മറ്റ് സ്പോർട്സ് താരങ്ങൾ മുതൽ സെലിബ്രിറ്റികൾ  വരെ പിന്തുണയായി വന്നതോടെ ഇത് വൈറൽ ആകുകയായിരുന്നു . വെള്ളിയാഴ്ച മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ  2,569 ആരാധകർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 20,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്റെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ ഛേത്രിയുടെ 100ആം  മത്സരം ആവേശത്തിൽ നിറയുമെന്ന് തീർച്ച .

0 comments:

Post a Comment

Blog Archive

Labels

Followers