ഹീറോ ഇന്റർ-കോണ്ടിനെന്റൽ കപ്പിലെ ഫൈനൽ കിരീട പോരാട്ടത്തിൽ ഇന്ത്യ കേന്യയെ നേരിടും .കെന്യ ചൈനീസ് തായ്‌പേയെ 4-0 ന് കഴിഞ്ഞ മത്സരത്തിൽ തകർത്തതോടെയാണ് ഫൈനലിന് യോഗ്യത നേടിയത് .ഇന്ത്യ ചൈനീസ് തായ്‌പേയെയും , കേന്യക്കെതിരെയും ഏകപക്ഷിയമായി വിജയിച്ചാണ് ഫൈനൽ ഉറപ്പിച്ചത് .
ഇന്ത്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോളുകൾ വഴങ്ങിയത് ന്യൂസിലന്ഡിന് എതിരെയാണ് . രണ്ട് മത്സരത്തിൽ ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ച ശേഷം ന്യൂസിലന്റിനെതിരെ ഗുർപീത് കളിച്ചിരുന്നില്ല . പ്രതിരോധരത്തിൽ ഫിട്നെസ്സ് കാരണത്താൽ സന്ദേശ് ജിങ്കാനും ആദ്യം ഇറങ്ങിയിരുന്നില്ല . അത് കൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിൽ കുറവുകൾ കണ്ടതാണ് .ജിൻങ്കാനും അനസ് എടത്തൊടികയും തമ്മിലുള്ള കോർഡിനേഷൻ തന്നെയാണ് ഇന്ത്യക്ക് ഉത്തമം . സലാം രഞ്ജൻ സിങിന് സെന്റർ ഹാഫിൽ കളിപ്പിക്കാം , പക്ഷേ ദേശീയതലത്തിൽ വേണ്ടത്ര സമയം ലഭിച്ചിട്ടില്ല എന്നൊരു കുറവുണ്ട് . വിങ് ബാക്കിൽ ബോസിനെയും കോട്ടലിനെയും തന്നെയാണ് ഇന്ത്യ മുൻഗണന നൽകുന്നത്.
ഉദാന്തയും നർസറിയും ഫൈനലിൽ വിങ്ങിൽ തന്നെ കളിക്കും . മിഡ്‌ഫീൽഡിൽ ഇന്ത്യക്ക് സ്ഥിരമായ ഒരു പങ്കാളിത്തം കണ്ടെത്താനായിട്ടില്ല. മികച്ച പ്രകടനത്തോടെ താപ്പയും ഹാൾഡറും തങ്ങളുടെ കളികളുമായി പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, അപകടകരമായ സ്ഥലങ്ങളിൽ ഫ്രീ കിക്ക് നൽകുന്നത് ഒഴുവാക്കേണ്ടിയിരിക്കുന്നു .
മലയാളി താരം ആഷിക്ക് ധാരാളം അവസരം ലഭിച്ച ശേഷം എല്ലാവരെയും ആകർഷിച്ചിട്ടുണ്ട് ,എന്നാൽ ഫൈനലിൽ തുടക്കത്തിൽ തന്നെ കോൺസ്റ്റന്റൈൻ അവസരം നൽകാൻ സാധ്യത ഇല്ല. ഛേത്രിയും , ജെജെയിലും തന്നെയാണ് ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും . ഗോൾ സ്കോറിംഗ് ചെയ്യാൻ ഇന്ത്യയെ സഹായിക്കുന്നതിന് നിർണായകമാണ് അവരുടെ ഫോം.
കെനിയയ്ക്കായി, അവരുടെ പ്രധാനികൾ ഒഡയാംബൊ, അറ്റുഡോ എന്നിവരാണ്. കെനിയ 4-3-3 ഫോർമേഷൻ ഉപയോഗിച്ച് വിങ്ങർമാരെ ഡിഫെൻസിൽ ആയി കളിക്കാൻ ആണ് ശ്രമിക്കുക . ഇന്ത്യയോട് 3-0 ന് തോറ്റതിന് ശെഷം കെനിയ ഒരു വലിയ തിരിച്ച് വരവിനാണ് ശ്രമിക്കുന്നത് .
ജൂൺ 10 നാറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8മണിക്ക് മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് ഇന്ത്യ - കെന്യ ഫൈനലിന്റെ കിക്ക് ഓഫ് .
0 comments:
Post a Comment