Monday, October 23, 2017

എ എഫ് സി U 19 യോഗ്യത ; ഗർവാൾ എഫ് സിയുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയ തുടക്കം




ഇന്ത്യ അണ്ടർ  17 ലോകകപ്പ് ടീം താരങ്ങൾ ഉൾപ്പെടുന്ന അണ്ടർ 19 ടീം   ഡൽഹിയിലെ ഗർവാൾ എഫ് സിയെ 1-0 എന്ന സ്കോറിന്  തോൽപ്പിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിൽ സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിലെ ഹീറോ ലാലാലംപുയിയയാണ് ഇന്ത്യക്ക് വിജയ ഗോൾ നേടിയത് .ആദ്യ പകുതിയിൽ ലാൽ റിനടികയുടെ അസ്സിടിലൂടെയാണ് ഗോൾ പിറന്നത് .കളി മുഴവനും ഇന്ത്യൻ കുട്ടികൾ തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത് . 
ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അൻവർ അലിയും മലയാളി താരം രാഹുൽ കണ്ണോലിയും പരുക്ക് മൂലം കളിക്കാൻ ഇറങ്ങിയില്ല .

സൗദി അറേബ്യയിൽ നടക്കുന്ന നടക്കുന്ന എ എഫ് സി അണ്ടർ 19 യോഗ്യത മത്സരത്തിന് മുൻപായി ടീം ഖത്തറിൽ പരിശീലനം നടത്തും .

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ജി വി രാജ ടൂർണമെന്റ് ; ആദ്യ ജയത്തോടെ കേരള പോലീസ് ക്വാർട്ടറിൽ




പന്ത്രണ്ടാമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരള പോലീസ് എഫ് സി കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജിംഷാദ്, ശ്രീരാഗ്, അനീഷ് എന്നിവരാണ് കേരള പോലീസിനായി ഗോളുകൾ നേടിയത്. എഫ് സി കേരളക്ക് എതിരായ വിജയത്തോടെ കേരള പോലീസ് ക്വാർട്ടറിൽ പ്രവേശിച്ചു. 25 ന് നടക്കുക ക്വാർട്ടർ ഫൈനലിൽ കേരള പോലീസ് നിലവിലെ ജേതാക്കളായ ഇന്ത്യൻ നേവിയുമായി ഏറ്റുമുട്ടും. ഇന്ത്യൻ നേവി ജേതാക്കളെന്ന ആനുകൂല്യത്തിലാണ് ക്വാർട്ടറിൽ എത്തിയത്. കേരള പോലീസിനോട് ഏറ്റ തോൽവിയുടെ എഫ് സി കേരള ടൂർണമെന്റിൽ നിന്നും പുറത്തായി. നാളെ നടക്കുന്ന മത്സരത്തിൽ വിവ ചെന്നൈയും ടൈറ്റാനിയവും ഏറ്റുമുട്ടും.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ബെൽഫോർട്ട് തിളങ്ങി; ജെംഷഡ്പുരിന് തുടർച്ചയായ മൂന്നാം വിജയം.




