Saturday, November 4, 2017

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ; ജംഷഡ്‌പൂർ എഫ് സി ടീം പരിചയം



ഹെഡ് കോച്ച് : സ്റ്റീവ് കോപ്പൽ 
അസിസ്റ്റന്റ് കോച്ച് : ഇഷ്ഫാഖ് അഹ്‌മദ്‌ 
കേരളത്തിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച കോപ്പൽ. വിജയത്തിലും പരാജയത്തിലും ഒരു ഭാവ വ്യത്യാസമില്ലാതെ തന്റെ ടീമിനെ ഐ എസ് എല്ലിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച കോച്ച്. മുംബൈ സിറ്റിക്ക് പിന്നില്‍ ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും അമിത വികാര പ്രകടനങ്ങള്‍ കാണിക്കാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങള്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ  61 കാരാനായ സ്റ്റീവ് കോപ്പൽ  ഇനി ജംഷഡ്‌പൂരിനെ ഫൈനലിൽ എത്തിക്കാൻ ആയിരിക്കും ലക്ഷ്യം ഇടുക .കൂടെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഇഷ്ഫാഖ് അഹ്‌മദിനേയും കൂടെ കൂട്ടിയിട്ടുണ്ട് .



ഫോർവേഡ്സ് 



കെവിൻ ബെൽഫോർട്ട്:
ഹെയ്റ്റികാരനായ   കെവിൻ ബെൽഫോർട്ട് 2007 ൽ ഹെയ്തിയൻ ക്ലബ്ബായ ടെംപെറ്റയിൽ  തന്റെ കരിയർ  ആരംഭിച്ചു. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സൈപ്രസ്, തുർക്കി  എന്നിവിടങ്ങളിൽ എഫ് സി മൻസ് , എഫ്സി സിയോൺ, എത്നിക്കോസ് അച്ചന എഫ് സി , 1461 ട്രാബ്സൻ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2010 ൽ ഹെയ്തിയ്ക്കു വേണ്ടി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തു. ഹീറോ  ഐഎസ്‌ എൽ 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി യുടെ മുന്നേറ്റം നയിച്ച താരമായിരുന്നു ഈ ഹെയ്തിക്കാരൻ .കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിലായി 3 ഗോളും 1 അസിസ്റ്റും നേടിയിട്ടുണ്ട് ബെൽഫോർട്ട്



ടാല ഏൻഡ്യയെ:
സെനഗൽ സ്ട്രൈക്കറാണ്  ടാല ഏൻഡ്യയെ.
31 കാരനായ ടാല ഔരില്ലാക് എഫ് സി, എഫ് സി ചല്ലൻസ്, വീ ദി സീ എന്നീ ഫ്രഞ്ച് ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ലെബനീസ് ക്ലബ്ബ് സഫ ബ്രിരുടിന് വേണ്ടി 20 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിട്ടുണ്ട്.ജെംഷഡ്പൂർ എഫ് സിയിലെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടില്ലാത്ത ഏക താരമാണ് ടാല.



സുമേത് പാസി:
സ്പോർട്സ് ഗോവയിലേക്ക് പോകുന്നതിനു ഒരു വർഷം മുൻപായി 2012-13 ൽ സുമേത് ആരോസ്‌ ടീമിനാണ് കരിയർ തുടങ്ങുന്നത് . ഗോവയിൽ രണ്ട് സീസണുകൾ അദ്ദേഹം ചെലവഴിച്ചു. കഴിഞ്ഞ വര്ഷം അദ്ദേഹം ISL ലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.യുടെ ഭാഗമായിരുന്നു. പാസി ദേശീയ ടീമിന്റെ ക്യാംപിൽ പതിവായിരുന്നു . എന്നാൽ എല്ലാ സമയത്തും പരുക്ക് മൂലം ബുദ്ധിമുട്ടുന്ന പാസ്സിക്ക് നല്ലൊരു  പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ സീസണിൽ  ഫിറ്റ്നസ് തിരികെ നേടുകയും ഒരു സ്ട്രൈക്കറായി സ്ഥിരമായി പ്രകടനം കാഴ്ച്ച വെക്കാൻ കഴിയും.


ജെറി മവിഹമിംതംഗ:
20 വയസ്സുകാരനായ  ജെറി, ഡിഎസ്കെ ശിവാജിയൻസിൽ ഐ-ലീഗിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജെറി ,ഐ എസ്‌ എല്ലിൽ  ഒരു മത്സരം മാത്രമാണ് കളിച്ചത് . നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്ക് വേണ്ടിയാണ് കഴിഞ്ഞ വർഷം ആ പ്രകടനം കാഴ്ചവച്ചിരുന്നത് . ഡി എസ് കെ അക്കാദമിയുടെ ഉൽപന്നമാണ് ഇദ്ദേഹം, ഇംഗ്ലണ്ടിലെ ലിവർപൂൾ എഫ്.സി അക്കാദമിയിലും  ഒരു ചെറിയ കാലയളവിൽ  പരിശീലനം നടത്തിയിട്ടുണ്ട് . ടീമിന് പിന്നിൽ കളിക്കുന്നത് ജെറി വലിയ വേഗത നൽകും.


ഫറൂഖ് ചൗധരി:
കഴിഞ്ഞ വർഷം ഐ ലീഗിൽ ഫറൂഖ് മുംബൈ എഫ്സിയിൽ കളിച്ചിരുന്നു. മുംബൈക്ക് വേണ്ടി പത്ത് കളികളിൽ ഫാറൂഖ് കളിച്ചു. മുംബൈയിൽ അദ്ദേഹം സ്ട്രൈക്കറായിരുന്നു, ചില സമയങ്ങളിൽ വിംഗർ ആയി കളിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


അസിം ബിസ്വാസ് :
തന്റെ കാരിയറിൽ കൂടുതലും മോഹൻ ബഗാന് വേണ്ടി കളിച്ച ബിസ്വാസ് ഈസ്റ്റ് ബംഗാൾ , മൊഹമ്മദായിൻ , സാൽഗോക്കർ എന്നീ ക്ലബ്ബുകൾക്കും ബൂട്ടണിഞ്ഞിട്ടുണ്ട് .കഴിഞ്ഞ സീസണിൽ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ സതേൺ സമ്മിറ്റിക്ക് വേണ്ടി കളിച്ചു . ജംഷഡ്‌പൂർ എഫ് സിക്ക് വേണ്ടി പ്രീ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട് .

മിഡ്‌ഫീൽഡർസ് 


എമേഴ്സൻ ഗോമോസ്:
എമേഴ്സൻ ഗോമോസ് ഡി മൗറയോ മെമ്മോ ആണ് ബ്രസീലിൽ നിന്നുള്ള 29 കാരനായ ഡിഫൻസീവ്‌  മിഡ്ഫീൽഡർ.
ബ്രസീലിയിലെ സാന്താക്രൂസിലാണ് മെമ്മോയുടെ സീനിയർ ജീവിതം ആരംഭിച്ചത്. ബോട്ടാഫോഗോ-പി.ബി, പോറ്റെ പ്രേീത് തുടങ്ങിയ ക്ലബ്ബുകൾക്കായി വായ്പയെടുക്കുന്നതിനു മുൻപ് അദ്ദേഹം സാന്ത ക്രൂസ് യുവ ടീമുകളിൽ കളിച്ചു. കഴിഞ്ഞ വർഷം ഡെൽഹി ഡൈനാമോസ് എഫ്.സി എന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫ്രാഞ്ചൈസിയിൽ മെമോ പത്തു മത്സരങ്ങൾ കളിച്ചിട്ടുണ്ട് .


ട്രിൻഡാഡെ ഗോൺസാൽവസ്:
മുൻ എഫ് സി ഗോവൻ താരം ട്രിൻഡാഡെ ഗോൺസാൽവസ് ഈ സീസണിൽ ജെംഷഡ്പൂരിനായി ബൂട്ടണിയും. കഴിഞ്ഞ സീസണിൽ ഗോവൻ ടീമിനായി 13 മത്സരങ്ങളിൽ കളിച്ച ഈ യുവ മിഡ്ഫീൽഡർ ഒരു ഗോളിന് വഴിയോരുക്കുകയും ചെയ്തു. ബ്രസീലിയൻ ക്ലബ്ലുകളായ ഫ്ലെമെംഗോ, സിയേറ,ഓഡക്സ് എന്നീ ടീമുകൾക്ക് വേണ്ടി ട്രിൻഡാഡെ ഗോൺസാൽവസ് കളിച്ചിട്ടുണ്ട്.


സമീഹ് ദൗത്തി:
കഴിഞ്ഞ രണ്ടു സീസണിൽ എ ടി കെ യ്ക്ക് വേണ്ടിയാണ് സമീഹ് ദൗത്തി ഐ എസ് എലിൽ കളിച്ചിരുന്നത്.
28 കാരനായ സമീഹ് ദൗത്തി ദക്ഷിണാഫ്രിക്കൻ ലീഗിൽ അയാക്സ് കേപ് ടൗണിനു വേണ്ടി കാഴ്ചവെച്ച പ്രകടനം വഴിയാണ് ദൗത്തി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. പിന്നീട് 2 സീസണിലുകളിലായി എ ടി കെ യ്ക്ക് വേണ്ടി 26 മത്സരങ്ങൾ കളിച്ചു. ഇതിൽ 10 അസിസ്സ്റ്റുകൾ ഉൾപ്പെടെ 5 ഗോളുകളും ദൗത്തി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ അണ്ടർ 20 , 23 ടീമുകളിൽ ഈ വിംഗർ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ക്ലബ്ബുകളായ ഓർലാന്റേ പൈറേറ്റ്,  സൂപ്പർസ്പോർട് യുണൈറ്റഡ്, ബിദ്വേസ്റ്‌ വിട്സ് തുടങ്ങിയ ടീമുകളൾക്ക് വേണ്ടിയും ദൗത്തി ബൂട്ട് അണിഞ്ഞു.


