Tuesday, February 13, 2018

കേരള ബ്ലാസ്റ്റേഴ്സിന്റെ വരവും കേരള ഫുട്ബാളിന്റെ രണ്ടാം വിപ്ലവും




2012 ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഇന്ത്യയെ ലോക ഫുട്ബോളിലെ 'സ്ലീപ്പിങ് ജയന്റ് ' എന്ന് വിശേഷിപ്പിച്ചു. ഒരു സൗന്ദര്യാനുഭവമായിരുന്നു അത് പോലെ, ആഴമായ ഉൾചലനങ്ങളിൽ അത് അർത്ഥമാക്കി. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമിൽ ഏറ്റവും മികച്ച രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ട് തന്നെ മാറ്റത്തിന് തുടക്കം കുറിച്ചാൽ , ആദ്യം മാറ്റം വരുന്നത് ഫുട്ബോളിന്റെ  പാരമ്പര്യത്തിന് പേരുകേട്ട സംസ്ഥാനമായ കേരളത്തിലായിരിക്കും .

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഇതിനകം ഫുട്ബോൾ അഭിനിവേശം പുനർജീവിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഫിഫ ലോകകപ്പിന് വിജയകരമായി  ആതിഥ്യമരുലിയതിന്  ശെഷം നിലവിലെ  ഫിഫ പ്രസിഡന്റ് പറഞ്ഞു ഇന്ത്യ ഉണർന്നുവെന്ന് .




അതെ ഇന്ത്യൻ ഫുട്ബാൾ ഉണർന്നു പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സുമായി അവതരിച്ചപ്പോൾ ഉറങ്ങി കിടന്ന കേരള ഫുട്ബോളും ഉണർന്നു .




വർഷങ്ങളോളം കേരളവും ബംഗാളും മാത്രമായിരുന്നു ക്രിക്കറ്റിന്  മുകളിൽ ഫുട്ബോളിന് പിന്തുണച്ചിരുന്ന സംസഥാനങ്ങളിൽ ഒന്ന് .പ്രീമിയർ ടയർസ് ,ട്രാവന്കോർ ടൈറ്റാനിയം ,കേരള പോലീസ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കോറും കേരളത്തിലെ ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ച ഒരു കാലമുണ്ടായിരുന്നു . ടീമുകളുടെ താഴ്ചയും അന്നത്തെ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പിന്നോക്കം ആളുകളുടെ ശ്രദ്ധ ഫൊട്ബാളിൽ നിന്ന് ക്രിക്കറ്റിലേക്ക് തിരിച്ചു . 1983ഇൽ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് നേട്ടം രാജ്യത്ത് ക്രിക്കറ്റ് വിപ്പ്ലവത്തിന് തുടക്കം കുറിച്ചു . ഗോൾ പോസ്റ്റുകൾക്ക് പകരം മൂന്ന് കമ്പുകൾ ഗ്രൗണ്ടുകളിൽ ഉദയം കണ്ടു , യുവത്വം ഫുട്ബാളിൽ നിന്ന് ക്രിക്കറ്റിലേക്ക് വഴി മാറി .




രാജ്യത്ത് ഫുട്ബാൾ മറന്ന് തുടങ്ങിയപ്പോൾ കേരളത്തിൽ ഫുട്ബോളിനെ മരിക്കാൻ അനുവദിക്കാതെ നില നിർത്തിയതിന് സെവെൻസ് ഫുട്ബോളിന് നന്ദി പറയാം .ഏഷ്യൻ ഫുട്ബാൾ കോണ്ഫിഡറേഷന്റെ പുതിയ നിയമങ്ങൾ എഫ് എഫ് കർശനമാക്കിയതോടെ എസ്‌ ബി ടി , കേരള പോലീസ് ,ട്രാൻവൻകോർ ടൈറ്റാനിയം , കെ എസ്‌ ബി എന്നീ ടീമുകൾക്ക് ലീഗിലും ഇടം നേടാതെയായി . സമയങ്ങളിൽ കേരളം പ്രഫഷണൽ ക്ലബ്ബ്കളുടെ ശവ കുടീരമായി മാറിഏകദേശം അഞ്ജ് ക്ലബ്ബ്കൾ -എഫ് സി കോച്ചിന് ,ചിറാഗ് യുണൈറ്റഡ് (മുമ്പ് വിവ എഫ് സി ), മലബാർ യുണൈറ്റഡ് ,ഈഗ്ൾസ് എഫ് സി ,ജോസ്കോ എഫ് സി ..കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബ്കൾ പതുക്കെ ഇല്ലാതെയായി .കേരള ഫുട്ബാൾ അസോസിയേഷന്റെ പിന്തുണയും കുറഞ്ഞതോടെ കേരളത്തിന് മികച്ച താരങ്ങൾ വാർത്തെടുക്കുന്നതിലും കേരളം പിറകോട്ട് പോയി .കെ എഫ് ഉറങ്ങുകയായിരുന്നു സംസ്ഥാനത്തെ ഫുട്ബോളിന് ഒരു മാറ്റവും ചെയ്യാതെ .എല്ലാവരുടെയും പ്രതീക്ഷകൾ അവസാനിച്ചു ചില ക്ലബ്ബ്കൾ ഒഴിച്ച് .



2008 ഇൽ എഫ് സി യുടെ വിഷൻ ഇന്ത്യ പ്രൊജക്റ്റ് വന്നതോടെ ഗ്രാസ്സ്റൂട്ട് പ്രോഗ്രാമിന് കേരളത്തിൽ തുടക്കം കുറിച്ചു . പ്രൊജക്റ്റ് വിജയം കണ്ടു , പ്രത്യേകിച്ചും തിരുവനന്തപുരത്തും ഫുട്ബാൾ ഭ്രാന്തമായ വടക്കൻ കേരളത്തിലും .ഉദാഹരണമായി തിരുവനന്തപുരത്തെ ഒരു പഞ്ചായത്തിൽ നിന്ന്  10 താരങ്ങളെ സന്തോഷ് ട്രോഫിയിലേക്ക് കണ്ടെത്താൻ ആയി .ആദ്യം നല്ല രീതിയിൽ മുന്നോട്ട് പോയ പദ്ദതി കെ എഫ് യുടെയും കേരള സ്പോർട്സ് കൗണ്സിലിന്റെയും പിന്തുണ ലഭിക്കാത്തതോടെ അതിനും അന്ത്യമായി .