ജെംഷഡ്പുർ എഫ് സിക്ക്  തുടർച്ചയായ മൂന്നാം വിജയം. മൂന്നാം പ്രീ സീസൺ മത്സരത്തിൽ തായ്‌ലൻഡ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡിനെ ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിന് ജെംഷഡ്പൂർ എഫ് സി തോൽപ്പിച്ചു. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട്  ജെംഷഡ്പൂരിനെ മുന്നിലെത്തിച്ചു. സമീഹ് ദൗത്തിയാണ് ഗോളിന് വഴിയൊരുക്കിയത്. 13 മിനുട്ടിൽ ബ്രസീലിയൻ കൂട്ടുകെട്ടിലൂടെ ജെംഷഡ്പൂർ ലീഡ് രണ്ടാക്കി ഉയർത്തി. മെമോ നൽകിയ പാസ് ട്രിനിഡാഡെ വലയിലെത്തിച്ചു. രണ്ടു ഗോളുകൾ വീണത്തോടെ ഉണർന്നു കളിച്ച ബാങ്കോക്ക് യുണൈറ്റഡ് 28,44 മിനുട്ടുകൾക്കുള്ളിൽ ഗോൾ നേടി ഇടവേളക്ക് മുമ്പ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയഗോളിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കാണാൻ ആയില്ല . മത്സരം സമനിലയിൽ അവസാനികും എന്ന ഘട്ടത്തിൽ ഇഞ്ചുറി ടൈമിലെ അഷിം ജെംഷഡ്പൂരിന് വിജയഗോൾ സമ്മാനിച്ചു.  മലയാളി താരം അനസ് ജെംഷഡ്പൂരിനായി കളിക്കാൻ ഇറങ്ങി

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് റയൽ ബലോംപെഡിക്യയെ നേരിടും




കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം പ്രീ സീസൺ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ ബലോംപെഡിക്യ ലിൻസെൻസിനെ നേരിടും. സെഗുണ്ട ഡിവിഷൻ ബി ക്ലബ്ബാണ് റയൽ ബലോംപെഡിക്യ. സ്പാനിഷ് ലീഗിലെ മുന്നാം ഡിവിഷനാണ് സെഗുണ്ട ഡിവിഷൻ ബി. 

ആദ്യ പ്രീ സീസൺ മത്സരത്തിൽ അത്‌ലറ്റിക്കോ ഡി കോയിനെ പെകുസന്റെ ഏക ഗോളിന് തോൽപ്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ജുവേണ്ടുഡിനോട് 1-1 എന്ന സ്കോറിന് സമനിലയിൽ പിരിയേണ്ടി വന്നു. ഡച്ച് യുവ താരം മാർക്ക് സിഫ്നെസായിരുന്നു ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും വ്യത്യസ്തമായി ശക്തരായ എതിരാളികളാണ് റയൽ ബലോംപെഡിക്യ. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കളി മികവിലും കളി പെരുമയിലും ഒരു പണ തൂക്കം മുൻപിൽ - കേരള ബ്ലാസ്റ്റേഴ്‌സ്




രണ്ട് തവണ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ISL കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തവണ ISL സീസൺ  4 ന് കൊമ്പന്മാർ തായ്യാറെടുക്കുന്നത്.

വിദേശ താരങ്ങളെ സ്വന്തമാക്കാൻ മത്സരിച്ചിരുന്ന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഇന്ത്യൻ കളിക്കാരെ സ്വന്തമാക്കാൻ ആണ്‌ ഇത്തവണ എല്ലാ ടീമുകളും ശ്രദ്ധിച്ചത്.കൊമ്പന്മാരും ഇൗ പാത പിന്തുടർന്ന് 2 മുൻ താരങ്ങളെ നിലനിർത്തുകയും ചെയ്തു.  

ആരാധകരുടെ ഇഷ്ട താരങ്ങളും അതെ സമയം  തന്നെ ടീമിനു  മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു ഒരുപറ്റം കളിക്കാരെ ടീമിലെത്തിക്കുന്നതിൽ  മാനേജ്‍മെന്റ്  ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി നമുക്ക് സൈനിങ്‌സ്  കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. 

ഇത്തവണ ISL കിരീടം നേടുന്നതിന് ബ്ലാസ്റ്റേഴ്സ്നെ മുതൽ കൂട്ടായേക്കാവുന്ന ഇന്ത്യൻ കളിക്കാരെ നമുക്കൊന്ന് പരിചയപ്പെടാം:


സന്ദേശ് ജിങ്കൻ :

ഡിഫൻസ് തങ്ങളുടെ കുന്തമുനയായ ജിംഗനെ നിലനിർത്തിക്കൊണ്ട് ഡ്രാഫ്റ്റ് ന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് ISL 4 ന് തയ്യാറെടുത്തിരുന്നു . ആദ്യ സീസൺ മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സ് ന് ഒപ്പം തുടരുന്ന ജിംഗൻ ആരാധകരുടെയും ഇഷ്ട തരം കൂടിയാണ്.24 ലേക്ക് കടന്ന ഇൗ ഡിഫൻഡർ  ശരീരം കൊണ്ട്  ബോൾ  ബ്ലോക് ചെയ്യുന്നതിൽ വിദഗ്ധനാണ്.