മെഹ്താബ് ഹുസൈൻ : ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാൾ. കഴിഞ്ഞ മൂന്ന്  ഐ എസ് എൽ സീസണിലും ബ്ലാസ്റ്റേഴ്സിനായി കളിച്ചു. കഴിഞ്ഞ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സിനെ മധ്യനിരയുടെ നട്ടെല്ലായിരുന്നു മെഹ്താബ് ഹുസൈൻ.  ഇന്ത്യൻ ഫുട്ബോളിലെ പ്രായം തളർത്താത്ത പോരാളിയാണ് മെഹ്താബ് ഹുസൈൻ
 ടോളിഗഞ്ച് അഗ്രഗാമിയിലൂടെയാണ് മെഹ്താബ് ഹുസൈൻ പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് കൊൽക്കത്ത വമ്പന്മാരായ മോഹൻബഗാൻ, ഒ എൻ ജി സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച മെഹ്താബ് 2007 ൽ ഈസ്റ്റ് ബംഗാളിൽ ചേർന്നും. നീണ്ട 10 വർഷമാണ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി മെഹ്താബ് കളിച്ചത്. 

2005ൽ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറിയ മെഹ്താബ് 29 മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. 2015 ൽ അദ്ദേഹം അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞു.

ഡിഫെൻഡേർസ് 


അനസ് എടത്തൊടിക :
ഇന്ത്യൻ ദേശീയ ടീമിന്റെ നിലവിലെ നിറ സാന്നിധ്യം , ഇന്ത്യലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമാണ് അനസ് . ഐ എസ് എലിൽ ഡൽഹി ഡയനാമോസിനു വേണ്ടിയും ഐ ലീഗിൽ മോഹൻ ബഗാനുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ച അനസിനെ തേടി രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധതാരമെന്ന ബഹുമതി എത്തിയിരുന്നു. എന്നാൽ അനസിനെ നിലനിർത്താനുള്ള അവസരം ഡൽഹി വിനിയോഗിച്ചില്ല. രണ്ടാം സീസണിൽ 41 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കിയ അനസ് എടത്തൊടികയെ 2017 ൽ 1.1 കോടി മുടക്കിയാണ് ജംഷഡ്പൂർ എഫ് സി സ്വന്തമാക്കിയത്.


ആന്ദ്രെ  ബൈക്കി :
ഗ്രീസ്, പോർച്ചുഗൽ, റഷ്യ എന്നിവിടങ്ങളിൽ പരിചയ സമ്പത്തുള്ള താരമാണ് ബൈക്കി . അദ്ദേഹത്തിന്  ധാരാളം പ്രീമിയർ ലീഗ് അനുഭവങ്ങളുമുണ്ട് . ബാൻലീ , റീഡിംഗ്, ബ്രിസ്റ്റോൾ സിറ്റി, മിഡിൽസ് ബ്രോ , ചാൾട്ടൺ, പോർട്ട് വാലെ എന്നീ ആറ് ക്ലബ്ബുകൾക്ക്  എസ്പാനിയോളിന്റെ മുൻ യൂത്ത് താരമായ ബൈക്കി കളിച്ചിട്ടുണ്ട് .ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റടിനു വേണ്ടി കളിച്ചിരുന്നു.



ജോസ് ലൂയിസ് (ടിരി ):
മുൻ അത്ലറ്റികോ ഡി കൊൽക്കത്ത (ഇപ്പോൾ എ ടി കെ )താരമാണ്  ടിരി.അത്ലറ്റികോ മാഡ്രിഡ് ബി ടീമിൽ നിന്നുമായിരുന്നു 26 കാരനായ ടിരി കഴിഞ്ഞ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയിൽ എത്തിയത്. എന്നാൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും വഴി പിരിഞ്ഞ കൊൽക്കത്തയുമായി ഇപ്പോൾ കരാർ ഒന്നും തന്നെ ഇല്ല എന്നതാണ് ജെംഷഡ്പൂർ എഫ് സിയെ ടിരിയെ ടീമിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളാണ് പ്രതിരോധതാരമായ ടിരി കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചത്.


സെയ്റുത് കിമ:
സെയ്റുത് 19 വയസ്സുകാരനാണ് . കഴിഞ്ഞ വർഷം അദ്ദേഹം ഐ ലീഗ്, ഫെഡറേഷൻ കപ്പ് മത്സരങ്ങൾ കളിച്ച ഡിസ്കെ ശിവജിയൻസ്  ടീമിലെ അംഗമായിരുന്നു. ചെറുപ്പത്തിൽ തന്നെ, അദ്ദേഹം കളിക്കാൻ അവസരം ലഭിച്ചിട്ടും , നിരാശപ്പെടുത്തിയിട്ടില്ല . സെയ്റത് പ്രതിരോധത്തിലാണ് കളിക്കുന്നത്  തന്റെ 6'2 അടി ഉയരം  നല്ല പോലെ ഉപയോഗിക്കും . സീസണിന്റെ തുടക്കം മുതൽ അദ്ദേഹത്തിന് അവസരം ലഭിക്കില്ലെങ്കിലും  പിന്നീട് പകരക്കാരനായി ഇറങ്ങിയേക്കാം.

ഗോൾ കീപ്പർ :


സുബ്രതോ പോൾ : ഇന്ത്യൻ ഫുട്ബോളിലെ  സ്പൈഡർ മാനാണ് സുബ്രതോ പോൾ. ഐ എസ് എല്ലിന്റെ ആദ്യ  സീസണിൽ മുംബൈ സിറ്റി എഫ് സിക്ക് വേണ്ടിയായിരുന്നു  സുബ്രതോ പോൾ വലകാത്തത്. പിന്നീട്  നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയായിരുന്നു സുബ്രതോ പോൾ വലകാത്തത്. ഇരുടീമുകളിലും മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലു സുബ്രതോ പോളിന് ടീമിനെ സെമിഫൈനലിൽ എത്തിക്കാൻ സാധിച്ചില്ല.

ടാറ്റാ അക്കാദമി താരമായ സുബ്രതോ പോൾ  മോഹൻ ബഗാനിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് ഈസ്റ്റ് ബംഗാൾ,പൂനെ,പ്രയാഗ് യുണൈറ്റഡ്, റാൻഡാജിഡ് യുണൈറ്റഡ്,  ഡാനിഷ് ക്ലബ്ബ്  വെസ്റ്റ് ജേലാണ്ട്ലാൻഡ്, സൽഗോകർ. ഡി എസ് കെ ശിവാജിയൻസ് എന്നീ ടീമുകൾക്കും വേണ്ടിയും സുബ്രതോ പോൾ കളിച്ചിട്ടുണ്ട്.

2006 ൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറിയ സുബ്രതോ പോൾ. 2007,2009 നെഹ്റു കപ്പ് വിജയത്തിൽ സുബ്രതോ പോളിന്റെ സംഭാവന വളരെ വലുതായിരുന്നു. എ എഫ് സി ചലഞ്ച് കപ്പിൽ ഇന്ത്യൻ ടീമിന്റെയും പ്രധാന താരമായിരുന്നു സുബ്രതോ പോൾ.

ജംഷെഡ്പൂർ എഫ് സി പ്രീ സീസൺ :



# അഞ്ചു കളികളിൽ നിന്ന് നാല് ജയം   
   ഇന്ത്യൻ സൂപ്പർ ലീഗിന്റെ എല്ലാ ക്ലബ്ബുകളെ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച പ്രീ സീസൺ ജംഷഡ്‌പൂരിന്റെതാണ് .തായ്‌ലൻഡിലെ ചിയാങ് മായും ചിയാങ്ങ്മായ് യൂണൈറ്റഡിനെതിരെയും വിജയം .പിന്നീട് ബാങ്കോക്കിന്റെ ലീഗ് 1 ക്ലബ്ബുകളായ ബാങ്കോക് യുണൈറ്റഡ് എഫ് സി യോടും പോലീസ് റ്ററോ എഫ് സി യോടും നാലാം വിജയവും നേടി .പട്ടായ യൂണൈറ്റഡിനോട് എഫ് സിയോടാണ് ജംഷഡ്‌പൂരിന്റെ ഒരേയൊരു തോൽവി , അതും മികച്ച പ്രകടനം കാഴ്ച്ച വെച്ച് തന്നെ .

# ആറു ഗോൾ സ്‌കോറർ 
ആസിം ബിശ്വാസ് (2 ഗോളുകൾ), സമീഹ്  ദൗത്തി  (2 ഗോളുകൾ), ഫറൂഖ് ചൗധരി, മാത്യൂസ് ട്രൈൻഡേഡ്, മെഹ്താബ് ഹുസ്സൈൻ, ജെറി മവിഹമിംഗിത എന്നിവരാണ് പ്രീ സീസണിൽ ഗോൾ നേടിയ താരങ്ങൾ . മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടിയ അഷിം ബിസ്വാസ് ഏറ്റവും മികച്ച ഗോൾ ശരാശരി നേടിയ താരമാണ് 

സൗത്ത് സോക്കേർസ് മീഡിയ വിങ് 
.