ദേശീയ ടീമിൽ നാലോ അഞ്ചോ കളിക്കാരെ പങ്കെടുപ്പിച്ച കേരളം, വർഷങ്ങളോളം ഇന്ത്യൻ ഫുട്ബോൾ ടീമിൽ  ഒരു മലയാളി ഇല്ലാതെയായി . സംസ്ഥാനത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായ .എം.എം വിജയൻ സംസ്ഥാനത്തെ ലീഗ് ടീമുകളുടെ അഭാവത്തിൽ ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എഴുപതുകളിൽ വിജയകരമായി നടന്നിരുന്ന അഖിലേന്ത്യാ ടൂർണമെന്റ് കളായ ജി.വി. രാജ ട്രോഫി, ശ്രീ നാരായണ കപ്പ്, ചാക്കോളസ് ട്രോഫി, മാമൻ മാപ്പിളൈ ട്രോഫി, സേറ്റ് നാഗ്ജി ട്രോഫി എന്നിവയിലും താല്പര്യം കുറഞ്ഞ് പോയി  . എന്നാൽ റിലയൻസ് ഗ്രൂപ്പിന്റെ ഐഎംജി പ്രമോട്ട് ചെയ്ത ഇന്ത്യൻ സൂപ്പർ ലീഗ്, കൊച്ചി നഗരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫ്രാഞ്ചൈസിമാരിൽ ഉൾപ്പെടുത്തിയപ്പോൾ അത് ഫുട്ബോളിനെ കേരളത്തിൽ  പുനരുജ്ജീവിപ്പിച്ചു. കൊച്ചി ഫ്രാഞ്ചൈസി സച്ചിൻ തെണ്ടുൽക്കർ ഏറ്റെടുത്ത് കേരള ബ്ളാസ്റ്റേഴ്സ് എന്ന പേരു സ്വീകരിച്ചപ്പോൾ കേരളത്തിലെ രണ്ടാമത്തെ ഫുട്ബോൾ വിപ്ലവം ഉയർന്നു.



ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ട് കയ്യും നീട്ടി  സ്വീകരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് 10 ദശലക്ഷം അധികമായി ആരാധകരുടെ അടിത്തറയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ ഫുട്ബോൾ ക്ലബ്ബായി മാറി. കൊച്ചിയിലെ കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ മഞ്ഞനിറം എല്ലാവരെയും വിസ്മയിപ്പിച്ചു . 2014 ഉദ്ഘാടന സീസണിൽ  കേരള ബ്ലാസ്റ്റേഴ്സിന്റെ  അപ്രതീക്ഷിത നേട്ടവും ഫൈനലിൽ എത്തിയതും , പുതിയ മത്സരത്തിൽ പ്രചാരം നേടി. സമ്മർ കോച്ചിങ്  ക്യാംപുകൾ കൂടുതൽ കുട്ടികളെ ആകർഷിച്ചു തുടങ്ങി. ഫുട്ബോൾ കളിച്ചാൽ ഭാവി ഉണ്ടെന്ന്  ഇപ്പോൾ മനസ്സിലായ രക്ഷിതാക്കൾ ക്യാമ്പുകളിൽ അവരുടെ കുട്ടികളെ ചേർക്കാൻ  വരിയായി നിൽക്കാൻ തുടങ്ങി. നട്ടുച്ചക്കും  കടൽ തീരത്തും , ചെറുപ്പക്കാർ എല്ലാ ലഭ്യമായ സ്ഥലത്തും ഫുട്ബോൾ കളിക്കാൻ തുടങ്ങി. ഒരു ഫുട്ബോൾ മാമാങ്കത്തിലായി  സംസ്ഥാനം. നിരവധി ഫുട്ബോൾ അക്കാഡമികൾ കൂടി സംസ്ഥാനത്ത് പിച്ച വെച്ച് തുടങ്ങി .




കഴിഞ്ഞ വർഷത്തെ തുടക്കത്തിൽ ഇന്ത്യ സംഘടിപ്പിച്ച അണ്ടർ 17 ലോകകപ്പ് , ..എഫ്.എഫിന്റെ കണ്ണ് തുറപ്പിച്ചു , അത് ശരിയായ അടിത്തറ വികസനം ആവശ്യമാണെന്ന് മനസ്സിലായി. ഫിഫ നിർദ്ദേശമനുസരിച്ച്  അണ്ടർ 13, അണ്ടർ 15, അണ്ടർ 18   ലീഗ് തുടങ്ങി. ഐഎസ്എൽ, ലീഗ് ടീമുകളോട്  ഗ്രാസ്സ് റൂട്ട്  പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് ഫെഡറേഷൻ  നിർബന്ധിതമാക്കി. കേരളാ ബ്ലാസ്റ്റേഴ്സ്, കൊച്ചി ഐഎസ്എൽ ക്ലബ്, 2014 മുതൽ തുടങ്ങി 25 ഫുട്ബോൾ സ്കൂളുകൾ ആരംഭിച്ചു. സംസ്ഥാനത്തുടനീളം വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ഗ്രാസ്റൂട്ട്-ലെവൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് സ്കൂളിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച് ഡേവിഡ് ജെയിംസ് ഉദ്ഘാടനം ചെയ്തത്. വാരാന്ത്യത്തിൽ പരിശീലനം നൽകുന്ന 20 ട്രെയിനികളെ കേന്ദ്രത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ ഫുട്ബോൾ സ്കൂളുകളിലെ 1500 ഓളം സ്കൂൾ കുട്ടികൾ കേരള ബ്ളസ്റ്റേഴ്സിനുണ്ട്. ക്ലബുമായി കെഎഫ്എയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളിൽ മറ്റ് ജില്ലകളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും.