ഇന്ത്യയുടെ നീല കുപ്പായത്തിൽ സ്ഥിര സനിധ്യമായ ജിങ്കൻ ഈയിടെ നടന്ന ത്രിരാഷ്ട്ര  പരമ്പരയിൽ  ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ടൈഗേഴ്സ് നെ കിരീടത്തിലെക്ക്‌ നയിക്കുകയും ചെയ്തു .യുണൈറ്റഡ് 
സിക്കിം ,മുംബൈ  എഫ് സി ,സാൽഗോക്കർ   ബെംഗളൂരു എഫ് സി ,ഡി എസ്‌ കെ  ശിവാജിയൻസ്  എന്നിവക്ക് വേണ്ടി ജിംഗാൻ കുറഞ്ഞകാലം കളിച്ചിട്ടുണ്ട്.എങ്കിലും ടീമിലെ ആദ്യ ഇലവനിൽ  ഇടം പിടിക്കാൻ ആദേഹത്തിനായിട്ടുണ്ട്.തുടർച്ചയായി നാലാം വർഷവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ കുന്തമുന ജിംഗൻ തന്നെയായിരിക്കും



കേരളത്തിന്റെ സ്വന്തം സി കെ  വിനീത് :

നിർണായക ഘട്ടങ്ങളിലെ തന്റെ ഗോളുകൾ കൊണ്ട് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായ കളിക്കാരനാണ് വിനീത്.ബെംഗളുരു എഫ് സി  താരമായിരുന്ന വിനീത് ബ്ലാസ്റ്റേഴ്സ് വരവ് മികച്ച ഗോളുകൾ കൊണ്ടാണ് ആഘോഷിച്ചത്.അദ്ദേഹത്തെ നിലനിർത്തിയത് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

കേരളത്തിലെ കണ്ണൂരിൽ ജനിച്ച വിനീത് വിവ കേരളയിലും  ചിരാഗ്  യൂണൈറ്റഡിലും  കളിച്ച ശേഷമാണ് ബെംഗളൂരു എഫ് സിയിൽ  എത്തിയത്.അവിടെ 4 സീസൺ കളിക്കുയും ചെയ്തതു .രണ്ടാം ഐ എസ്‌ എല്ലിൽ  ബ്ലാസ്റ്റേഴ്സിൽ   എത്തിയ വിനീത് സ്ഥിരം തുടക്കക്കാരൻ അല്ലെങ്കിലും ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ തിളങ്ങുന്ന താരമാണ്


മിലാൻ  സിങ് :

വർഷങ്ങളായി ഷില്ലോങ് ലാജോങ്ങിന്റെ കോച്ചായിരുന്ന താങ്‌ബോയ്  സിങ്‌ടോ  ആണ് ഇഷ്ഫാഖ്‌ അഹ്മദിന്റെ പകരമായി ബ്ലാസ്റ്റേഴ്സ് അസിസ്റ്റൻറ് കോച്ചയാത്,അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിലേ നല്ല യുവതാരങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു.അതിൽപെട്ട്‌ ആളാണ് മണിപ്പൂരുകാരനായ സെൻട്രൽ   മിഡ്‌ഫീൽഡർ  മിലൻ സിങ്.പൈലൻ  ആരോസിന് വേണ്ടി കളിച്ച മിലൻ സിംഗിന്റെ പ്രകടനം ഒരുപാട് കോച്ചുമരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇൗ 25 കാരൻ 2 സീസൺ ഷില്ലോങ്ങിനൊപ്പമായിരുന്നു

