ഛേത്രി...ഛേത്രി...ഛേത്രി...ക്യാപ്റ്റൻ ലീഡർ ലെജൻഡ്.. അല്ലെങ്കിൽ അതുക്കും മേലെ . അതെ ഛേത്രി മാജിക്ക് വീണ്ടും ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ .കെന്യയെ ഫൈനലിൽ 2-0 നാണ് ഛേത്രിയും സംഘവും തകർത്തെറിഞ്ഞത് . ആദ്യ ഗോൾ ക്യാപ്റ്റൻ ജീനിയസിന് തന്നെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടിയിരിക്കുന്നു . അനിരുദ്ധ് ഥാപ്പയെ ഫ്രീകിക്ക് ഏൽപ്പിച്ച് ഛേത്രി പിറകിലോട്ട് വന്ന് ഗോൾ വല കുലുക്കിയത് ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ ബുദ്ധി തന്നെ .
28ആം മിനിറ്റിൽ ലോങ്ങ് പാസ്സിലൂടെ അവസരം മുതലെടുത്ത് അതിവേഗത്തിൽ കേന്യയുടെ നെഞ്ചകം തകർത്ത് ഛേത്രി അടിച്ചു രണ്ടാമത്തെ ഗോൾ , ഇതോടെ ലോക ഫുട്ബോൾ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ക്രിസ്ത്യാനോ യുടെ പിന്നിലായി മെസ്സിക്കൊപ്പം എത്തിയിരിക്കുന്നു ഛേത്രി ദി ജീനിയസ് .
രണ്ടാം പകുതിയിൽ മികച്ച അറ്റാക്കിങ് നടത്തി കെന്യ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും അനസും ഥാപ്പയും ജിങ്കാനും ഗുരുപീതും പ്രധിരോധം തീർത്ത് ലീഡ് കളയാതെ തന്നെ ഇന്ത്യയെ മുന്നോട്ട് നയിച്ചു . 90 മിനിട്ട് അവസാനിക്കുമ്പോൾ രണ്ട് ഗോളിന്റെ ലീഡ് നിലനിർത്തി ഇന്ത്യ ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ചാമ്പ്യന്മാരായി .
0 comments:
Post a Comment