ലീഗിൽ  കേരളത്തിൽ നിന്നുള്ള ഒരേയൊരു ക്ലബായ ഗോകുലം എഫ്സിയും  കഴിവുകളെ വളർത്താൻ ഒരു അക്കാദമി തുടങ്ങി. മലപ്പുറം ജില്ലയിൽ ക്ലബ്ബ് അതിന്റെ ആദ്യ കേന്ദ്രം തുറന്നു. മുൻകാല ഫുട്ബോൾ താരങ്ങളായ .എം.എം. വിജയൻ, യു. ഷറഫ് അലി എന്നിവരാണ് എംഎസ്പി അക്കാദമി തുടങ്ങിയത്. ഇപ്പോൾ അണ്ടർ 15 ടൂർണമെന്റിൽ പങ്കെടുക്കുന്നു. കോഴിക്കോട് ജില്ലയിലെ സെപ്റ്റ് അക്കാദമി കോഴിക്കോട് ജില്ലയിൽ ഗ്രാസ്സ് റൂട്ടിൽ പുരോഗതി കൊണ്ടു വരുന്നുണ്ട്  . തൃശ്ശൂർ റെഡ് സ്റ്റാർ അക്കാദമി, എഫ് സി കേരള , കോവളം എഫ്.സി., തിരുവനന്തപുരത്തുള്ള തിരുവനന്തപുരം ഫുട്ബോൾ അക്കാദമി തുടങ്ങിയവർ ഇപ്പോൾ കഴിവുറ്റതാക്കുന്നു. കേന്ദ്രങ്ങളിൽ ട്രെയിനികളുടെ അഭാവം ഇല്ല എന്നതാണ് അതിശയകരമായ കാര്യം. കേന്ദ്രങ്ങളിൽ ഫുട്ബോൾ കോച്ചിംഗിൽ 60 മുതൽ 70 വരെ കുട്ടികൾ ഉണ്ട്. അണ്ടർ -10 മുതൽ അണ്ടർ 18 വിഭാഗങ്ങളിൽ ഒരു ജൂനിയർ അക്കാദമി ലീഗ് ആരംഭിക്കാൻ എഐഎഫ്എഫ് ഡയറക്റ്റീവ് പിന്തുടരുന്ന ആദ്യ സംസ്ഥാന അസോസിയേഷനാണ് കേരളാ KFA. അക്കാദമികൾക്കായി കോച്ചുകളെ നൽകാൻ  ഡി ലൈസൻസ് പ്രോഗ്രാമും  ആരംഭിക്കാൻ കെ എഫ് മുൻകൈയെടുത്തു.


ക്വാന്റിറ്റി കൂടുമ്പോൾ മാത്രമേ ഗുണമുണ്ടാകുമെന്നതിനാൽ, കളിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ് . കേരള ബ്ളസ്റ്റേഴ്സ്‌ തുടങ്ങി വെച്ചത് ഫലം  കാണാൻ കുറച്ചു വർഷങ്ങൾ എടുക്കും. എന്നാൽ, ഫുട്ബോൾ കേരളത്തിൽ തിരിച്ചു വന്നിരിക്കുന്നു  എന്ന്  നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ് .


Thanks to M.R. Praveen Chandran who written such a great peice of article (English) @thehindu.com.

It’s the Malayalam abbreviation of his writing .

Monday, February 12, 2018

ഐ ലീഗ് കിരീടത്തിനായുള്ള നിർണായക മത്സരത്തിൽ മിനിർവ ഈസ്റ്റ് ബംഗാളിനെ നേരിടും




ഫെബ്രുവരി 13ന് നടക്കുന്ന മിനിർവ പഞ്ചാബും എഫ് സി യും മോഹൻ ബഗാൻ തമ്മിലുള്ള മത്സരം രണ്ട് ടീമിനും ലീഗ് കിരീടത്തിനായുള്ള നിർണായക മത്സരമാണ് .ഇത് വരെയുള്ള മത്സരങ്ങളിൽ പോയിന്റ് പട്ടികയിൽ മിനിർവ ലീഡ് നേടിയിട്ടുണ്ടെങ്കിലും ചർച്ചിൽ ബ്രോതേഴ്സിനെതിരെ തോറ്റതും അത് കഴിഞ്ഞത് ഈസ്റ്റ് ബംഗാളിനോട് സമനില ആയതുമാണ് കാര്യങ്ങൾ മിനിർവക്ക് എതിരായത് .അത് കൊണ്ട് നാളെ മിനിർവ നാളെ വിജയിച്ചാൽ ലീഗ് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും .


ഒരു പക്ഷെ ലീഗ് അവസാനിക്കുമ്പോൾ രണ്ട് ടീമിന്റെ പോയിന്റ് ഒപ്പത്തിനൊപ്പം ആയാൽ രണ്ട് ടീമുകളുടെ ഹെഡ് ടു ഹെഡ് മത്സരങ്ങൾ നോക്കും . രണ്ട് ടീമുകൾ ആദ്യം ഏറ്റു മുട്ടിയപ്പോൾ 2-2ന് സമനിലയിൽ കലാശിച്ചിരുന്നു .അത് കൊണ്ട് മത്സരം ജയിക്കേണ്ടത് രണ്ട് ടീമിന്റെയും അത്യാവശ്യമാണ് . മിനിർവയെക്കാൾ ലീഗ് കീരിടം നേടുന്നതിനുള്ള  അവസാന അവസരം കൂടിയാണ് ഈസ്റ്റ് ബംഗാളിന് .ഈസ്റ്റ് ബംഗാൾ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ മത്സര ഫലം  ആശ്രയിച്ചായിരിക്കും അവരുടെഅവരുടെ ഇനിയുള്ള മത്സരങ്ങൾ  .