ബ്ലാസ്റ്റേഴ്സിന് ബൂട്ട് ഡിസൈൻ ചെയ്ത് ഒരു കുഞ്ഞു ആരാധകൻ




ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മെസ്സിക്കുമെല്ലാം ലോകോത്തര ബ്രാൻഡുകൾ പ്രത്യേകം ബൂട്ടുകൾ ഡിസൈൻ ചെയ്യാറുണ്ട്. എന്നാൽ ഇതാ ഒരു കുഞ്ഞു ആരാധകൻ കേരള ബ്ലാസ്റ്റേഴ്സിനായി പ്രത്യേകമായി ഒരു ബൂട്ട് ഡിസൈൻ ചെയ്തിരുന്നു. രേവ് സുനിൽ രാജ് ഫിലിപ്പാണ് തന്റെ മകൻ കേരള ബ്ലാസ്റ്റേഴ്സിനായി തയ്യാറാക്കിയ ബൂട്ടിന്റെ ഡിസൈൻ സി കെ വിനീതിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ചത്.



രസകരമായ മറുപടിയായി വിനീത് ഇങ്ങനെ കുറിച്ചു. ' ഇത് ഇഷ്ടപ്പെട്ടു; ഭാവിയിലേക്ക് ഒരു യുവ ഡിസൈനർ ഉണ്ടെന്ന് അഡിഡാസ് ഫുട്ബോളിനെ  അറിയിക്കണം , ഇങ്ങനെയായിരുന്നു വിനീത് ആ യുവ കലാകാരനെ പ്രശംസിച്ച് തന്റെ ട്വിറ്ററിൽ മറുപടിയായി കുറിച്ചത്  .

Friday, November 3, 2017

മിർഷാദ് തിളങ്ങി; എഫ് സി ഗോവയെ കീഴടക്കി ഈസ്റ്റ് ബംഗാൾ




ഐ എസ് എൽ - ഐ ലീഗ് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ഐ ലീഗിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ എഫ് സി ഗോവയെ കീഴടക്കിയത്. മലയാളി ഗോൾ കീപ്പർ മിർഷാദിന്റെ ഉജ്ജ്വല പ്രകടനമാണ് ഈസ്റ്റ് ബംഗാളിന് തുണയായത് കളിയുടെ 8ആം മിനുട്ടിൽ ബ്രണ്ടണിലൂടെ  ഈസ്റ്റ് ബംഗാൾ എഫ് സി ഗോവയുടെ വലകുലുക്കി. മറുപടിയായി 80ആം മിനുട്ടിൽ മൻവീർ ഗോവയ്ക്ക് സമനില സമ്മാനിച്ചു. കളിയുടെ അവസാന മിനുട്ടിൽ ചാൾസ് നേടിയ ഗോളിലൂടെ  ഈസ്റ്റ് ബംഗാൾ വിജയം സ്വന്തമാക്കി.

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

എ.എഫ്.സി. U -19 യോഗ്യത; ടീം ഇന്ത്യ മാച്ച് പ്രീവ്യൂ



എ.എഫ്.സി. U -19 യോഗ്യത മത്സരത്തിൽ   ഇന്ത്യ അണ്ടർ 19 ദേശീയ ടീം  സൗദി അറേബ്യയുമായി നാളെ ഏറ്റുമുട്ടും . ഖത്തറിൽ സന്നാഹ മത്സരങ്ങളിൽ കളിച്ച് ടീം മികച്ച തയ്യാറെടുപ്പുകൾ നടത്തിയിരുന്നു .
ഖത്തറിൽ  നടന്ന സന്നാഹ മത്സരത്തിൽ  ഖത്തർ അണ്ടർ -19 ടീമിനോട് ആദ്യ മത്സരത്തിൽ 1-0 ന് പരാജയപ്പെടുകയും, അൽ-ഗറാഫ ക്ലബ്ബിനെതിരെ  3-1ന് വിജയിക്കുകയും ചെയ്തു.ഗരാഫക്കെതിരെ റഹീം അലി രണ്ട് ഗോളും പിന്റസൺ ഒരു ഗോളും നേടി .
 ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിൽ നിന്നും, ഭൂട്ടാനിലെ സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ U-19 ടീമിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം സൗദിയിൽ നടക്കുന്ന എ എഫ് സി യോഗ്യത മത്സരത്തിന് ഇറങ്ങുന്നത് . ഗ്രൂപ്പ് ഡി യിൽ സൗദി അറേബ്യ, യെമൻ, തുർക്മെനിസ്ഥാൻ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ കളിക്കുക.



 പോർച്ചുഗീസ് കോച്ചായ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് 4-4-2 അല്ലെങ്കിൽ 4-2-3-1 എന്ന ഫോർമേഷൻ ആയിരിക്കും ടീമിനെ അണിനിരത്തുക .ധീരജ് തന്നെയായിരിക്കും ഇന്ത്യയുടെ ഗോൾ വല കാക്കുക , സ്റ്റാലിനും ബോറിസും ഡിഫെൻസിനെ വിങ്ങിൽ  നിന്ന് നയിക്കും .സെന്റർ ബാക്ക് ആയി അൻവർ അലിയും സഹിൽ പൻവാറുമായിരിക്കും മറ്റോസിന്റെ ആദ്യ നിരയിൽ , എന്നിരുന്നാലും ജിതേന്ദ്രയ്ക്കും ദീപക്കിനും അതെ സ്ഥാനത്തു അവസരം നൽകിയേക്കും .അമർജിത് , സുരേഷ് , ജാക്‌സൺ ,അഭിഷേക്ക് എന്നിവരിൽ രണ്ട് പേർ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ ഇടം നേടും . രാഹുലും നിൻതോൻ ഗാമ്പ  മിഡ്‌ഫീൽഡിന്റെ വിങ്ങിൽ കളിക്കും , അൽ ഗരാഫക്കെതിരെ ഗോൾ നേടിയ പ്രിന്റ്സൺ മിഡ്‌ഫീൽഡിനെ നയിക്കും .



നോറം മീറ്റി/ബുട്ടിയക്ക് അവസരം നൽകിയേക്കാം .4-2-3-1 ഫോർമേഷനിൽ സ്‌ട്രൈക്കറായി ആദ്യ നിരയിൽ എടുമുണ്ട് അല്ലെങ്കിൽ ലാൽപുയിയ ഇടം നേടും . 4-4-2 യിൽ റഹീം അലിയെ രണ്ടാം സ്‌ട്രൈക്കറായി കളിപ്പിക്കും .
നവംബർ ആറിന്  യെമൻ, നവംബർ 8ന് തുർക്ക്മെനിസ്ഥാൻ എന്നിവരുമായാണ്  ഇന്ത്യയുടെ മറ്റ്‌ മത്സരങ്ങൾ. എല്ലാ മത്സരങ്ങളും ദമാമിലെ  പ്രിൻസ് മൊഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടക്കും.ഇന്ത്യൻ സമയം 6:35ന് മത്സരം ആരംഭിക്കും.

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

എ.എഫ്.സി. U -19 യോഗ്യത മത്സരത്തിനായി ഇന്ത്യൻ അണ്ടർ 19 ദേശീയ ടീം ദമാമിൽ എത്തി



.എഫ്.സി. U -19 യോഗ്യത മത്സരത്തിനായി  ഇന്ത്യൻ അണ്ടർ 19 ദേശീയ ടീം  സൗദി അറേബ്യയിലെ  നഗരമായ ദമാമിൽ വ്യാഴാഴ്ച്ച  എത്തി . ഇന്ത്യൻ അണ്ടർ 19 ടീമിനെ ദമാം വിമാന താവളത്തിൽ സൗത്ത് സോക്കേർസ് പ്രധിനിതിൾ സ്വീകരിച്ചു . സൗത്ത് സോക്കേർസ് പ്രതിനിധികൾ കോച്ചും താരങ്ങളുമായി സംസാരിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു .ഖത്തറിൽ സന്നാഹ മത്സരങ്ങളിൽ കളിച്ച് മികച്ച തയ്യാറെടുപ്പോടെയാണ്  ടീം ദമാമിൽ എത്തുന്നത് .

ഖത്തറിൽ  നടന്ന സന്നാഹ മത്സരത്തിൽ  ഖത്തർ അണ്ടർ -19 ടീമിനെതിരെ ആദ്യ മത്സരത്തിൽ 1-0 ന് പരാജയപ്പെടുകയും, അൽ-ഗറാഫ ക്ലബ്ബിനെതിരെ  3-1ന് വിജയിക്കുകയും ചെയ്തു.



 

ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിൽ നിന്നും, ഭൂട്ടാനിലെ സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കളിച്ച ഇന്ത്യൻ U-19 ടീമിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം സൗദിയിൽ നടക്കുന്ന എഫ് സി യോഗ്യത മത്സരത്തിന് ഇറങ്ങുന്നത് . ഗ്രൂപ്പ് ഡി യിൽ സൗദി അറേബ്യ, യെമനും തുർക്മെനിസ്താനോടൊപ്പമാണ് ഇന്ത്യ കളിക്കുക .