ഇന്ത്യക്ക് വേണ്ടി ഏഷ്യൻ  ഗെയിംസിൽ അണ്ടർ 23 ലെവലിൽ പന്ത് തട്ടിയ മിലൻ സിംഗിന്റെ സീനിയർ ടീം അരങ്ങേറ്റം ഇൗ വർഷം കമ്പോഡിയക്കെതിരെ  നടന്ന സൗഹൃദ മത്സരത്തിലായിരുന്നു.മധ്യഭാഗത്ത് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന്  മിലൻ സിങ് തീർച്ചയായും ഒരു മുതൽ കൂട്ടാകും


ജാകിചന്ദ് സിങ്:

ഐ ലീഗ് രണ്ടാം ഡിവിഷൻ  ടീമായ റോയൽ  വാഹിങ്‌ദോഹ  യിൽ തന്റെ പ്രൊഫഷണൽ  ഫുട്ബാൾ കരിയർ  ആരംഭിച്ച ജാക്കി ചന്ദ് സിങ്  ഐ ലീഗിലേക്ക്  പ്രൊമോഷൻ  ലഭിച്ച ടീമിലെ  അംഗമായിരുന്നു.ആദ്യ സീസണിൽ  തന്നെ 5 ഗോൾ നേടിയ അദ്ദേഹം മറ്റ് ക്ലബുകളും നോട്ടമിടാൻ തുടങ്ങി.

ഐ എസ്‌ എൽ  രണ്ടാം സീസണിൽ എഫ് സി  പുണെ  സിറ്റിക്ക് വേണ്ടി 9 കളികളിൽ ബൂട്ടണിഞ്ഞ ജാകിചന്ദ് സിങ് ഒരു ഗോൾ നേടി,ഐ എസ് എലിലെ  വേഗതയേറിയ ഗോളുകളിൽ ഒന്നായിരുന്നു അത്.ഗോവൻ ക്ലബായ സൽഗോകകരിലേക്ക്‌ കൂടുമാറാനുള്ളള സിംഗിന്റെ തീരുമാനമാണ് 2015 ൽ ദേശീയ ടീമിൽ അരങ്ങേറാൻ അദ്ദേഹത്തെ സഹായിച്ചത്.

നീല കുപ്പയത്തിലെ സ്ഥിര സാനിധ്യമായ ജകിച്ചന്ധ് വലതുവിങ്ങിലൂടെ കുത്തിച്ച് ‌പായനും ബോക്‌സിനകത്തേക് മികച്ച ക്രോസുകൾ നൽകാനും കെൽപ്പുള്ള താരമാണ്.കേരള ബ്ലാസ്റ്റേഴ്സിന്  വലത് വിങ്ങിൽ ഉപയോഗപ്പെടുതാൻ എന്തുകൊണ്ടും മികച്ചവനാണ്  ജാക്കിചന്ദ് സിങ്.