Saturday, February 10, 2018

അഭിജിത് സർക്കാരിന്റെ അവസാന നിമിഷ ഗോളിൽ ഇന്ത്യൻ ആരോസിന് തകർപ്പൻ ജയം



ഹീറോ ലീഗിൽ ചർച്ചിൽ ബ്രോതേർസ് ഗോവയുമായി  നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസ് 2-1 ന് വിജയിച്ച് ഗംഭീര തിരിച്ചു വരവാണ്  നടത്തിയത് .ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ആരോസ് രണ്ടാം പകുതിയിൽ അവസാന നിമിഷം 90 മിനിറ്റുകൾ കഴിഞ്ഞ ഇഞ്ചുറി ടൈമിലാണ്  രണ്ട് ഗോളുകളും നേടിയത് .അഭിജിത് സർക്കാരാണ് ആരോസിന് വിജയ ഗോൾ നേടിയത് .ആദ്യ ഗോൾ 90+1 മിനിറ്റിലും രണ്ടാമത്തേത് 90+3മിനിറ്റിലും .ആദ്യ ഗോളിൽ ബോറിസ് സിംഗിന്റെ മികവും എടുത്തു പറയേണ്ടത് തന്നെ . ഹീറോ ലീഗിൽ അഭിജിത്തിന്റെ നാലാമത്തെ ഗോൾ കൂടിയാണ് ഇത് .

സ്റ്റീഫൻ കോൺസ്റ്റന്റൈന് 25 % ശമ്പളത്തിൽ വർധനവ് നൽകാൻ തയ്യാറായി എ ഐ എഫ് എഫ്




കഴിഞ്ഞ ദിവസങ്ങളിൽ ആണ് ടെക്നിക്കൽ   കമ്മിറ്റി സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കരാർ എഫ് സി ഏഷ്യൻ കപ്പ് വരെ നീട്ടാൻ തീരുമാനം എടുത്തത് .എന്നാൽ പ്രതിമാസം 13 ലക്ഷത്തോളം ശമ്പളം ലഭിച്ചിരുന്ന  കോൺസ്റ്റന്റൈന് വർധനവ് നൽകണമെന്നായിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പിടാൻ വെച്ചിരുന്ന നിബന്ദന . കോൺസ്റ്റന്റൈന്റെ അവശ്യ പ്രകാരം 20 മുതൽ 25% വർധനവ് വരുത്താൻ എഫ് തയ്യാറാണ് .ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എഫ് എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി എടുക്കും . എന്നാൽ ഓഫർ  കോൺസ്റ്റന്റൈൻ നിരസിച്ചാൽ കൂടുതൽ വർധനവ് നൽകാൻ ഫെഡറേഷൻ തയ്യാറകില്ല , ഒരു പക്ഷെ മറ്റൊരാളെ കണ്ടെത്തേണ്ടി വരുമെന്ന് അതികൃതർ പറയുന്നു .കോൺസ്റ്റന്റൈനുമായി ഒരു തീരുമാനത്തിൽ എത്താൻ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വരും ദിവസങ്ങളിൽ അദ്ദേഹവുമായി കൂടി കാഴ്ച്ച നടത്തും

ഐ എസ്‌ എല്ലിന് തിരിച്ചടി , കാണികളുടെ എണ്ണത്തിൽ വൻ ഇടിവ്




ഇന്ത്യയുടെ ടോപ്പ് ഡിവിഷൻ ലീഗ്‌ ആകാൻ ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് വൻ തിരിച്ചടി . 2014 ആരംഭിച്ച ലീഗ് പണവും പ്രശസ്‌ത്തിയും ആരാധക പിന്തുണയുമാണ് ലീഗിന് ഇന്ത്യൻ ഫുടബോളിന്റെ ടോപ്പ് ഡിവിഷൻ ലീഗ് ആകാൻ വഴിയൊരുക്കിയത് . ലീഗിന്റെ കുറഞ്ഞ നിലവാരവും ആരാധക പിന്തുണയില്ലായിത്തതും തന്നെയാണ് ലീഗിനെ എസ്‌ എല്ലുമായി ലയിപ്പിക്കാൻ ചർച്ചകൾ നടന്നത് തന്നെ . എസ്‌ എല്ലിന്റെ ഏറ്റവും വലിയ വിജയം ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ സാധിച്ചു എന്നുള്ളതാണ് .


കാണികളുടെ എണ്ണത്തിൽ വന്ന ഇടിവ് പല കാരണങ്ങളായി ഫുട്ബോൾ നിരീക്ഷകർ കാണുന്നു .2014 ഇൽ 26000 ശരാശരി അറ്റെൻഡൻസിൽ നിന്ന് സീസണിൽ 16000 ത്തിലേക്കാണ് കുറഞ്ഞത് .കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിറ്റർ ബേര്ബതോവും ടി കെ യുടെ റോബീ കീനെ ഒഴിച്ചു ബാക്കി ടീമുകളിൽ വലിയ പേരുകൾ ഇല്ലാത്തതാണ് കാരണമെന്ന് ചില നിരീക്ഷകർ പറയുന്നു .പക്ഷെ യഥാർത്ഥ കാരണങ്ങൾ ഇതല്ലെന്ന് വ്യക്തമാണ് . മാർക്യു താരങ്ങൾ ഉണ്ടായിട്ടും കേരളത്തിലും കൊൽക്കത്തയിലും ഇടിവ് വന്നിട്ടുണ്ട് . പ്രധാന കാരണം ടീമിന്റെ മോശമായ തുടക്കം തന്നെയാണ്


നോർത്ത് ഈസ്റ്റിലും ഡൽഹിയിലും സ്റ്റാർ സ്പോർട്സിന്റെ താല്പര്യത്തിന് സമയത്തിൽ മാറ്റം  വരുത്തിയതാണ് ടീമുകൾക്ക് വിനയായത് . കഴിഞ്ഞ സീസണുകളിൽ 7 മണിക്ക് തുടങ്ങിയിരുന്ന മത്സരം സീസണിൽ 8 മണിക്കാണ് . ഇത് മോശമായ ബാധിച്ചു , രാത്രി വൈകി തിരിച്ചു വീട്ടിൽ എത്തുന്നതിനാലും പ്രദേശങ്ങളിൽ നിലവിൽ ത്തണുപ്പും കാരണമായി കാണുന്നു .