 നവംബർ 04 ന് സൌദി അറേബ്യയെ നേരിടും. നവംബർ ആറിന്  യെമൻ, നവംബർ 8ന് തുർക്ക്മെനിസ്ഥാൻ എന്നിവരുമായാണ്  മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങളും ദമാമിലെ  പ്രിൻസ് മൊഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടക്കും.




 

"ഞങ്ങൾ കളിക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു മികച്ച നേട്ടത്തിന് അവസാനം വരെ ഞങ്ങൾ പൊരുതും ," അണ്ടർ 19 ദേശീയ ടീമിന്റെ ഹെഡ് കോച്ച് പറഞ്ഞു. "ഞങ്ങളുടെ എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, അവർ എളുപ്പമുള്ള വെല്ലുവിളിയല്ലെന്ന് നമുക്കറിയാം. ഞങ്ങൾക്കെതിരെയുള്ള  എല്ലാ മൂന്ന് ടീമുകൾക്കെതിരെയും ഇത് കടുത്ത മത്സരമായിരിക്കും , ഇന്ത്യൻ U-17 വേൾഡ് കപ്പ് ടീമിന്റെ കോച്ചായിരുന്ന ലൂയിസ് നോർട്ടൺ ഡി മാട്ടോസ് കൂട്ടി ചേർത്തു .




 


 

Thursday, November 2, 2017

ഫാൻസ് ക്ലബ്ബ്കളുടെ പോരാട്ടത്തിൽ മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും നേർക്കുനേർ




ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും മികച്ച ഫാൻസ് ക്ലബ്ബിന് നൽകുന്ന    ബഹുമതി സ്വീകരിക്കാനായി അവസാന നാലിലേക്ക് ശുപാർശ ചെയ്യപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സിന്റെ  സ്വന്തം മഞ്ഞപ്പടക്കും ബംഗളുരു എഫ്.സിയുടെ വെസ്റ്ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് കുടുംബത്തിന്റെ  അഭിനന്ദനങ്ങൾ. 

ഫാൻസ് ക്ലബ്ബ്കൾക്ക് ആയി ഇത്തരമൊരു അവാർഡ് ഇന്ത്യയിൽ പുതുമ നിറഞ്ഞത് ആണ്. സ്റ്റാർ സ്പോർട്സ് ഏർപ്പെടുത്തിയ ഇത്തരമൊരു ബഹുമതി സ്വന്തമാക്കാനുള്ള മത്സരത്തിൽ അവസാന നാലിൽ രണ്ടു ഫുട്‌ബോൾ ക്ലബ്ബ്കൾ എത്തി എന്നുള്ളത് ഏതൊരു ഫുട്‌ബോൾ പ്രേമിയെയും സന്തോഷിപ്പിക്കുന്ന കാര്യം ആണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫാൻസ് ക്ലബ്ബ് ആയ ഭാരത് ആർമിയും ഐ.പി.എൽ ക്ലബ്ബായ ബംഗളുരു റോയൽ ചലഞ്ചേഴ്സിന്റെ നമ്മ ടീമും ആണ് ശുപാർശ ചെയ്യപ്പെട്ട മറ്റു ഫാൻസ് ക്ലബ്ബ്കൾ. 

ക്രിക്കറ്റ് മതമായ ഒരു രാജ്യത്ത് ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾക്ക് കനത്ത വെല്ലു വിളി തന്നെ സൃഷ്ടിച്ചുകൊണ്ട് കാല്പന്തു കളിയുടെ ആരാധകകൂട്ടങ്ങൾ വള്ളപാടുകൾക്ക് മുന്നിൽ എത്തിയത് ഇന്ത്യയിൽ പടരുന്ന ഫുട്‌ബോൾ വിപ്ലവത്തിന്റെ തെളിവാണ്. ഇന്ത്യൻ മണ്ണിൽ നവയുഗ ഫുട്‌ബോൾ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതിൽ പ്രാധാന പങ്കു വഹിച്ച രണ്ടു ക്ലബ്ബ്കളുടെ ആരാധന വൃന്ദങ്ങൾ തന്നെ മികച്ച ഫാൻസ് ക്ലബ്ബിനായുള്ള ബഹുമതിക്കായി തമ്മിൽ  മത്സരിക്കുന്നത് കാവ്യനീതിയായി. ഫുട്‌ബോൾ എന്ന ആരോഗ്യകരമായ ലഹരി സിരകളിൽ ആവാഹിച്ചു സ്വന്തം ടീമിനായി ആർത്തു വിളിക്കുന്ന ആരാധക കൂട്ടങ്ങൾ ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷ നൽകുന്നു. 



കേരളാ ബ്ളാസ്റ്റേഴ്‌സ് എന്ന ഫുട്ബോൾ ക്ലബ്ബ്  ജനഹൃദയങ്ങളിലേക്ക് ആവേശമായി പടർന്നു കയറിയപ്പോൾ  പ്രായഭേദമന്യേ കേരളാ ബ്ളാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ആയിരങ്ങൾ മഞ്ഞ ജേഴ്സിയിൽ വൻ പടയായി തന്നെ ഓരോ മത്സരത്തിനും എത്തി. അതേ അവിടെയാണ് മഞ്ഞപ്പട എന്ന വലിയ ആരാധകവൃന്ദം രൂപം കൊണ്ടത്. അനേകായിരങ്ങൾ നെഞ്ചിലേറ്റിയ കേരളാ ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം ആരാധക കൂട്ടമായി അവർ അവിടെ മാറുക ആയിരുന്നു. പിന്നീട് അങ്ങോട്ടുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറിയപ്പോൾ ഇന്ത്യ ഇതു വരെ കണ്ടില്ലാത്ത കളിയാവേശം ബ്ളാസ്റ്റേഴ്സിന്റെ ഓരോ  മത്സരത്തിനും പ്രകടമായി. റിക്കോർഡ് ജന പങ്കാളിത്തം കൊണ്ട് ലോക ഫുട്‌ബോൾ ഭൂപടങ്ങളിൽ പോലും കേരളവും അവരുടെ പ്രിയപ്പെട്ട ക്ലബ്ബ് ബ്ളാസ്റ്റേഴ്സും സ്ഥാനം പിടിച്ചു. പരമ്പരാഗതമായി ഫുട്‌ബോളിനെ സ്നേഹിക്കുന്ന മലയാളികൾ കേരളാ ബ്ളാസ്റ്റേഴ്‌സിനെ സ്വന്തം ക്ലബ്ബ് ആയി തന്നെ സ്വീകരിച്ചപ്പോൾ  ഫുട്‌ബോളിനോട് ഉള്ള തീവ്ര പ്രണയത്തിന്റെ നേര്സാക്ഷ്യമായി അവരുടെ ആരാധകവൃന്ദമായ മഞ്ഞപ്പട മാറി. ബ്ളാസ്റ്റേഴ്സിന്റെ മാച്ചുകൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അവർ എങ്ങനെയൊക്കെയോ ബ്ളാസ്റ്റേഴ്‌സ് ഫാൻസും എത്തി. ട്രാവലിംഗ് ഫാൻസ് എന്ന പുതിയ സംഘത്തെ ഇന്ത്യൻ കായിക ലോകം ബഹുമാനത്തോടെ നോക്കി നിന്നു. അതൊരു തുടക്കം ആയിരുന്നു. ഇന്ന് ക്രിക്കറ്റിനെ വെല്ലുന്ന രീതിയിൽ ഫുട്‌ബോൾ വളർന്നെങ്കിൽ അതിനു പിന്നികെ ചാലക ശക്തി ഫുട്‌ബോൾ ജീവശ്വാസം ആക്കിയ ഈ ആരാധക കൂട്ടങ്ങൾ തന്നെയെന്ന് അതേ ഇതൊക്കെയാണ് മഞ്ഞപ്പട. മഞ്ഞപ്പടക്ക് ഒരിക്കൽ കൂടി സൗത്ത് സോക്കേഴ്‌സ് ഫാൻസിന്റെ എല്ലാ വിധ അഭിനന്ദങ്ങളും വിജയാശംസകളും..



ഫുട്‌ബോളിന് അധികം വളക്കൂറുള്ള ഒരു സ്ഥലമായി ബംഗളുരുവിനെ ആരും കുറച്ചു നാൾ മുൻപ് വരെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഒരു പ്രഫഷണൽ ക്ലബ്ബ്  എങ്ങനെയായിരിക്കണം എന്നു ഇന്ത്യക്ക് ബോധ്യപ്പെടുത്തി കൊടുത്ത ഒരു ക്ലബ്ബ് അവിടെ രൂപം കൊണ്ടു. അതായിരുന്നു ബംഗളുരു എഫ്.സി. അതോടെ ഫുട്‌ബോൾ ആവേശം ബംഗളുരുവിലെ തെരുവിലും വീശുവാൻ തുടങ്ങി.  ക്ലബ്ബിന്റെ പ്രഫഷണലിസം അവരുടെ ഫാൻസ് ക്ലബ്ബിലും പ്രകടമായിരുന്നു. സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ നീല ജേഴ്സിയും ബാനറുകളും ചാന്റുകളും ആയി എത്തിയ അവർ യൂറോപ്യൻ ഫുട്‌ബോൾ ഫാൻസിനെ അനുസ്മരിപ്പിക്കുന്ന ആരാധകകൂട്ടമായി മാറി. ഇന്ന് ബംഗളൂരുവും അനേകം ഫുട്‌ബോൾ ആരാധകർ ഉള്ള ഒരു ഫുട്‌ബോൾ ഹബ്ബായി രൂപാന്തരപ്പെട്ടതിനു പിന്നിൽ വെസ്റ്ബ്ലോക്ക് ബ്ലൂസിന്റെ കഠിന പ്രയത്നങ്ങൾ എടുത്തു പറയേണ്ടതാണ്. മലയാളികൾ അടക്കം ഇന്ന് വെസ്റ്റ് ബ്ലോക്ക് ബ്ലൂസിൽ അംഗം ആണ്. ഇന്ത്യയുടെ മനോഹരമായ ഉദ്യാന നഗരത്തിനു ലോകത്തിലെ ഏറ്റവും മനോഹരമായ കായിക വിനോദം ഇന്ന് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എല്ലാത്തിനും ചുക്കാൻ പിടിച്ച വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് കുടുംബത്തിന്റെ അഭിനന്ദങ്ങളും  വിജയാശംസകളും നേരുന്നു.



ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾ ആയ ഭാരത് ആർമിയും നമ്മ ടീമും അവസാന നാലിൽ ഉണ്ടങ്കിലും ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ്കൾക്ക് തന്നെ ആണ് വ്യക്തമായ മുൻതൂക്കം. കാരണം വസ്തുതകൾ പരിശോധിച്ചാൽ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇന്നത്തെ പ്രതാപമുള്ള അവസ്ഥയിലേക്ക് മഞ്ഞപ്പടയും വെസ്റ്റബ്ലോക്ക് ബ്ലൂസും മാറിയത് എന്നു മനസിലാക്കാൻ സാധിക്കും. തങ്ങൾ സപ്പോർട്ട് ചെയ്യുന്ന ക്ലബ്ബ്കളെ ഉയരങ്ങളിലേക്ക് എത്തിച്ചതിൽ വളരെ നിർണായക സ്ഥാനം വഹിക്കുന്നത് തങ്ങളുടെ ക്ലബ്ബിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ബ്ളാസ്റ്റേഴ്സിന്റെയും ബാംഗളൂരുവിന്റെയും ഈ ആരാധക കൂട്ടങ്ങൾ തന്നെയാണ്.  കോർപ്പറേറ്റുകളുടെ സഹായത്തോടെ ക്രിക്കറ്റിന് വളരെയധികം ജനപ്രീതി ഇന്ത്യയിൽ ലഭിച്ചതിനു കാലങ്ങൾക്ക് ശേഷം മാത്രമാണ് ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾ ഉദയം ചെയ്തത് തന്നെ. കളി നടക്കുന്ന സ്റ്റേഡിയത്തിനു അപ്പുറമുള്ള ഇവരുടെ പ്രവർത്തനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാൽ കാൽപന്തു കളിയുടെ ചൂടും ചൂരും സിരകളിൽ ആവാഹിച്ചു ജാതിമത ഭേദമന്യേ മനുഷ്യരെ ഒന്നിപ്പിച്ച മഞ്ഞപ്പടയും വെസ്റ്റബ്ലോക്ക് ബ്ലൂസും മറ്റു സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിലും ഇന്ന് സജീവ സാന്നിധ്യം ആണ്. സ്റ്റേഡിയത്തിനു വെളിയിലും പലവിധമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം ആയി അറിയിക്കാൻ മഞ്ഞപ്പടക്കും വെസ്റ്റബ്ലോക്ക് ബ്ലൂസിനും സാധിച്ചു. 


സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞാലും പലപ്പോഴും കളിയാരാധകരുടെ ആവേശം കളിക്കാരിലേക്ക് പകർന്നു കൊടുക്കാൻ ക്രിക്കറ്റിൽ സാധിക്കണം എന്നില്ല. അതാ കളിയുടെ പ്രത്യേകത ആണ്. ഇവിടെയാണ് ഫുട്‌ബോൾ ഫാന്സിന് വ്യക്തമായ മുൻതൂക്കം ലഭിക്കുന്നത്. സ്വന്തം ടീമിനായി സർവ്വവും മറന്നു ആർത്തു വിളിക്കുന്ന കാല്പന്തു കളിയുടെ ആരാധകർ തീർക്കുന്ന ആവേശ തിരമാലകൾ ഗാലറിയിൽ നിന്നു ഗ്രൗണ്ടിലേക്കിറങ്ങി എതിർ ടീമിനെ സംഹരിച്ചു തള്ളാൻ മാരകമായ സുനാമിയായി മാറിയത് ലോകം പലവട്ടം കണ്ടിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും ആണ്. അതിനാൽ തന്നെ മിക്ക ടീമുകളും തങ്ങളുടെ 12 നമ്പർ ജേഴ്‌സി തങ്ങളുടെ ഒരു കളിക്കാർക്കും കൊടുക്കാറില്ല. അത് ആ ടീമിന്റെ ചങ്ക് ഫാന്സിന് ഉള്ളതാണ്. ഒരു ടീമിന്റെ പ്രകടനത്തിൽ ഏറ്റവും നിർണായകമായ സ്വാധീനം ആയി മാറിയേക്കാവുന്ന കാണികൾ എന്ന ആ 12 നമ്പർ കളിക്കാരൻ ഇല്ലങ്കിൽ ആളൊഴിഞ്ഞ പൂര പറമ്പു പോലെയാകും ഫുട്‌ബോൾ കളി.  മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ആദ്യമായി നേരിട്ടു ഏറ്റു മുട്ടാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ്  ആണ് ഇനി വരാൻ പോകുന്നത് എന്നത് ഫുട്‌ബോൾ പ്രേമികളെ കോരിതരിപ്പിക്കുന്നു.  ക്രിക്കറ്റിൽ സച്ചിനെ പോലെയുള്ള ഇതിഹാസങ്ങൾ ആണ് ആ കളിയെ വളർത്തിയത് എങ്കിൽ ഫുട്‌ബോളിൽ മഞ്ഞപ്പടയും വെസ്റ്റ്ബ്ലോക്ക് ബ്ലൂസും പോലെയുള്ള ടീമിനായി ചങ്ക് പറിച്ചും കൊടുക്കുന്ന ആരാധക കൂട്ടങ്ങൾ ആണ് അവരുടെ ടീമുകളുടെ വളർത്തിയത്. ബ്ളാസ്റ്റേഴ്സിനേയും ബംഗളുരു എഫ്.സിയേയും നട്ടത് പലരും ആകാം. എന്നാൽ വളവും വെള്ളവും കൊടുത്തു ഇന്ന് കാണുന്ന വലിയ ക്ലബ്ബ്കൾ ആയി ബ്ളാസ്റ്റേഴ്സിനേയും ബംഗളുരു എഫ്.സിയേയും മാറ്റിയത് അവർക്ക് വേണ്ടി തൊണ്ട പൊട്ടി അലറി വിളിച്ചു ചങ്ക് പിടച്ചു പ്രാർത്ഥിച്ചു ശ്വാസമടക്കി കളി കാണുന്ന ഓരോ കളി പ്രേമിയും ആണ്. അതാണ് ഫുട്‌ബോളിന്റെ അഴക്. അതാണ് ഫുട്‌ബോളിന്റെ ശക്തി. കളിക്കാരും കളി പ്രേമികളും ഒന്നിച്ചു കളിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ കളിയുടെ ആരാധകർക്ക് തന്നെ ഈ അവാർഡ് കിട്ടട്ടെ എന്നു സൗത്ത് സോക്കേഴ്‌സ് ഫാമിലി പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു. 


സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ശ്വസിക്കുന്ന ഫുട്‌ബോൾ ഭക്ഷിക്കുന്ന ഫുട്‌ബോളിനായി ജീവിക്കുന്ന ഫുട്ബോൾ രക്തത്തിൽ ഓടുന്ന ഫുട്‌ബോൾ ഭ്രാന്തന്മാരായ ഒരു ഫുട്‌ബോൾ കുടുംബം ആണ്. ബാഴ്‌സാ ഫാൻസും റയൽ ഫാൻസും ചെൽസി ഫാൻസും യുണൈറ്റഡ് ഫാൻസും മഞ്ഞപ്പടയും വെസ്റ്ബ്ലോക്ക് ബ്ലൂസുമെല്ലാം ഇവിടെ സ്നേഹം നിറഞ്ഞ ഒരു കുടുംബം കണക്കെ ഒന്നിക്കുന്നു. എല്ലാ ഫുട്‌ബോൾ ക്ലബ്ബ് ഫാന്സിനെയും സൗത്ത് സോക്കേഴ്‌സ് കുടുംബം ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഉറങ്ങി കിടക്കുന്ന ഇന്ത്യയെന്ന ഫുട്‌ബോൾ ഭീമനെ ഉണർത്തി ലോക ഫുട്‌ബോളിൽ ഇന്ത്യയും നിർണായക ശക്തിയാകുന്ന വലിയ  ലക്ഷ്യം നെഞ്ചിലേറ്റി രാപ്പകൽ അതിനായി തങ്ങളാലാവും വിധം ഫുട്‌ബോളിനായി പടപൊരുതുന്ന  ഫുട്‌ബോൾ വിപ്ലവകാരികൾ ആണ് സൗത്ത് സോക്കേഴ്‌സ്.  കാലചക്രം ഇനിയും മുന്നോട്ടു കറങ്ങും. അന്നീ ഗോളത്തിൽ എവിടെ വെച്ചെങ്കിലും നമ്മുടെ ഭാരതവും പന്തു തട്ടും. അവസാനം ലോകത്തെ ജയിക്കുന്നവർക്കുള്ള ലോകകപ്പ്  നമ്മുടെ കുട്ടികളും ഉയർത്തും. ആകാശത്തോളം. അതാണ് ഞങ്ങളുടെ സ്വപ്നം. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്ന ലക്ഷ്യം. കാല്പന്തു കളി ഒന്നിപ്പിച്ച ഞങ്ങൾ മഞ്ഞപ്പടക്കും വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ഫാമിലിയുടെ എല്ലാ വിധ പിന്തുണയും ഒരിക്കൽ കൂടി ആശംസിക്കുന്നു.. 

