അടുത്ത മാസം നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ എത്തുന്നതോടെ ഏഷ്യയിലെ ഫുട്ബോൾ പ്രദാന്യം യൂറോപ്പ്യൻ രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ തെളിവാണ് അതോടൊപ്പം ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയും . എന്നിരുന്നാലും ഈ വമ്പൻ ടീമുകൾ കൊച്ചിയിൽ എത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ കണ്ട് തന്നെ എന്ന് പറയാം .
ഇന്ത്യ ഓൺ ട്രാക്കിന്റെ സി ഇ ഒ യും ഈ ടൂർണമെന്റ് പ്രൊമോട്ടർ കൂടിയായ വിവേക് സെത്തിയ പറയുന്നു " ഇത് പോലൊരു ടൂർണമെന്റ് ചിലവേറിയതിനാൽ ഇന്ത്യയിൽ നടത്തുക എന്നത് വളരെ വെല്ലുവിളിനിറഞ്ഞതാണ് .അത് കൊണ്ട് തന്നെ കേരളമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ ,ഈ ഒരു ഫോർമാറ്റ് മറ്റൊരു സിറ്റിയിൽ ഒരു പക്ഷെ വിജയക്കില്ലേ. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും അവരുടെ ആരാധക പിന്തുണയും ഇതിന് കൂടുതൽ സഹായിക്കും .
ഈ ടൂർണമെന്റിന്റെ കുറച്ച് ചിലവുകൾ ടിക്കറ്റ് വില്പനയിലൂടെ തിരിച്ച് പിടിക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .അതായത് ഈ ടൂർണമെന്റിൽ നഷ്ട്ടമുണ്ടാകില്ല , ഇത് ഞങ്ങൾക്ക് ഇത് പോലെ കൂടുതൽ ടൂർണമെന്റുകൾ നടത്താനും ആത്മവിശ്വാസം നൽകും .
0 comments:
Post a Comment