Friday, February 9, 2018

മണലാരണ്യത്തിലെ പുതിയ ഫുട്ബോൾ താരോദയം




ഇതു കേൾക്കുമ്പോൾ സാധാരണ ഫുട്ബോൾ പ്രേമികൾ ചോദിക്കും ആരാണവൻ എന്ന്... പക്ഷെ അവനല്ല.. 'അവൾ'... 'മീനാക്ഷി ആനന്ദ്...'
 സൗത്ത് സോക്കേഴ്സ് കുടുംബത്തിലെ കാരണവരായ ആനന്ദേട്ടന്റെ പുത്രിയാണ് യു എ ഇ യിലെ വനിതാ ഫുട്ബാളിലെ പുത്തൻ താരോദയമായ  മീനാക്ഷി ആനന്ദ്..സൗത്ത് സോക്കേഴ്സ് കൂട്ടായ്മയുടെ സ്ഥാപകാംഗവും ദുബൈയിൽ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ആനന്ദേട്ടൻ കടുത്ത ഫുട്ബോൾ പ്രേമിയാണ്.. ആ ഫുട്ബോൾ പ്രേമം തന്നെയാണ് മകൾ മീനാക്ഷിക്കും ലഭിച്ചിട്ടുള്ളത്.



 ദുബൈയിൽ ഷെഫീൽഡ് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന മീനാക്ഷി അവിടുത്തെ നല്ലൊരു വിദ്യാർത്ഥിനി മാത്രമല്ല, മികച്ച ഫുട്ബോൾ താരം കൂടിയാണ്.. യു എ ഇ യിലെ സ്കൂൾ - അക്കാദമി വനിതാ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് മീനാക്ഷി പുറത്തെടുത്തത്.

 അജ്‌മാൻ സ്കൂൾ, റാസൽ ഖൈമ അക്കാദമി തുടങ്ങിയ കരുത്തുറ്റ ടീമുകൾക്കെതിരെ അപരാജിത കുതിപ്പ് തുടരുന്ന ടീമിന് വേണ്ടി  മീനാക്ഷിയുടെ വക നാലു ഗോളും മൂന്നു അസിസ്റ്റും സംഭവനയായുണ്ട്... മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെച്ചതിനു 'വുമൺ ഓഫ് ദ മാച്ച്' അവാർഡും നേടി.

കണ്ണൂർ ടൗൺ സ്വദേശിയും സൗത്ത് സോക്കേഴ്സ് കൂട്ടായ്മയുടെ മുതിർന്ന അംഗവുമായ ആനന്ദ് ബാലകൃഷ്ണന്റെയും  കൂത്തുപറമ്പ് സ്വദേശിനി ശ്രീനയുടെയും മകളാണ് മീനാക്ഷി.. 



കേരള ബ്ലാസ്റ്റേഴ്സിന്റെയും ബാഴ്സലോണയുടെയും കടുത്ത ആരാധികയായ മീനാക്ഷിയുടെ റോൾ മോഡൽ സാക്ഷാൽ ലയണൽ മെസ്സിയാണ്.. ടീമിന് വേണ്ടി ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു പോരാടുന്ന മീനാക്ഷിയെ "ലേഡി മെസ്സി" എന്നാണ് കൂട്ടുകാർ വിളിക്കുന്നത്.. 
മീനാക്ഷിക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു..

Wednesday, February 7, 2018

സകലകലാവല്ലഭൻ ഡാനി അൽവെസ്




നിരവധി നടകീയതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫുട്‌ബോൾ ലോകം ഇന്ന് മറ്റൊന്നിനുകൂടി സാക്ഷിയായി. കോപ്പ ഡി ഫ്രാൻസിൽ സൊഛൌക്സും പി.എസ്.ജി യും ആയി നടന്ന മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിന് പി.എസ്.ജി ഗോൾ കീപ്പർ കെവിൻ ട്രാപ്പിന് റഫറി ചുവപ്പുകാർഡ് വിധിച്ചു. മത്സരത്തിൽ മുമ്പേതന്നെ അനുവദനീയമായ 3 സബ്സ്റ്റിട്യൂഷനുകൾ ഉപയോഗിച്ചു കഴിഞ്ഞ പി.എസ്.ജിക്ക് ഒരു കളികാരനെ പിൻവലിച്ച് പുതിയ ഗോൾകീപ്പരെ കളത്തിൽ ഇറക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ബ്രസീലിയൽ ഡിഫൻഡർ ഡാനി അൽവെസ് ഗോൾകീപ്പർ ഗ്ലൗസണിഞത് കൗതുകമായി.

പ്രതിരോധത്തിലും ഒപ്പം വിങ്ങുകൾവഴിയുള്ള അക്രമത്തിലും പ്രഗൽഭനായ ഡാനി അൽവെസ് വേണ്ടിവന്നാൽ ഗോൾകീപ്പിങ്ങും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചു.

സൂപ്പർ താരം നെയ്മർ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ അർജന്റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഹാട്രിക്കിന്റെയും എഡിസൻ കവാനിയുടെ 1 ഗോളിന്റെയും പിൻബലത്തിൽ പി.എസ്.ജി ഒന്നിനെതിരെ 4 ഗോളുകൾക്ക് സൊഛൌക്സിനെ തർത്ത് ഫ്രഞ്ച് കപ്പിൽ ക്വാട്ടർ ഫൈനലിൽ കടന്നു.
®️സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, February 6, 2018

U 15 ഐ ലീഗ് ; ബെംഗളൂരു എഫ് സിയെ കീഴ്‌പ്പെടുത്തി ഡി എസ്‌ കെ ശിവാജിയൻസ്‌ നൈക്ക് പ്രീമിയർ കപ്പ് ഫൈനലിൽ



പെനാൽട്ടി ഷൂട്ടൗട്ടിൽ ബെംഗളൂരു  എഫ്സിയെ കീഴ്‌പ്പെടുത്തിയാണ്  ഡിഎസ്കെ ശിവജിയൻസ്‌  2018 ലെ നൈക്ക്  പ്രീമിയർ കപ്പ് ഫൈനലിലെത്തിയത് .