റിപ്പോർട്ടർ - ആൽവി മണിയങ്ങാട്ട് ( സൗത്ത് സോക്കേഴ്‌സ് )

ഇന്ത്യൻ സൂപ്പർ ലീഗ്; ഉദ്ഘാടനം മത്സരം കൊച്ചിയിൽ



ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് നവംബർ 17 കൊച്ചിയിൽ തുടക്കമാകും.കേരള ബ്ലാസ്റ്റേഴ്സ് എ ടി കെട്ടി മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുക. നേരത്തെ നിശ്ചയിച്ച പ്രകാരം കൊൽക്കത്തയിലായിരുന്നു ഉദ്ഘാടനം മത്സരം തീരുമാനിച്ചത്. അണ്ടർ 17 ലോകകപ്പിന്റെ കൊൽക്കത്തയിലെ കാണികളുടെ പങ്കാളിത്തം കണക്കിലെടുത്ത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് ഫൈനൽ മത്സരം കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ ഉദ്ഘാടനം മത്സരം നടത്താൻ തീരുമാനിച്ചത്.  നവംബർ 17 ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഹോം മത്സരത്തിൽ എ ടി കെയും ഏറ്റുമുട്ടുമ്പോൾ ഫെബ്രുവരി 9 ന് എ ടി കെ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. മറ്റു മത്സരക്രമങ്ങളിൽ മാറ്റങ്ങൾ ഒന്നും ഇല്ല. ആദ്യമായിട്ടാണ് കൊച്ചി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനം മത്സരത്തിന് വേദിയാകുന്നത്. ആദ്യ സീസണിൽ കൊൽക്കത്തയും രണ്ടാം സീസണിൽ ചെന്നൈയും മൂന്നാം പതിപ്പിൽ ഗുവാഹത്തിയുമായിരുന്നു ഉദ്ഘാടനം വേദികൾ

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് മുഖ്യ മന്ത്രിയെ ക്ഷണിക്കാൻ സച്ചിൻ കേരളത്തിൽ


Pic Credit : Pinarayi Vijayan (CM) FB Page.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന്  എ ടി കെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തോടെയാണ് തുടങ്ങുക  .നവംബർ 17നാണ്  ക്ലാസിക് മത്സരം  അരങ്ങേറുക .
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന്  മുഖ്യമന്ത്രിയെ ക്ഷണിക്കാൻ കേരള ബ്ലാസ്റ്റേർസ് സഹ ഉടമയായ സച്ചിൻ ഇന്ന് കേരളത്തിൽ എത്തി മുഖ്യ മന്ത്രിയെ സന്ദർശിച്ചു .

മുഖ്യമന്ത്രിയെ ക്ഷണിച്ചതിനോടൊപ്പം  ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ്റൂട് പുരോഗതിയെ കുറിച്ച്  മുഖ്യനുമായി ചർച്ച  നടത്താൻ  സാധിച്ചതായും  കൂടിക്കാഴ്ചക്ക് ശേഷം   മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു .
കേരളത്തിൽ ഉടനീളം 33 സെന്ററുകളിലായി 1800 ഓളം കുട്ടികൾ ബ്ലാസ്റ്റേർസ് സ്കൂളിൽ പരിശീലനം നടത്തി വരുന്നതിനെ  കുറിച്ച് മുഖ്യന്  വിവരിച്ചു  എന്നും സച്ചിൻ വ്യക്തമാക്കി .

ഫുട്ബോൾ സീസൺ കേരളത്തിലെ ആരാധകർക്ക് ഏറ്റവും പ്രധാനപ്പെട്ടതും ആവേശവും നൽകുന്നതാണ് .ബ്ലാസ്റ്റേഴ്സിന്  എല്ലാവരും  നൽകി വരുന്ന സപ്പോർട്ട് ഇനിയും തുടരണമെന്നും ഈ സീസണിൽ മികച്ച കളി തന്നെ കൊമ്പന്മാർ കാഴ്ച്ച വെക്കുമെന്നും സച്ചിൻ കൂട്ടി ചേർത്തു .
15 ദിവസം മാത്രം ബാക്കി നിൽക്കെ എ ടി കെ യും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം കാണാൻ ആവേശത്തിലാണ് കേരളത്തിലെ ബ്ലാസ്റ്റേർസ് ആരാധകർ .

ഹ്യൂമേട്ടൻ വീണ്ടും കൊച്ചിയിൽ




കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞ് കലൂരിലെ ഗാലറിയെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങി. സ്പെയിനിൽ വച്ച് നടന്ന പ്രീസീസൺ പരിശീലനങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണു ഹ്യൂമ്  എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിമാനത്താവളത്തിൽ വച്ച് പൊന്നാട അണിയിച്ചു സ്വീകരിച്ചു. 

ഡ്രാഫ്റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെആയിരുന്നു  ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശ താരവുമായി പുതിയ സീസണിലേക്ക് കരാറൊപ്പിട്ടത്.

ഐ.എസ്.എല്‍ മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ടോപ്പ്‌സ്‌കോര്‍. മൂന്നു സീസണുകളിലായി 23 ഗോളാണ് ഇയാന്‍ ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ അടിച്ചു കൂട്ടിയത്. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി നേടിയ 5 ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ രണ്ടു സീസണുകളിലായി അത്‌ലറ്റിക്കോ കൊല്‍ക്കത്തയില്‍ ഉള്ള ഹ്യൂം കൊല്‍ക്കത്തയ്ക്കായി 18 ഗോള്‍ നേടുകയും അവരുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.

ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ഹൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി.കഴിഞ്ഞ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതി ഹ്യൂം സ്വന്തമാക്കിയിരുന്നു.

Wednesday, November 1, 2017

കൊമ്പന്മാരുടെ ജേഴ്സി പ്രകാശനം 4 ന് കൊച്ചിയിലും കോഴിക്കോടും.

     

കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് ൽ സീസൺ 4 ലേക്കുള്ള ജേഴ്സിയുടെ പ്രകാശനം ഈ മാസം നാലിന് കൊച്ചിയിലും കോഴിക്കോടും ആയി നടക്കും. കൊച്ചിയിൽ ലുലുമാളിലും കോഴിക്കോട് ഹൈലൈറ്റ്‌  മാളിലും ആയിരിക്കും ചടങ്ങുകൾ നടക്കുക. ജേഴ്സിയുടെ നിറം മഞ്ഞ ആയിരിക്കും എങ്കിലും ഡിസൈനിൽ എന്തെങ്കിലും പുതുമകൾ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്പെയിൻ പര്യടനം കഴിഞ്ഞു കുറച്ചു താരങ്ങൾ കൊച്ചിയിൽ എത്തിചേർന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്ന ഹ്യുമേട്ടൻ നാളെ രാവിലെ കൊച്ചിയിൽ എത്തിചേരുന്നുണ്ട്. പരുപാടിയുടെ പുതുമകൾ എന്തായിരിക്കും എതൊക്കെ താരങ്ങൾ പങ്കെടുക്കും എന്നതിനെ കുറിച്ച് വരും ദിവസങ്ങളിൽ അറിയാൻ കഴിയും

U19 ഇന്ത്യൻ ടീമിന്റെ അറേബ്യൻ പടയോട്ടത്തിനു സാക്ഷിയാകാൻ പ്രവാസി ആരാധക കൂട്ടായ്മയുമായി സൗത്ത് സോക്കേഴ്സ്



🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മൂവർണ്ണ കൊടിയും കൈയിലേന്തി നീല ജേഴ്സിയും അണിഞ്ഞു നീലകടുവകളെ സപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്കായി അദ്ധ്വാനിക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ ആരാധക കൂട്ടായ്‌മ സൗത്ത് സോക്കേഴ്‌സ് ഒരുങ്ങി കഴിഞ്ഞു. ക്ളബ്ബ്ൾക്ക്  അതീതമായി മാതൃ രാജ്യത്തിനായി നമുക്ക് സൗത്ത് സോക്കേഴ്സിൽ ഒരു കുടുംബത്തെ പോലെ ഒന്നിക്കാം. നമ്മുടെ കുട്ടികൾക്കായി നമ്മെ ഒന്നിപ്പിച്ച ഇന്ത്യ എന്ന വികാരത്താൽ ആർത്തു വിളിക്കാം.  അതേ പ്രിയ കാല്പന്തു സ്നേഹികളെ, അറേബ്യൻ മണ്ണിലെ പോരാട്ടങ്ങൾക്ക് ഇനി വെറും ദിവസങ്ങൾ മാത്രം.
👕👕👕👕👕👕👕👕