തയ്യാറാക്കിയത് 
ഫാഹിസ്‌  തിരുരങ്ങാടി

ജി വി രാജ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം




പന്ത്രണ്ടാമത് ജി വി രാജ ഓൾ ഇന്ത്യാ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം. ബെംഗളൂരു എഫ് സി, ഗോകുലം എഫ് സി, എഫ് സി കേരള ഉൾപ്പെടെ 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഇത്തവണ നോക്കൗട്ട് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുക. നിലവിലെ ജേതാക്കളായ ഇന്ത്യൻ നേവി, ബെംഗളൂരു എഫ് സി, ഗോകുലം എഫ് സി, ഒ എൻ ജി സി മുംബൈ എന്നീ ടീമുകൾക്ക് ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം  നൽകിയിട്ടുണ്ട്. രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ ഇന്ത്യൻ നേവി, എഫ് സി കേരള, കേരള പോലീസ്, വിവ ചെന്നൈ, ടൈറ്റാനിയം, ബെംഗളൂരു എഫ് സി എന്നിവയും ഗ്രൂപ്പ് ബിയിൽ ഗോകുലം എഫ് സി, കെ എസ് ഇ ബി, എ ജി കേരള, എസ് ബി ഐ കേരള, സിഗ്നൽസ് ഗോവ, ഒ എൻ ജി സി മുംബൈ എന്നീ ടീമുകളും മാറ്റുരയ്ക്കും. ആദ്യ മത്സരത്തിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് സി കേരളയും കേരള പോലീസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3.45 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റ്  കായിക മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.  നവംബർ അഞ്ചിനാണ് ഫൈനൽ മത്സരം.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, October 22, 2017

സൗഹൃദ പോരിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം




ഐ എസ് എൽ സീസണിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐ ലീഗിലെ പുത്തൻ ടീമായ നൊരോക്ക എഫ് സി യെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോൽപ്പിച്ചു. നെരോക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും നേടിയത്  57ആം മിനുട്ടിൽ ഡാനിലോയും 89 ആം മിനുട്ടിൽ യുവ താരം സുശീൽ മീറ്റിയുമാണ് ഹൈലാഡേഴ്സിനായി വലകുലുക്കിയത്.  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മലയാളി താരങ്ങളായ ടി പി രഹനേഷ്,  അബ്ദുൽ ഹക്കു എന്നിവർ കളിക്കാനിറങ്ങി. 
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

വിഡിക് എന്ന വിദഗ്ധൻ




പുതിയകാല ഫുട്ബോൾ ചരിത്രത്തിൽ സെൻട്രൽ മിഡ്‌ഫീൽഡിൽ തരംഗം സൃഷ്ട്ടിച്ച കളിക്കാരൻ  1981 october 21ൽ സെർബിയയിൽ ജനനം . ഡിഫെൻസിലെ പോരാട്ട വീര്യവും മുന്നിൽ നിന്ന് പട നയിക്കാനുള്ള കഴിവും കണ്ട  അദ്ദേഹത്തെ സാർ സർ അലക്സ്‌ ഫെർഗുസൻ  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവന്ന ചെകുത്താൻ ആക്കി.. 2000 ത്തിന്റെ തുടക്കത്തിൽ തന്റെ പ്രാഥമിക ക്ലബ് ആയ റെഡ് സ്റ്റാർ ബെൽഗ്രേഡിലെ മികച്ച പ്രകടനങ്ങൾ റഷ്യിലെ മുൻനിര ക്ലബ് ആയ സ്പാർട്ടക് മോസ്കോയിൽ എത്തിച്ചു,തുടർന്ന് 2006 ജർമൻ ലോകകപ്പിൽ സെർബിയയുടെ ദേശിയ കുപ്പായം അണിഞ്ഞു,അതെ വർഷം ആണ് ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന ഓൾഡ് ട്രാഫൊർഡിലെ ആ ക്ലബ്ബിലേക്ക് എത്തുന്നത്,അതും അന്നത്തെ റെക്കോർഡ് തുകയായ 7 മില്യണ് .അത്രെയും തുക കൊടുത്ത് എടുത്ത താരം ആരാ എന്ന് ആരാധകർക്ക് പോലും അന്ന് ആശ്ചര്യം ഉളവാക്കി ആരാധകരുടെ സംശയം മാറ്റി കൊണ്ട് വിഡിക് കളിക്കളത്തിൽ പന്ത് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു,വിഡികിനെയും അന്നത്തെ സഹ കളിക്കാരൻ ആയ ഫെര്ടിനാന്റിനെയും കടന്ന് പന്ത് കൊണ്ട് പോകാൻ എതിരാളികൾ കിണഞ്ഞ് പണിയെടുക്കേണ്ട അവസ്ഥ ആയി 

പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ് ,ക്ലബ് വേൾഡ് കപ്പ് തുടങ്ങി അനവധി നിരവധി ട്രോഫികൾ വിഡികിന്റെ കാലത്ത് ഓൾഡ് ട്രാഫൊർഡിൽ വന്ന് ചേർന്നിരുന്നു

ഫിഫ U 17 ലോകകപ്പ് ; ഫൈനലിന് മുമ്പ് ഒരു ഫൈനൽ




ഫിഫ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീൽ ഇന്ന് ജർമനിയുമായി ഏറ്റു മുട്ടും, കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് കൗമാര പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്, ടൂർണമെന്റിൽ ഇത് വരെ മികച്ച പ്രകടനവുമായി തന്നെയാണ് ബ്രസീലിന്റെ കുട്ടികൾ മുന്നോട്ടു കുതിച്ചത്, സ്പെയിനിനെയും നൈജറിനെയും ഉത്തര കൊറിയെയും ഹോണ്ടുറാസിനെയും തകർത്തു അപരാജിതരായിട്ടു ആണ് കാനറികളുടെ വരവ്, വിനിഷ്യസിന്റെ അഭാവം ഞങ്ങളെ തെല്ലും ബാധിച്ചിട്ടില്ല എന്ന് വിളിച്ചോതുന്ന പ്രകടനവുമായി ബ്രെണ്ണറും പൗളിഞ്ഞോയും ലിങ്കണും അവസരത്തിനൊത്തു ഉയർന്നപ്പോൾ ബ്രസീൽ ഗോളുകൾ അടിച്ചു കൂട്ടി, ടൂർണമെന്റിൽ 4 കളികളിൽ നിന്ന് ഒരു ഗോൾ മാത്രം വഴങ്ങി പ്രതിരോധവും ബേധപെട്ട പ്രകടനം കാഴ്ച വെച്ചു, മധ്യ നിരയിൽ അലൻ ഗിമാറസിന്റെ സാനിധ്യവും ബ്രസീലിനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു, ജർമനിയാകട്ടെ തുടക്കത്തിൽ ഇറാനോട് ഞെട്ടിക്കുന്ന ഒരു തോൽവി വഴങ്ങിയെങ്കിലും പിന്നീട് അങ്ങോട്ട് ഉണർന്നു കളിച്ചു വിജയം കൊയ്തിട്ടു ആണ് വരവ്, മികച്ച പ്രതിഭാസങ്ങളുടെ ഒരു നിര തന്നെ ജർമൻ നിരയിൽ ഉണ്ട്, 2014 വേൾഡ് കപ്പിനു ശേഷം ഫിഫയുടെ ഒരു ടൂർണമെന്റിൽ ബ്രസീലും ജർമനിയും നേർക്കു നേർ വരുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട് ! 
രണ്ടു ടീമും മികച്ച പ്രകടനം നടത്തുന്നതിനാൽ അപ്രവചനാതീതമാണ് ഇന്നത്തെ മത്സരവും !
വേൾഡ് ഫുട്ബോളിലെ രണ്ടു പവർ ഹോസുകൾ നേരിട്ട് ഏറ്റു മുട്ടുമ്പോൾ മികച്ച ഒരു പോരാട്ടത്തിന് ആണ് കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക !
കാത്തിരുന്ന് കാണാം കൗമാര പ്രതിഭകളുടെ വിസ്മയ പോരാട്ടത്തിന് ആയി !!