ഗോവയിലെ നാഗാവോ സ്പോർട്സ് കോംപ്ലക്സിൽ  നടന്ന മത്സരത്തിൽ 0-0 ന് സമനിലയിൽ അവസാനിച്ചതോടെ , ഡിസികെ ശിവജിയൻസ് പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4 നാണ് ബെംഗളൂരുവിനെ കീഴ്പ്പെടുത്തിയത്

ഇന്ന് വൈകുന്നേരം നടക്കുന്ന ഐസ്വാൾ എഫ് സിയും മിനിർവ പഞ്ചാബ് എഫ് സിയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളുമായിട്ട് ഡി എസ്‌ കെ ശിവാജിയൻസ് ഫൈനലിൽ ഏറ്റു മുട്ടും .

Friday, February 2, 2018

U 15 ഐ ലീഗ്; എം എസ് പിയുടെ പ്രതീക്ഷകൾ തകർത്ത് ബെംഗളൂരു എഫ് സി സെമിയിൽ



അണ്ടർ 15 ഐ ലീഗ് ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിൽ നിന്നും ബെംഗളൂരു എഫ് സി സെമി ഫൈനലിന് യോഗ്യത നേടി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു എഫ് സി സെമി ഉറപ്പിച്ചത്. ഇതോടെ ഗോൾ ശരാശരിയിൽ എം എസ് പിയെ മറികടന്ന് ഒന്നാമത് എത്താൻ ബെംഗളൂരു എഫ് സിക്കായി. കേരളത്തിന്റെ പ്രതീക്ഷയായിരുന്ന എം എസ് പി ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് സെമി ഫൈനൽ യോഗ്യത.


ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എം എസ് പി ടീം മടങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച ടീം രണ്ടാം മത്സരത്തിൽ എഫ് സി ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ഒരു ഗോളിനാണ് സായ് ഗുവാഹത്തിയെയും എം എസ് പി കീഴടക്കി യിരുന്നു


ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തിയുള്ള സൂപ്പർ കപ്പിന് തടസ്സമായി ഐ പി എൽ




എസ് എൽ - ലീഗ് ടീമുകളെ ഉൾപെടുത്തി ഒരു പരീക്ഷണ ടൂർണമെന്റിനാണ്  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പദ്ദതി ഇട്ടിരുന്നത് . എസ് എൽ, ലീഗ് എന്നീ ലീഗുകളിലെ 16 ടീമുകളെ ഒരുമിപ്പിച്ചാകും  ടൂർണമെന്റ് സംഘടിപ്പിക്കുക. ഫെഡറേഷൻ കപ്പിന് പകരമായിട്ടായിരിക്കും സൂപ്പർ കപ്പിന്റെ കടന്നു വരവ്. എസ് എലിൽ നിന്നും ലീഗിൽ നിന്നും ആദ്യ ആറു സ്ഥാനകാർക്കായിരിക്കും സൂപ്പർ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ   എസ് എല്ലിലെയും ലീഗിലെയും ടീമുകളെ ഉൾപെടുത്തിയുള്ള  യോഗ്യത റൗണ്ടിലൂടെയാകും തീരുമാനിക്കുക.


16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു ഗ്രൂപ്പ് ജേതാക്കൾക്കാകും സെമിയിലേക്ക് മുന്നേറാൻ സാധിക്കുക.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നത്.എന്നാൽ ഇതിന് തടസ്സമായാണ് പി എൽ വന്നിരിക്കുന്നത് . പി എൽ (ക്രിക്കറ്റ് ) കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് സീസണിൽ സ്റ്റാർ സ്പോർട്സിനാണ് സംപ്രേക്ഷണ അവകാശം .എന്നാൽ പി എല്ലിന് സമാന്തരമായി സൂപ്പർ കപ്പ് നടത്താൻ രണ്ടിന്റെയും സംപ്രേക്ഷണ അവകാശമുള്ള സ്റ്റാർ സ്പോർട്സ് തയ്യാർ അല്ല എന്നാണ് ഒരു ബംഗാളി പത്രം റിപ്പോർട്ട് ചെയ്‌തത് .


ഇതിന് പ്രദാന കാരണമായി സ്റ്റാർ സ്പോർട്സ് പറയുന്നത് പി എല്ലും സൂപ്പർ കപ്പും  ഒന്നിച്ച് നടത്തിയാൽ സൂപ്പർ കപ്പിനുള്ള വ്യൂവേർഷിപ്പ് കുറയും , ഇത് സൂപ്പർ കപ്പിനെ മോശമായി ബാധിക്കും .സ്റ്റാർ സ്പോർട്സ് ആഗ്രഹിക്കുന്നത് മാർച്ച് 8ന് സൂപ്പർ കപ്പ് തുടങ്ങാം എന്നാണ് , പക്ഷെ ഇതിനും തടസ്സമുണ്ട് .മാർച്ച് 19 മുതൽ മാർച്ച് 27 വരെ ഫിഫ മത്സരങ്ങൾക്കുള്ള തിയതി ആണ്‌ . മാർച്ച് 27ന് ഇന്ത്യ കിർഗിസ്ഥാൻ തമ്മിലുള്ള എഫ് സി കപ്പ് യോഗ്യത മത്സരം ഉണ്ട് . കൂടാതെ മാർച്ച് 21ന് ഇന്ത്യ ഒരു സൗഹൃത മത്സരവും പദ്ദതി ഇടുന്നുണ്ട് . അത് കൊണ്ട് തന്നെ നാഷണൽ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന വേളയിൽ സൂപ്പർ കപ്പ് നടത്താനും ബുദ്ദിമുട്ടാണ് .സൂപ്പർ കപ്പിന്റെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം എഫ് എഫ് ലീഗ് കമ്മിറ്റി എടുക്കും .