_ഇന്ത്യക്കാർക്ക് കാൽ പന്തുകളിയോടുള്ള പ്രണയത്തിന്റ നേർസാക്ഷ്യം ആയിരുന്നു ഫിഫ അണ്ടർ 17 ലോകകപ്പിൽ ഉണ്ടായ റെക്കോർഡ് ജനപങ്കാളിത്തം. ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന കളിപ്രേമികളെ ലോകം അംഗീകരിച്ചു. ഫിഫ അതിൽ ഒപ്പുവെച്ചു. അതേ ഇന്ത്യയും ഒരു ഫുട്‌ബോൾ നേഷൻ ആണ്. ഇന്ത്യയുടെ അണ്ടർ 17 ടീമിലെ കുട്ടികൾ കാല്പന്തു കളിയെ സ്നേഹിക്കുന്ന ഓരോ ഭാരതീയന്റെയും മനസ്സ് നിറച്ചു._

👕👕👕👕👕👕👕👕

സ്വല്പമൊന്നു വിശ്രമിക്കാൻ പോലും സാധിക്കാതെ അതിർത്തി കാക്കുന്ന ധീര ജവാന്മാരെ പോലെ സ്വന്തം മാതൃരാജ്യത്തിനായി സർവ്വവും മറന്നു പൊരുതാൻ അവർ ഇതാ വീണ്ടും പോരാട്ട ഭൂമിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിൽ അല്ല അറേബ്യൻ മണ്ണിലാണ് അവർ നമ്മുടെ രാജ്യത്തിനായി യുദ്ധം ചെയ്യാൻ ഇറങ്ങുന്നത്. ഗൾഫിൽ ഉള്ള ഓരോ ഇന്ത്യക്കാരനും നമ്മുടെ കുട്ടികൾക്കായി അലറി വിളിക്കാൻ ഗാലറിയിൽ ഉണ്ടാവണം. ലോകത്ത് എവിടെ ആണെങ്കിലും ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ആരാധകർ ഉണ്ടന്ന് ലോകം അറിയണം. ത്രിവർണ്ണ പതാകയേന്തിയ  നമ്മുടെ സാമിപ്യം കുട്ടികൾക്ക് തളരാതെ പൊരുതാൻ ഉള്ള വലിയ ഊർജ്ജമായി മാറണം. സ്വന്തം ടീമിനായി സർവ്വവും മറന്നു ആർത്തു വിളിക്കുന്ന കാല്പന്തു കളിയുടെ ആരാധകർ തീർക്കുന്ന ആവേശ തിരമാലകൾ ഗാലറിയിൽ നിന്നു ഗ്രൗണ്ടിലേക്കിറങ്ങി എതിർ ടീമിനെ സംഹരിച്ചു തള്ളാൻ മാരകമായ ഊർജ്ജമായി മാറിയത് ലോകം പലവട്ടം കണ്ടിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും ആണ്. അതിനാൽ തന്നെ മിക്ക ടീമുകളും 12 നമ്പർ ജേഴ്‌സി തങ്ങളുടെ ഒരു കളിക്കാർക്കും കൊടുക്കാറില്ല. അത് ആ ടീമിന്റെ ഫാന്സിന് ഉള്ളതാണ്. ഒരു പക്ഷെ ഏറ്റവും നിർണായകമായ സ്വാധീനം ആണ് കാണികൾ എന്ന ആ 12 നമ്പർ കളിക്കാരന് ടീമിന്റെ പ്രകടനത്തിൽ ചെലുത്താൻ സാധിക്കുന്നത്.
⚽⚽⚽⚽⚽⚽⚽⚽⚽⚽

👕👕👕👕👕👕👕👕👕

നമ്മുടെ ടീമിനും ദമാമിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ആ 12മന്റെ സപ്പോർട്ട് വേണം. നവംബർ 4, 6, 8 ദിവസങ്ങളിൽ 7 മണിക്ക് തുടങ്ങുന്ന ഓരോ മത്സരത്തിനും നീല ജേഴ്സിയിൽ തന്നെ എത്തി ഇന്ത്യൻ ടീമിന്റെ ഈ 12മന്റെ ശക്തി എന്താണെന്ന് നാം തെളിയിക്കണം. ലോകത്തു ഏതു ടീമും പേടിക്കുന്ന ആരാധക കൂട്ടമായി നാം മാറണം. നാമും അവരോടൊപ്പം മനസുകൊണ്ട് കളിക്കണം. തളരുമ്പോൾ ഊർജ്ജം പകർന്നു കൊടുത്തു അവസാനം നിമിഷം വരെ പൊരുതാൻ ഉള്ള പ്രചോദനം ആയി മാറണം. തൊണ്ട പൊട്ടി വിളിക്കണം ഇന്ത്യ എന്ന പേര്. ഇന്ത്യൻ ടീമിന്റെ നീല ജേഴ്സിയിൽ തന്നെ നാം എല്ലാവരും സ്റ്റെഡിയത്തിൽ എത്തണം. നമ്മുടെ ഭാരതവും വലിയ സ്വപ്നങ്ങൾക്കായി പന്തു തട്ടുമ്പോൾ ക്ലബ്ബ്കൾക്ക് അതീതമായി ഒന്നിക്കാൻ നമുക്ക് സാധിക്കട്ടെ. സൗത്ത് സോക്കേഴ്‌സ് ഒരു നിമിത്തം മാത്രം. ഒരു തുടക്കം മാത്രം. അണിചേരൂ ഈ ഫുട്‌ബോൾ വിപ്ലവത്തിൽ. ഈ വിപ്ലവത്തിൽ നമുക്ക് മഞ്ഞയോ ചുവപ്പോ പച്ചയോ ഇല്ല. മറിച്ചു ഒരു നിറം മാത്രം. അത് നീല നിറമാണ്. ആവേശത്തോടെ ത്രിവർണ്ണ പതാകയും കൈകളിലേന്തി ഇന്ത്യയെന്ന് ഉച്ചസ്വരത്തിൽ ഒന്നായി ആർത്തു വിളിച്ചു നീല ജേഴ്സിയും അണിഞ്ഞു സുനാമി കണക്കെ നീല തിരമാലകൾ തീർത്തു നീലകടുവകളുടെ കൂടെ നമുക്കും വേട്ടക്കിറങ്ങാം. 
👕⚽👕⚽👕⚽👕⚽

*Yes.. Back The  Blue...*

ചെക്കിയോട്ട് കിഴക്കേ വീട്ടിൽ വിനീത് (സി കെ വിനീത് )




1988 മെയ് 20 നു കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തു വേങ്ങാട് എന്ന കമ്മ്യൂണിസ്റ് ഗ്രാമത്തിൽ  ജനിച്ചു.   നവോദയ  സ്കൂളിലും കണ്ണൂർ എസ്.എൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

കുട്ടിക്കാലത്തു വീടിനടുത്തുള്ള പാടത്തും പറമ്പിലും ഫുട്ബോൾ കളിച്ചു വളർന്ന വിനീത് എസ്.എൻ കോളേജിൽ  പഠിക്കുമ്പോൾ കോളേജിന് വേണ്ടി കളിച്ചു.പ്രൊഫഷണൽ ഫുട്ബോൾ ക്ലബിലേക്കുള്ള വിനീതിന്റെ കടന്നു വരവുകൂടി ആയിരുന്നു അത്. 2010 -2011ൽ വിനീത് ഐ ലീഗ് ക്ലബ് ആയ ചിരാഗ് യുണൈറ്റഡ് കേരളയിലും ഐ ലീഗ് സീസൺ കഴിഞ്ഞ ശേഷം ചെന്നൈ കസ്റ്റമ്സ് നു വേണ്ടിയും  കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി  ക്കു വേണ്ടിയും ബൂട്ട് അണിഞ്ഞു. ചിരാഗ് യുണൈറ്റഡ് കേരളയ്ക്കു വേണ്ടി 2011 -2012 ലെ ഐ ലീഗിൽ ആദ്യ ഗോൾ നേടി.



ഐ ലീഗ് ടീം ആയ യുണൈറ്റഡ് എസ്.സി ക്കു വേണ്ടി 2012 -2013 സീസണിൽ കളിച്ച സി കെ  2012 ഒക്ടോബർ 7 നു എയർ ഇന്ത്യ എഫ് സി ക്കെതിരെ 82 ആം മിനുട്ടിൽ ഗോൾ നേടി. 2013 ഫെബ്രുവരി 2 നു എയർ ഇന്ത്യ ക്കെതിരെ ഹാട്രിക് നേടി.വിനീതിന്റെ കളി മികവിൽ  യുണൈറ്റഡ് എസ്.സി 4 -1 നു ജയിച്ചു. ആ സീസണിൽ വിനീത് 7 ഗോളുകൾ നേടി.

2013 ൽ ദേശീയ ടീമിൽ പലസ്തിനെതിരെ സൗഹൃദ മത്സരത്തിൽ 85 മിനുറ്റിൽ പകരക്കാരനായി ഇറങ്ങി .16 അംഗ ഇന്ത്യൻ ടീമിൽ വിനീത് അംഗമായിരുന്ന സമയത്തു വിനീത് തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നു.  കൊൽക്കത്തയിലെ പരിശീലന ക്യാമ്പിൽ ഉള്ളപ്പോൾ വിനീതിന്റെ അച്ഛൻ ആശുപത്രിയിൽ ആണ് എന്ന്. വിനീത് നാട്ടിൽ തിരിച്ചു വന്നു. അച്ഛനെ ആ അവസ്ഥയിൽ കണ്ടപ്പോൾ വിനീത് മറ്റൊന്നും ചിന്തിക്കാതെ  ഇന്ത്യൻ ടീമിലേക്കു തിരിച്ചു പോകുന്നില്ലെന്ന് അറിയിച്ചു. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി വിനീത് വീണ്ടും കളിക്കളത്തിൽ സജീവമാകുകയായിരുന്നു.