ഐ എസ് എൽ ടീമുകൾക്ക് എതിരെ ഈസ്റ്റ് ബംഗാൾ




ഐ ലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാൾ ഐ എസ് എൽ ക്ലബ്ബുകളുമായി ഏറ്റുമുട്ടും. ബെംഗളൂരു എഫ് സി, എഫ് സി പൂനെ സിറ്റി, എഫ് സി ഗോവ എന്നീ ടീമുകളോടാകും ഈസ്റ്റ് ബംഗാൾ കളികളുക. ബെംഗളൂരു എഫ് സി യോട് രണ്ടു മത്സരങ്ങളും   പൂനെ സിറ്റി, എഫ് സി ഗോവ എന്നീ ടീമുകളോട് ഒരോ മത്സരവുമാകും ഈസ്റ്റ് ബംഗാളിന് ഉണ്ടാവുക. ഒക്ടോബർ 25 , 27 തീയതികളിൽ ബെംഗളൂരു എഫ് സിയുമായി ഏറ്റുമുട്ടും. രണ്ടു മത്സരങ്ങളും രാത്രി 8 ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ്. ബെംഗളൂരു എഫ് സി ഐ എസ് എല്ലി ലേക്ക് ചേക്കേറിയ ശേഷം ആദ്യമായാണ് ബെംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരുന്നത്. ഒക്ടോബർ 30 ന് പൂനെക്ക് എതിരെ ബാലേവാഡി സ്റ്റേഡിയത്തിലും നവംബർ 3 ന് ഗോവ ക്ക് എതിരെ ബമ്പോളിം സ്റ്റേഡിയത്തിലും വെച്ചാണ് മറ്റ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും രാത്രി 8 മണിക്കാണ്. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

രാജ കിരീടം സ്വന്തമാക്കാൻ തയ്യാറായി എഫ് സി കേരള..




തിരുവനന്തപുരത്തു വച്ചു നടക്കുന്ന ജി വി രാജ ഫുട്ബോൾ ടൂർണമെന്റിൽ പുത്തൻ ടീമുമായി എഫ് സി കേരളയും രംഗത്ത്. ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം എന്ന് ഖ്യാതി ഉള്ള ടീമിന്റെ യുവനിര വാർത്തെടുത്തിരിക്കുന്നത് ഓപ്പൺ ട്രയൽസിലൂടെ കണ്ടെത്തിയ പ്രതിഭകളെ അണിനിരത്തിയാണ്..പ്രശസ്തനായ  മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോന്റെയും മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമന്റെയും ടീം മാനേജർ നവാസ്  മേൽനോട്ടത്തിലാണ് എഫ് സി കേരള തയ്യാറെടുപ്പുകൾ നടത്തുന്നത്.വമ്പൻ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയകിരീടം സ്വന്തമാക്കുക തന്നെയാണ് രണ്ടാം ഡിവിഷൻ ഐ ലീഗിന് തയ്യാറെടുക്കുന്ന ടീമിന്റെ പ്രധാന ലക്ഷ്യവും..

സീസണിലെ രണ്ടാം കീരീടം ലക്ഷ്യമാക്കി സാറ്റ് മഹാരാഷ്ട്രയിലേക്ക്




സീസണിലെ രണ്ടാം കീരീടം ലക്ഷ്യമാക്കി മഹാരാഷ്ട്രയിലെ ഉദ്ഗിർ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാറ്റ് തിരൂർ ഇന്ന് യാത്ര തിരിക്കും. ഈ സീസണിൽ സാറ്റ് പങ്കെടുക്കുന്ന രണ്ടാമത്തെ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റാണ് ഉദ്ഗിരിലേത്. സെപ്റ്റംബറിൽ ഒഡീഷയിൽ വെച്ച് നടന്ന എസ് എസ് സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായിയിരുന്നു. സാറ്റ് തിരൂർ. ഒഡീഷയിൽ പുറത്തെടുത്ത അതേ മികവ് മഹാരാഷ്ട്രയിലും പുറത്തെടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സാറ്റ്.

ഇന്ന് രാവിലെ 11.30 ന് തിരൂരിൽ നിന്നും യാത്ര തിരിക്കുന്ന ടീം. 23 ന് രാത്രി 10 ന് ഉദ്ഗിരിൽ എത്തിച്ചേരും.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Labels

Followers