 

U 15 ഐ ലീഗ്; ജയം, സെമി പ്രതീക്ഷയിൽ എം എസ് പി




അണ്ടർ 15 ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സായ് ഗുവാഹത്തിയെ കീഴടക്കി എം എസ് പി സെമി ഫൈനൽ സാധ്യത സജീവമാക്കി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എം എസ് പി സായ് ഗുവാഹത്തിയെ തോൽപ്പിച്ചത്. 67ആം മിനുട്ടിൽ അജിത്താണ് എം എസ് പിയുടെ വിജയ ഗോൾ നേടിയത്.
ഇന്ന് വൈകിട്ട് നടക്കുന്ന ബെംഗളൂരു എഫ് സി - എഫ് സി ഗോവ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാകും എം എസ് പിയുടെ സെമി ഫൈനൽ പ്രവേശനം. ബെംഗളൂരു എഫ് സിക്ക് എഫ് സി ഗോവയെ മൂന്ന് ഗോൾ മാർജിനിൽ കീഴടക്കിയാൽ മാത്രമേ സെമി ഫൈനലിലേക്ക് മുന്നേറാൻ സാധിക്കു എന്നതും എം എസ് പിക്ക് പ്രതീക്ഷിയേകുന്നു ഒരു ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാർക്ക് മാത്രമേ സെമി ഫൈനൽ പ്രവേശനം ലഭിക്കുകയുള്ളൂ അതുകൊണ്ട് ബെംഗളൂരു എഫ് സി എഫ് സി ഗോവ മത്സരം ഫലം എം എസ് പി നിർണായകമാണ്.

പുൾഗ രക്ഷകനാകുമോ ? പ്രതീക്ഷ നില നിർത്താൻ കേരളം ഇന്ന് പൂനെയെ നേരിടും




അവസാനം ബ്ലാസ്റ്റേഴ്‌സ്നായി ഇന്ന് ആ സ്വപ്ന ഇലവൻ ഇറങ്ങും, കരുതലോടെ പൂനയും.. വിജയം അത്യാവശ്യം വിഭവങ്ങളോ ആവശ്യത്തിന് പക്ഷെ, ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞില്ല ഇതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ന്റെ ഇതുവരെ ഉള്ള അവസ്ഥ. എന്നാൽ ഇന്ന് കാളിമാറും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും യുദ്ധ മുന്നണി യിൽ ഇറക്കും.   കളത്തിൽ ഇറങ്ങുന്നത് കരുത്തുറ്റ യോദ്ധാക്കൾ തന്നെ. ശരവേഗത്തിൽ ബോൾ എതിർ പോസ്റ്റിലേക്ക് പായിക്കാൻ ഹ്യൂമും ഗുഡ്‌ജോൺ ഉം മദ്ധ്യ നിരയിൽ പാറ്റേൺ ടാങ്ക് കണക്കെ ബോള് സപ്പ്‌ളെ ചെയ്യാൻ പെക്കുസനും ബെർബയും പുൾഗയും ഏതു ആക്രമണവും സ്കെഡ് മിസൈൽ കണക്കെ പ്രതിരോധിക്കാൻ ബ്രൗണും ജിങ്കാനും പോസ്റ്റിൽ പാറപോലെ ഉറച്ചു റോയിയും.



 പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് എഴ് ജയം, ഒരു സമനില, നാല് തോൽവി എന്ന ക്രമത്തിൽ 22 പോയിന്റോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരണ് എഫ്.സി പൂനെ. മറുവശത്ത് ഇതിനകം പതിമൂന്ന് മത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസറ്റേഴ്സ് നാല് ജയം അഞ്ച് സമനില, നാല് തോൽവി എന്ന ക്രമത്തിൽ 17 പോയിന്റോടെ എഴാം സ്ഥാനത്തും നിൽക്കുന്നു. ഈ മത്സരത്തിൽ ജയിച്ചാൽ ഗോവയെ മറികടക്കാനാകുമെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്ത് എത്താനാകുമെന്നു പറയാനാവില്ല. നിലവിൽ നാലാം സ്ഥാനക്കാരായ ഗോവയുമായി രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളുവെങ്കിലും ജാംഷെഡ്പൂരും മുംബൈ സിറ്റി എഫ്സിയും ഇതിനിടയിൽ ബ്ലാസ്‌റ്റേഴ്സിന്റെ നാലാം സ്ഥാന മോഹത്തിനു വിലങ്ങുതടിയായി നിൽക്കുന്നു. കഴിഞ്ഞ മൂന്നു സീസണുകളിലായി ഇരു ടീമുകളും ആറ് തവണ എറ്റുമുട്ടിയതിൽ നാല് മത്സരങ്ങളിലും കേരള ബ്ലാസ്‌റ്റേഴ്സിനായിരുന്നു ജയം. മൂന്ന് മുഴുവൻ പോയിന്റുകളും നേടി പ്ലേഓഫിലേക്കുളള നേരിയ സാദ്ധ്യത നില നിർത്തുകയായിരിക്കും കേരള പക്ഷത്തിന്റെ ശ്രമം.


Thursday, February 1, 2018

പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തെരെഞ്ഞെടുത്തതെന്തിന് ? U 17 ലോകകപ്പ് താരം ധീരജ് സിങിന് പറയാനുള്ളത് ഇങ്ങനെ ..




ഫിഫ അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ധീരജ് സിങ് ലോക ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു , നിലവിൽ താരം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ പരിശീലനം നടത്തി വരികയാണ് . വിദേശ ക്ലബ്ബ്കളിൽ  ട്രിയൽസിനായി  പോകുന്നത് വരെയാണ്  താരം ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തുന്നത് .


മറ്റു എസ്‌ എൽ ക്ലബ്ബ്കൾ ഉള്ളപ്പോൾ ബ്ലാസ്റ്റേർസ് തെരെഞ്ഞെടുത്തതെന്തിനെന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ധീരജിന് പറയാനുള്ളത് ഇങ്ങനെ ..

"മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറും ബ്ലാസ്റ്റേർസ് ഹെഡ് കോച്ചുമായ ഡേവിഡ് ജെയിംസ് ഉള്ളതാണ് ധീരജിനെ ബ്ലാസ്റ്റേഴ്സിലേക്ക് ആകര്ഷിച്ചത് .മറ്റ് ക്ലബ്ബ്കളും ട്രെയിനിങ് നടത്താൻ എന്നെ ക്ഷണിച്ചിരുന്നു , പക്ഷെ ബ്ലാസ്റ്റേർസ് ആയിരുന്നു ആദ്യം എന്നെ സമീപിച്ചത് , അത് കൊണ്ടും ഞാൻ ബ്ലാസ്റ്റേർസ്‌ തെരെഞ്ഞെടുത്തു ..ധീരജ് പറയുന്നു .ഡേവിഡ് ജെയിംസിന്റെയും മറ്റ് സീനിയർ താരങ്ങളോടൊപ്പം ട്രെയിനിങ് ചെയ്യുന്നത് എന്നെ യൂ കെ യിൽ ട്രിയൽസിൽ സഹായിക്കും ധീരജ് കൂട്ടി ചേർത്തു .വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ  ഭാഗമാകാൻ അവസരം ലഭിച്ച സന്തോഷത്തിൽ കൂടിയാണ് ധീരജ് .  


ഇന്ത്യൻ U 16 ടീമിന്റെ കുതിപ്പ് തുടരുന്നു ; ആസ്പൈർ U 16 ടീമിനെയും തകർത്ത് നമ്മുടെ ചുണക്കുട്ടികൾ



പറയാൻ വാക്കുകളില്ല ഇന്ത്യൻ അണ്ടർ 16 ടീം ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ തകർപ്പൻ വിജയത്തോടെ .തുടക്കത്തിൽ തന്നെ ആക്രമിച്ച്‌ കളിച്ച ഇന്ത്യ 31 ആം മിനിറ്റിൽ തന്നെ ബേക്കേയിലൂടെ ലീഡ് നേടി .രോഹിത് ധനു 71 ആം മിനിറ്റിൽ ഗോൾ നേടി ഇന്ത്യയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകളോടെ ഗംഭീരമാക്കി . AFC U 16 ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായാണ്  ഇന്ത്യൻ ടീം  ഇപ്പോൾ ഖത്തറിൽ സന്നാഹ മത്സരത്തിൽ പങ്കെടുക്കുന്നത് .ഫെബ്രുവരി മൂന്നാം തിയതി ഖത്തർ ക്ലബ്ബായ അൽ സൈലിയ യുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം .

 

ഏഷ്യയിലെ ട്രാൻസ്ഫർ ലിസ്റ്റിൽ ഇന്ത്യ ഒന്നാമത്




ഫിഫ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 2017 ഇൽ ഏറ്റവും കൂടുതൽ പുറത്ത് നിന്നുള്ള താരങ്ങളുടെ  ട്രാൻസ്ഫറുകൾ നടന്നത് ഇന്ത്യയിലാണ് .158 താരങ്ങളാണ് ട്രാൻസ്ഫെറിൽ എത്തിയത് , ഇത് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് 32.8 ശതമാനം വർധനവ് വന്നിട്ടുണ്ട് , ഇത് ഏഷ്യയിലെ ശക്തികളായ ജപ്പാനിനെയും ചൈനയേക്കാളും കൂടുതലാണ് .


എസ്‌ എല്ലിൽ രണ്ട് പുതിയ ടീമുകളുടെ വരവും ലീഗിൽ വിദേശ താരങ്ങളുടെ എണ്ണവും ഉയർന്നത് ഇത് കൂടുതൽ താരങ്ങളെ എത്തിക്കാൻ സഹായിച്ചു . എസ്‌ എൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാണികളും വ്യൂവേർഷിപ്പും ഉള്ള ലീഗ് ആയി മാറിയിരിക്കുകയാണ് .മൂന്നാം സീസണിൽ 216 മില്യൺ ആയിരുന്നു ടെലിവിഷൻ വ്യൂവേർഷിപ്പ് . സീസണിൽ ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ 81 മില്യൺ വ്യൂവേർഷിപ്പ് റെക്കോർഡ് നേടിയിരിക്കുകയാണ് .




എസ്‌ എല്ലിൽ വിന്റർ ട്രാൻസ്ഫെറിൽ 11 താരങ്ങളെയാണ് ക്ലബ്ബ്കൾ സൈൻ ചെയ്തത് , ഇതും ഇന്ത്യയെ ഏഷ്യയിൽ ഒന്നാമത് എത്തിക്കാൻ സഹായിച്ചു . കൂടാതെ ചൈന വിദേശ താരങ്ങളുടെ എണ്ണം കുറച്ചതും ഇന്ത്യയെ പട്ടികയിൽ ഉയർത്തി .ട്രാൻസ്ഫെറിനായി പണം ചിലവഴിച്ച ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ് .ചൈനയുടെയും ജപ്പാന്റെയും പിറകിൽ ഇന്ത്യ ചിലവഴിച്ചത്  36.3 മില്യൺ ഡോളറാണ് .ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ താരത്തിന് ചിലവഴിച്ച തുക കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു .


ബെംഗളൂരു എഫ് സിയുടെ വെനുസ്വേലൻ സ്ട്രൈക്കർ മികു ആണ് എസ് എല്ലിലെ ഏറ്റവും വിലകൂടിയ താരം. 499,930 അമേരിക്കൻ ഡോളറാണ് മിക്കുവിന്റെ പ്രതിഫലം. 3.17 കോടി രൂപയോളും വരുമിത്.

രാണ്ടാമതായി സെപ്റ്റംബറിലെ കണക്കു പ്രകാരമുള്ള പ്രതിഫല കണക്കിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ബെർബറ്റോവ് ആണ്. 358,942 ഡോളറാണ് ബെർബയുടെ പ്രതിഫലം ,ഇത് 2.27 കോടി രൂപയാണ്..

കൂടെ റോബി കീനിന് 400000 ഡോളറാണ് പ്രതിഫലം 2.5 കോടിയോളം രൂപ.

Labels

Followers