2014 ജനുവരി 30 നു യുണൈറ്റഡ് എസ്.സി സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് ചെയ്തെന്നും. ഐ ലീഗിയിൽ പുതിയ ക്ലബ് ആയ ബാംഗ്ലൂർ F C യിൽ ജോയിൻ ചെയ്തു. ആ വർഷത്തെ ഐ ലീഗ് കിരീടം ബാംഗ്ലൂർ സ്വന്തമാക്കി.അതിനു ശേഷം സി കെ യുടെ കോൺട്രാക്ട് 2 വർഷത്തേക്ക് ബെംഗളൂരു എഫ് സി നീട്ടി  മൈദീൻ ഫെഡറേഷൻ കപ്പ് ബാംഗ്ലൂർ സ്വന്തമാക്കുമ്പോൾ സി കെ ബാംഗ്ലൂർ ടീം ഇത് അംഗമായിരുന്നു. 2015 -2016 ലെ ഐ ലീഗ് നാല് ഗോൾ നേടി. ഈ നേട്ടം ബാംഗ്ലൂരുവിന് 3  വർഷത്തിനിടയിൽ രണ്ടാമതും ഐ ലീഗ് കിരീടം നേടി കൊടുത്തു.

2015 സീസണിൽ ബംഗളൂരുവിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീം ആയ കേരളം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. കേരളം ബ്ലാസ്റ്റേഴ്സ് ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത സീസൺ ആയിരുന്നെങ്കിലും വിനീതിനെ കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചു.  സ്റ്റീവ് കോപ്പെൽ (ആരാധകർ ഓമനപ്പേരിട്ട് വിളിച്ച ആശാൻ)ന്റെ നേതൃത്വത്തിൽ 2016 കേരള ബ്ലാസ്റ്റേഴ്സ് ന്റെ ടീംൽ ബാംഗ്ലൂർ എഫ് സി ൽ നിന്നും ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി എങ്കിലും ബാംഗ്ലൂർ എഫ് സിക്കു എ ഫ് സി കപ്പ് ഉള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്സന്റെ എട്ടാമത് മത്സരത്തിൽ 85 ആം മിനുറ്റിൽ പകരക്കാരനായി ഇറങ്ങി ഗോവയുടെ വല കുലുക്കി വിജയം ബ്ലാസ്റ്റേഴ്സ് നു വിജയം 2 -1 നു നേടിക്കൊടുത്തു.അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ചെന്നൈയൻ എഫ് സിക്കെതിരെ 85 , 87 മിനുട്ടുകളിലായി രണ്ടു ഗോൾ നേടി 3 -1 നു തോൽപിച്ചു. നിർണ്ണായക ഘട്ടങ്ങളിൽ കേരളം ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടി. 2016 സീസണിൽ 9 മത്സരങ്ങളിൽ ഇറങ്ങി 5 ഗോൾ നേടി  2016  വർഷത്തെ  ഇന്ത്യൻ സൂപ്പർ ലീഗിയിലെ  ഇന്ത്യൻ കളിക്കാരൻ നേട്ടത്തിനും ഉടമയായി. പിന്നീടങ്ങോട്ട് ഈ പതിമൂന്നാം നമ്പർ ജഴ്സിക്കാരൻ മലയാളികളുടെ ആവേശം ആയി ചിലർക്ക്  വിനീതേട്ടൻ ആയി. 



2017 ഐ എസ് എൽ രണ്ടു പുതിയ ടീമുകൾ ഉൾപ്പെടുത്തിയത് കാരണം കളിക്കാരെ ഡ്രാഫ്റ്റിയിലൂടെ സ്വന്തമാക്കണം എന്നും, ടീമിലുള്ള  കളിക്കാരിൽ രണ്ടു പേരെ ഡ്രാഫ്റ്റിംഗ് ഇല്ലാതെ നിലനിർത്താം എന്ന ആനുകൂല്യം മുതലാക്കുവാൻ കേരളം ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് നു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. നല്ല തയ്യാറെടുപ്പോടു കൂടി കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി കളത്തിൽ ഇറങ്ങുമ്പോൾ ബെർബെറ്റോവിനും ഇയാൻ ഹ്യൂമിനും കൂട്ടായി  വിനീത് ഉണ്ടാവും.  പതിമൂന്നാം നമ്പർ ജേഴ്സിക്കാരനായ കണ്ണൂരുകാരന്റേതാവട്ടെ ഈ വർഷത്തെ ഐ എസ് എല്ലും എന്ന് നമുക്ക് പ്രത്യാശിക്കാം

ഇറാഖി ക്ലബ്ബിനെ സമനിലയിൽ തളച്ചു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്




തുർക്കിയിൽ നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഇറാഖ് ലീഗ് റണ്ണേഴ്സായ അൽ- നാഫ്റ്റിനെ സമനിലയിൽ തളച്ചു ഹൈലാണ്ടേഴ്സ്. മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോളുകൾ വീതം നേടി. ബ്രസീലിയൻ താരം ഡാനിലോ നോർത്ത് ഈസ്റ്റിനായി വലകുലുക്കിയത്. മത്സരത്തിൽ മലയാളി താരം റഹനേഷാണ് നോർത്ത് ഈസ്റ്റിന്റെ വലകാത്തത്. 

തുർക്കിയിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ഇറാഖ് ക്ലബ്ബ് അൽ- കാഹ്രബ നോർത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

©️ സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

മധുരം മലയാളം.. അതിമധുരം കേരള ഫുട്ബോൾ..



നവംബർ 1.. കേരളപ്പിറവി ദിനം.. കേരളത്തിന്റെ ജീവവായു നിറച്ചിരിക്കുന്നത് ഒരു തുകൽപ്പന്തിലാണ്.. ഫുട്ബോൾ എന്നത് മലയാളികളുടെ ഒരു വികാരമാണ്..മറ്റൊരു കായികമേഖലക്കും ഇത്രത്തോളം മലയാളികൾ കീഴടങ്ങിയിട്ടില്ല..
കേരളത്തിൽ നാം കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും അറിയപ്പെടാതെ പോയതുമായ ഒരുപാട് ഫുട്ബോൾ താരങ്ങൾ ഉണ്ട്.. അങ്ങ് ഒളിമ്പ്യൻ റഹ്മാൻ മുതൽ തുടങ്ങി സത്യൻ,ജോപോൾ,ഐ എം വിജയനിൽ കൂടി വിനീതും അനസും വഴി രാഹുൽ വരെ എത്തി നിൽക്കുന്ന പല പ്രമുഖ താരങ്ങളെയും  നമുക്കറിയാം..പക്ഷെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പന്തുതട്ടി ജീവിതത്തിന്റെ പ്രാരാബ്ധങ്ങളോ അവസരമില്ലായ്മയോ ടാക്കിൾ ചെയ്തു വീഴ്ത്തിയ അനവധി നിരവധി താരങ്ങൾ നമുക്കിടയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട്.. നാട്ടിൻപുറങ്ങളിലെ ചെറുമൈതാനങ്ങളിലോ സെവൻസിന്റെ ആൾക്കൂട്ടങ്ങളിലോ മാത്രം ഒതുങ്ങാൻ വിധിക്കപ്പെട്ടവർ.. അവർക്ക് നാമൊരു കൈതാങ്ങാകണം..ഇന്ന് ഇന്ത്യൻ കായിക ലോകമാകെ ഫുട്ബോൾ ആവേശത്തിന്റെ ചൂടും ചൂരും ഉൾകൊള്ളാൻ തുടങ്ങിയിരിക്കുന്നു..ഐ എസ് എല്ലിന്റെ വിജയം,ഐ ലീഗ് ഡിവിഷനുകളിൽ ഉള്ള അവസരങ്ങൾ,അനന്തമായ വ്യാപാര സാദ്ധ്യതകൾ,  ഇവയെല്ലാം കോർപറേറ്റ് കമ്പനികളെയും ഒരുപാട് ക്ലബുകൾ,ക്രിക്കറ്റിന് തുല്യമായ അല്ലെങ്കിൽ അതിന് മുകളിലേക്കു കുതിക്കുന്ന ഗ്ലാമർ, മാന്യമായ വേതനം എന്നിവ കളിക്കാരെയും  ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് അടുപ്പിക്കുന്നുണ്ട്.. അപ്പോൾ നമുക്കറിയാവുന്ന നല്ല കളിക്കാരെ അവസരങ്ങളുടെ പൊൻവെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുക എന്നത് ഓരോരോ ഫുട്ബോൾ പ്രേമിയുടെയും ചുമതല കൂടിയാണെന്ന് ഓർമപ്പെടുത്തുന്നു.. 
ഈ കേരളപ്പിറവി കേരള ഫുട്ബോൾ രംഗത്ത് ഒരു നവയുഗപ്പിറവി കൂടി ആകട്ടെ എന്നാശംസിക്കുന്നു.. 
ഏവർക്കും സൗത്ത് സോക്കേഴ്സിന്റെ കേരളപ്പിറവി ആശംസകൾ.. 
അബ്ദുൾ റസാക്ക്
 സൗത്ത് സോക്കേഴ്സ്

Labels

Followers